30.7 C
Kollam
Sunday 6th September, 2026 | 03:36:59 PM
Home News Kerala പി.എസ്.സി. അഴിമതിക്കെതിരേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവതീയുവാക്കള്‍ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോള്‍ കണ്ടില്ലേ,നടന്‍ ടൊവിനോ തോമസിന്റെ...

പി.എസ്.സി. അഴിമതിക്കെതിരേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവതീയുവാക്കള്‍ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോള്‍ കണ്ടില്ലേ,നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോര്‍ച്ച

തൃശൂര്‍: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി ടൊവിനോ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് പ്രതിഷേധം.

‘കേരളത്തിലെ പി.എസ്.സി. അഴിമതിക്കെതിരേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള യുവതീയുവാക്കള്‍ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോഴും സ്വന്തം ജില്ലയായ തൃശ്ശൂരില്‍ നഴ്സുമാര്‍ രാപ്പകല്‍ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടന്‍ രാഷ്ട്രീയം നോക്കി വായ തുറന്നു’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

ടൊവിനോയുടെ വീടിന് മുന്നില്‍ മുദ്രവാക്യങ്ങള്‍ എഴുതിയ ബാനര്‍ ഉയര്‍ത്തിയും വായ മൂടിക്കെട്ടിയുമായിരുന്നു പ്രതിഷേധം. ചെട്ടിപ്പറമ്പില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴിയിലെ വീടിനു മുന്നില്‍ നടത്തിയ സമരം യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ് ഉദ്ഘാടനം ചെയ്തു.