26.4 C
Kollam
Saturday 27th June, 2026 | 01:42:43 AM
Home News Kerala പണം അടച്ചാലും ഓയിൽ കമ്പനികൾ ഇന്ധനം നൽകുന്നില്ല, പെട്രോൾ പമ്പുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

പണം അടച്ചാലും ഓയിൽ കമ്പനികൾ ഇന്ധനം നൽകുന്നില്ല, പെട്രോൾ പമ്പുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

Advertisement

കൊല്ലം. പണം അടച്ചാലും ഓയിൽ കമ്പനികൾ ഇന്ധനം നൽകുന്നില്ല. പെട്രോൾ പമ്പുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ.

മുൻകൂർ പണം അടച്ചിട്ടും ചില ഓയിൽ കമ്പനികൾ യഥാസമയം ഇന്ധനം നൽകുന്നില്ല. പെട്രോൾ പമ്പ് ഉടമകൾ വൻപ്രതിസന്ധിയിലാകുന്നു. പമ്പുകളിൽ നിന്നും ഉപഭോക്താ ക്കൾക്ക് നിശ്ചിത അളവിൽ കൂടുതൽ ഇന്ധനം നൽകേണ്ടെന്നും ഡീലർമാർക്ക് നിർദ്ദേശം ഉണ്ട്. 5000/- രൂപയിൽ കൂടുതൽ . ഇന്ധനം നൽകരുത് എന്നാണ് ഓയിൽ കമ്പനികൾ ഡീലർമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഇത് ഉപഭോക്താ ക്കളും പമ്പിലെ ജീവനക്കാരും തമ്മിൽ തർക്കങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞദിവസം തന്നെ പ്രധാനമന്ത്രിയുടെ നിർദ്ദേശം കൂടി വന്നപ്പോൾ ഓയിൽ കമ്പനികൾ വീണ്ടും വിതരണം കർശനമാക്കിയിരിക്കുന്നു. മുൻകാലങ്ങളിൽ 150 ഡോളർ ക്രൂഡ് ഓയിൽ വില വന്നപ്പോൾ 67/- രൂപയ്ക്ക് പെട്രോളും 58/- രൂപക്ക് ഡീസലും 350/- രൂപയ്ക്ക് ഗ്യാസും ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു. നിലവിൽ എച്ച്.പി.സി.എൽ. ആണ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഡീലർ സമൂഹത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവർത്തന മായി ഓയിൽ കമ്പനികൾ മുന്നോട്ട് പോയാൽ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡൻ്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി സഫ അഷ്റഫ്, വൈസ് പ്രസിഡന്റ് മൈതാനം വിജയൻ എന്നിവർ അറിയിക്കുന്നു.

Advertisement