26 C
Kollam
Sunday 6th September, 2026 | 05:31:22 AM
Home News Kerala തിരൂർ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

തിരൂർ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മലപ്പുറം. തിരൂർ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
തിരൂർ തെക്കുമുറി സ്വദേശി രാജേഷ് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് രാജേഷിനെ മിനി സിവിൽ സ്റ്റേഷനിലെ കാർ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


രാവിലെ ഏഴോടെ സിവിൽ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളി ബിനു ആണ് മൃതദേഹം ആദ്യം കണ്ടത്. സിവിൽ സ്റ്റേഷന്റെ പിറകിലെ കാർ ഷെഡിനകത്തായിരുന്നു മൃതദേഹം. മുഖം ഉൾപ്പടെ പൂർണമായും കത്തികരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം, മൃതദേഹത്തിന് സമീപത്ത് നിന്ന് കുപ്പിയിൽ പെട്രോൾ കണ്ടെത്തിയിട്ടുണ്ട്. ആത്‍മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് തിരൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.