Home Blog Page 426

നിക്ഷേപ തട്ടിപ്പിന് പിന്നാലെ സ്വിറ്റ്സർലൻഡിലേയ്ക്ക് കടന്ന ദമ്പതികളെ കാണാതായതായി പരാതി

നിക്ഷേപ തട്ടിപ്പിന് പിന്നാലെ സ്വിറ്റ്സർലൻഡിലേയ്ക്ക് കടന്ന ദമ്പതികളെ കാണാതായതായി പരാതി. വ്യവസായിയായ പബ്ബ ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരെയാണ് കാണാതായത്. മാതാപിതാക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് 22കാരിയായ മകൾ ശ്രേയ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.


ദമ്പതികളുടെ ചിട്ടിക്കമ്പനിയിലേക്ക് നിക്ഷേപകരിൽനിന്ന് കോടികൾ വാങ്ങിയ ശേഷമാണ് ഇരുവരും നാടുവിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും പണം തട്ടി മുങ്ങിയതാണോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇക്കഴിഞ്ഞ ജൂൺ 22നാണ് ചന്ദ്രശേഖറും ഭാര്യ സ്വപ്നയും സ്വിറ്റ്സർലൻഡിൽ അവധിയാഘോഷിക്കാനായി വീടുവിട്ടത്.


ആദ്യം ഇവർ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നെങ്കിലും ജൂലൈ എട്ടിന് ശേഷം അതുണ്ടായില്ല. ദമ്പതികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾ പലതവണ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ പരിധിക്ക് പുറത്താണെന്നായിരുന്നു മറുപടി. പിന്നാലെയാണ് സോഫ്റ്റ് വെയർ എൻജീനിയർ കൂടിയായ ശ്രേയ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദമ്പതികൾ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ടോ എന്നും കണ്ടെത്താൻ ഇരുവരുടെയും യാത്രാവിവരങ്ങൾ, ഇമിഗ്രേഷൻ രേഖകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിച്ച് വരികയാണ്. ദമ്പതികളുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ദമ്പതികളെ കാണാതായ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, സ്വയം ഒളിവിൽ പോയതാണോ അതോ സാമ്പത്തിക തട്ടിപ്പാണോ എന്നത് ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തെലങ്കാനയെ ഞെട്ടിച്ച് കൂട്ടക്കൊല…പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അതിജീവിത അടക്കം ആറുപേരെ വെട്ടിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയെ ഞെട്ടിച്ച് കൂട്ടക്കൊല. തനിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ കൗമാരക്കാരിയെയും അവളുടെ കുടുംബത്തെയും കൊലപ്പെടുത്തിയതിന് പുറമേ 35കാരനായ പ്രതി സ്വന്തം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗ റെഡ്ഡിയില്‍ ആണ് സംഭവം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജ്കുമാറിന് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഷാബാദിലെ തങ്ങളുടെ വസതിയില്‍ വെച്ച് ആദ്യം 30 വയസ്സുള്ള ഭാര്യ പാര്‍വതി സരിതയെയും നാലും ഒന്നും വയസുള്ള രണ്ട് ആണ്‍മക്കളെയുമാണ് ഇയാൾ ആക്രമിച്ചത്. തുടര്‍ന്ന്, ഒരു മാസം മുന്‍പ് തനിക്കെതിരെ പോക്സോ കേസ് കൊടുത്ത 17 വയസുകാരിയുടെ വീട്ടിലേക്ക് ഇയാള്‍ പോയി. അവിടെ നിന്നും പെണ്‍കുട്ടിയെ കാറില്‍ കയറ്റി വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൂടാതെ, പെണ്‍കുട്ടിയുടെ 45 വയസ്സുള്ള അമ്മയെയും 65 വയസ്സുള്ള അമ്മൂമ്മയെയും ഇയാള്‍ കൊലപ്പെടുത്തി. സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന, 17കാരിയുടെ സഹോദരിയായ 20കാരിയെ ഉപദ്രവിച്ചില്ല. ഇവര്‍ ഭിന്നശേഷിക്കാരിയാണ്.
ആറുപേരെ വെട്ടിക്കൊന്ന ശേഷം രാജ്കുമാര്‍ തന്റെ പിതാവിനെ വിളിച്ചാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. തുടർന്ന് പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും പ്രതി പറഞ്ഞിരുന്നു, എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും ലൈംഗികാതിക്രമത്തിനും മെയ് മാസത്തിലാണ് രാജ്കുമാറിനെതിരെ ഇതിന് മുൻപ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതി പെണ്‍കുട്ടിയെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീട് വരെ പിന്തുടരുകയും തന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായും പോലീസ് പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ രാജ്കുമാര്‍, വകുപ്പുകള്‍ പ്രകാരം ലഭിക്കാവുന്ന ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയായതിനാല്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഈ ദാരുണമായ കൊലപാതകങ്ങള്‍ക്ക് ഒരാഴ്ച മുന്‍പാണ് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡെൽഹി: ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് മാർഗ്ഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഭേദഗതികൾ. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം പാടുന്ന മുൻപത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരം വേണം ആദ്യം ആലപിക്കാൻ. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കണം. പൂർണ്ണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കൻഡുമായി കേന്ദ്ര സർക്കാർ നിശ്ചയിച്ചു.

മിലിട്ടറി അല്ലെങ്കിൽ പൊലീസ് ബാൻഡുകൾ ഈ ഗീതം പ്ലേ ചെയ്യുമ്പോൾ, സദസ്സിന് മുന്നറിയിപ്പ് നൽകാനായി ഏഴ് തവണ ഡ്രം റോൾ അടിച്ച് വേണം ആരംഭിക്കാൻ. സ്കൂളുകളിലും സർവ്വകലാശാലകളിലും ദൈനംദിന പ്രാർത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. വന്ദേമാതരം ആലപിക്കുമ്പോൾ കൃത്യമായ ഉച്ചാരണവും ഔദ്യോഗിക വരികളും മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി. ഇന്നലെ 1,06,200 രൂപയായിരുന്നു പവന്‍ വില.

ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് നേരിട്ടിരിക്കുന്നത്.
ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവാണ്.

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകൻ വടകര സ്വദേശി ബല്‍രാജിനെതിരെ കേസെടുത്തു.

ജുവനൈല്‍ ആക്‌ട് പ്രകാരമാണ് കേസ്. ക്ലാസില്‍ വച്ച്‌ അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കയ്യിൻ്റെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേല്‍പ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്‌എംഎച്ച്‌എസ്‌എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതല്‍ പരാതി പുറത്തുവരുന്നുണ്ട്. അടി കിട്ടിയ വിദ്യാർത്ഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനില്‍ നിന്ന് അടിയേറ്റിരുന്നു. അധ്യാപകനെ പേടിയാണെന്നും വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു.

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം പുതുതായി നിർമിച്ച ദുര്യോധന കൺവൻഷൻ സെന്റർ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാട നം ചെയ്തു

ശാസ്താംകോട്ട. പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം പുതുതായി നിർമിച്ച ദുര്യോധന കൺവൻഷൻ സെന്റർ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാട നം ചെയ്തു.

സംസ്‌ഥാനത്തെ തന്നെ ആചാരപ്പെരുമ നിലനിൽക്കുന്ന പ്രധാനമായ കേന്ദ്രമാണ് മലനട യെന്നും ക്ഷേത്രം നിർമിച്ച കൺവൻഷൻ സെന്റ്റർ സാധാരണക്കാരായ പെൺകുട്ടികളുടെ വിവാഹത്തിന് വലിയ ആശ്രയമായി മാറുമെന്നും അദ്ദേഹം പറ ഞ്ഞു. മലനട ക്ഷേത്രത്തിലും മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിലും സുരേഷ് ഗോപി ദർശനം നടത്തി.

കൊടിക്കുന്നിൽ സുരേഷ് എം പി പ്രഭാഷണം നടത്തി. ദേവസ്വം ഭരണസമിതി പ്രസിഡന്റ് കെ.ര വി അധ്യക്ഷത വഹിച്ചു. എം എൽഎമാരായ സി.ആർ.മഹേഷ്, പഴകുളം മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്, ജില്ലാ പഞ്ചായത്തം ഗം എ.റമീസ്, പഞ്ചായത്ത് പ്രസിഡന്റ് വിനു ഐ.നായർ, വൈസ് പ്രസിഡന്റ് കെ.മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിഖിൽ മനോഹർ, അസൂറഅർത്തിയിൽ, വാർഡംഗം ബി. കെ.കല, ദേവസ്വം ഭരണസമിതി സെക്രട്ടറി ജി.ബിജുകുമാർ,

വൈസ് പ്രസിഡന്റ് ശ്രീനിലയം സുരേഷ്, ട്രഷറർ കെ.ആനന്ദൻ എന്നിവർ പ്രസംഗിച്ചു

ഓച്ചിറയില്‍ തട്ടുകടയിലെ ചെറിയ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു അഗ്നിബാധ

ഓച്ചിറ .ടൗണിൽ കെഎസ് ആർ ടിസി ബസ് സ്റ്റേഷന് സമീപം കപ്പലണ്ടി വ്യാപാരം നടത്തിയ തട്ടുകടയിലെ ചെറിയ പാചകവാ തക സിലിണ്ടർ പൊട്ടിത്തെറിച്ചു. കട പൂർണമായി കത്തി നശിച്ചു. കടയുടമ വലിയകുളങ്ങര പുന്തല സ്വദേശി അഷറഫ് (54) ചെറിയപൊള്ളലേറ്റ് ഓച്ചിറയിലെ സ്വകാ ര്യ ആശുപത്രിയിൽ ചികിത്സയി ലാണ്. കടയിലെ സ്റ്റൗവിൽ നി ന്നു സിലിണ്ടറിലേക്കുള്ള ട്യൂ ബിൽ നിന്നു പാചകവാതക ചോർച്ച ഉണ്ടായതായി സംശയി ക്കുന്നു.

തീ പടരുന്നതിനു മുൻപ് അഷറഫ് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴം രാത്രി 10.30നു ആയിരുന്നു സംഭവം. കരുനാഗപ്പള്ളിയിൽ നിന്നെ ത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയാണ് തീ പൂർണമായി അണച്ചത്.

എയിംസിന് കേരളത്തിൽ 7 സ്ഥലങ്ങളിൽ ഭൂമി തയ്യാർ

തിരുവനന്തപുരം.എയിംസിന് കേരളത്തിൽ 7 സ്ഥലങ്ങളിൽ ഭൂമി തയ്യാറഎന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ മുരളീധരന്‍. റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കൈമാറി. ഭൂമി ഏറ്റെടുത്തെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി

കാസർഗോഡ് ചീമേനിയിൽ 1000 ഏക്കർ, തിരുവനന്തപുരം കാട്ടാക്കട തേവൻകോട് 263 ഏക്കർ, കോഴിക്കോട് ബാലുശ്ശേരിയിൽ 260 ഏക്കർ, തൃശ്ശൂർ ചാലക്കുടിയിൽ 258 ഏക്കർ, കോട്ടയം ആർപ്പൂക്കരയിൽ 248 ഏക്കർ, വൈക്കത്ത് 200 ഏക്കർ, കൊച്ചി കളമശ്ശേരിയിൽ 200 ഏക്കർ എന്നിങ്ങനെയാണ് അനുയോജ്യമായ ഭൂമിയുള്ളത്.

ചികിത്സാപ്പിഴവിൽ വെന്റിലേറ്ററിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

പയ്യന്നൂർ. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ
വെന്റിലേറ്ററിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു. സൂരജ്–വിജിഷ ദമ്പതികളുടെ ഒന്നര വയസ്സുകാരനായ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയെ പയ്യന്നൂര്‍ ബിഎംഎച്ചില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ വച്ച് അനസ്തേഷ്യ നൽകിയതിനെ തുടർന്നാണ് കുട്ടി അബോധാവസ്ഥയിൽ ആയത്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ ആയിരുന്നു കുട്ടി ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് മരണപ്പെട്ടത്. കുട്ടിയുടെ മൃതദേഹം ഇന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

സംഭവത്തിന് പിന്നാലെ ആശുപത്രിയില്‍ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുടുംബം പരാതി നല്‍കിയതിന് പിന്നാലെ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിന്‍ ഡാമേജ് സംഭവിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം, സമരം ചെയ്യുന്നതിൽ സിപിഎമ്മിൽ ആശയക്കുഴപ്പം

തിരുവനന്തപുരം.വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റത്തിൽ സമരം ചെയ്യുന്നതിൽ സിപിഐഎമ്മിൽ ആശയക്കുഴപ്പം. ഓഹരി കൈമാറ്റത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയർന്നതോടെയാണ് സമരവും വൈകുന്നത്. ദിവ്യ എസ്. അയ്യരെ എം.ഡി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നടത്തിയ പ്രസ്താവനയിലും പാർട്ടിയിൽ കടുത്ത എതിർപ്പാണ് ഉള്ളത്.

പിണറായി വിജയനും എം വി ഗോവിന്ദനും അടങ്ങുന്ന സംസ്ഥാന നേതൃത്വം കെ കെ രാഗേഷിനെ അനുകൂലിക്കുമ്പോൾ കണ്ണൂർ ജില്ലാ നേതാക്കൾ പൂർണ്ണമായും രാഗേഷിനെ തള്ളുകയാണ്. വരും ദിവസങ്ങളിൽ സിപിഐഎമ്മിൽ ഈ വിഷയത്തിൽ തുറന്നു പോരിലേക്ക് കടക്കുമെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.