Home Blog Page 424

ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് പകരം അന്യഗ്രഹ ജീവികളെ പൂജിക്കുന്ന ക്ഷേത്രം

ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് പകരം അന്യഗ്രഹജീവിക്കായി പൂര്‍ണമായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രത്തിമുണ്ട് ഇന്ത്യയില്‍. തമിഴ്‌നാട്ടിലെ സേലത്താണ് അത്തരമൊരു ക്ഷേത്രമുള്ളത്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ആരാധനാലയം. പരമ്പരാഗതമായ വിഗ്രഹങ്ങള്‍ക്ക് പകരം കറുത്ത അന്യഗ്രഹജീവിയുടെ പ്രതിമയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
സേലം മല്ലംമൂപ്പാംപെട്ടിയിലെ രാമഗൗണ്ടനൂര്‍ സ്വദേശിയായ ലോകനാഥനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. താന്‍ കണ്ട സ്വപ്‌നത്തില്‍ അന്യഗ്രഹജീവിയായ ദൈവത്തെ കണ്ടതാണ് ക്ഷേത്രം പണിയാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറയുന്നു. ഭൂമിക്കടിയില്‍ 11 അടി താഴ്ചയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അന്യഗ്രഹ ജീവിയുടെ ഈ കറുത്ത പ്രതിമയെയാണ് ലോകനാഥന്‍ ദിവസവും ആരാധിക്കുന്നതും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്.ഈ അന്യഗ്രഹജീവിയാണ് പരമശിവന്‍ സൃഷ്ടിച്ച ആദ്യത്തെ ദൈവമെന്നും, പ്രകൃതിദുരന്തങ്ങളില്‍ നിന്നും ലോകത്തെ സംരക്ഷിക്കാന്‍ ഇതിന് വലിയ ശക്തിയുണ്ടെന്നും ലോകനാഥന്‍ വിശ്വസിക്കുന്നു. താന്‍ അന്യഗ്രഹജീവികളുമായി സംസാരിച്ചിട്ടുണ്ടെന്നും, ലോകത്തെ സംരക്ഷിക്കാന്‍ അവര്‍ സഹായിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.പത്താം ക്ലാസ് വരെ മാത്രം പഠിച്ച ലോകനാഥന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കഫേ നടത്തിയിരുന്നു. കാല്‍ വേദനയ്ക്ക് ചികിത്സ തേടുന്നതിനിടെ സിദ്ധര്‍ഭാഗ്യ എന്ന വ്യക്തിയെ കണ്ടുമുട്ടി ശിഷ്യനായി. പിന്നീട് ഗുരുനാഥന്‍ എന്ന മറ്റൊരു ഉപദേശകന്റെ നിര്‍ദ്ദേശപ്രകാരമാണ് ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്. പുരാതന സിദ്ധ താളിയോല ഗ്രന്ഥങ്ങളില്‍ അന്യഗ്രഹജീവികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും ഭാവിയില്‍ ആളുകള്‍ അവരെ ആരാധിക്കുമെന്നും ലോകനാഥന്‍ വിശ്വസിക്കുന്നു.ക്ഷേത്ര നിര്‍മ്മാണത്തിനായി അദ്ദേഹം സംഭാവനകളൊന്നും സ്വീകരിച്ചിട്ടില്ല, ശിഷ്യന്മാരുടെ സഹായത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ക്ഷേത്രത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരുടെ ശ്രദ്ധയാണ് ആകര്‍ഷിച്ചത്. ഇത്തരത്തിലൊരു അസാധാരണമായ ആശയം കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അത്ഭുതവും തമാശയും കലര്‍ന്ന പ്രതികരണങ്ങളാണ് നല്‍കുന്നത്.

എല്ലാ ടവലുകളുടെയും അറ്റത്ത് നീളത്തിലുള്ള വരകള്‍ കാണാറുണ്ട്. ഈ വരകള്‍ എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നാം ഉപയോഗിക്കാറുള്ള ഒരുവിധം എല്ലാ ടവലുകളുടെയും അറ്റത്ത് നീളത്തിലുള്ള വരകള്‍ കാണാറുണ്ട്. ഈ വരകള്‍ എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവ ടവലുകളുടെ ഭംഗിക്കായി മാത്രം രൂപ കല്‍പ്പന ചെയ്തതല്ല. ഒരു പ്രത്യേക ഉദേശ്യത്തിന് വേണ്ടിയാണ് ആദ്യ കാലങ്ങളില്‍ ടവലുകളില്‍ ഇത്തരത്തിലുള്ള വരകള്‍ ഉള്‍പ്പെടുത്തിയത്.

ഡിസൈന്‍ ഡോബി ബോര്‍ഡര്‍ എന്നാണ് ഈ വരകള്‍ അറിയപ്പെടുന്നത്. ഒന്നോ അതിലധികമോ വരകളുണ്ടാകും. പുരാതന കാലം മുതലുള്ള ചരിത്രത്തിന്റെ ഭാഗം കൂടിയാണ് ഈ വരകള്‍. ഈജിപ്തില്‍ നിന്നാണ് ഇതിന്റെ ആദ്യകാല തെളിവുകള്‍ ലഭിക്കുന്നത്. തൂവാലകളായിരുന്നു ടവലുകളുടെ ആദ്യ രൂപം. അന്ന് ഈജിപ്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തൂവാലകള്‍ പദവിയുടെയും സമ്പത്തിന്റെയും പ്രതീകങ്ങളായിരുന്നു.

ഈ തൂവാലകളിലെ വരകള്‍ സമൂഹത്തിലെ സാമൂഹിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഒരു തൂവാലയില്‍ ഒന്നില്‍ കൂടുതല്‍ വരകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം ഉയര്‍ന്നതായിരിക്കും. പിന്നീട് ഈ സംസ്‌കാരം പല നാടുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഉദാഹരണത്തിന്, ഗ്രീസില്‍ സൈനികര്‍ പരിശീലന സമയത്ത് ഇത്തരത്തിലുള്ള തൂവാലകള്‍ ഉപയോഗിച്ചിരുന്നു. ഓരോ സൈനികനും ഏത് യൂണിറ്റിലാണെന്ന് തിരിച്ചറിയാന്‍ വരകള്‍ സഹായിച്ചു.ആധുനിക കാലത്തും ടവലുകളില്‍ ഈ വരകള്‍ പിന്തുടരുകയായിരുന്നു. ഇന്ന് ഈ വരകള്‍ ടവലുകളുടെ അലങ്കാരത്തിന്റെ ഭാഗമായാണ് രൂപകല്‍പന ചെയ്യുന്നത്.

തിരുവനന്തപുരത്തെ ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി20: ജില്ലയില്‍ ഗതാഗതക്രമീകരണം

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി-20 ക്രിക്കറ്റ് മാച്ചുമായി ബന്ധപ്പെട്ട് 31ന് തിരുവനന്തപുരം ന?ഗരത്തില്‍ ?ഗതാ?ഗത ക്രമീകരണം. 31ന് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം. കഴക്കൂട്ടം-അമ്പലത്തിന്‍കര- കാര്യവട്ടം എന്‍എച്ച് റോഡിലും അമ്പലത്തിന്‍കര – കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി – കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരു വശങ്ങളിലും പാര്‍ക്കിങ്ങ് അനുവദിക്കില്ല.

തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാര്യവട്ടം- ത്തിതിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വെട്ടുറോഡ്, കഴക്കുട്ടം, കാര്യവട്ടം, ചാവടിമുക്ക്, ചേങ്കോട്ടുകോണം, പുല്ലാന്നിവിള ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ടിക്കറ്റുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിട്ട് വാഹനഗതാഗതം വഴി തിരിച്ചു വിടും.

ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും കാര്യവട്ടം – ശ്രീകാര്യം വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടുറോഡ്- ചന്തവിള-കാട്ടായിക്കോണം -ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം. ഉള്ളൂര്‍ ഭാഗത്ത് നിന്നും വെട്ടുറോഡ്- ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഉളളൂര്‍- ആക്കുളം -കുഴിവിള വഴി ബൈപ്പാസിലെത്തി പോകണം. കാട്ടായിക്കോണം ഭാഗത്തു നിന്നും വെട്ടുറോഡ് വഴി സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ കാട്ടായിക്കോണം- ചേങ്കോട്ടുകോ?ണം- ചെമ്പഴന്തി-ശ്രീകാര്യം വഴി പോകണം.

മത്സരം കാണാനായി ഇരുചക്ര വാഹനത്തില്‍ വരുന്ന പൊതുജനങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റ പ്രവേശനകവാടത്തിന് സമീപത്തുള്ള ഗ്രൗണ്ടിലും അമ്പലത്തിന്‍കര ജംഗ്ഷനിലുള്ള മുസ്ലിം ജമാ അത്തിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടിലും അമ്പലത്തിന്‍കര- ടെക്‌നോപാര്‍ക്ക് റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. കാറുകളുള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങളില്‍ ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും വരുന്ന ആള്‍ക്കാര്‍ അള്‍സാജ് കണ്‍വെന്‍ഷന്‍ സെന്റെര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും കാര്യവട്ടത്തുള്ള കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് പാര്‍ക്കിങ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. സ്വര്‍ണ്ണ വില വിവരങ്ങള്‍

ശ്രീകാര്യം, കാട്ടായിക്കോണം ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ കാര്യവട്ടം – പുല്ലാന്നിവിള റോഡിലുളള എല്‍എന്‍സിപിഇ, യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ട്, ബി എഡ് കോളേജ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. തിരുവല്ലം, ചാക്ക ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വെണ്‍പാലവട്ടത്തുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗ്രൗണ്ടിലും, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.

കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്റര്‍, വെണ്‍പാലവട്ടത്തുള്ള ആനയറ വേള്‍ഡ് മാര്‍ക്കറ്റിന്റെ ഗ്രൗണ്ട്, കരിക്കകം ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ട് ഏന്നീ സ്ഥലങ്ങളില്‍ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലേക്കും തിരിച്ചു ഗ്രൗണ്ടുകളിലേക്കും ആള്‍ക്കാരെ കൊണ്ടുപോകുന്നതിനായി സജന്യ ഷട്ടില്‍ സര്‍വീസുകള്‍ നടത്തും.

ക്രിക്കറ്റ് മത്സരം കഴിഞ്ഞതിന് ശേഷം LNCPE, യൂണിവേഴ്‌സിറ്റി കോളേതിരുവനന്തപുരജ്, ബി എഡ് കോളേജ് എന്നീ ഗ്രൗണ്ടുകളില്‍ നിന്നും ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പുല്ലാന്നിവിള- ചേങ്കോട്ടുകോണം- കാട്ടായിക്കോണം- പോത്തന്‍കോട്-മംഗലാപുരം വഴി പോകേണ്ടതാണ്. കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടിലെ വാഹനങ്ങള്‍ തൃപ്പാദപുരം – കുശമുട്ടം- കല്ലിങ്കല്‍ വഴി ബൈപ്പാസിലെത്തി തിരുവനന്തപുരം, ആറ്റിങ്ങള്‍ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്.

നിര്‍ദ്ദേശിച്ചിട്ടുളള സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അനധികൃതമായും ഗതാഗതതടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും കഴക്കൂട്ടം വഴി വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട കളക്ടറേറ്റില്‍ വീണ്ടും ബോംബ് ഭീഷണി

പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റില്‍ വീണ്ടും ബോംബ് ഭീഷണി. ഇ-മെയില്‍ മുഖേനയാണ് കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇന്ന് രാവിലെ സമാനമായ രീതിയില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വീണ്ടും സന്ദേശം എത്തിയിരിക്കുന്നത്.
പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കളക്ടറേറ്റിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ആദ്യ സന്ദേശത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിരുന്നില്ല.

തുടര്‍ച്ചയായുണ്ടാകുന്ന ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി എം.ഹേമലത ചുമതലയേറ്റു

കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി എം.ഹേമലത ചുമതലയേറ്റു. ഇന്നലെ രാവിലെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ എത്തിയ എം.ഹേമലതയെ ഐപിഎസ് ട്രെയ്നിയായ അമൃത സതീപന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങിയ ശേഷം മുന്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐപിഎസില്‍ നിന്നും ചുമതല ഏറ്റെടുക്കുകയായിരുന്നു. അഡീഷണല്‍ എസ്പി പ്രതീപ് കുമാര്‍, കൊല്ലം എസിപി ഷെരീഫ്, ഡിസിബി എസിപി ബിനു ശ്രീധര്‍, കെപിഓഎയുടേയും കെപിഎയുടേയും ജില്ലാ ഭാരവാഹികള്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഭരണിക്കാവ് ട്രാഫിക് പരിഷ്കാരം അട്ടിമറിച്ചു, ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം നിലച്ചേക്കും

സജീവമായ ഭരണിക്കാവ് ബസ് സ്റ്റാന്‍ഡ്

കുന്നത്തൂര്‍ താലൂക്കില്‍ ദശാബ്ദങ്ങള്‍ക്കിടയില്‍ നടന്ന ജനോപകാരപ്രദമായ ഏക പരിഷ്കാരവും അങ്ങനെ അട്ടിമറിക്കപ്പെടുന്നു

ശാസ്താംകോട്ട: ഭരണിക്കാവ് ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിഞ്ഞ
ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം അട്ടിമറിക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നേതൃത്വത്തില്‍ അധികൃതര്‍ രംഗത്ത്.

എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലാണ് സ്റ്റാൻ്റിൻ്റെ പ്രവർത്തനം അസ്ഥിരപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ഞായർ മുതൽ പരിഷ്ക്കാരങ്ങൾ നടപ്പാക്കാനാണ് തീരുമാനം.ഇതു പ്രകാരം നാല് റോഡുകളിലുമുള്ള ബസ് ബേകൾ പുന:സ്ഥാപിക്കും.ബസ്സുകൾ ഭരണിക്കാവ് ടൗണിൽ രേഖപ്പെടുത്തിയിട്ടുള്ള ബസ് ബേയില്‍ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്.എന്നാൽ ബസ്സുകൾ ബസ് ബേയില്‍ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. കരുനാഗപ്പള്ളി,ചവറ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ അടൂർ റൂട്ടിലേക്ക് കയറി പാർട്ടി ഓഫീസിന് മുൻപിലുള്ള റോഡിൽ കൂടി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും അതേ കവാടത്തില്‍ കൂടി തിരികെ ഇറങ്ങുകയും ചെയ്യേണ്ടതാണ്. കൂടാതെ കടപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ചക്കുവള്ളി റോഡിലൂടെ തന്നെ സ്റ്റാൻഡിലേക്ക് പ്രവേശിക്കേണമെന്നും ശാസ്താംകോട്ട എസ്എച്ച്ഒ അറിയിച്ചു.

മാസങ്ങളായി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കി,യാത്രക്കാർക്ക് പ്രയോജനപ്രദമായ രീതിയിൽ നടക്കുന്ന ബസ് സ്റ്റാൻ്റ് നോക്കുകുത്തിയാക്കാൻ ശ്രമിക്കുന്ന നടപടിയിൽ പ്രതിഷേധം ശക്തമാണ്.സ്റ്റാൻ്റിൻ്റെ പ്രവർത്തനം തടയാൻ തുടക്കം മുതൽ നിലകൊണ്ട ഒരു വിഭാഗത്തിന് അനുകൂലമായ നിലപാടാണ് എംഎൽഎ സ്വീകരിച്ചതെന്നാണ് പൊതുവേ ആക്ഷേപം ഉയരുന്നത്.

.അതിനിടെ ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം സംബന്ധിച്ച് സ്വകാര്യ ബസ് സംഘടനകളും വ്യാപാരികളും തമ്മിലുള്ള തർക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്.ഹൈക്കോടതിയിൽ കേസ് നിലനിൽക്കെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ആർക്കും അധികാരമില്ലെന്നും,കോടതിയുടെ അന്തിമ വിധി തങ്ങൾ അംഗീകരിക്കുമെന്നും മുതൽ നടപ്പാക്കുന്ന ട്രാഫിക് നിയന്ത്രണങ്ങൾ അംഗീകരിക്കില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി -കുന്നത്തൂർ താലൂക്ക് കമ്മിറ്റി ഭാരവാഹികളായ കുമ്പളത്ത് രാജേന്ദ്രനും സഫ അഷ്റഫും പറഞ്ഞു.

ഞായറാഴ്ചമുതല്‍ പുതിയ പരിഷ്കാരം നടപ്പാക്കണമെന്ന് പൊലീസ് ഉത്തരവ് ഇറക്കിക്കഴിഞ്ഞു.മുന്‍ ഡിവൈഎസ്പിയും മോട്ടോര്‍ വാഹനവകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരും ഏറെ പഠനം നടത്തിയാണ് നിലവിലെ പരിഷ്കാരം നടപ്പാക്കിയത് അത് ബസ് ഓപ്പറേറ്റര്‍മാര്‍ക്കും ജനങ്ങള്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തു. ഇതിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ രാഷ്ട്രീയനേതാക്കള്‍ ഇടപെട്ട് സ്ഥലം മാറ്റിക്കുക പോലുമുണ്ടായി. രാഷ്ട്രീയ കക്ഷികള്‍ ജംക്ഷന്‍ സെന്‍ററിലെ സ്റ്റോപ്പ് പുനസ്ഥാപിക്കാന്‍ നടത്തിയ സമരങ്ങള്‍ പ്രഹസനമായി. എന്തൊക്കെ എതിര്‍പ്പുണ്ടായിട്ടും ജനം പുതിയ പരിഷ്കാരത്തിന് ഒപ്പം നിന്നു. ഇത്രയും ജനവികാരമുണ്ടായിട്ടും ചില കേന്ദ്രങ്ങളുടെ താല്‍പര്യത്തിനായി രാഷ്ട്രീയനേതാക്കള്‍ അരയും തലയുംമുറുക്കി രംഗത്തിറങ്ങിയത് പരിഹാസ്യമായി.

കുന്നത്തൂര്‍ താലൂക്കില്‍ ദശാബ്ദങ്ങള്‍ക്കിടയില്‍ നടന്ന ജനോപകാരപ്രദമായ ഏക പരിഷ്കാരവും അങ്ങനെ അട്ടിമറിക്കപ്പെടുകയാണ്.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാള്‍, മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ അനുസ്മരണ സമ്മേളനം നടത്തി

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടത്തിയ അനുസ്മരണ സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു. ഫാ. തോമസ് വർഗീസ് ചാവടിയിൽ, ബിജി ലൂക്കോസ്, അഡ്വ. ബിജു ഉമ്മൻ, കൊടുക്കുന്നിൽ സുരേഷ് എംപി, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.ജോസഫ് മാർ ദീവന്നാസിയോസ്, യാക്കോബ് മാർ ഏലിയാസ്, എ. പുന്നൂസ്,ഫാ.സാമുവേൽ ജോർജ് എന്നിവർ സമീപം

ശാസ്താംകോട്ട . പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടത്തിയ അനുസ്മരണ സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു.

ഓരോ തീരുമാനത്തിനും ഓരോ ചുവടുവെപ്പിനും മുമ്പ് അദ്ദേഹം ക്രിസ്തുവുമായി നിശബ്ദമായി ആലോചനകൾ നടത്തിവന്നുവെന്ന് അദ്ദേഹം പരിശുദ്ധ പിതാവിനെ അനുസ്മരിച്ചു. തന്റെ ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച് ക്രിസ്തുവിൻറെ ഇഷ്ടത്തിന് വിട്ടുകൊടുക്കുന്ന സമർപ്പണം അദ്ദേഹത്തിൻറെ ഏറ്റവും വലിയ ശീലങ്ങളിൽ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതം മനുഷ്യൻറെ യാത്ര പോലെ ആയിരുന്നില്ല അത് ക്രിസ്തുവിനോടൊപ്പം ഉള്ള ഒരു ശിഷ്യൻറെ സഹയാത്രയായിരുന്നു.

കുരിശു മരണത്തെയും കഷ്ടാനുഭവങ്ങളെയും ധ്യാനിക്കുമ്പോൾ ബാവ ആഴത്തിൽ വികാരാധീനനായിരുന്നുവെന്ന് സ്വാമി പറഞ്ഞു. ധ്യാനം ഒരു ചിന്തയല്ലായിരുന്നു. അത് ഹൃദയം പൊട്ടിപ്പോകുന്ന ഒരു വലിയ ആത്മീയ അനുഭവമായിരുന്നു. ഓരോ തുള്ളി രക്തത്തോട് അനുഭവിച്ച ഓരോ വേദനയോടും അദ്ദേഹം ആത്മാവ് കൊണ്ട് ഐക്യപ്പെട്ടു. ആ വേദനയിൽ പങ്കുചേരുന്നതാണ് തന്റെ പാപപരിഹാരത്തിനുള്ള വഴിയെന്ന് അദ്ദേഹം സ്വയം വിശ്വസിച്ചു

കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത എന്നിവ൪ അനുഗ്രഹപ്രഭാഷണം നടത്തി. കൊടുക്കുന്നിൽ സുരേഷ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സി. ടി ഈപ്പൻ ട്രസ്റ്റ് സെക്രട്ടറി ഫാ. തോമസ് വർഗീസ് ചാവടിയിൽ, എം എം സി കോർപ്പറേറ്റ് കോ൪ഡിനേറ്റർ എ. പുന്നൂസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജി ലൂക്കോസ്, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ് എന്നിവർ പ്രസംഗിച്ചു.

വൈകിട്ട് നടന്ന സന്ധ്യാ നമസ്കാരത്തിന് മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ് , യാക്കോബ് മാർ ഏലിയാസ്, ഡോ. സഖറിയാസ് മാർ അപ്പ്രേം, സഖറിയ മാർ സേവേറിയോസ് എന്നിവർ നേതൃത്വം നൽകി. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത അനുസ്മരണ സന്ദേശം നൽകി. തുടർന്ന് പ്രദക്ഷിണം, ശ്ലൈഹിക വാഴ‌്‌വ് എന്നിവ നടന്നു.

ശനിയാഴ്ച (31/01/2026) രാവിലെ 8 ന് കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോ‍ൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരാകും. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപപ്രാർഥന, ആശിർവാദം, നേർച്ചവിളമ്പ് , കൊടിയിറക്ക് എന്നിവ നടക്കും

ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ നഴ്സ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

കോട്ടയം: ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ നഴ്സ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പകല്‍സമയം വീട്ടില്‍ ഭര്‍ത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജ്യൂസ് കൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്.
ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ ഹോം നഴ്സ് പകല്‍ 11 മണിയോടെ ജ്യൂസ് ഉണ്ടാക്കി തനിക്കും ഭര്‍തൃപിതാവിനും നല്‍കിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി. വീട്ടില്‍ താമസിച്ചാണ് മെയില്‍ നഴ്സ് ഭര്‍തൃപിതാവിനെ പരിചരിച്ചിരുന്നത്. സംഭവത്തിന് ശേഷം ഇയാളെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു.
ഭര്‍ത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്തതായും പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഗൃഹനാഥൻ വീട് പൂട്ടി തീയിട്ടു

പത്തനംതിട്ട .വകയാറിൽ ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഗൃഹനാഥൻ വീട് പൂട്ടി തീയിട്ടു. ഭാര്യ രജനിക്കും ഇളയ മകനും പൊള്ളലേറ്റു. വീടിന് തീയിട്ട സിജുവിനെ കോന്നി പോലീസ് പുലർച്ചയോടെ പിടികൂടി. വീടിൻ്റെ ഒരുഭാഗം പൂർണമായി കത്തിയമർന്നു.

ഇന്നലെ രാത്രി ഒന്നരയോടെ ആയിരുന്നു സംഭവം. രജനിയും മക്കളായ പ്രവീണയും പ്രണവും ഉറങ്ങുന്നതിനിടയായിരുന്നു സിജു വീടിന് തീയിട്ടത്. രജനിയോടുള്ള സംശയത്തെ തുടർന്നാണ് സിജു വീടിന് തീ ഇട്ടതെന്ന് പോലീസ് പറയുന്നു. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റു. ഇളയ മകൻ പ്രണവിനും പരിക്കുണ്ട്. വീടിന്റെ ഒരു ഭാഗം പൂർണമായി കത്തിയമർന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രജനിയെയും മക്കളെയും വീടിന് പുറത്തെത്തിച്ചത്. തീപടർന്നതോടെ പുറത്തേക്ക് ഇറങ്ങാൻ കഴിയാതിരുന്ന രജനിയും മക്കളും മച്ചിന് മുകളിൽ പിടിച്ചിരിക്കുകയായിരുന്നു.

പരിക്കേറ്റ രജനിയെയും മകനെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടിന് തീ വെച്ചശേഷം രക്ഷപ്പെട്ട സിജുവിനെ പുലർച്ചയോടെ പ്രമാടത്ത് നിന്ന് കോന്നി പോലീസ് പിടികൂടി. സിജുവിൻ്റെയും രജനിയുടെയും രണ്ടാം വിവാഹമായിരുന്നു. വീടിനോട് ചേർന്നുള്ള അങ്കണവാടി കെട്ടിടത്തിലേക്കും തീ പടർന്നു.

പെയിൻ്റ് പണിക്കാരൻ ആയിരുന്നു സിജു. ലോട്ടറി വിൽപ്പനയായിരുന്നു രജനിയുടെ തൊഴിൽ. നേരത്തെയും ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

അഡയാറിലെ കൂട്ടക്കൊലപാതകം, ബലാല്‍സംഗം ചെയ്ത് കൊന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ. അഡയാറിലെ കൂട്ടക്കൊലപാതകം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്കുടിയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ ഭർത്താവ് ഗൌരവ് കുമാർ, രണ്ടുവയസുള്ള ആൺകുട്ടി എന്നിവരെയും കൊലപ്പെടുത്തിയിരുന്നു. കേസിൽ ബിഹാർ സ്വദേശികളായ അഞ്ച് പേരെ പൊലിസ് അറസ്റ്റു ചെയ്തു