29.5 C
Kollam
Tuesday 24th November, 2026 | 01:18:57 PM
Home News Breaking News വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം… 15 പേർ മരിച്ചതായി വിവരം

വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം… 15 പേർ മരിച്ചതായി വിവരം

Advertisement

ന്യൂഡല്‍ഹി: വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് അപകടം. 15 പേർ മരിച്ചതായി വിവരം. വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപമായിരുന്നു സംഭവം. 32 സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.  സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി. ദുരന്തബാധിത കുടുംബങ്ങളെ സഹായിക്കുന്നതിനും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനുമായി ഹോ ചി മിന്‍ സിറ്റിയിലും ഹനോയിയിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് എംബസി അറിയിച്ചു.