Home Blog Page 423

എംഡിഎംഎയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍. തലയോലപ്പറമ്പ് സ്വദേശിയായ വിശാല്‍ സോമനെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന എളംകുളത്തെ ലോഡ്ജ് മുറിയില്‍ നിന്ന് 5.6 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

കഴിഞ്ഞദിവസം ലഹരിയുമായി പിടിയിലായ ജിം ട്രെയിനറായ കെവിന്‍, സാദിഖ് എന്നിവരുമായി ഇയാള്‍ക്ക് മയക്കുമരുന്ന് ഇടപാടുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്ക് പിന്നിലുള്ള ലഹരി ശൃംഖലയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചതില്‍പ്പെട്ട മലയാളികള്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികള്‍

ഹനോയ്: വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചത്തില്‍പ്പെട്ട മലയാളികള്‍ കൊട്ടാരക്കര സ്വദേശികളായ ദമ്പതികള്‍. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം. ലാവ ഫാർമസ്യൂട്ടിക്കൽ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളുമുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. വിയറ്റ്‌നാമിലുള്ള ഇന്ത്യന്‍ അംബാസിഡര്‍മാരുമായി സംസാരിച്ച ശേഷമാണ് മരിച്ചവരില്‍ മലയാളികള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ വി തോമസും ഭാര്യ ലോവേനി തോമസുമാണ് മരിച്ചത്.

ബോട്ടിൽ 36 പേരുണ്ടായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ പലരുടെയും നില ​ഗുരുതരമാണ്.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. രക്ഷാപ്രവ‌ർത്തനത്തിന് കേന്ദ്രം ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധി പറഞ്ഞു.

ഫു ക്വോക്കിന് സമീപം ഹോൻ മേ ങോയിലാണ് അപകടമുണ്ടായത്. ഓഷ്യൻ പേൾ ഐലൻഡ് കമ്പനി സർവീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 32 ഇന്ത്യൻ യാത്രികരും മൂന്ന് ക്രൂം അംഗങ്ങളും ഒരു അറ്റൻഡന്റുമാണ് ബോട്ടിലുണ്ടായിരുന്നത്. കടൽ പ്രക്ഷുബ്ധമായതും ശക്തമായ കാറ്റ് വീശിയതും അപകടത്തിനു കാരണമായി എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫിസിലും ഹാനോയിയിലെ എംബസിയിലുമായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്

കൺട്രോൾ റൂം നമ്പരുകൾ:

+84 36 281 7930

+84 91 552 37 14

+84 33 452 0414

+84 91 308 9165

ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 9885371189, 7997959754, 9989654807, 7997959779.

ഇത്തവണ ലോകകപ്പ് ഫുട്ബോളിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ജെയ്ഡൻ ആഡംസ് മരിച്ചു

കേപ് ടൗൺ: ഇത്തവണ ലോകകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ജെയ്ഡൻ ആഡംസ് മരണപ്പെട്ടതായി ദക്ഷണാഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 3 മത്സരങ്ങൾ കളിച്ച ജെയ്ഡൻ ആഡംസിന്റെ മരണകാരണം വ്യക്തമായിട്ടില്ല. ശനിയാഴ്ച രാവിലെ കേപ് ടൗണിലുള്ള വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെസ്റ്റേൺ കേപ് പോലീസ് അറിയിച്ചു.


ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ കളിച്ച ജെയ്ഡൻ ആഡംസ് ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടംനേടിയിരുന്നു. മൂന്നാം മത്സരത്തിൽ പകരക്കാരനായാണ് മധ്യനിര താരമായ ജെയ്ഡൻ ആഡംസ് കളത്തിലിറങ്ങിയത്. 2022 ൽ തന്റെ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ച ആഡംസിന്റെ അകാല വിയോഗം തങ്ങളെ തകർത്തുവെന്ന് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ പ്ലെയേഴ്‌സ് യൂണിയൻ പറഞ്ഞു. 2023 ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമിഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും ജെയ്ഡൻ ആഡംസ് അംഗമായിരുന്നു.

മൈനാഗപ്പള്ളി സ്വദേശിയുടെ മൊബൈൽ ഫോണും പണവും അപഹരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

കരുനാഗപ്പള്ളി:മൊബൈൽ ഫോണും പണവും അപഹരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.ദേവികുളങ്ങര പ്രയാർ വടക്കേ ചുരക്കാട്ട് ഷുക്കൂർ ലിഖാസ് (46)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ 29 ന് രാത്രിയിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നിരുന്ന മൈനാഗപ്പള്ളി സ്വദേശിയായ സുനിൽ കുമാറിനെ ദേഹോപദ്രവം ചെയ്തു കയ്യിലിരുന്ന പണവും മൊബൈൽ ഫോണും അപഹരിച്ചുകൊണ്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന് പ്രതികളെക്കുറിച്ച് യാതൊരു വിവരവും കിട്ടിയിരുന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ പിടികൂടിയിരുന്നു.ഒളിവിൽ പോയിരുന്ന ഷുക്കൂറിനെ പോലീസ് സംഘം പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ് ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അനീഷ്, ആഷിഖ്, സുജോ
എസ് സി പി ഓ മാരായ ഹാഷിം, ഷഫീഖ് ,ജിഷ്ണു, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കാട്ടുപന്നിയുടെ ജഡം മറവ് ചെയ്യാതെ അധികൃതർ; സാംക്രമിക രോഗ ഭീഷണിയിൽ മുരുക്കുമൂട് ഉന്നതി

പതാരം:ശൂരനാട് തെക്ക് പഞ്ചായത്തിലെ അഞ്ചാം വാർഡ് മുരുക്കുമൂട് ഉന്നതിയിൽ ചത്തുകിടക്കുന്ന നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡം നീക്കം ചെയ്യാത്തത് പ്രദേശവാസികളിൽ ആശങ്ക പടർത്തുന്നു.മുരുക്കുമൂട് ശരണ്യ ഭവനത്തിൽ ശശിധരന്റെ വീടിനു സമീപത്താണ് ചത്ത നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്.രണ്ടു ദിവസത്തെ പഴക്കമുള്ള ജഡം ഇപ്പോൾ അഴുകി ഈച്ച അരിച്ച നിലയിലാണ്.സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ, കാക്കകളും മറ്റ് തെരുവ് മൃഗങ്ങളും ജഡം കൊത്തിവലിക്കുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന് നാട്ടുകാർ ഭയക്കുന്നു.

കൂടാതെ, സമീപത്തെ കിണറുകൾ അടക്കമുള്ള ജലാശയങ്ങൾ മലിനമാകാനുള്ള സാധ്യതയും ഏറെയാണ്.സംഭവം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വാർഡ് മെമ്പറോ പഞ്ചായത്ത് അധികൃതരോ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുൻപ് അധികൃതർ അടിയന്തരമായി ഇടപെട്ട് ചത്ത പന്നിയുടെ ജഡം ശാസ്ത്രീയമായി മറവ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപകട ഭീഷണിയായ കൂറ്റൻ മരങ്ങൾ മുറിച്ച് പാതയോരത്ത് ഉപേക്ഷിക്കുന്നു;വാഹനാപകടങ്ങൾക്ക് സാധ്യതയെന്ന് നാട്ടുകാർ

ശാസ്‌താംകോട്ട:കുന്നത്തൂർ താലൂക്കിലെ വിവിധ മേഖലകളിൽ അപകട ഭീഷണിയായ കൂറ്റൻ മരങ്ങൾ ദുരന്തങ്ങൾക്ക് കാരണമായേക്കാവുന്ന തരത്തിൽ മുറിച്ച് പാതയോരങ്ങളിൽ ഉപേക്ഷിക്കുന്നത് പതിവാകുന്നു.ദേശീയപാതകളിലും തിരക്കേറിയ മറ്റ് പാതകളിലുമടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ മരങ്ങൾ മുറിച്ചിട്ടിരിക്കുന്നത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമായി മാറിയിരിക്കയാണ്.ഏതാനും ആഴ്ചകൾക്കു മുമ്പ് ശാസ്‌താംകോട്ട കോടതി മുക്കിനും മണ്ണെണ്ണ മുക്കിനും മധ്യേയുള്ള വളവിൽ നിന്ന കൂറ്റൻ മരം അപകട ഭീഷണിയെ തുടർന്ന് മുറിച്ചിരുന്നു.ഈ മരം വലിയ പീസുകളാക്കി തിരക്കേറിയ പാതയോരത്ത് നിരനിരയായി തള്ളിയിരിക്കുകയാണ്.പാതയോരം നന്നേ കുറവായ ഇവിടെ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.മാത്രമല്ല മുറിച്ചു മാറ്റിയ മരത്തിൻ്റെ കൂറ്റൻ ചുവടുഭാഗവും ശാസ്‌ത്രീയമായ രീതിയിൽ ഇല്ലാതാക്കിയില്ലെങ്കിൽ വാഹനങ്ങൾ ഇടിച്ചു കയറാനുള്ള സാധ്യതയുണ്ട്.

നിരന്തരമായ പരാതിയെ തുടർന്ന് അപകട ഭീഷണിയായ മരം മുറിച്ചു ദുരന്തഭീഷണിയാക്കി മാറ്റിയതാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഭരണിക്കാവ്- വണ്ടിപ്പെരിയാർ ദേശീയ പാതയിൽ പോരുവഴി ശാസ്‌താംനട ജംഗ്ഷനിൽ അപകട ഭീഷണിയായി നിന്ന കൂറ്റൻ വാകമരം മുറിച്ച് പാതയോരത്ത് തള്ളിയിട്ട് മാസങ്ങളായി.ഇരുചക്ര വാഹനാപകടങ്ങൾ പതിവായതോടെ താലൂക്ക് വികസന സമിതി യോഗം ദേശീയപാതാ അധികൃതർക്ക് മുറിച്ചിട്ട മരം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല.കൊട്ടാരക്കര റോഡിൽ സിനിമാപറമ്പിന് കിഴക്കും കുന്നത്തൂർ നെടിയവിള ജംഗ്ഷന് കിഴക്ക് റേഷൻ കടയ്ക്ക് സമീപത്തും മുറിച്ചിട്ട മരങ്ങൾ റോഡിനോട് ചേർന്ന് തന്നെ ഉപേക്ഷിച്ച നിലയിലാണ്.ദുരന്തത്തിന് കാത്തിരിക്കാതെ അടിയന്തിരമായി ശാസ്‌താംകോട്ട,ശാസ്താംനട എന്നിവിടങ്ങളിൽ റോഡരികിൽ കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ബിപി കൂടി നിൽക്കുകയാണോ? ഉപ്പ് മാത്രമല്ല വില്ലൻ, നിങ്ങൾ പതിവായി കഴിക്കുന്ന ഈ ചേരുവകളും അപകടകാരികൾ

ഉപ്പിൽ സോഡിയം അടങ്ങിയിട്ടുണ്ട്. കൂടാതെ സോഡിയം ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിതമായ സോഡിയം കഴിക്കുന്നത് ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിനും രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും പലരിലും രക്തസമ്മർദ്ദത്തിനും കാരണമാകും.
ബിപി കൂടുന്നതിന് പിന്നിൽ പ്രധാനപ്പെട്ട കാരണം ഉപ്പാണെന്നാണ് പലരും കരുതുന്നത്. ഉപ്പ് രക്താതിമർദ്ദ പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഉപ്പ് മാത്രമല്ല പഞ്ചസാരയും രക്തസമ്മർദ്ദം കൂട്ടാം. പഞ്ചസാര പാനീയങ്ങളിൽ നിന്നും അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ നിന്നും അമിതമായി ചേർക്കുന്ന പഞ്ചസാരയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചേക്കാം.

ജനിതകശാസ്ത്രം, പ്രായം, ഭാരം, സമ്മർദ്ദം, വൃക്ക ആരോഗ്യം, മദ്യം, പുകവലി, ഉറക്കത്തിന്റെ ഗുണനിലവാരം, ഭക്ഷണക്രമം എന്നിവയുടെ സംയോജനം മൂലമാണ് ബിപി കൂടുന്നത്. ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, ഹൃദയസ്തംഭനം, കാഴ്ച നഷ്ടപ്പെടൽ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ ആശങ്കകളിലൊന്ന് രക്താതിമർദ്ദം പലപ്പോഴും നിശബ്ദമായി വികസിക്കുന്നു എന്നതാണ്.

ഉപ്പിൽ സോഡിയം അടങ്ങിയിട്ടുണ്ട്. കൂടാതെ സോഡിയം ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിതമായ സോഡിയം കഴിക്കുന്നത് ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിനും രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും പലരിലും രക്തസമ്മർദ്ദത്തിനും കാരണമാകും. അതുകൊണ്ടാണ് മിക്ക ഹൈപ്പർടെൻഷൻ മാർഗ്ഗനിർദ്ദേശങ്ങളും ഇപ്പോഴും സോഡിയം കഴിക്കുന്നത് പരിമിതപ്പെടുത്താൻ ശുപാർശ ചെയ്യുന്നത്. പ്രത്യേകിച്ച് ഉപ്പിനോട് സംവേദനക്ഷമതയുള്ള ആളുകൾക്ക്.

അമിതമായ സോഡിയം കഴിക്കുന്നത് കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സ്ഥിരമായി കാണിക്കുന്നു. പഴങ്ങളിൽ കാണപ്പെടുന്ന പ്രകൃതിദത്ത പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി, സോഫ്റ്റ് ഡ്രിങ്കുകൾ, പായ്ക്ക് ചെയ്ത ജ്യൂസുകൾ, മധുരപലഹാരങ്ങൾ, മധുരമുള്ള കോഫി, എനർജി ഡ്രിങ്കുകൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവയിലൂടെ ചേർത്ത പഞ്ചസാര പലപ്പോഴും വലിയ അളവിൽ ഉപയോഗിക്കുന്നു.

ഇത് യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുകയും രക്തക്കുഴലുകൾ വഴക്കമുള്ളതായി നിലനിർത്താൻ സഹായിക്കുന്ന നൈട്രിക് ഓക്സൈഡ് എന്ന തന്മാത്ര കുറയ്ക്കുകയും ചെയ്യും. കൂടാതെ, നാഡീവ്യവസ്ഥയെ സജീവമാക്കുകയും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും വയറിലെ പൊണ്ണത്തടിക്കും കാരണമാകുന്നു. ഇവ രണ്ടും ഹൈപ്പർടെൻഷന്റെ പ്രധാന കാരണങ്ങളാണ്.

എസ്. ജാനകി അന്തരിച്ചു

മൈസൂരു: വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരുവിലാണ് അന്ത്യം. എൺപത്തെട്ട് വയസ്സായിരുന്നു. അസൂയാവഹമായ സ്വരമാധുര്യവും ആലാപനസിദ്ധിയുമായി ആസ്വാദകരുടെ ഹൃദയത്തിൽ ഇടംപിടിച്ച ജാനകിയമ്മ എന്നും മലയാളി നെഞ്ചേറ്റുന്ന ഗായിക ആണ്. മാനസഗംഗോത്രിയിലെ ആ സംഗീതനിശയോടുകൂടി എസ്. ജാനകി എന്ന ഗായിക തന്റെ പാട്ടുജീവിതം അവസാനിപ്പിച്ചിട്ട് ഒൻപതു വർഷമാകുന്നു. ഇരുപതോളം ഭാഷകളിൽ പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച് ജാനകിയമ്മ സൃഷ്ടിച്ച സംഗീതസാമ്രാജ്യം ഇന്നും നമ്മുടെ ഹൃദയാതിർത്തികളെ കീഴടക്കി ബാക്കിയാകുന്നു. ഏതുരാഗവും ഭാവവും ഭാഷയും വഴങ്ങുമായിരുന്ന ജാനകിയമ്മയ്ക്കു തെന്നിന്ത്യ മുഴുവൻ സംഗീതകുടുബമായി മാറുകയായിരുന്നു.

ആന്ധ്രാപ്രദേ‌ശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു ജാനകിയമ്മയുടെ ജനനം. കുട്ടിക്കാലംമുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന മോഹം നടക്കാതെപോയി. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ ലഭിച്ച രണ്ടാംസ്ഥാനമാണ് ജാനകിയമ്മയുടെ സംഗീതജീവിതത്തിനു തുടക്കം കുറിച്ചത്.

‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിൽ പാടിയായിരുന്നു ചലച്ചിത്ര സംഗീതലോകത്തേക്കുള്ള കടന്നുവരവ്. 1957ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. എന്നാൽ ‘കൊഞ്ചും ചിലങ്കൈ’ എന്ന തമിഴ്ചിത്രത്തിൽ പാടിയ ‘ശിങ്കാര വേലനെ ദേവ’ എന്ന പാട്ടോടുകൂടിയാണ് തെന്നിന്ത്യയുടെ താരഗായികയായി ജാനകിയമ്മ മാറിയത്.

മലയാളികൾ ജാനകിയമ്മയെ കൂടുതൽ സ്നേഹിച്ചത് എം.എസ് ബാബുരാജിന്റെ ഈണങ്ങളിലൂടെയായിരുന്നു. ‘തളിരിട്ട കിനാക്കൾതൻ’ (മൂടുപടം), ‘അഞ്ജന കണ്ണെഴുതീ’ (തച്ചോളി ഒതേനൻ), ‘സൂര്യകാന്തീ..’ (കാട്ടുപൂവ്), ‘ഒരു കൊച്ചു സ്വപ്നത്തിൻ’ (തറവാട്ടമ്മ), ‘താമര കുമ്പിളിലല്ലോ മമഹൃദയം’ (അന്വേഷിച്ചു കണ്ടെത്തിയില്ല) അങ്ങനെ നീളുന്നു ആ കോംബിനേഷനിൽ പിറന്ന ഹിറ്റ് ഗാനങ്ങൾ.

എത്ര ഉയർന്ന സ്ഥായിയിലുള്ള ഗാനവും ആലപിക്കാനുള്ള വൈഭവമാണ് മറ്റു ഗായികമാരിൽനിന്നു ജാനകിയമ്മയെ വ്യത്യസ്തയാക്കിയത്. ഏതുഭാഷയിൽ പാടുമ്പോഴും ആ ഭാഷക്കാരിയെന്നു തോന്നിപ്പിക്കുന്നൊരു തന്മയീഭാവം നിറഞ്ഞുനിന്നു ജാനകിയമ്മയുടെ സ്വരത്തിൽ. അതുകൊണ്ടാണല്ലോ മലയാളത്തിലും ഒരിക്കലും മറക്കാനാകാത്ത ഒരു പിടി നല്ല ഗാനങ്ങൾ ആ സ്വരം നമുക്കു സമ്മാനിച്ചത്.

അരങ്ങിലെ ‘പ്രമാണി’ ബേബിക്കുട്ടൻ തൂലിക അന്തരിച്ചു

കൊല്ലം. കേരളത്തിലെ ആദ്യകാല നാടകപ്രവർത്തകരിൽ പ്രധാനികളിലൊരാളായ ബേബിക്കുട്ടൻ തൂലിക (74) അന്തരിച്ചു. കൊല്ലം തേവലക്കര സ്വദേശിയാണ്. സംസ്കാരം ഞായറാഴച ഉച്ചയ്ക്ക് ശേഷം മൂന്നിന് തേവലക്കരയിലെ വീട്ടുവളപ്പിൽ നടക്കും.

1989-ൽ അദ്ദേഹം രൂപീകരിച്ച ‘തൂലിക’ എന്ന നാടകസമിതിയുടെ “പ്രമാണി” എന്ന നാടകം 1500-ലധികം വേദികളിൽ അവതരിപ്പിച്ച് ചരിത്രം കുറിച്ചതാണ്.

തകഴിയുടെ ‘ചെമ്മീൻ’, ‘അനുഭവങ്ങൾ പാളിച്ചകൾ’, ‘ഏണിപ്പടികൾ’ എന്നീ വിഖ്യാത നോവലുകൾക്ക് അദ്ദേഹം നൽകിയ നാടകാവിഷ്കാരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1983-ൽ ‘ലയവിന്യാസം’ എന്ന നാടകത്തിലൂടെ മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും, 2002-ൽ കേരള സംഗീത നാടക അക്കാദമി അവാർഡും നേടിയിട്ടുണ്ട്. പ്രശസ്ത നാടക കലാകാരൻ തേവലക്കര കുഞ്ഞൻ പിള്ളയുടെ മകനാണ്. വ്യ​ത്യ​സ്ത നാ​ട​ക​സ​മി​തി​ക​ള്‍​ക്കാ​യി എ​ഴു​പ​തി​ല​ധി​കം നാ​ട​ക​ങ്ങ​ള്‍ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. വിദേശത്തടക്കം നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഹാസ്യതാരമായാണ്‌ അഭിനയജീവിതം തുടങ്ങിയത്‌.

1960കളിലാണ് അദ്ദേഹം നാടക ലോകത്തേക്ക് കടന്ന് വരുന്നത്. കൊല്ലം ഉപാസനയുടെ സൗത്തികം എന്ന നാടകത്തിലാണ് തുടക്കം. തുടര്‍ന്ന് എന്‍ ബി ത്രിവിക്രമന്‍ പിള്ളയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൊല്ലം നവചേതനയുടെ മഹാറാണിയില്‍ ആറ് വേഷങ്ങള്‍ ചെയ്തത് അത്ഭുതത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. തുടര്‍ന്ന് എസ് എല്‍ പുരത്തിന്റെ സൂര്യസോമയില്‍ അഭിനയിച്ചു. നടന്‍ മാള അരവിന്ദന്‍ സിനിമയിലേക്ക് പോയപ്പോള്‍ പകരക്കാരനായാണഅ സൂര്യസോമയില്‍ എത്തിയത്. ഏറെക്കാലം കൊല്ലം യവനികയിലും അഭിനയിച്ചു.
കേരളത്തിലെ പ്രമുഖ നാടകക്കമ്പനികളായ നെയ്യാറ്റിന്‍കര ദേശാഭിമാനി, തിരുവനന്തപുരം കേരള തിയേറ്റേഴ്‌സ്, ആരാധന, ഗായത്രി, നവചേതന, എം കെ തിയേറ്റേഴ്‌സ്, ഗീതാജ്ഞലി, പ്രസാദന, ദൃശ്യകല, ഓച്ചിറ നാടകരംഗം, ചേര്‍ത്തല സാഗരിക, ജൂബിലി, കോട്ടയം ദൃശ്യവേദി തുടങ്ങിയ സമിതികളില്‍ നടന്‍, രചയിതാവ്, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

1990ലാണ് കൊല്ലം തൂലിക എന്ന പേരില്‍ സ്വന്തമായി ഒരു നാടകസമിതി രൂപീകരിച്ചത്. ആദ്യത്തെ വിരുന്ന് ആയിരുന്നു തൂലികയുടെ ആദ്യനാടകം. തുടര്‍ന്ന് പ്രമാണി, അലക്കുകല്ല്, ഗുരുകുലം, പ്രതിപുരുഷന്‍, പകല്‍പ്പൂരം, ഇല്ലക്കാരന്‍ കൊല്ലക്കാരന്‍, ചെമ്മീന്‍, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, അമ്മവീട് തുടങ്ങിയ നാടകങ്ങള്‍ അരങ്ങിലെത്തിച്ചു. പ്രമാണി നാടകം ഓച്ചിറ മഹിമ ഇപ്പോഴും വേദികളില്‍ അവതരിപ്പിക്കുന്നു.

ഭാര്യ : രമാദേവി ( മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) മക്കൾ. രാജേഷ്, രഞ്ജിഷ്, ശ്രീ ലക്ഷ്മി
മരുമക്കൾ. മധു ശ്രീ,അഞ്ചു ( അധ്യാപിക, മിലാഡി ഷെരീഫ് എച്എസ് മൈനഗപ്പള്ളി), ശ്രീ ഹരി ( ബഹ്‌റൈൻ)

ലോഡ്ജിന് സമീപത്തെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപണം; വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു, നാലുപേർ അറസ്റ്റിൽ

കോലാപുർ: ലോഡ്ജിന് സമീപത്തെ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. പൂണെ സ്വദേശിയായ അക്ഷയ് ജാദവിനെയാണ് നാലം​ഗസംഘം മർദിച്ച് കൊലപ്പെടുത്തിയത്. നാലുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: നാട്ടുകാര് ജയിപ്പിച്ചത് കച്ചവടക്കാരൻ ആകാനല്ല, അബിൻ വർക്കിക്ക് പരിഹാസം, വിമാനത്താവള നീക്കമുണ്ടായാൽ അതിശക്ത സമരം ആറന്മുള കാണുമെന്നും പി പ്രസാദ്

മഹാരാഷ്ട്രയിലെ വിനോദസഞ്ചാര കേന്ദ്രമായ മഹാബലേശ്വറിലെ ഭോസെ ​ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അക്ഷയ് ജാദവും അഞ്ച് സുഹൃത്തുക്കളുമാണ് പൂണെയിൽനിന്ന് മഹാബലേശ്വർ സന്ദർശിക്കാനെത്തിയത്. ബുധനാഴ്ച രാത്രി ഇവർ ഭോസെയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. പിന്നീട് മദ്യലഹരിയിലായിരുന്ന അക്ഷയ്നെ മുറിയിലാക്കി പുറത്തുനിന്ന് മുറി പൂട്ടിയിട്ട് സുഹൃത്തുക്കൾ ലോഡ്ജിലെ ടെറസിലേക്ക് പോയി. എന്നാൽ, രാത്രി പത്തുമണിയോടെ മുറിയിൽ തിരിച്ചെത്തിയപ്പോൾ അക്ഷയ്നെ കണ്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. തുടർന്ന് ലോഡ്ജിലും സമീപത്തും തിരച്ചിൽ നടത്തുന്നതിനിടെയാണ് 200 മീറ്റർ അകലെയായി ആൾക്കൂട്ടം ശ്രദ്ധിച്ചത്. അവിടെ എത്തിയപ്പോൾ പരിക്കേറ്റനിലയിലാണ് അക്ഷയ്നെ കണ്ടതെന്നും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെന്നും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ, പൂണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അക്ഷയ് മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സൂര്യകാന്ത് ​ഗോലെ, അവിനാശ് ഭോസ്ലെ, രാഹുൽ രാജ്പുരെ, അമോൽ വഡ്കർ എന്നിവരാണ് അറസ്റ്റിലായവർ. അക്ഷയ് ജാദവ് രാത്രി മദ്യലഹരിയിൽ സൂര്യകാന്ത് ​ഗോലെയുടെ വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്നും ഇതേത്തുടർന്നാണ് മർദിച്ചതെന്നുമാണ് പ്രതികളുടെ മൊഴി. അതേസമയം, മുറി പുറത്തുനിന്ന് പൂട്ടിയിട്ടും യുവാവ് എങ്ങനെ പുറത്തുപോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.