Home Blog Page 365

വ്യാഴത്തിന്റെ മാറ്റം; ഈ രാശിക്കാർക്ക് കഷ്‌ടകാലം

വ്യാഴത്തിന്റെ സ്ഥാനത്തിലോ ചലനത്തിലോ മാറ്റം സംഭവിക്കുമ്പോഴെല്ലാം അത് മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കും. ദൃക് പഞ്ചാംഗം അനുസരിച്ച്, ജൂലൈ 14ന് കർക്കടകത്തിൽ അസ്‌തമിച്ച വ്യാഴം വരുന്ന ഓഗസ്‌റ്റ് 9 വരെ ഈ അവസ്ഥയിൽ തുടരും. നിലവിൽ വ്യാഴം വളരെ വേഗത്തിൽ സഞ്ചരിക്കുകയാണ്. വ്യാഴം അസ്‌തമിക്കുമ്പോൾ അതിന്റെ ശുഭഫലങ്ങൾ കുറയുന്നതായി നമുക്ക് കാണാൻ സാധിക്കും. ഏതൊക്കെ രാശികൾക്ക് ഇത് ദോഷമാവുമെന്ന് നോക്കാം.

ഇടവം

ഈ കാലയളവിൽ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. അപ്രതീക്ഷിത ചെലവുകൾ വർധിക്കാനും മുൻകൂട്ടി തീരുമിച്ച പദ്ധതികൾ വൈകാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായോ മേലുദ്യോഗസ്ഥരുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. നിക്ഷേപ തീരുമാനങ്ങൾ ആലോചിച്ച് മാത്രം സ്വീകരിക്കുന്നതാണ് ഉചിതം. ദാമ്പത്യത്തിൽ വിള്ളലുണ്ടാവാം.

കർക്കടകം

കരിയറിലും വ്യക്തിജീവിതത്തിലും ചില വെല്ലുവിളികൾ നേരിടേണ്ട സാഹചര്യം ഉണ്ടായേക്കാം. പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകാനും ജോലിഭാരം വർധിക്കാനും സാധ്യത. കുടുംബകാര്യങ്ങളിൽ ചെറിയ അഭിപ്രായഭിന്നതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നത് ഗുണം ചെയ്യും.

കന്നി

ഈ സമയത്ത് തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ അതീവ ജാഗ്രത ആവശ്യമായി വന്നേക്കാം. തൊഴിൽ രംഗത്ത് പ്രതീക്ഷിച്ച അംഗീകാരം വൈകാനും ബിസിനസിൽ ചില തടസങ്ങൾ നേരിടാനും സാധ്യത. സാമ്പത്തിക ഇടപാടുകളിലും പുതിയ നിക്ഷേപങ്ങളിലും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ആരോഗ്യകാര്യങ്ങളിലും ജീവിതശൈലിയിലും കൂടുതൽ ശ്രദ്ധ നൽകണം. രോഗങ്ങൾ മൂർച്ഛിക്കുന്നത് വരെ കാത്തിരിക്കരുത്.

കോൺഗ്രസ്‌ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി

പോരുവഴി. രാഹുൽ ഗാന്ധി അടക്കമുള്ളകോൺഗ്രസ്‌ ദേശീയനേതാക്കളെ അറസ്റ്റ്ചെയ്യുകയും, ക്രൂരമായി മർദ്ധിക്കുകയും ചെയ്തനരേന്ദ്രമോദി സർക്കാരിന്റെ ഭീകരതക്കെതിരെ പോരുവഴി പടിഞ്ഞാറ് മണ്ഡലംകോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പ്രകടനവും യോഗവും നടത്തി. ഡി സി സി. ജനറൽ സെക്രട്ടറിഅഡ്വ.കാഞ്ഞിരവിള അജയകുമാർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ചക്കുവള്ളി നസീർ അധ്യക്ഷധ വഹിച്ചു.

കോൺഗ്രസ്‌ നേതാക്കളായ, കിണറുവിള നാസർ,സുബൈർ പുത്തൻപുര, സാബു ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസൂറ അർത്തിയിൽ,പുളിവെളിൽ മുഹമ്മദ്‌കുഞ്ഞ്,പേറയിൽ നാസർ,അമ്പലത്തുംഭാഗം രാജൻ, അർത്തിയിൽ അൻസാരി, വരിക്കോലി ബഷീർ, അർത്തിയിൽ ഷെഫീഖ്, ജി കെ. രഘുകുമാർ, ,ജലീൽ പള്ളിയാടി,ഹാരിസ് പുളുവേലിൽ,അനീഷ് അയന്തി,ഹാരിസ് മുത്തടയ്യാം ദിലീപ്കുമാർ, നിഷാദ് മയ്യത്തുങ്കര തുടങ്ങിയവർ സംസാരിച്ചു.

വെമ്പായം ബാറിലെ തീവയ്‌പിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: വെമ്പായം ബാറിലെ തീവയ്പിൽ ഗുരുതരമായി പൊള്ലലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അനീഷും മരിച്ചു. പെട്രോളുമായി ബാറിലെത്തി തീകൊളുത്തിയ ഇയാൾക്ക് 70 ശതമാനത്തിലധികം പൊള്ലലേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സംഘർഷത്തിൽ പൊള്ലലേറ്റ തേക്കട സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ ബാറിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോൾ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. പൊള്ലലേറ്റ മറ്റുള്ലവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലത്തെ വിവിധ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകൾക്ക് പുതിയ നമ്പർ

കൊല്ലം.യാത്രകള്‍സംബന്ധിച്ച എല്ലാഅന്വേഷണങ്ങള്‍ക്കും സംവിധാനമൊരുക്കി കെ എസ് ആര്‍ ടി സി. എല്ലാ ബസ് സ്റ്റേഷനുകളിലും മൊബൈല്‍ ഫോണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളുടെ നമ്പരുകള്‍:
കൊല്ലം: 9188933739, കൊട്ടാരക്കര: 9188933732, കരുനാഗപ്പള്ളി: 9188933736, പുനലൂര്‍: 9188933730, പത്തനാപുരം: 9188933735, ആര്യങ്കാവ്: 919188933727, കുളത്തൂപ്പുഴ: 9188933734, ചടയമംഗലം: 9188933728, ചാത്തന്നൂര്‍: 9188933729, ഓച്ചിറ: 9188933755.

സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും സംവിധാനങ്ങള്‍ പൂര്‍ണപരാജയമാണെന്നും കോടതി,നിതിന്‍രാജ് വധക്കേസില്‍ ഡോ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയില്‍ പൊലീസിനെതിരെ ഹൈക്കോടതി, പ്രതിയെ രക്ഷപ്പെടുത്താനുള്ള സാഹചര്യം ഡിവൈഎസ്പി ഒരുക്കി,ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം

കൊച്ചി: നിതിന്‍രാജ് വധക്കേസില്‍ ഡോ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും സംവിധാനങ്ങള്‍ പൂര്‍ണപരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഉന്നതഗൂഢാലോചന നടന്നതായും പൊലീസ് ആര്‍ക്കൊപ്പമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോടതി പരാമര്‍ശിച്ചു.

പൊലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് എ ബദറൂദ്ദീന്റെ വിമര്‍ശനം. കേസിലെ മുഖ്യപ്രതിയായ ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരു കാര്യവും ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തിയത്. അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് കാര്യം അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലേയെന്ന് ചോദിച്ച കോടതി അറസ്റ്റിനുള്ള കാരണം അറിയിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമവിരുദ്ധമെന്ന കാര്യം ഉദ്യോഗസ്ഥന് അറിയാമെന്നും ചൂണ്ടിക്കാട്ടി. കേസില്‍ വീഴ്ചയുണ്ടായതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാണ് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

പണത്തിന് മീതെ പരുന്തും പറക്കില്ലെന്നുള്ളതാണ് സ്ഥിതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും. പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചായിരിക്കും അന്വേഷണം. ഭരണകൂടത്തിന്റെ സമ്പൂര്‍ണപരാജയമാണ് ഡോ. എംകെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇപ്പോള്‍ ഉണ്ടായത്. പ്രതിയെ രക്ഷപ്പെടുത്താനുള്ള സാഹചര്യം ഡിവൈഎസ്പി ഒരുക്കിയതായും കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.

‘

‘es

യു ഐ ടി ശാസ്താംകോട്ടയിൽ ബി ബി എ, ബി കോം സീറ്റ് ഒഴിവ്

കേരള സർവകലാശാല നേരിട്ട് നടത്തുന്ന സ്ഥാപനമായ യു . ഐ .ടി ശാസ്താംകോട്ടയിൽ ബി. ബി. എ, ബി കോം എന്നി ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ കോളേജുകളിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, അർഹതപ്പെട്ട വിഭാഗങ്ങൾക്ക് ഫീസ് സൗജന്യവും ഉണ്ടായിരിക്കും. ഇതു വരെ അപേക്ഷ സമർപ്പിക്കുവാൻ കഴിയാത്തവർക്ക് പുതിയതായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താത്പര്യമുള്ള വിദ്യാർത്ഥികൾ കോളേജുമായി ബന്ധപെടുക. വിശദവിവരങ്ങൾക്കു 9526979947, 8113896995 എന്നി നമ്പരുകളിൽ ബന്ധപെടുക.

കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂര്‍ സ്വദേശിനി വിജി(38)ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കടയ്ക്കാവൂര്‍ ചാവടിമുക്കില്‍ ആയിരുന്നു സംഭവം. ഇവരുടെ രണ്ടാം ഭര്‍ത്താവാണ് വെട്ടിയത് . ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും കുറച്ചുനാളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. വിജി കോട്ടയത്താണ് ജോലി ചെയ്യുന്നത്.

ഇന്ന് നാട്ടിലെത്തിയ വിജി രണ്ടാം ഭര്‍ത്താവ് ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പില്‍ എത്തുകയും തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്ന ഒരു വെട്ടുകത്തി ഉപയോഗിച്ച് വിജിയെ തലയിലും കൈകളിലും വെട്ടുകയായിരുന്നു. ഒരു കൈ പൂര്‍ണമായും അറ്റു പോയതായാണ് വിവരം. വിജിയെ തിരുവന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സിജെപിക്ക് ഐക്യദാർഢ്യവുമായി കൊച്ചി മഹാരാജാസ് കോളേജിൽ സിനിമാക്കാരടക്കം പ്രമുഖരുടെ കൂട്ടായ്മ

കൊച്ചി: സിജെപിക്ക് ഐക്യദാർഢ്യവുമായി കൊച്ചി മഹാരാജാസ് കോളേജിൽ പ്രമുഖരുടെ കൂട്ടായ്മ. ചലച്ചിത്ര നടൻ ജോജു ജോർജ്, എഴുത്തുകാരായ എൻ എസ് മാധവൻ, കെ ആർ മീര, രഞ്ജിനി ഹരിദാസ്, നടി ഗൗരി കിഷൻ, ശീതൾ ശ്യം, ബേബി ജീൻ, സംവിധായകൻ മഹേഷ്‌ നാരായണൻ, ആഷിഖ് അബു, സിപിഎം ജില്ലാ സെക്രട്ടറി സതീഷ്, ഹരീഷ് വാസുദേവൻ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥക്ക് പ്രശനം ഉണ്ടാകുക എന്നത് തകർച്ചയുടെ തുടക്കമാണെന്നും ഇത് നമ്മൾ മറികടക്കുമെന്നും ജോജു ജോർജ് പറഞ്ഞു. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കാൻ യോഗ്യനല്ലെന്ന് സംവിധായകൻ ആഷിഖ് അബു പറഞ്ഞു. രാജ്യം അതിവൈകാരികമായ അവസ്ഥയിലൂടെ കടന്നു പോകുന്നു. നേരിട്ട് ജന്തർമന്തിറിൽ എത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ ഒരു ശബ്ദം വലിയ ശബ്ദമായി ഉയരണമെന്ന് മഹേഷ് നാരായണൻ പറഞ്ഞു. ദില്ലിയിൽ ഏത് കോണിൽ പോയാലും അത് കേൾക്കണം. നാളെ ഇവരെ അറസ്റ്റ് ചെയ്യും യുഎപിഎ ചുമത്തും. അത് നമ്മൾ എല്ലാവരും കാണും. അതിന് മുമ്പ് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി വേട്ടക്ക് എതിരെ വലിയ പ്രതിഷേധം ഉയരണമെന്നും തല്ലുകൊണ്ട കുട്ടികൾ നമുക്ക് പ്രതീക്ഷ തരുന്നുവെന്നും അവർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ഒപ്പം നിൽക്കണമെന്നും ചെറിയ പ്രായത്തിൽ ഉള്ള കുട്ടികളെ അധികാരം ഉപയോഗിച്ച് പരിക്കേൽപ്പിക്കുന്നതാണ് കണ്ടതെന്നും ശീതൾ ശ്യാം പറഞ്ഞു. ഇത് സംഘപരിപാറിനെതിരെ ,ബിജെപിക്ക് എതിരെ ഉള്ള പോരാട്ടം തന്നെയാണെന്നും ശീതള്‍ വ്യക്തമാക്കി. 

ഇന്ത്യയിലെ അടുത്ത കാലത്തെ ഏറ്റവും ശക്തമായ പ്രതിഷേധമാണ് ദില്ലിയിൽ കണ്ടതെന്ന് സിജെപി സമരത്തിൽ പങ്കെടുത്ത രഞ്ജിനി ഹരിദാസ് പറഞ്ഞു. ജെൻസിയെ നമ്മൾ കണ്ടില്ല എന്ന് നടിക്കരുത്. ഇന്ത്യക്ക് ഒരു മാറ്റം വേണം എന്ന് അവരാണ് തീരുമാനിച്ചത്. അവിശ്വസനീയമായ കാര്യങ്ങൾ ആണ് ദില്ലിയിൽ നടക്കുന്നതെന്നും രഞ്ജിനി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഇത്ര വലിയ പ്രശ്നങ്ങൾ നടക്കുമ്പോൾ എവിടെ മന്ത്രി എന്ന് രഞ്ജിനി. ദില്ലിയിൽ ഡെമോക്രസി മരിച്ചു. കേരളത്തിൽ നമ്മൾ ഭാഗ്യവാൻമാരെന്ന് രഞ്ജിനി. ദില്ലിയിൽ ഓട്ടോയിൽ കയറിയാൽ തുടങ്ങും വർഗീയതയെന്നും രഞ്ജിനി പറഞ്ഞു.

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂക്കന്നൂർ ചൂളപുര പുതുശേരി വീട്ടിൽ ഡേവിസിന്റെയും റീനയുടെയും മകൻ ഡെവിൻ (28) ആണ് മരിച്ചത്. സൗദി അറേബ്യയിൽ വെൽഡിങ് ജോലി ചെയ്തിരുന്ന ഡെവിൻ ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. വീണ്ടും വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിനിടെയായിരുന്നു അപകടം നടന്നത്.


അങ്കമാലി തുറവൂർ കൊമര പാടശേഖര-വാതക്കാട് റോഡിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം നടന്നത്. ഡെവിൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ ഓടയിലേക്കു മറിയുകയായിരുന്നു. രാവിലെ നടക്കാൻ പോയവരാണ് ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ട് വിവരം പൊലീസിനെ അറിയിച്ചത്.


ഡെവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അങ്കമാലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരങ്ങൾ: ഡെറിൻ, ഡിനിയ.

ഡെല്‍ഹി സമരം, നാളെയും വെള്ളിയാഴ്ചയും പഠിപ്പുമുടക്കിന് ആഹ്വാനം

ന്യൂഡെല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ കെഎസ്യുവും മറ്റന്നാള്‍ എസ്എഫ്ഐയും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. നാളെ പഠിപ്പുമുടക്കി ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടത്താനാണ് കെ എസ് യു ആഹ്വാനം.

ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ജൂലൈ 24ന് എസ്എഫ്ഐ പഠിപ്പുമുടക്കും. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ജൂലൈ 25-26 തീയതികളിൽ ‌ക്യാംപെയ്ൻ വ്യത്യസ്തമാക്കുന്നതിന്റെ ഭാ​ഗമായി രാജ്യത്തുടനീളമുള്ള പൊലീസുകാർക്ക് എസ്എഫ്ഐ ‘മെലഡി’ ചോക്ലേറ്റുകൾ നൽകും, റിട്ടേൺ ​ഗിഫ്റ്റ് എന്നതാണ് ക്യാമ്പെയിൻ. വിദ്യാർഥികളെ തല്ലിചതച്ച പൊലീസിനെ ‘നല്ല പാഠം പഠിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് എസ്എഫ്ഐ മിഠായി വിതരണം നടത്തുന്നത്. കൂടാതെ ഈ പ്രതിഷേധ പ്രകടന ദിവസങ്ങളിൽ പൊലീസ് ക്രൂരതയുടെ ചിത്രങ്ങൾ ഉൾകൊള്ളുന്ന ബാനറുകളും ബോർഡുകളും സ്ഥാപിക്കും. രാജ്യത്തുടനീളം ഈ ബോർഡുകളിൽ പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് ജനവികാരം രേഖപ്പെടുത്തുമെന്നും എസ്എഫ്ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു