Home Blog Page 422

ഔദ്യോഗിക സ്ഥിരീകരണത്തിനായ് കാത്ത് കുടുംബം, വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കും, നടപടികൾ തുടങ്ങി

കൊല്ലം: വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസിന്‍റെയും ഭാര്യ ലൊവേനി തോമസിന്‍റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നു. മൃതദേഹങ്ങൾ ചൊവ്വാഴ്ചയോടെ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് വിയറ്റ്നാമിലുള്ള ടൂർ കോർഡിനേറ്റർ അറിയിച്ചത്. എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് കുടുംബം.

Also Read: വന്യമൃഗങ്ങള്‍ക്ക് നടുവില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഗീതയുടെ ഏകാന്ത ജീവിതം; പുനരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൊട്ടാരക്കര മാർത്തോമ പള്ളിയിൽ ആണ് സംസ്കാര ചടങ്ങ്. കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികൾ. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്. 15 പേർ അപകടത്തിൽ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അപകടത്തിൽ മരിച്ചവരിൽ ഏറിയ പങ്കും തമിഴ്നാട് സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മരണപ്പെട്ടവരിൽ തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു ഉൾപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. ബോട്ടിൽ 39 പേർ ഉണ്ടായിരുന്നതായാണ് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി നിർമൽകുമാർ പ്രതികരിക്കുന്നത്. മരിച്ചവരിൽ 4 ആന്ധ്ര സ്വദേശികൾ ഉൾപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നു. വിയറ്റ്‌നാം അധികൃതരുമായി ചേർന്ന് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നിയമപരമായ നടപടികളും വേഗത്തിലാക്കാനും നമ്മുടെ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചുവരുന്നതായി പ്രധാനമന്ത്രി സംഭവത്തിൽ പ്രതികരിച്ചു. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നുട്ടോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടം സൈന്യം, പൊലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

വന്യമൃഗങ്ങള്‍ക്ക് നടുവില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഗീതയുടെ ഏകാന്ത ജീവിതം; പുനരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: വന്യമൃഗ സാനിധ്യമുള്ള വനാതിര്‍ത്തിയില്‍, ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയില്‍ ഏകാന്ത ജീവിതം നയിക്കുന്ന മധ്യവയസ്‌കയെ പുനരധിവിസിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദേശം. കോഴിക്കോട് കൂരാച്ചുണ്ടിലെ ഉള്‍പ്രദേശമായ അമ്പലംകുന്ന് കോളനിയില്‍ താമസിക്കുന്ന ജി. ഗീതയെ പുനരധിവസിപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം കെ. ബൈജുനാഥ് ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Also Read: ‘ബാവി’ ചുഴലിക്കാറ്റ് കരതൊട്ടതോടെ വൻ ആശങ്ക, 20 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു; ജാഗ്രതയോടെ ചൈന; തായ്‌വാനിലും ഫിലിപ്പീൻസിലും ദുരന്തം

ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ മൂന്നുമാസത്തിനകം അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ക്കും ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തനിക്ക് ഭര്‍ത്താവും മകനും നഷ്ടമായെന്നും അടച്ചുറപ്പില്ലാത്ത തകര്‍ന്ന വീട്ടിലാണ് താമസിക്കുന്നതെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും കാണിച്ച് ഗീത പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ലാന്‍റ് റവന്യൂ കമ്മീഷണര്‍, ജില്ലാ കളക്ടര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കൂരാച്ചുണ്ട് വില്ലേജില്‍ പരാതിക്കാരി താമസിക്കുന്ന ഭൂമിയില്‍ കടുത്ത വന്യമൃഗശല്യവും ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

‘ബാവി’ ചുഴലിക്കാറ്റ് കരതൊട്ടതോടെ വൻ ആശങ്ക, 20 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു; ജാഗ്രതയോടെ ചൈന; തായ്‌വാനിലും ഫിലിപ്പീൻസിലും ദുരന്തം

വെൻഷൗ: ‘ബാവി’ ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രി വൈകി കിഴക്കൻ ചൈനയിലെ തീരദേശ നഗരമായ തായ്‌ഷൗവിൽ കരതൊട്ടു. ചൈനയിൽ കരകയറുന്നതിന് മുൻപ് ജപ്പാന്റെ തെക്കൻ ദ്വീപുകളിലും തായ്‌വാന്റെ വടക്കൻ മേഖലകളിലും കാറ്റ് നാശം വിതച്ചിരുന്നു. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും, ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മഴമേഘങ്ങൾ കനത്ത ഭീഷണിയാണ്.

Also Read: അരങ്ങിലെ ‘പ്രമാണി’ ബേബിക്കുട്ടൻ തൂലിക അന്തരിച്ചു

മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ചൈനീസ് തീരത്തേക്ക് അടിച്ചുകയറിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി തായ്‌ഷൗ ഉൾപ്പെടുന്ന സെജിയാങ് പ്രവിശ്യയിൽ നിന്ന് മാത്രം 1.7 മില്യണിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അയൽ പ്രവിശ്യയായ ഫുജിയാനിൽ നിന്നും ബെയ്ജിംഗിൽ നിന്നും ഒരു ലക്ഷത്തിലധികം ആളുകളെയും, ഷാങ്ഹായിൽ നിന്ന് 34,000 പേരെയും ഒഴിപ്പിച്ചിട്ടുണ്ട്. കനത്ത ജാഗ്രതാ നിർദ്ദേശം നിലനിൽക്കുമ്പോഴും, മുൻവർഷങ്ങളിലെ അനുഭവപരിചയമുള്ളതിനാൽ ജനങ്ങൾ പരിഭ്രാന്തരാകാതെ ആവശ്യമായ വെള്ളവും ഭക്ഷണസാധനങ്ങളും ശേഖരിച്ച് വീടുകളിൽ കഴിയുകയാണ്.

ചുഴലിക്കാറ്റ് തായ്‌വാനിൽ നേരിട്ട് കരതൊട്ടില്ലെങ്കിലും അതിശക്തമായ മഴയും കാറ്റും ജനജീവിതം സ്തംഭിപ്പിച്ചു. പർവ്വത മേഖലകളിൽ നിന്ന് പതിനാലായിരത്തിലധികം ആളുകളെ തായ്‌വാൻ സർക്കാർ ഒഴിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായി അന്താരാഷ്ട്ര-ആഭ്യന്തര വിമാന സർവീസുകൾ പൂർണ്ണമായും റദ്ദാക്കുകയും പ്രധാന വിമാനത്താവളം അടച്ചിടുകയും ചെയ്തു. സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച ദ്വീപിൽ ട്രെയിൻ സർവീസുകൾ വെട്ടിച്ചുരുക്കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകുകയും നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തു. തായ്‌വാനിൽ കാറ്റിൽപ്പെട്ട് 113 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ബാവി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കനത്തതിനെത്തുടർന്ന് ഫിലിപ്പീൻസിൽ വലിയ ദുരന്തമാണ് സംഭവിച്ചത്. കനത്ത പ്രളയത്തിലും മഴക്കെടുതിയിലും പെട്ട് ഫിലിപ്പീൻസിൽ 17 പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നോർവേക്കെതിരെ എക്‌സ്ട്രാടൈമിൽ കളി പിടിച്ച് ഇംഗ്ലണ്ട് സെമിയിൽ

ജൂഡ് ബെലിങ്ങാമിന്റെ ഇരട്ടഗോൾ മികവിൽ നോർവയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മൽസരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് (2-1). ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും എക്സ്ട്രാ ടൈമിലുമാണ് ഇംഗ്ലണ്ടിന്റെ ഗോളുകൾ. 36–ാം മിനിറ്റിൽ ആൻന്ദ്രെ ഷെൽഡറപ് നോർവേയെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് ഗോൾ വലകുലുക്കാൻ നോർവെയ്ക്ക് സാധിച്ചില്ല. 2018 ലെ ലോകകപ്പിനു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിയിലേക്ക് എത്തുന്നത്. ഇംഗ്ലീഷ് ടീമിൻറെ നാലാം സെമി ഫൈനലാണിത്.

22 മിനുട്ടിൽ നോണി മഡ്യൂകെയുടെ പാസിൽ നിന്നും മികച്ച അവസരം ഇംഗ്ലണ്ടിന് ലഭിച്ചു. മഡ്യൂകെ പോസ്റ്റണുള്ളിൽ നിന്നും നൽകിയ പന്ത് നിയന്ത്രിക്കാൻ  നിക്കോ ഓറെയ്‌ലിയ്ക്ക് സാധിച്ചില്ല .36-ാം മിനിറ്റിലാണ് നോർവെയുടെ ആദ്യ ഗോൾ വരുന്നത്. ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡിന്റെ അസിസ്റ്റിൽ ലഭിച്ച പന്ത് ആൻന്ദ്രെ ഷെൽഡറപ് വലയിലെത്തിച്ചു. എന്നാൽ ആദ്യ പകുതിക്ക് മുൻപ് തന്നെ ഇംഗ്ലണ്ട് സ്കോർ നില തുല്യമാക്കി. അധിക സമയത്ത് ജൂഡ് ബെല്ലിങ്ങാമിന്റെ ഷോട്ടിൽ ഇംഗ്ലണ്ടിന് ആശ്വാസം. തുടരെ ആക്രമണത്തിൽ തൊട്ടടുത്ത നിമിഷം ക്യാപ്റ്റൻ ഹാരി കെയ്‌നും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.
52 മിനുട്ടിൽ ഇംഗ്ലീഷ് പോസ്റ്റിൽ നോർവെയ്ക്ക് തുടരെ കോർണർ ലഭിച്ചു. മൂന്നാമത്തെ കോർണറിൽ ടോർബോൺ ഹെഗ്ഗെം ഇംഗ്ലിഷ് വല ചലിപ്പിച്ചെങ്കിലും ഹലാൻഡ് ഇംഗ്ലീഷ് താരത്തെ ഫൗൾ ചെയ്തതിനാൽ റഫറി ഗോൾ നിഷേധിച്ചു. അവസാന സമയത്ത് ഇംഗ്ലിഷ് ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോർഡ് തടുത്ത പന്ത് ക്രിസ്റ്റഫർ അയർ ഹെഡ് ചെയ്തെങ്കിലും ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. എക്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. മോർഗൻ റോജേഴ്‌സിന്റെ ഷോട്ട് നോർവേ ഗോൾ കീപ്പർ ഓർജാൻ നൈലാൻഡ് തടുത്തെങ്കിലും റീബൗണ്ടിൽ ജൂഡ് ബെല്ലിങ്‌ഹാം അനായാസം ഗോൾ നേടുകയായിരുന്നു.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ജൂലൈ 12, ഞായർ | മിഥുനം 28

ഗായിക എസ്. ജാനകി അന്തരിച്ചു

പ്രശസ്ത ഗായിക എസ്. ജാനകി അന്തരിച്ചു. 88 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ജര്‍മന്‍, ജപ്പാനീസ് എന്നിങ്ങനെ 20 ഭാഷകളിലായി നാല്‍പ്പത്തയ്യായിരത്തിലേറെ പാട്ടു പാടിയ അപൂര്‍വ ഗായികയാണ് ജാനകി. ആന്ധ്രപ്രദേശ് സ്വദേശിനിയാണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണ നേടി. 2013 ല്‍ പത്മഭൂഷണ്‍ നിരസിച്ചിരുന്നു.

സംസ്‌കാരം ഇന്ന് മൈസൂരുവില്‍ നടക്കും. രാവിലെ എട്ടു മുതല്‍ മൈസൂരു മഹാരാജ കോളേജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് ഹുണ്ടിയിലെ നവീന്‍ ഫാം ഹൗസില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

തുമ്പീ വാ തുമ്പക്കുടത്തിന്‍, തേനും വയമ്പും, മലര്‍കൊടി പോലെ, മിഴിയോരം നനഞ്ഞൊഴുകും തുടങ്ങിയ നിരവധി ഗാനങ്ങളിലൂടെ തലമുറകളെ സംഗീതസാന്ദ്രമാക്കിയാണ് ജാനകിയമ്മ വിടവാങ്ങുന്നത്.

വിയറ്റ്‌നാമില്‍ ബോട്ട് മറിഞ്ഞു: മലയാളികള്‍ ഉൾപ്പെടെ 15 മരണം

വിയറ്റ്‌നാമിലെ ഫൂ ക്വോക്കിന് സമീപം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് മലയാളികള്‍ അടക്കം 15 പേര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമ എ സി തോമസ്, ഭാര്യ ലൊവേനി എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്നാട് സ്വദേശികളാണ് മരിച്ചവരില്‍ ഏറെയും.

ആലപ്പുഴയിലെ എഡിജിപി വിവാദം

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍. അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ എസ് ഐ ടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടിയിരിക്കുകയാണ്.

ജി സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധം

അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. സുധാകരന്‍ നിലവിലെ ശൈലിയിലുള്ള പ്രവൃത്തികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനങ്ങളിൽ വിവാദം

ഗവണ്‍മെന്റ് പ്ലീഡര്‍, സ്പെഷ്യല്‍ പ്ലീഡര്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ സംഘിവത്കരണം നടത്തുന്നെന്ന് എംഎല്‍എ പി എ മുഹമ്മദ് റിയാസ് ആരോപിച്ചു. എബിവിപി സജീവ പ്രവര്‍ത്തകനെ ഗവ. പ്ലീഡര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിമര്‍ശനം.

തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി: അന്വേഷണം പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടത്തിയെന്ന ആരോപണം ബിജെപി അച്ചടക്ക സമിതി അന്വേഷിക്കും. കുമ്മനം രാജശേഖരനും ഇ.കൃഷ്ണദാസും ഉള്‍പ്പെടുന്ന സമിതിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക.

എസ്. ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം

എസ്. ജാനകിയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, മുഖ്യമന്ത്രി വി.ഡി. സതീശന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദമായി

അര്‍ജന്റീനക്കെതിരായ ആരോപണങ്ങളോട് താരതമ്യപെടുത്തി കേരള പൊലീസ് സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. അര്‍ജന്റീന ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നടപടി.

ഐഎന്‍എസ് സംശോധക് കൊച്ചിയിലെത്തി

ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണ കപ്പലായ ‘ഐഎന്‍എസ് സംശോധക്’ ഹോം പോര്‍ട്ടായ കൊച്ചി ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെത്തി.

ആലപ്പുഴയില്‍ വെള്ളക്കെട്ട് പരിഹരിക്കാന്‍ 64 കോടി

ആലപ്പുഴ ജില്ലയിലെ ദേശീയപാതയോരങ്ങളില്‍ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ദേശീയപാത അതോറിറ്റി 64 കോടി രൂപ അനുവദിച്ചു.

സ്കൂളില്‍ റാഗിങ്: വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയാക്കി. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കു മര്‍ദ്ദനമേറ്റു.

നാടകാചാര്യന്‍ ടി.കെ.ഗോപിനാഥക്കുറുപ്പ് അന്തരിച്ചു

പ്രശസ്ത നാടകാചാര്യന്‍ തേവലക്കര പടിഞ്ഞാറ്റക്കര തൂലിക ബേബിക്കുട്ടന്‍ എന്ന ടി.കെ.ഗോപിനാഥക്കുറുപ്പ് (80) അന്തരിച്ചു.

ഇന്‍ഷുറന്‍സ് ക്ലെയിം നിരസിച്ച കമ്പനിക്ക് പിഴ

മുന്‍കൂര്‍ രോഗമുണ്ടെന്നാരോപിച്ച് ചികിത്സാ ചെലവ് നിഷേധിച്ച നിവ ബൂപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരന് 1.3 ലക്ഷം രൂപ നല്‍കണമെന്ന് ഹിമാചല്‍ പ്രദേശിലെ സോളന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

ജമ്മു കശ്മീരില്‍ ബിജെപിക്ക് എതിരെ ഒമര്‍ അബ്ദുള്ള

നാഷണല്‍ കോണ്‍ഫറന്‍സിനെ പിളര്‍ത്താന്‍ ബിജെപി എംഎല്‍എമാര്‍ക്ക് 2030 കോടി രൂപയും മന്ത്രിപദങ്ങളും വാഗ്ദാനം ചെയ്തതായി ഒമര്‍ അബ്ദുള്ള ആരോപിച്ചു.

രാജസ്ഥാനില്‍ അഞ്ച് ഗര്‍ഭിണികള്‍ മരിച്ചു

രാജസ്ഥാനിലെ ഭില്‍വാരയിലുള്ള മഹാത്മാഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ചു ഗര്‍ഭിണികള്‍ മരിച്ചു. അണുബാധയെന്ന് സംശയം.

അനില്‍ അംബാനി ഗ്രൂപ്പിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പിനെതിരായ കേസില്‍ 1021 കോടി രൂപയുടെ സ്വത്തുക്കള്‍ കൂടി ഇഡി കണ്ടുകെട്ടി.

അയോധ്യ രാമക്ഷേത്രക്കൊള്ള: അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണം

രാമക്ഷേത്രക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ വിജയ് വിശ്വാസ് പന്ത് തട്ടിപ്പുകേസുകളിലെ പ്രതിയെന്ന് ആരോപണം.

ബാബ ഫര്‍സാന്റെ വീട്ടില്‍ റെയ്ഡ്

മഹാരാഷ്ട്രയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ബാബ ഫര്‍സാന്റെ വീട്ടില്‍നിന്ന് വന്‍തോതില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു.

ജയ്പൂരില്‍ മകള്‍ അമ്മയെ കൊലപ്പെടുത്തി

ജയ്പൂരില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നിയമ വിദ്യാര്‍ത്ഥിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നു.

വിവാഹവേദിയില്‍ കൂട്ടത്തല്ല്

ബിഹാറിലെ സഹര്‍സ ജില്ലയില്‍ മട്ടന് പകരം ചിക്കന്‍ വിളമ്പിയതിനെ ചൊല്ലി വിവാഹവേദിയില്‍ സംഘര്‍ഷം. 12 പേര്‍ക്ക് പരിക്ക്.

ബെംഗളൂരുവില്‍ യുവാവ് മൂന്നുപേരെ കൊലപ്പെടുത്തി

ബെംഗളൂരുവില്‍ അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു.

ബംഗ്ലാദേശില്‍ പ്രളയം: 44 മരണം

ബംഗ്ലാദേശില്‍ കനത്ത മഴമൂലം പ്രളയത്തിലും ഉരുള്‍പൊട്ടലിലും 44 പേര്‍ മരിച്ചു. പത്തു ലക്ഷത്തിലധികം ആളുകള്‍ ഒറ്റപ്പെട്ടു.

ഇറാന്‍ മുന്നറിയിപ്പ്

ഓരോ ശത്രുവിനോടും പകരം വീട്ടുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനെയി വ്യക്തമാക്കി. ഡ്രോണ്‍ ഉത്പാദനം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചതായും ഇറാന്‍ സൈന്യം അറിയിച്ചു.

നൈജീരിയ: വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചു

നൈജീരിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഡസന്‍കണക്കിന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സൈനിക നടപടിയിലൂടെ രക്ഷപ്പെടുത്തി.

ചൈനയില്‍ ‘ബാവി’ ചുഴലിക്കാറ്റ്

കിഴക്കന്‍ ചൈനയിലെ തീരദേശ നഗരമായ തായ്ഷൗവില്‍ ‘ബാവി’ ചുഴലിക്കാറ്റ് കരതൊട്ടു.

ഇന്ത്യന്‍ ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചു

ബംഗ്ലാദേശിലെ സെമിനാറില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ചതിനെതിരേ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ പ്രതിഷേധമറിയിച്ചു.

ഗാസയില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദര്‍ശനം ഒരുക്കിയ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ വാഹിദി ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ബഹാമാസില്‍ വിമാനം തകര്‍ന്നു

ബഹാമാസില്‍ വിമാനം തകര്‍ന്നു വീണ് പത്ത് പേര്‍ കൊല്ലപ്പെട്ടു.

പാക് സൈനിക മേധാവിക്ക് പുതിയ ചുമതല

പാകിസ്ഥാന്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള പ്രത്യേക സമിതിയില്‍ രാജ്യത്തെ സൈനിക മേധാവി അസിം മുനീറിനെയും ഉള്‍പ്പെടുത്തി.

ഇന്‍ഡോനേഷ്യയില്‍ ചീഫ് പ്രൊസിക്യൂട്ടര്‍ രാജിവച്ചു

വീട്ടില്‍ റെയ്ഡ് നടത്തി സ്വര്‍ണ്ണവും പണവും പിടിച്ചെടുത്തതിന് പിന്നാലെ ഇന്‍ഡോനേഷ്യയിലെ ചീഫ് പ്രൊസിക്യൂട്ടര്‍ ഫെബ്രി അദ്രിയാന്‍ഷാ രാജിവച്ചു.

അമേരിക്കയില്‍ ഇന്ത്യന്‍ വംശജയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

അമേരിക്കയില്‍ ഗൂഗിള്‍ എന്‍ജിനീയറായ ശീതള്‍ വ്രസെനെ ഭര്‍ത്താവ് വെടിവച്ചുകൊന്നു.

കായിക വാര്‍ത്തകള്‍

കൊച്ചി ബ്ലൂ ടൈഗേഴ്സ്: കേരള ക്രിക്കറ്റ് ലീഗിനായി കരുത്തുറ്റ ടീമിനെ സ്വന്തമാക്കി ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്.

ഇന്ത്യക്ക് തോല്‍വി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 4-0ത്തിന് ഇന്ത്യ കൈവിട്ടു.

ദക്ഷിണാഫ്രിക്കന്‍ താരം അന്തരിച്ചു: ജെയ്ഡന്‍ ആഡംസ് മരിച്ചതായി റിപ്പോര്‍ട്ട്.

ലോകകപ്പ് ഫുട്‌ബോള്‍: ഹോളണ്ടിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയില്‍.

ബിസിനസ് വാര്‍ത്തകള്‍

എസ്.ബി.ഐ ഫണ്ട്സ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ഐപിഒ ജൂലൈ 14-ന് ആരംഭിക്കും.

സാങ്കേതികവിദ്യ

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകള്‍ ഒഴിവാക്കാന്‍ മെറ്റയോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

സിനിമ വാര്‍ത്തകള്‍

ഓ സുകുമാരി: ഐശ്വര്യ രാജേഷ് ചിത്രം ‘ഓ സുകുമാരി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

അവറാച്ചന്‍ ആന്‍ഡ് സണ്‍സ്: ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി.

വാഹന വിപണി

ടാറ്റ മോട്ടോഴ്സ് ഹാരിയര്‍, സഫാരി മോഡലുകളുടെ ‘സ്റ്റെല്‍ത്ത് എഡിഷന്‍’ പെട്രോള്‍ പതിപ്പില്‍ അവതരിപ്പിച്ചു.

പുസ്തക പരിചയം

‘സാംബ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം’ – ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സമ്പൂര്‍ണ്ണചരിത്രം എം.പി സുരേന്ദ്രന്‍ എഴുതിയ പുസ്തകം പുറത്തിറങ്ങി.

ആരോഗ്യ വാര്‍ത്ത

ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ പാലക്ക് ചീര ഉള്‍പ്പെടുത്തുന്നത് ഗുണകരമാണെന്ന് പഠനം.

ദക്ഷിണാഫ്രിക്കന്‍ മിഡ്ഫീൽഡർ  ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഹന്നാസ്ബര്‍ഗ്: 2026 ഫിഫ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച മിഡ്ഫീല്‍ഡര്‍ ജയ്ഡന്‍ ആഡംസ് (25) അന്തരിച്ചു.

ലോകകപ്പില്‍ രാജ്യത്തിനായി കളിച്ച ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗം. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ആഡംസ് പങ്കെടുത്തിരുന്നു. മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ മത്സരത്തിലും ചെക്കിയയ്‌ക്കെതിരായ സമനില മത്സരത്തിലും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം നേടിയ താരം, ദക്ഷിണകൊറിയയ്‌ക്കെതിരായ വിജയത്തില്‍ പകരക്കാരനായും കളത്തിലിറങ്ങി. കാനഡയ്‌ക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

താരത്തിന്റെ മരണത്തില്‍ ദക്ഷിണാഫ്രിക്കന്‍ കായികമന്ത്രി ഗെയ്ടണ്‍ മക്കെന്‍സി അനുശോചനം രേഖപ്പെടുത്തി. ‘ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിന് അതിന്റെ ഏറ്റവും മികച്ച യുവ പ്രതിഭകളിലൊരാളെയാണ് നഷ്ടമായത്. കുടുംബത്തിന്റെയും സഹതാരങ്ങളുടെയും കോടിക്കണക്കിന് ആരാധകരുടെയും ദുഃഖത്തില്‍ രാജ്യം പങ്കുചേരുന്നു,’ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ പ്ലേയേഴ്‌സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി. ‘ലോകകപ്പില്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ അഭിമാനത്തോടെയും ധൈര്യത്തോടെയും ഏറ്റെടുത്ത താരമായിരുന്നു ജയ്ഡന്‍ ആഡംസ്. അദ്ദേഹത്തിന്റെ വേര്‍പാട് കുടുംബത്തിനും ക്ലബുകള്‍ക്കും ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിനും തീരാനഷ്ടമാണ്,’ സംഘടന അറിയിച്ചു.

ആറ്റുവാശേരിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

പുത്തൂർ:ആറ്റുവാശേരിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു.ചവറ ടൈറ്റാനിയം അഴനികാട്ടിൽ വീട്ടിൽ അൽത്താഫ്(52) ആണ് മരിച്ചത്.പുത്തൂർ ഇലക്ട്രിക് സെക്‌ഷനിലെ ജീവനക്കാരനായിരുന്നു.ശനിയാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു സംഭവം.

ആറ്റുവാശേരിയിലെ ഒരു വീട്ടിലേക്കുള്ള ലൈൻ ചെക്ക് ചെയ്യാൻ കയറിയപ്പോൾ പോസ്റ്റിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

വേങ്ങ തച്ചിരഴികത്ത് കിഴക്കതിൽ (അമ്പലക്കര ഇരുകുന്നം ലീലാ ഭവനം) ചെല്ലമ്മയമ്മ നിര്യാതയായി

ശാസ്താംകോട്ട:വേങ്ങ തച്ചിരഴികത്ത് കിഴക്കതിൽ (അമ്പലക്കര ഇരുകുന്നം ലീലാ ഭവനം) പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ചെല്ലമ്മയമ്മ (80) നിര്യാതയായി.മക്കൾ:പരേതയായ ലീലാമണി,രാധാമണി.മരുമക്കൾ: തുളസീധരൻ പിള്ള,രാജൻ പിള്ള.സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ പന്നിശ്ശേരി ആട്ടകഥകളെപ്പറ്റി ചിന്താപഥം

മൈനാഗപ്പള്ളി.മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ പന്നിശ്ശേരി ആട്ടകഥകൾ എന്ന വിഷയത്തിൽ ചിന്താപഥം ഡോ. വള്ളികാവ് മോഹൻദാസ് ഉത്ഘാടനം ചെയ്തു. രവിമൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഡ്വ.ആർ.പ്രകാശ് കുമാർ,അജി ശ്രീക്കുട്ടൻ ഉണ്ണി പ്രാർത്ഥന,രതീഷ് കാക്കര,റ്റി.സുരേന്ദ്രൻ പിള്ള,ശ്രീശൈലം ശിവൻപിള്ള,വി.രാജീവ്‌,എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വൈകിട്ട് നടന്ന സംവാദത്തിൽ കലാ. പ്രശാന്ത് കോർഡിനേറ്റർ ആയി. കലാ.രാമചന്ദ്രൻ ഉണ്ണിത്താൻ, കലാമണ്ഡലം. രാധാകൃഷ്ണൻ,കലാ.രാജീവൻ നമ്പൂതിരി,കലാ. വേണുക്കുട്ടൻ,സജിമുരളി, സുരേഷ് ചാമവിള, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

തലമുറകളുടെ ഗായിക, സിനിമയിൽ  ഏത് പ്രായത്തിലുള്ള കഥാപാത്രങ്ങൾക്കും ചേരുന്ന ശബ്ദം, 17 ഭാഷകളിൽ 48000 പ്പരം ഗാനങ്ങൾ;  സാധാരണ കുടുംബത്തിൽ നിന്ന് സംഗീതത്തിൻ്റെ നെറുകയിലേക്കുയർന്ന എസ് ജാനകി

മൈസൂരു : തലമുറകളുടെ ഗായികയെന്ന് അറിയപ്പെട്ടിരുന്ന എസ് ജാനകിയുടെ വിയോഗത്തോടെ ഇന്ത്യൻ സംഗീത ലോകത്തെ മറ്റൊരു സുവർണ അദ്ധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കർണാടകയിലെ മൈസൂരുവിലായിരുന്നു ഹൃദയങ്ങൾ കീഴടക്കിയ ഗായികയുടെ അന്ത്യം.മലയാളിയുടെ പ്രണയസ്വരം; ഗംഗോത്രി ഓപ്പണ്‍ ഓഡിറ്റോറിയത്തിലെ അവസാന സ്‌റ്റേജിലും വേദിയെ കയ്യിലെടുത്ത രണ്ട് ഗാനങ്ങള്‍
പ്രായത്തെ തോൽപ്പിച്ച ശബ്ദം; ‘സെന്തൂര പൂവേ’ തന്ന ആദ്യ ദേശീയ പുരസ്‌കാരം
’16 വയതിനിലേ’ എന്ന ചിത്രത്തിലെ ‘സെന്തൂര പൂവേ, സെന്തൂര പൂവേ…’ എന്ന എക്കാലത്തെയും മനോഹരമായ ഗാനം കേൾക്കുമ്പോൾ മലയാളികളുടെയും തമിഴ് ജനതയുടെയും മനസിൽ ആദ്യം ഓടിയെത്തുക നടി ശ്രീദേവിയുടെ കൗമാര മുഖമാണ്. ആ പാട്ട് പാടുമ്പോൾ എസ് ജാനകിയ്ക്ക് നാൽപ്പത് വയസ്സുണ്ടായിരുന്നു. എന്നിട്ടും കൗമാരക്കാരിയായ ശ്രീദേവിയുടെ പ്രായത്തിന് ചേരുന്ന രീതിയിൽ, ഒട്ടും ചോർന്നുപോകാത്ത ആവേശത്തോടെയാണ് അവർ സെന്തൂര പൂവേ പാടിയത്.’ ഈ ഗാനത്തിനാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള തന്റെ ആദ്യ ദേശീയ പുരസ്‌കാരം എസ് ജാനകി സ്വന്തമാക്കിയത്.ഏത് പ്രായത്തിലുള്ള കഥാപാത്രങ്ങൾക്കും ചേരുന്ന ശബ്ദത്തിൽ പാടാനുള്ള കഴിവ് എസ് ജാനകിക്കുണ്ട്. ഒരു പാട്ടിൽ കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയോടെയാണ് പാടുന്നതെങ്കിൽ, അടുത്ത പാട്ടിൽ വൃദ്ധയായോ പ്രണയം തുളുമ്പുന്ന പെൺകുട്ടിയായോ മാറാൻ ജാനകിയ്‌ക്ക് കഴിഞ്ഞിരുന്നു. പതിനേഴോളം ഭാഷകളിലായി 48,000ൽ പരം ഗാനങ്ങളാണ് അവർ റെക്കാഡ് ചെയ്തത്.എസ് ജാനകി
ഒരു സാധാരണ കുടുംബത്തിൽ നിന്നും സംഗീത ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്ന എസ് ജാനകി പുരസ്‌കാരങ്ങൾക്കും ബഹുമതികൾക്കും അപ്പുറം തന്റെ നിലപാടുകൾ കൊണ്ടും ശ്രദ്ധേയയായിരുന്നു. 2013ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അത് സ്വീകരിക്കാൻ അവർ വിസമ്മതിച്ചു. ‘അംഗീകാരം വരാൻ ഒരുപാട് വൈകിപ്പോയി’ എന്നായിരുന്നു അന്ന് ജാനകിയമ്മയുടെ പ്രതികരണം. ദക്ഷിണേന്ത്യൻ കലാകാരന്മാരോട് രാജ്യം കാണിക്കുന്ന അവഗണനയ്‌ക്കെതിരെ വിരൽ ചൂണ്ടാൻ കൂടിയായിരുന്നു ആ ധീരമായ തീരുമാനം.

ജാനകിയമ്മയുടെ സംഗീത ജീവിതത്തിന് പിന്നിൽ മറ്റൊരു പ്രധാന വ്യക്തിത്വമുണ്ട്; അന്തരിച്ച ഭർത്താവ് വി. രാമപ്രസാദ് ജാനകി സ്‌നേഹത്തോടെ വിളിച്ചിരുന്ന ‘രാമു’. രാമപ്രസാദ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ തന്റെ പ്രതിഭ ലോകം അറിയാതെ പോകുമായിരുന്നുവെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഒരു വേദിയിൽ ജാനകി പാടുന്നത് കണ്ട് ഇഷ്ടപ്പെട്ട രാമുവിനെ അദ്ദേഹത്തിന്റെ പിതാവാണ് ജാനകിക്ക് പരിചയപ്പെടുത്തുന്നത്.എസ് ജാനകിയും ഭർത്താവ് രാമുവും.പിന്നീട് അക്കാലത്തെ പ്രമുഖ ബാനറായ എവിഎം സ്റ്റുഡിയോസിലേക്ക് ജാനകിയുടെ പാട്ടുകളെക്കുറിച്ച് കത്തെഴുതാൻ രാമു തന്റെ പിതാവിനെ നിർബന്ധിച്ചു. 1956ലായിരുന്നു ഇവരുടെ വിവാഹം. ഒരു വർഷത്തിന് ശേഷം ജാനകിയ്ക്ക് ആദ്യ പിന്നണി ഗാനത്തിനുള്ള അവസരവും ലഭിച്ചു. അന്നുമുതൽ എല്ലാ റെക്കാഡിംഗ് സെഷനുകളിലും നിഴലായി രാമു ഒപ്പം ഉണ്ടായിരുന്നു. തന്റെ ജീവിതം മുഴുവൻ അദ്ദേഹം ഭാര്യയുടെ സംഗീതത്തിനായി സമർപ്പിച്ചു.’അദ്ദേഹത്തിന് എന്റെ എല്ലാ പാട്ടുകളും പ്രിയപ്പെട്ടതായിരുന്നു. റെക്കാഡിംഗിന്റെ സമയത്ത് പോലും എന്നെ ഒറ്റയ്ക്കാക്കില്ല, എനിക്കും അദ്ദേഹത്തെ വിട്ടുമാറാൻ കഴിയില്ലായിരുന്നു. എന്റെ വളർച്ചയ്ക്ക് പിന്നിൽ അദ്ദേഹത്തിന്റെ പിന്തുണയായിരുന്നു. അന്നും ഇന്നും എന്റെ ചിന്തകളിൽ എനിക്കൊപ്പമുണ്ട്,’ ഒരു അഭിമുഖത്തിൽ ജാനകി ഭർത്താവിനെക്കുറിച്ച് ഓർത്തെടുത്തത് ഇങ്ങനെയായിരുന്നു.
1997ലായിരുന്നു രാമു അന്തരിച്ചത്. ഭർത്താവിന്റെ വേർപാടിന് ശേഷവും ദക്ഷിണേന്ത്യൻ സിനിമകളിൽ മനോഹരമായ ഈണങ്ങൾ തീർത്ത് ജാനകി സംഗീത യാത്ര തുടർന്നു. പരേതനായ മുരളി കൃഷ്ണയാണ് ഏക മകൻ. തലമുറകളെ സ്വാധീനിച്ച യുഗപ്രഭാവയായ ഗായിക ഭൗതികമായി വിടപറയമ്പോഴും, അവർ പാടിവച്ച പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസിൽ എന്നും ജീവിക്കും.
1957ൽ സിനിമാ പിന്നണി ഗാനരംഗത്ത് എത്തിയ ജാനകി 2017-ലാണ് സംഗീത ജീവിതം അവസാനിപ്പിച്ചത്.