Home Blog Page 364

പി.എസ്.സി. അഴിമതിക്കെതിരേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവതീയുവാക്കള്‍ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോള്‍ കണ്ടില്ലേ,നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോര്‍ച്ച

തൃശൂര്‍: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി ടൊവിനോ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് പ്രതിഷേധം.

‘കേരളത്തിലെ പി.എസ്.സി. അഴിമതിക്കെതിരേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവതീയുവാക്കള്‍ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോഴും സ്വന്തം ജില്ലയായ തൃശ്ശൂരില്‍ നഴ്സുമാര്‍ രാപ്പകല്‍ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടന്‍ രാഷ്ട്രീയം നോക്കി വായ തുറന്നു’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

ടൊവിനോയുടെ വീടിന് മുന്നില്‍ മുദ്രവാക്യങ്ങള്‍ എഴുതിയ ബാനര്‍ ഉയര്‍ത്തിയും വായ മൂടിക്കെട്ടിയുമായിരുന്നു പ്രതിഷേധം. ചെട്ടിപ്പറമ്പില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴിയിലെ വീടിനു മുന്നില്‍ നടത്തിയ സമരം യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ് ഉദ്ഘാടനം ചെയ്തു.

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ എം എൽ എയുടെ അനുകൂലിയുടെ ചെമ്മീന്‍ ഷെഡിന് അജ്ഞാതർ തീയിട്ടു

കണ്ണൂർ. പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ എം എൽ എയുടെ അനുകൂലിയുടെ ഷെഡിന് അജ്ഞാതർ തീയിട്ടു. ടി പുരുഷോത്തമന്റെ ചെമ്മീൻ കെട്ടിനടുത്തുള്ള ഷെഡിന് ആണ് ഇന്നലെ രാത്രി അജ്ഞാതർ തീയിട്ടത്. ഷെഡ് പൂർണമായും കത്തി നശിച്ചു. സംഭവത്തിന് പിന്നിൽ മുൻ എം എൽ എ മധുസൂദനൻ ആണെന്നാണ് പുരുഷോത്തമന്റെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെമ്മീൻ കെട്ടിനോട് ചേർന്ന് സ്ഥാപിച്ച ഷെഡിൽ സ്ഫോടനം നടന്നതായാണ് പുരുഷോത്തമൻ പറയുന്നത്. ഷെഡിന്റെ ജനലുൾപ്പെടെ തെറിച്ചു പോയിട്ടുണ്ട്. സാധാരണ തീപിടുത്തം ഉണ്ടായാൽ ഇങ്ങനെ സംഭവിക്കില്ല. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തുടർച്ചയായി തനിക്ക് വധ ഭീഷണി സന്ദേശം ലഭിക്കുന്നതായും പുരുഷോത്തമൻ പറഞ്ഞു.

നേരത്തെ, വി കുഞ്ഞികൃഷ്ണന് അനുകൂലിച്ചതിന്റെ പേരിൽ ടി പുരുഷോത്തമന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും കത്തിക്കാന്‍ അജ്ഞാതർ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ എഴുന്നേറ്റ് തീയണച്ചതിനാല്‍ വന്‍ ദുരന്തമാണ് അന്ന് ഒഴിവായത്. മുന്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതാവും അന്തരിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി ഗോവിന്ദന്റെ സഹോദരി പുത്രനുമാണ് ടി പുരുഷോത്തമന്‍. നേരത്തെ വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ടി പുരുഷോത്തമന്‍ വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

ശാസ്താംകോട്ട: നീറ്റ് പരീക്ഷക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ രാജി വെയ്ക്കണമെന്നാവശ്യപെട്ട് രാജ്യതലസ്ഥാനമായഡൽഹിയിൽസമരംചെയ്ത വിദ്യാർത്ഥികളെയും യുവക്കളെയും തല്ലിചതച്ച പോലീസ് നടപടിചോദ്യം ചെയ്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, മുഖ്യമന്ത്രി വി.ഡി.സതീശൻ , കൊടിക്കുന്നിൽ സുരേഷ്, മന്ത്രി പി.സി.വിഷ്ണുനാഥ് എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രധിഷേധിച്ച് കോൺഗ്രസ്സ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവുംനടത്തി.

ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻഉദ്ഘാടനം ചെയ്തു. കിഴക്ക് മണ്ഡലം പ്രസിസന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് വൈ. നജിം, അഡ്വ.എസ്. രഘുകുമാർ ,എബി പാപ്പച്ചൻ ,തോമസ് വൈദ്യൻ,രവിമൈനാഗപ്പള്ളി,സിജുകോശിവൈദ്യൻ,വർഗ്ഗീസ്തരകൻ,മഠത്തിൽ.ഐ.സുബയർ കുട്ടി,ജോൺസൻവൈദ്യൻ, തങ്കച്ചൻ ആറ്റ് പുറം, മനാഫ് മൈനാഗപ്പള്ളി, റഷീദ് ഐ.സി.എസ് , തടത്തിൽ സലിം, ബഷീർ ഇടവനശ്ശേരി, സോമൻ പിള്ള തച്ചിലേഴ്ത്ത്, ഷാജിചിറക്കുമേൽ , കൊയ് വേലി മുരളി സുരീന്ദ്രൻ , നാദിർഷ കാരൂർക്കടവ്, നൂർ ജഹാൻ ഇബ്രാഹിം,വൈ.സജിദ ബീഗം, ചിത്രലേഖ, നസീറ അഷ്റഫ്, ജൂമൈലത്ത്റഷീദ്, അമ്യ ദരതീശ്തുടങ്ങിയവർ പ്രസംഗിച്ചു

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; ‘നീറ്റി’ൽ പ്രതിഷേധവുമായി കെഎസ്‌യുവും എഐഎസ്എഫും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ വലിച്ചിഴച്ചതിലും, പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ പൊലീസ് കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് ബന്ദ്. സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫും ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ ക്യാംപസുകളിലും ക്ലാസുകള്‍ ബഹിഷ്‌കരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തിന് പിന്തുണ നല്‍കണമെന്ന് കെഎസ്‌യു അഭ്യര്‍ത്ഥിച്ചു. ബന്ദിനോടനുബന്ധിച്ച് ഇന്ന് എല്ലാ ജില്ലാ കേന്ദ്ര ങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

അറസ്റ്റ് ഏത് നിമിഷവും ഉണ്ടാകും, പിന്നിൽ സർക്കാരിൻ്റെ സമ്മർദ്ദമെന്ന് മുൻ ദേവസ്വംബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഏതുനിമിഷവും തന്‍റെ അറസ്റ്റ് ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ് പ്രശാന്ത്. സർക്കാരിന്‍റെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിൽ. കേസുമായി പൂർണമായും സഹകരിക്കുമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്

ഭക്തജനങ്ങളേ 2025 ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്.? 2019 ലെ ശബരിമല സ്വർണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപ്പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരങ്ങൾ. ഈ നീക്കത്തിന് പിന്നിൽ ഈ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദമാന്നെന്ന് പറയേണ്ടതില്ലല്ലോ.

ഇന്ത്യൻ ഭരണഘടനയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും മാനിക്കുന്ന ഒരു പൗരനെന്ന നിലയിൽ ബഹു;കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ഈ കേസിനോട് പൂർണമായും സഹകരിക്കും. എന്നാൽ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും. 2025 ൽ ദ്വാരപാലക ശിൽപങ്ങൾ കൊണ്ട് പോയതിൽ ദേവസ്വത്തിന് എന്തെങ്കിലും നഷ്ടമോ കുറവോ, നടപടി ക്രമങ്ങളിൽ വീഴ്ചയോ ഉണ്ടായിട്ടില്ല. എന്നാൽ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് 2019ലെ ബോർഡിനെ രക്ഷിക്കാൻ വേണ്ടിയാണ് എന്ന വിചിത്ര വാദമാണ് ഉന്നയിക്കുന്നത്.

ഞങ്ങളുടെ ബോർഡ് വരുന്നതിന് ആറ് മാസങ്ങൾക്ക് മുൻപ് തന്നെ ശബരിമല എക്സിക്യൂട്ടിവ് ഓഫീസറിൽ നിന്നും വാതിലിൻ്റേയും കട്ടിളപ്പാളികളുടേയും ദ്വാരപാലക ശിൽപങ്ങളുടെയും ന്യൂനതകൾ പരിഹരിക്കുവാനുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഈ ഫയൽ നീക്കം ഞങ്ങളുടെ ബോർഡ് അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജന്ദർ മന്തറിലെ പ്രക്ഷോഭം: ബിജെപി ഗുണ്ടകളെ അയക്കുന്നതായി അഭിജിത്ത് ദീപ്കെ;ഡെൽഹിയിൽ 16 മെട്രോ സ്റ്റേഷനുകൾ അടച്ചു,

ന്യൂഡൽഹി: ജന്തർ മന്തറിൽ ആളിക്കത്തുന്ന വിദ്യാർഥി– യുവജനപ്രക്ഷോഭത്തിലേക്ക് ബിജെപി ഗുണ്ടകളെ അയക്കുന്നതായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പറഞ്ഞു. സമരക്കാർക്കിടയിലേക്ക് നുഴഞ്ഞ് കയറുന്ന ബിജെപി ഗുണ്ടകളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്തർമന്തറിലെ സമരപന്തലിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ സമരത്തിൻ്റെ മുനയൊടിക്കാൻ ജനങ്ങളെ ബന്ദിയാക്കി കേന്ദ്രസർക്കാർ. പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടത്തെ ഭയന്ന്, നിർണായകമായ 16 മെട്രോ സ്റ്റേഷനുകളാണ് കേന്ദ്ര നിർദേശപ്രകാരം ഡൽഹി മെട്രോ കോർപ്പറേഷൻ അടച്ചുപൂട്ടിയത്. തലസ്ഥാന നഗരിയെ നിശ്ചലമാക്കിയും സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യം തടഞ്ഞും പ്രക്ഷോഭത്തെഅടിച്ചമർത്താനാണ് സർക്കാരിന്റെ നീക്കം.

ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, അഭിഭാഷകർ തുടങ്ങി വലിയവിഭാഗം പ്രതിസന്ധിയിലായി. മിക്ക മെട്രോ സ്‌റ്റേഷനുകളിലും യാത്രക്കാർ പ്രതിഷേധിച്ചു. പല പ്രധാനപ്പെട്ട റോഡുകളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ ട്രാഫിക്‌ പൊലീസ്‌ നടപടിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. പല മേഖലകളിലും തിങ്കളാഴ്‌ച്ച യുവജനങ്ങളുടെ പാർലമെന്റ്‌ മാർച്ചിന്‌ മുന്നോടിയായി പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്‌.

നിരവധി റോഡുകളിൽ അനാവശ്യമായി ബാരിക്കേഡുകൾ നിരത്തി തടസ്സങ്ങൾ സൃഷ്ടിച്ചതും വലിയ ഗതാഗതകുരുക്കുകൾക്ക്‌ കാരണമായി. സെൻട്രൽ ഡൽഹിയിൽ അപ്രഖ്യാപിത ഇന്റർനെറ്റ്‌ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ജന്തർമന്തറിലും പരിസരങ്ങളിലും ഇന്റർനെറ്റ്‌ കണക്ഷൻ പ‍‍ൂർണമായും വിച്ഛേദിക്കപ്പെട്ടു.

കേരളം അടക്കം പല സംസ്ഥാനത്തും ചോദ്യ ചോര്‍ച്ച ഉണ്ടായി, രാഹുല്‍ഗാന്ധി എന്തുകൊണ്ട് സെലക്ടീവ് ആകുന്നുവെന്ന് മന്ത്രി ജെ പി നദ്ദ

ന്യൂഡെല്‍ഹി. വിഷയം രാഷ്ട്രീയ വൽക്കരിക്കരുത് എന്ന് ജെ പി നദ്ദ,രാഷ്ട്രീയവൽക്കരിക്കരുത്. രാഹുൽ ഗാന്ധി ഇന്ന് ഒരു പ്രസ്ഥാവന നടത്തി. കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യ പേപ്പർ ചോർച്ച നടന്നു എന്നായിരുന്നു. ആരോപണം സർക്കാർ അന്വേഷിച്ചു സത്യം പുറത്ത് കൊണ്ട് വരും. എല്ലാത്തിനും ഉള്ള മറുപടി രാജ്യത്തെ ജനങ്ങൾക്ക് നൽകും.ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായി. ഇവിടെ എല്ലാം പ്രതിപക്ഷ സർക്കാരുകളാണ്

ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും ജാർഖണ്ഡിലും ചോദ്യപേപ്പർ ചോർച്ച ഉണ്ടായി.തെലങ്കാനയിലും ചോദ്യപേപ്പർ ചോർച്ച ഉണ്ടായി. കോൺഗ്രസ്‌ അല്ലെങ്കില്‍ സഖ്യ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ.തമിഴ്നാട്ടിൽ, മമത സർക്കാരിന്റെ കാലത്ത് ചോദ്യപേപ്പർ ചോർച്ച ഉണ്ടായി. പഞ്ചാബിൽ ചോദ്യം ചോർന്നു, കേരളത്തിൽ PSC പരീക്ഷയിൽ ക്രമക്കേട്. ചർച്ചയാകണമെങ്കിൽ എല്ലാ വിഷയത്തിലും ചർച്ചയാകണം

രാഹുൽ ഗാന്ധി എന്തുകൊണ്ട് സെലക്ടറ്റീവ് ആകുന്നു. ഇന്ത്യ സഖ്യത്തിന് എന്തുകൊണ്ട് ഈ സംസ്ഥാനങ്ങളിൽ പ്രതിഷേധിക്കേണ്ട. രാഹുൽ എന്ത് കൊണ്ട് ബിജെപിയെ മാത്രം കുറ്റം പറയുന്നു. പ്രതിഷേധങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്. ഈ വിഷയങ്ങളിലും ചർച്ച വേണം

പാർലമെന്റിൽ ചർച്ചയാകാം, ഞങ്ങൾ തയാർ. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണം.കേന്ദ്രം എന്ത് നടപടി എടുത്ത് എന്ന് അറിയിക്കാം.വീഴ്ച എന്തെന്ന് പറയാം.ചർച്ചയല്ലേ വേണ്ടത്, ചർച്ചയാകാം പക്ഷെ എല്ലാ വിഷയങ്ങളിലും ചർച്ചയാകാം.എത്ര സമയം വേണം എന്ന് പ്രതിപക്ഷം പറയണം.ഗോൾ പോസ്റ്റ് ഇടയ്ക്കിടെ മാറ്റരുത്

എത്ര സമയം വേണേലും ചർച്ചയകാം.മോദി സർക്കാർ ഉത്തരവാദിത്തമുള്ള സർക്കാരാണ്. സോനം വാങ്ചുക്കിനെ കണ്ടു

അദ്ദേഹത്തോട് സംസാരിച്ചുവെന്നും നദ്ദ പറഞ്ഞു.

വൈക്കത്ത് പുരാതന ഇല്ലത്തു നിന്ന് മോഷ്ടിച്ച മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം ഒളിപ്പിച്ചത് തോട്ടില്‍

കോട്ടയം. വൈക്കത്ത് പുരാതന ഇല്ലത്തു നിന്ന് മോഷ്ടിച്ച മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം കള്ളൻ ഒളിപ്പിച്ചത് തോട്ടിൽ. കള്ളനെ പൊക്കിയ പോലീസ് വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ വിഗ്രഹം കണ്ടെടുത്തു. തോട്ടിൽ ചാക്കിൽ കെട്ടി വെള്ളത്തിൽ താഴ്ത്തി ഇട്ട നിലയിലായിരുന്നു വിഗ്രഹം…

. നടുതുരുത്തേൽ സ്വദേശി വിഷ്ണു തിലകനും സംഘവും ഇടവട്ടത്തെ ഇല്ലത്ത് മോഷണം നടത്തിയത് ഈ മാസം 9 ന്. 300 ലധികം വർഷം പഴക്കമുള്ള ശാസ്തവിഗ്രഹവും ഓട്ടു പാത്രങ്ങളുമെല്ലാം മോഷ്ടിച്ചു കടന്ന് കളഞ്ഞു. ഇല്ലത്തെ ക്ഷേത്രത്തിലെ മൂലബിംബം മോഷ്ടിക്കാൻ സംഘം ആസൂത്രിതമായി എത്തിയതായിരുന്നു.

തലയോലപ്പറമ്പ് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ പ്രതികളെ തിരിച്ചറിഞ്ഞു. അതിനിടെ പ്രധാന പ്രതി കീഴടങ്ങി. കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തതോടെ ഓട്ടുപാത്രങ്ങൾ കണ്ടെടുത്തു. പിന്നെയും ചോദ്യം ചെയ്തതോടെയാണ് പഞ്ചലോഹ വിഗ്രഹത്തെ പറ്റി പ്രതി സമ്മതിച്ചത്. പൂഴ്ത്തിയ സ്ഥലം കാണിച്ചു കൊടുത്തു. പൊലീസ് കണ്ടെടുത്തു

പ്രതിയുടെ വീടിനു സമീപം ആലങ്കേരിയിലെ കാടുപിടിച്ച് കിടക്കുന്ന തോട്ടിലാണ് വിഗ്രഹം ഒളിപ്പിച്ചത്. പിന്നീട് വിൽക്കാനായിരുന്നു നീക്കം. പോലീസിന്റെ ചോദ്യം ചെയ്യലിൽ പക്ഷെ പദ്ധതി പൊളിഞ്ഞു. ഓട്ടു പാത്രങ്ങൾ വിറ്റ ആക്രിക്കടയിൽ നിന്ന് അവ വീണ്ടെടുക്കുകയും ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിഷ്ണുവിനെതിരെ അടിപിടി, മോഷണം, പീഡനശ്രമം അടക്കം നിരവധി കേസുകൾ തലയോലപ്പറമ്പ്, വൈക്കം, കടുത്തുരത്തി സ്റ്റേഷനുകളിൽ നിലവിലുള്ളതായും പോലീസ് പറഞ്ഞു.

തിരൂർ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മലപ്പുറം. തിരൂർ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
തിരൂർ തെക്കുമുറി സ്വദേശി രാജേഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് രാജേഷിനെ മിനി സിവിൽ സ്റ്റേഷനിലെ കാർ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


രാവിലെ ഏഴോടെ സിവിൽ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളി ബിനു ആണ് മൃതദേഹം ആദ്യം കണ്ടത്. സിവിൽ സ്റ്റേഷന്റെ പിറകിലെ കാർ ഷെഡിനകത്തായിരുന്നു മൃതദേഹം. മുഖം ഉൾപ്പടെ പൂർണമായും കത്തികരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം, മൃതദേഹത്തിന് സമീപത്ത് നിന്ന് കുപ്പിയിൽ പെട്രോൾ കണ്ടെത്തിയിട്ടുണ്ട്. ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് തിരൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴത്തിന്റെ മാറ്റം; ഈ രാശിക്കാർക്ക് കഷ്‌ടകാലം

വ്യാഴത്തിന്റെ സ്ഥാനത്തിലോ ചലനത്തിലോ മാറ്റം സംഭവിക്കുമ്പോഴെല്ലാം അത് മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കും. ദൃക് പഞ്ചാംഗം അനുസരിച്ച്, ജൂലൈ 14ന് കർക്കടകത്തിൽ അസ്‌തമിച്ച വ്യാഴം വരുന്ന ഓഗസ്‌റ്റ് 9 വരെ ഈ അവസ്ഥയിൽ തുടരും. നിലവിൽ വ്യാഴം വളരെ വേഗത്തിൽ സഞ്ചരിക്കുകയാണ്. വ്യാഴം അസ്‌തമിക്കുമ്പോൾ അതിന്റെ ശുഭഫലങ്ങൾ കുറയുന്നതായി നമുക്ക് കാണാൻ സാധിക്കും. ഏതൊക്കെ രാശികൾക്ക് ഇത് ദോഷമാവുമെന്ന് നോക്കാം.

ഇടവം

ഈ കാലയളവിൽ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. അപ്രതീക്ഷിത ചെലവുകൾ വർധിക്കാനും മുൻകൂട്ടി തീരുമിച്ച പദ്ധതികൾ വൈകാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. നിക്ഷേപ തീരുമാനങ്ങൾ ആലോചിച്ച് മാത്രം സ്വീകരിക്കുന്നതാണ് ഉചിതം. ദാമ്പത്യത്തിൽ വിള്ളലുണ്ടാവാം.

കർക്കടകം

കരിയറിലും വ്യക്തിജീവിതത്തിലും ചില വെല്ലുവിളികൾ നേരിടേണ്ട സാഹചര്യം ഉണ്ടായേക്കാം. പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകാനും ജോലിഭാരം വർധിക്കാനും സാധ്യത. കുടുംബകാര്യങ്ങളിൽ ചെറിയ അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നത് ഗുണം ചെയ്യും.

കന്നി

ഈ സമയത്ത് തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ അതീവ ജാഗ്രത ആവശ്യമായി വന്നേക്കാം. തൊഴിൽ രംഗത്ത് പ്രതീക്ഷിച്ച അംഗീകാരം വൈകാനും ബിസിനസിൽ ചില തടസങ്ങൾ നേരിടാനും സാധ്യത. സാമ്പത്തിക ഇടപാടുകളിലും പുതിയ നിക്ഷേപങ്ങളിലും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ആരോഗ്യകാര്യങ്ങളിലും ജീവിതശൈലിയിലും കൂടുതൽ ശ്രദ്ധ നൽകണം. രോഗങ്ങൾ മൂർച്ഛിക്കുന്നത് വരെ കാത്തിരിക്കരുത്.