തിരുവനന്തപുരം.ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർവീസ് മേഖലയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ.
ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കമ്മീഷനെ ഉടൻ നിയമിക്കും.
റിപ്പോർട്ട് ഏപ്രിൽ ലഭിക്കുമെങ്കിലും അടുത്ത സർക്കാരിൻറെ കാലത്തായിരിക്കും പരിഷ്കരണം പ്രാബല്യത്തിൽ ആവുക. ഏപ്രിൽ ഒന്നു മുതൽ സർക്കാർ പെൻഷൻകാർക്കുള്ള അഷ്വേർഡ് പെൻഷൻ പദ്ധതിയും നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ ഉടൻ തുടങ്ങും.
നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കാത്ത ജീവനക്കാർക്ക് പദ്ധതിയിൽ തുടരാം.
ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിക്കായുള്ള പ്രാരംഭ നടപടികളും ഉടൻ തുടങ്ങും.. ഫെബ്രുവരി രണ്ടു മുതൽ ബഡ്ജറ്റിൽ മേലുള്ള പൊതു ചർച്ച നിയമസഭയിൽ ആരംഭിക്കും..
സർവീസ് മേഖലയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 21 ആയി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 21 ആയി. 13 പേർക്കായി തിരച്ചിൽ തുടരുകയാണ് . സൗത്ത് 24 പർഗാനാസ് ജില്ലയിലെ ആനന്ദപൂരിന് അടുത്ത് നസീറാബാദിലെ രണ്ട് ഗോഡൗണുകളിലായിരുന്നു തീ പിടിത്തം ഉണ്ടായത്.
27 പേരെ കാണാതായി എന്നാണ് തീപിടിത്തം ഉണ്ടായ ആനന്ദ്പൂരിന് സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് ലഭിച്ചിരുന്നത്. ഇവരിൽ 21 പേരും മേദ്നിപുർ സ്വദേശികളാണ്. 26 ആം തീയതി പുലർച്ചെ ഉണ്ടായ തീപിടിത്തത്തെ തുടർന്നുള്ള തിരച്ചിലിൽ അസ്ഥികൂട അവശിഷ്ടങ്ങളാണ് ഇപ്പൊൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ സാധിച്ചത്. ബാക്കിയുള്ളവരുടെ DNA പരിശോധന നടപടികൾ പുരോഗമിക്കുന്നു. തീപിടിത്തത്തെ തുടർന്ന് ഇതുവരെയുണ്ടായ പരിശോധനയുടെയും അന്വേഷണത്തിൻ്റെയും പ്രാഥമിക റിപ്പോർട്ട് ഫയർ ഫോഴ്സും ഫോറൻസിക് വകുപ്പും പോലീസിന് കൈമാറിയിട്ടുണ്ട്
ഇന്ത്യ-അറബ് ഉന്നത ഉദ്യോഗസ്ഥതല യോഗം ഇന്ന് ഡൽഹിയിൽ
ന്യൂഡെല്‍ഹി. ഇന്ത്യ-അറബ് ഉന്നത ഉദ്യോഗസ്ഥതല യോഗം ഇന്ന് ഡൽഹിയിൽ ചേരും. നാളെ നടക്കുന്ന രണ്ടാമത് ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് യോഗം. 10 വർഷത്തെ ഇടവേളക്ക് ശേഷം അറബ് ലോകവുമായുള്ള ഉന്നതതല നയതന്ത്ര സംഭാഷണം പുനരുജ്ജീവിപ്പിക്കുന്നതിനായിഇന്ത്യയും UAE യും സംയുക്തമായി യോഗത്തിന് നേതൃത്വം നൽകും.അറബ് ലോകവുമായുള്ള ഇന്ത്യയുടെ ബഹുമുഖ സഹകരണം നയിക്കുന്ന ഏറ്റവും ഉയർന്ന വേദിയാണ് ഇത്.
ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗം 2016 ൽ ബഹ്‌റൈനിൽ ആണ് നടന്നത്.22 അറബ് ലീഗ് അംഗരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ,വിദേശകാര്യ മന്ത്രിമാർ, സഹമന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.സുഡാൻ റിപ്പബ്ലിക്കിന്റെ വിദേശകാര്യ, മന്ത്രി മൊഹീൽദിൻ സലിം അഹമ്മദ് ഇബ്രാഹിം, പലസ്തീൻ വിദേശകാര്യ, വർസെൻ ആഗ്ബെകിയാൻ ഷാഹിൻ തുടങ്ങിയ നേതാക്കൾ യോഗത്തിനായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
അറബ് മേഖലയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനും, തന്ത്രപരമായ പങ്കാളിത്തങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും, സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും യോഗം നിർണ്ണായകമാകും
മഹാത്മാഗാന്ധിയുടെ 78 മത് രക്തസാക്ഷിത്വ ദിനം ആചരിച്ച് രാജ്യം
ന്യൂഡെല്‍ഹി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78 മത് രക്തസാക്ഷിത്വ ദിനം ആചരിക്കുകയാണ് ഇന്ന് രാജ്യം.ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുക്കാൻ പോകുന്നതിനിടയിൽ 1948 ജനുവരി 30 നാണ് മഹാത്മാഗാന്ധി ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്‌സെയുടെ കരങ്ങളാൽ കൊലചെയ്യപ്പെട്ടത്.
രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർ മു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ മഹാത്മാവിന്റെ സമാധിസ്ഥലമായ രാജ് ഘട്ടിലെത്തി ആദരം അർപ്പിക്കും. ഗാന്ധിജി വെടിയേറ്റ് വീണ ബിർള ഹൗസിലും ഇന്ന് പ്രത്യേക ഔദ്യോഗിക ചടങ്ങുകൾ നടക്കും. രാജ്യവ്യാപകമായി ഗാന്ധി സ്മാരകങ്ങൾ അടക്കമുള്ള ഇടങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന യോഗങ്ങൾ ചേരും.
ലൈഫ് ഡാര്‍ക്ക്,സൈബര്‍ തട്ടിപ്പിന് വധശിക്ഷ നടപ്പാക്കി ചൈന
സൈബര്‍ തട്ടിപ്പിന് വധശിക്ഷ നടപ്പാക്കി ചൈന. സൈബർ തട്ടിപ്പുകേന്ദ്രങ്ങൾ നടത്തിയിരുന്ന മാഫിയ കുടുംബത്തിലെ 11 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി ചൈന. മ്യാന്മറിൽ തട്ടിപ്പുകേന്ദ്രം നടത്തിയിരുന്ന മിങ് കുടുംബത്തിലെ അംഗങ്ങൾക്ക് കഴിഞ്ഞ സെപ്തംബറിൽ ചൈന വധശിക്ഷ വിധിച്ചിരുന്നു.
മ്യാന്മറിലെ ലൗക്കെയിങ്ങിൽ തട്ടിപ്പ് കേന്ദ്രം നടത്തിയിരുന്ന അവരെ 2023ൽ പ്രാദേശിക സായുധസംഘടനകൾ പിടികൂടി ചൈനയ്ക്ക് കൈമാറുകയായിരുന്നു. മിങ് കുടുംബത്തിനു പുറമേ, ബായ് മാഫിയ കുടുംബത്തിലെ അഞ്ചു പേർക്കും നവംബറിൽ ചൈന വധശിക്ഷ വിധിച്ചിരുന്നു.
കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാനാണോ ട്രംപിന്‍റെ ശ്രമം
ഒട്ടാവ.’കാനഡയുടെ പരമാധികാരം മാനിക്കണം’. കാനഡയുടെ പരമാധികാരം മാനിക്കാൻ അമേരിക്ക തയാറാകണമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി.അമേരിക്കൻ ഉദ്യോഗസ്ഥർ കാനഡയിലെ ആൽബർട്ടയിലെ വിഘടനവാദികളുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളെ തുടർന്നാണ് കാർണിയുടെ പരാമർശം.
കാനഡയിലെ പ്രധാന ഊർജ ഉൽപാദന പ്രവിശ്യയാണ് ആൽബർട്ട.കാനഡയിൽ നിന്നും സ്വാതന്ത്ര്യം തേടുന്ന വിഘടനവാദികൾ മൂന്നുവട്ടം അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.അമേരിക്കൻ ഉദ്യോഗസ്ഥർ സിവിൽ സമൂഹ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവിക കാര്യമാണെന്നും അവർക്ക് ഒരു പിന്തുണയും നൽകിയിട്ടില്ലെന്നും വൈറ്റ് ഹൗസ്
കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാനുള്ള ആഗ്രഹം നേരത്തെ ട്രംപ് പ്രകടിപ്പിച്ചിരുന്നു.കാനഡയ്ക്ക് വീണ്ടും തീരുവ ഭീഷണിയും ട്രംപ് ഉയര്‍ത്തുന്നു.കാനഡയിൽ നിന്നും അമേരിക്കയിലേക്ക് വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
കനേഡിയൻ വിമാനനിർമ്മാതാക്കളായ ബോംബാർഡിയർ അടക്കം കാനഡയിൽ നിർമ്മിക്കുന്ന വിമാനങ്ങളുടെ സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും ട്രംപ്.
അമേരിക്കൻ വിമാന നിർമ്മാതാക്കളായ ഗൾഫ് സ്ട്രീം ഏയ്‌റോസ്‌പേസ് നിർമ്മിച്ച ബിസിനസ് ജെറ്റുകൾ സർട്ടിഫൈ ചെയ്യാൻ കാനഡ വിസമ്മതിച്ചതിനെ തുടർന്നാണ് ട്രംപിന്റെ ഭീഷണി.ഗൾഫ്‌സ്ട്രീമിന് ഉടൻ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ട്രംപ്.ഘൾഫ്‌സ്ട്രീമിന് സർട്ടിഫിക്കറ്റ് നൽകുന്നതുവരെ അമേരിക്കയ്ക്ക് കാനഡ വിൽക്കുന്ന എല്ലാ വിമാനങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് പറയുന്നത്.
അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാന അപകടം :മുന്നറിയിപ്പ് ഉണ്ടായിരുന്നു
ന്യൂഡെല്‍ഹി. ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാന അപകടം : മാസങ്ങൾക്ക് മുമ്പ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്.ഇന്ത്യയുടെ സിവിൽ ഏവിയേഷൻ സുരക്ഷാ ചട്ടക്കൂടിലെ ഗുരുതരമായ വിടവുകളെക്കുറിച്ച് ആണ് മുന്നറിയിപ്പ് നൽകിയത്.
സ്വകാര്യ, ചാർട്ടർ വിമാന വിഭാഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ സമിതി ചൂണ്ടിക്കാണിച്ചിരുന്നു.എംപി ദീപക് മിശ്ര അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ച ത്.ചാർട്ടേഡ് വിമാനങ്ങളിൽ കർശനമായ പരിശോധന ആവശ്യമാണെന്നാണ് മുന്നറിയിപ്പ് നൽകിയത്.
അറ്റകുറ്റപ്പണി മാനദണ്ഡങ്ങൾ, ഡോക്യുമെന്റേഷൻ അച്ചടക്കം, പ്രവർത്തന നിയന്ത്രണ ഘടനകൾ എന്നിവയിൽ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.പ്രതികൂല കാലാവസ്ഥയിലോ വഴിതിരിച്ചുവിടുമ്പോഴോ, ലെയേർഡ് ഓപ്പറേഷൻ കൺട്രോൾ സെന്ററുകളുടെ സഹായം ചാർട്ടേഡ് സർവീസുകൾക്ക് ലഭിക്കില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി
രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍; വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍ മേള 31ന്
മലപ്പുറം: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന വെര്‍ച്വല്‍ തൊഴില്‍ മേള ജനുവരി 31ന് നടക്കും. താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന മേള കായിക, ഹജ്ജ്, വഖഫ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജനുവരി 31ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണുള്ളത്. ജില്ലയിലെ എസ്.ഡി.പി.കെ സെന്ററുകളായ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ്, മഞ്ചേരി ഏറനാട് നോളഡ്ജ് സിറ്റി താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും വെര്‍ച്വല്‍ തൊഴില്‍ മേള നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ഡി.ഡബ്ലൂ.എം.എസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. സൗകര്യപ്രദമായ സെന്റര്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി 2725 ഒഴിവുകള്‍, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി 31,984 ഒഴിവുകള്‍, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി 7,522 ഒഴിവുകള്‍, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കായി 19,215 ഒഴിവുകള്‍, ബിരുദധാരികള്‍ (നോണ്‍ ടെക്നിക്കല്‍) 9,903 ഒഴിവുകള്‍, ബിരുദധാരികള്‍ (ടെക്‌നിക്കല്‍) 3,895 ഒഴിവുകള്‍, ആരോഗ്യ മേഖലയില്‍ 3,000 ഒഴിവുകള്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കായി 22 ഒഴിവുകള്‍ എന്നിവയ്ക്ക് പുറമെ റിക്രൂട്ട്, ട്രെയിന്‍ ആന്‍ഡ് ഡിപ്ലോയ് എന്ന പദ്ധതിയിലെ 1,27,827 തൊഴിലൊഴിവുകളുമടക്കം രണ്ട് ലക്ഷത്തിലേറെ തൊഴിലൊഴിവുകളാണ് ഈ ആഴ്ചയിലെ മേളയില്‍ ഒരുക്കിയിട്ടുള്ളത്.
പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാണ് മേള നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അതാത് ബ്ലോക്കുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലെ ഫെസിലിറ്റേഷന്‍ സെന്ററുകളിലും ലഭ്യമാണ്.
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച റാപ് സോങ്ങിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി, വിവാദമായതോടെ ഡിലീറ്റ് ചെയ്തു
കോഴിക്കോട്.എം.എസ്.എഫിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച റാപ് സോങ്ങിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും.ചർച്ചയായതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉൾപ്പെടെ ഡിലീറ്റ് ചെയ്തു.വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്.
മതരാഷ്ട്ര വാദം ഉന്നയിക്കുകയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നോടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട് പി.കെ നവാസിനും സംഘത്തിനും എന്ത് ബന്ധം എന്ന് ചോദ്യം.നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആർഎസ്എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയിൽ വളരാൻ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാൻ ഖാൻ ആണോ നവാസിന്റെ ഹീറോ? എന്നും പി.എസ് സഞ്ജീവ്.
സംഘപരിവാറിന് വളരാൻ മണ്ണ് ഒരുക്കുക ലക്ഷ്യം.നവാസിന് പ്രതിബദ്ധത ജമാഅത് ഇസ്ലാമിയോട് എന്നും വിമർശനം.രണ്ട് ദിവസം മുൻപ് ഡോ. എം.കെ മുനീർ ആണ് സോങ് റിലീസ് ചെയ്തത്.സീതി സാഹിബ്, സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് തങ്ങൾ-മാർ, മുഹമ്മദ് ഇസ്ലമയിൽ സാഹിബ്, ഇ. അഹമ്മദ് തുടങ്ങിയ ആളുകൾ ഒക്കെ ഇടം പിടിച്ച പാട്ടിലാണ് ഇമ്രാൻ ഖാനും ഇടം പിടിച്ചത്.
ഇത് msf ന്റെ ഗ്രൂപ്പുകളിൽ ഉൾപ്പെടെ ചർച്ച ആയതോടെയാണ് പിൻവലിച്ചത്.2.47 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് റിലീസ് ചെയ്‍തത്.അതിൽ 2.23 സെക്കന്റിൽ ആയിരുന്നു ഇമ്രാൻ ഖാൻ.പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ് കൂടിയാണ് ഇമ്രാൻ ഖാൻ
നെല്ലിക്ക അമിതമായി കഴിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു
ചർമ്മം, തലമുടി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനുമൊക്കെ നമ്മൾ നെല്ലിക്ക കഴിക്കാറുണ്ട്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. എന്നാൽ നെല്ലിക്ക അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ബ്ലഡ് പ്രഷർ കുറയ്ക്കുന്നു
നെല്ലിക്ക കഴിക്കുന്നത് ഉയർന്ന ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കും. എന്നാൽ അമിതമായി ഇത് കഴിക്കുന്നത് ബ്ലഡ് പ്രഷർ കുറവുള്ളവർക്ക് ദോഷമാണ്.
ബ്ലഡ് ഷുഗർ കുറയ്ക്കുന്നു
പ്രമേഹം ഉള്ളവർ നെല്ലിക്ക കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാൻ സഹായിക്കും. എന്നാൽ ബ്ലഡ് ഷുഗർ പൊതുവെ കുറവുള്ളവർ നെല്ലിക്ക അമിതമായി കഴിക്കാൻ പാടില്ല.
അസിഡിറ്റി ഉണ്ടാകുന്നു
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും അസിഡിറ്റിയുമുണ്ട്. അമിതമായി ഇത് കഴിക്കുന്നത് നിങ്ങൾക്ക് അസിഡിറ്റി കൂടാൻ കാരണമാകും.
മലബന്ധം ഉണ്ടാകുന്നു
നെല്ലിക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ തടയാൻ സഹായിക്കുമെങ്കിലും അമിതമായി കഴിക്കുന്നത് മലബന്ധം ഉണ്ടാവാൻ കാരണമാകുന്നു.
ഹൃദ്രോഗമുള്ളവർ കഴിക്കരുത്
ഹൃദ്രോഗമുള്ളവർ നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കണം. അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്.
ഡീഹൈഡ്രേഷൻ ഉണ്ടാകുന്നു
അമിതമായി നെല്ലിക്ക കഴിക്കുന്നത് ഡീഹൈഡ്രേഷൻ ഉണ്ടാവാൻ കാരണമാകുന്നു. ഗർഭിണികൾ നെല്ലിക്ക കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.





































