Home Blog Page 425

പ്രവാസി മലയാളി രഞ്ജിൻ സി. ജോൺസൺ ദുബായിൽ അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച

കോട്ടയം: എരുമേലി എരുത്വാപ്പുഴ, ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ (41) ദുബായിൽ അന്തരിച്ചു. ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ 10 വർഷമായി യുഎഇയിൽ പ്രവാസിയായ രഞ്ജിൻ ദുബായിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക അംഗവും സജീവ പ്രവർത്തകനുമായ അദ്ദേഹം മികച്ചൊരു ഗായകൻ കൂടിയായിരുന്നു.സി.പി. ജോൺസൺ – ഏലിയാമ്മ ജോൺസൺ ദമ്പതികളുടെ മകനാണ്.ഭാര്യ: റിയ എലിസബത്ത്.മകൾ: ഇവലിന മറിയം രഞ്ജിൻ.സംസ്‌കാര ചടങ്ങുകൾ:നിയമനടപടികൾക്ക് ശേഷം മൃതദേഹം ഞായറാഴ്ച (12.07.2026) വൈകിട്ട് 5 മണിക്ക് എരുത്വാപ്പുഴയിലുള്ള ഭവനത്തിൽ എത്തിക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകൾ തിങ്കളാഴ്ച (13.07.2026) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, തുടർന്ന് 12 മണിക്ക് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പഴയ പള്ളി സെമിത്തേരിയിൽ നടക്കും.

ദേശീയപാത വികസനം, കെസി വേണുഗോപാൽ എംപി വിളിച്ചയോഗത്തിൽ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ സി ആർ മഹേഷ് എംഎൽഎ ഉന്നയിച്ചു

കരുനാഗപ്പള്ളി.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെസി വേണുഗോപാൽ എംപി ആലപ്പുഴയിൽ വിളിച്ചുചേർത്ത യോഗത്തിൽ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾസി ആർ മഹേഷ് എംഎൽഎ ഉന്നയിച്ചു
കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ വരെ സ്ഥാപിച്ചിരിക്കുന്ന ഉയരപ്പാത ആശുപത്രി ജംഗ്ഷൻ സമീപം വരെ നീട്ടി ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും മറ്റുള്ളവർക്കും ക്രോസ്സ് ചെയ്യുന്നതിന് സഹായകരമായ നിലയിൽ നീട്ടണം എന്ന് ആവശ്യപ്പെട്ടു ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെയുള്ള അശാസ്ത്രീയമായ ഓട നിർമ്മാണം പുന പരിശോധിക്കണം. ചങ്ങൻകുളങ്ങരയിൽ നിർമ്മിച്ച അടിപ്പാതയിൽ വലിയ വാഹനങ്ങൾ തിരിയാൻ കഴിയുന്നില്ല പരിശോധിക്കണം.

ഓച്ചിറ മുതൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള എലിവേറ്റ് ഹൈവേ പൂർണമായിട്ട് മാറ്റിപി ല്ലറുകളിൽ നിർമ്മിക്കുന്ന മേൽപ്പാത നിർമിക്കണം ഓച്ചിറ മുതൽ കരുനാഗപ്പള്ളിയിൽ വരെയുള്ള ശാസ്ത്രീയ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വെളിച്ചമില്ലായ്മയും ഓടകളുടെ ശാസ്ത്രീയ നിർമ്മാണം മൂലം ജീവൻ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണം. ഇലക്ട്രിസിറ്റി മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു ഓച്ചിറ ക്ഷേത്രത്തിലെ കാള കേട്ട് ഉ ത്സവവുമായി ബന്ധപ്പെട്ട അണ്ടർ ഗ്രൗണ്ട് കേബിളുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം വഞ്ചിത്തറ ഭാഗത്ത് നിർമ്മിച്ചിരിക്കുന്ന 250 കെ വി ട്രാൻസ്ഫോമർ അപകടകരമായ അവസ്ഥയിലാണ് അത് തെക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിക്കണം ട്രാൻസ്ഫോമറുകൾ ചുറ്റും വേലി നിർമ്മിച്ച അപകടകരമായ അവസ്ഥ ഒഴിവാക്കണം.

കേസ് കെഎസ്ഇബി സൗത്ത് സെക്ഷനിൽ ഒൻപത് റോഡ് ക്രോസിംഗ്അനുവദിക്കണം ഇലവൻ കെവി പുതിയ സ്ഥാപിക്കുന്നതിനും കേടായ എയർബ്രേക്ക് സ്വിച്ച്കൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം ബസ് സ്റ്റേഷൻ ഭാഗത്ത് പുതിയ സബ്സ്റ്റേഷനുവേണ്ടി രണ്ടു ക്രോസിങ് അനുവദിക്കണം പുതിയ 33 കെവി സബ്സ്റ്റേഷൻ നിലവിൽ വരുമ്പോൾ വൈദ്യുതി ക്രോസ്സ് ചെയ്ത എത്തിക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീ രിക്കണം. നിരന്തരം നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പുകൾ പൊട്ടുന്നതിനാൽ കുടി വെള്ളം ലഭ്യമാകാത്ത അവസ്ഥയുണ്ട് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എ ഡി തോമസ് എംഎൽഎ ആലപ്പുഴ ജില്ലാ കളക്ടർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, തദ്ദേശ ഭരണ സ്ഥാപന മേധാവികൾ, ദേശീയപാത അധികൃതർ കരാറുകാരുടെ പ്രതി നിധികൾ എന്നിവർ പങ്കെടുത്തു

പൊതിച്ചോര്‍ വിതരണത്തെ പരിഹസിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

കൊച്ചി. മെഡിക്കല്‍ കോളജുകളിലടക്കം സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന പൊതിച്ചോര്‍ വിതരണത്തെ പരിഹസിച്ച നിലപാടില്‍ മലക്കം മറിഞ്ഞ്എംഎല്‍എ ജി സുധാകരന്‍. മെഡിക്കല്‍ കോളജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ലെന്നും ഒരു മെഡിക്കല്‍ കോളജിലും ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ മാത്രം ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണം എന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും ജി സുധാകരന്‍ പറഞ്ഞു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച ‘നക്ഷത്രത്തിളക്കം 2026’ ല്‍ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊഴിലാളികളുടേയും കുട്ടികള്‍ക്ക് വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

‘മുമ്പ് സര്‍ക്കാര്‍ കൊടുത്തിരുന്ന പോലെ ആശുപത്രികളില്‍ വീണ്ടും ഭക്ഷണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. അല്ലാതെ ഓരോ സംഘടനയുടെയും ബാനറില്‍ ഭക്ഷണം കൊടുത്തു ആശുപത്രിപരിസരം ഒരു മത്സരവേദി ആക്കാന്‍ പാടില്ല. ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ കടമ എന്ന രീതിയിലാണ് പ്രസ്തുത വിഷയം ചൂണ്ടിക്കാട്ടിയത്. ഇത് തല്‍പ്പരകക്ഷികള്‍ എന്നെ ആക്ഷേപിക്കും വിധം തെറ്റായ ഒരു വാര്‍ത്തയാക്കി വിതരണം ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. അല്ലാതെ അങ്ങനെ പറഞ്ഞതല്ല’.

‘ഒരു മെഡിക്കല്‍ കോളജിലും ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ മാത്രം ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണം എന്നാണ് പറഞ്ഞിട്ടുള്ളത്. അതോടൊപ്പം മെഡിക്കല്‍ ആശുപത്രിക്ക് വെളിയില്‍ ഭക്ഷണം പാചകം ചെയ്തു ആശുപത്രിയില്‍ വിതരണം ചെയ്യാവുന്നതാണ്. മറ്റു മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചെയ്യുന്നത് അപ്രകാരമാണ്. ഇതിനുവേണ്ടി പല സംഘടനകളും പണം പിരിക്കുന്നു. പിരിക്കുന്ന പണത്തിന്റെ കണക്കുകള്‍ ആശുപത്രി വികസന സമിതിക്ക് നല്‍കണം. അപ്രകാരം സുതാര്യതയോടെ ആശുപത്രിക്ക് മേന്മ ഉണ്ടാകുന്ന തരത്തില്‍ ഭക്ഷണവിതരണം ക്രമപ്പെടുത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇടതുപക്ഷ യുവജന സംഘടനയുടെ ഭക്ഷണ വിതരണം മുന്‍ കാലങ്ങളില്‍ വീടുകളില്‍ നിന്നും പൊതിച്ചോറ് വാങ്ങിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണം പിരിച്ചാണ് നടത്തുന്നത്. അത് ശരിയായ രീതിയല്ല എന്നും ജി സുധാകരന്‍ പറഞ്ഞു.

കമ്മീഷണര്‍ തന്നെ പറ്റിക്കുന്നില്ല, അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ആദ്യം പൊലീസ് കണ്ടെത്തിയിരുന്നു,രമേശ് ചെന്നിത്തല

കൊച്ചി. നടി അന്‍സിബയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് അന്വേഷിക്കേണ്ടത് പൊലീസ് ആണെന്നും കമ്മീഷണര്‍ തന്നെ പറ്റിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ആദ്യം പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊലീസിനെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വരുമെന്ന് ചെന്നിത്തല പറഞ്ഞു. പരാതികള്‍ പരിഹരിച്ചതിന്റെ പൊലീസ് ഓഡിറ്റ് നടത്തും. ഓഗസ്റ്റ് 15 മുതല്‍ കേരളത്തില്‍ നവീകരിക്കപ്പെട്ട പൊലീസ് ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് പീപ്പിള്‍ ഫ്രണ്ട്‌ലിയാക്കും. ഓഗസ്റ്റ് 15നകം കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ പെയിന്റ് അടിക്കും.

ഓഗസ്റ്റ് 15 മുതല്‍ 64 സ്റ്റേഷനുകളില്‍ ഒഴികെ എസ്ഐക്കാകും സ്റ്റേഷന്‍ ചുമതല. 64 സ്റ്റേഷനുകളില്‍ സിഐ മാര്‍ക്കാകും സ്‌റ്റേഷന്‍ ചുമതല. ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമാണ്. എട്ടാം തിയതി വരെയുള്ള കണക്കുകള്‍ പ്രകാരം 6632 പേരെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. 6182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 35 കോടിയുടെ ലഹരി പിടികൂടി. ഡി ജെ പാര്‍ട്ടികള്‍ക്ക് എതിരല്ലെന്നും എന്നാല്‍ അവിടെ ലഹരി ഉപയോഗം ഉണ്ടായാല്‍ പൊലീസ് എത്തും. സ്റ്റാര്‍ ഹോട്ടലിലും ക്യാരവനിലും ലഹരി അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ദുബൈ വിമാനത്താവളത്തില്‍ വൻ പരിഷ്കാരം; ലഗേജ് പരിശോധന ഇനി വെറും 7 സെക്കൻഡില്‍, വളര്‍ത്തുമൃഗങ്ങള്‍ക്കായി പ്രത്യേക മുറികള്‍

ദുബൈ :കടുത്ത വേനല്‍ക്കാല യാത്രാത്തിരക്ക് നേരിടുന്നതിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ വേഗത്തിലാക്കി ദുബൈ കസ്റ്റംസ്.

ജൂലൈ ആദ്യ പകുതിയില്‍ മാത്രം മുപ്പത് ലക്ഷത്തോളം യാത്രക്കാർ ദുബൈ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി മാനുവല്‍ ഇൻസ്പെക്ഷൻ ഏരിയകളിലെ ബാഗേജ് സ്ക്രീനിംഗ് സമയം വെറും ഏഴ് സെക്കൻഡായി കുറച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷയിലും കൃത്യതയിലും യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് അത്യാധുനിക സ്മാർട്ട് സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പരിശോധന വേഗത്തിലാക്കുന്നത്.

യാത്രാ നടപടികള്‍ വേഗത്തിലാക്കുന്നതിനായി 19 അത്യാധുനിക ബാഗേജ് സ്ക്രീനിംഗ് സംവിധാനങ്ങളും 77 ഡിറ്റക്ഷൻ ആൻഡ് ഇൻസ്പെക്ഷൻ സംവിധാനങ്ങളുമാണ് ദുബൈ കസ്റ്റംസ് എയർപോർട്ടിലെ വിവിധ ടെർമിനലുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം വിമാനത്താവളം വഴി വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി ദുബൈ എയർപോർട്ട് ടെർമിനല്‍ 1, 2, 3 എന്നിവടങ്ങളില്‍ പ്രത്യേക മൃഗ പരിശോധനാ മുറികളും ദുബൈ കസ്റ്റംസ് വികസിപ്പിച്ചു വരികയാണ്. മൃഗങ്ങളുടെ വെറ്ററിനറി പരിശോധനകള്‍ വേഗത്തിലാക്കാനും യാത്രക്കാർക്ക് മികച്ച സേവനം നല്‍കാനും ഇത് സഹായിക്കും

വേനല്‍ക്കാല തിരക്കിന് മുന്നോടിയായി യു എ ഇ കസ്റ്റംസ് നിയമങ്ങള്‍ പാലിക്കാൻ യാത്രക്കാരോട് കസ്റ്റംസ് അധികൃതർ നിർദേശിച്ചു. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന 3000 ദിർഹം വരെയുള്ള സമ്മാനങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കില്ല. എന്നാല്‍ ഇവ വാണിജ്യ ആവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്നവ ആകരുത്. യാത്രാ സുരക്ഷയും യാത്രക്കാരുടെ സുഗമമായ ഒഴുക്കും ഉറപ്പാക്കാൻ സ്മാർട്ട് സാങ്കേതികവിദ്യകളിലും ഫ്രണ്ട്‌ലൈൻ ടീമുകളിലും ദുബൈ കസ്റ്റംസ് വൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പാസഞ്ചർ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖാലിദ് അഹമ്മദ് വ്യക്തമാക്കി.

മകനെ തന്ത്രിയാക്കണമെന്ന് കണ്ഠര് രാജീവരുടെ കത്ത്… ഹൈക്കോടതിയുടെ അഭിപ്രായം തേടാന്‍ ദേവസ്വം ബോര്‍ഡ്

വരുന്ന മണ്ഡലകാലത്ത് മകനെ തന്ത്രിയാക്കണമെന്ന് കണ്ഠര് രാജീവരുടെ കത്ത്. എന്നാൽ കത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിട്ടില്ല. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ അഭിപ്രായം തേടാനാണ് ബോർഡ്‌ തീരുമാനം. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്. ചിങ്ങം ഒന്നുമുതല്‍ ഒരുവര്‍ഷക്കാലം തന്ത്രി കണ്ഠര് രാജീവരാണ് ശബരിമലയുടെ താന്ത്രിക ചുമതല ഏല്‍ക്കേണ്ടത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് കഴിയില്ലെന്നും പകരം മകന്‍ കണ്ഠര് ബ്രഹ്മദത്തനെ ചുമതല ഏല്‍പ്പിക്കണം എന്നുമാണ് കത്ത്. കേസില്‍ ഉള്‍പ്പെട്ടതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് കത്ത് നല്‍കിയത്. 

ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ അഭിപ്രായം തേടാന്‍ തീരുമാനിച്ചു. ശബരിമല സ്പെഷല്‍ കമ്മിഷണര്‍ വഴി തന്ത്രിയുടെ ആരോഗ്യപ്രശ്നങ്ങളടക്കം കോടതിയെ അറിയിക്കും. ശബരിമല മേല്‍ശാന്തി അഭിമുഖത്തിലെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ തന്ത്രി മഹേഷ് മോഹനരും,രാജീവരുമാണ് കഴിഞ്ഞ വര്‍ഷം വരെ പങ്കെടുത്തിരുന്നത്. അടുത്ത മണ്ഡലകാലത്തേക്കുള്ള മേല്‍ശാന്തി തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതിനാല്‍ തന്ത്രിയുടെ കാര്യത്തില്‍ തീരുമാനം വൈകാന്‍ കഴിയില്ല. 


2024 – 25 മണ്ഡലകാലത്ത് പിതാവിനൊപ്പം ബ്രഹ്മദത്തനും തന്ത്രിയുടെ ചുമതലയില്‍ ശബരിമല സന്നിധാനത്ത് ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ വന്നതോടെയാണ് അഭിഭാഷകന്‍ കൂടിയായ ബ്രഹ്മദത്തനെ വിദേശത്ത് നിന്ന് ശബരിമലയുടെ ചുമതല ഏല്‍ക്കാനായി നാട്ടിലേക്ക് വിളിച്ചു വരുത്തിയത്. രാജീവരുടെ മകനെ തന്ത്രിയായി നിയോഗിക്കുന്നതില്‍ തടസങ്ങളുണ്ടാവില്ല എന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്.

വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം… 15 പേർ മരിച്ചതായി വിവരം

ന്യൂഡല്‍ഹി: വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. 15 പേർ മരിച്ചതായി വിവരം. വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമായിരുന്നു സംഭവം. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.  സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി. ദുരന്തബാധിത കുടുംബങ്ങളെ സഹായിക്കുന്നതിനും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനുമായി ഹോ ചി മിന്‍ സിറ്റിയിലും ഹനോയിയിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് എംബസി അറിയിച്ചു.

കിംസ് കോളേജ് ഓഫ് നെഴ്സിംഗ് ചാമ്പ്യൻമാർ

തിരുവനന്തപുരം:
സ്റ്റുഡന്റസ് നഴ്സിംഗ് അസോസിയേഷൻ സൗത്ത് സോണിന്റെ ആഭിമുഖ്യത്തിൽ നടന്ന ധ്വനിക-2K26 കലാ സാഹിത്യ മേളയിൽ കിംസ് കോളേജ് ഓഫ് നഴ്സിംഗ് ചാമ്പ്യൻമാരായി. സൗത്ത് സോണിലെ 32-ലധികം നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ കലാ-സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു.
കലാ-സാഹിത്യ മത്സരങ്ങളിൽ 74 പോയിന്റോടെ കിംസ് കോളേജ് ഓഫ് നഴ്സിംഗ്, തിരുവനന്തപുരം ഓവറോൾ കിരീടം സ്വന്തമാക്കി. തുടർച്ചയായ അഞ്ചാം തവണയാണ് കിംസ് കോളേജ് ഈ നേട്ടം കൈവരിക്കുന്നത്. 71 പോയിന്റോടെ തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജ് രണ്ടാം സ്ഥാനവും 39 പോയിന്റോടെ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പതിനാറുകാരിയായ പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു…. പ്രമുഖ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ

പതിനാറുകാരിയായ പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ പ്രമുഖ ടെലിവിഷൻ താരം രോഹിത് ചന്ദേലിനെ (29) മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.


വെള്ളിയാഴ്ച ദഹിസറിലെ വസതിയിൽ നിന്ന് പന്ത് നഗർ പോലീസാണ് നടനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രത്യേക പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.


പരസ്പരം അറിയാവുന്ന പെൺകുട്ടിയെ വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്ന് വിളിച്ച് പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. ഇതിന് പുറമെ, ജൂലൈ 5-ന് പെൺകുട്ടിയുടെ ഹൗസിംഗ് സൊസൈറ്റിക്ക് സമീപം വെച്ച് പിന്തുടർന്ന് തടഞ്ഞുനിർത്തുകയും ചീത്തവിളിക്കുകയും ചെയ്തു.


പെൺകുട്ടി ഇതിനെ എതിർത്തപ്പോൾ പ്രതി ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പോക്സോ നിയമപ്രകാരവും, പിന്തുടർന്ന് ശല്യം ചെയ്യൽ, മർദ്ദിക്കൽ തുടങ്ങിയ ഐപിസി വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


‘പാണ്ഡ്യ സ്റ്റോർ’, ‘കാശിബായ് ബാജിറാവു ബല്ലാൽ’, ‘സൈരാബ്’ തുടങ്ങിയ ഹിറ്റ് ടെലിവിഷൻ പരമ്പരകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടനാണ് രോഹിത് ചന്ദേൽ.


‘ഹർ മുഷ്കിൽ കാ ഹൽ – അക്ബർ ബീർബൽ’ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. ‘എസ്കേപ്പ് ലൈവ്’, ‘ചന്ദ്രഗുപ്ത മൗര്യ’ തുടങ്ങിയ പ്രൊജക്ടുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കവര്‍ച്ചയ്ക്കിടെ വൃദ്ധയെ കൊന്ന് മൃതദേഹം കത്തിച്ചതായി സംശയം. മൃതദേഹം കിട്ടാതെ കൊലപാതകം ഉറപ്പിക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്.

ജൂണ്‍ 10 മുതല്‍ വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാള്‍ (66) എന്ന വയോധികയെ കാണാനില്ലെന്ന് കാട്ടി മകള്‍ ജൂണ്‍ 12ന് കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുമുണ്ട്. ചോദ്യം ചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മില്‍ ഇട്ടു കത്തിക്കുകയും പകുതി കത്തിയ നിലയില്‍ ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയതായും പ്രതികള്‍ സമ്മതിച്ചതായാണ് സൂചന. സരസാളിന്റെ മൂക്കുത്തി അടക്കമുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് വിവരം.

സംഭവസ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പുറത്തെടുത്തു ശാസ്ത്രീയ പരിശോധനയും തുടര്‍നടപടികളും പൂര്‍ത്തിയാക്കിയശേഷമേ സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.