29.8 C
Kollam
Saturday 26th September, 2026 | 05:53:20 PM
Home News Kerala നടുക്കം,പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ ജീപ്പ് പാഞ്ഞുകയറി, ദൃശ്യം

നടുക്കം,പെട്രോൾ പമ്പ് ജീവനക്കാരിക്ക് നേരെ ജീപ്പ് പാഞ്ഞുകയറി, ദൃശ്യം

ബത്തേരി.തമിഴ്നാട് ബിദർക്കാട് പെട്രോൾ പമ്പ് ജീവനക്കാരിയുടെ ദേഹത്ത് ജീപ്പ് കയറിഇറങ്ങുന്ന സി സി ടി വി ദൃശ്യം പുറത്ത്.പമ്പ് ജീവനക്കാരി ബിദർക്കാട് മാണിവയൽ സൗമ്യ (35)ക്കാണ് പരിക്കേറ്റത്.

ഉച്ചയോടെയാണ് അപകടം നടന്നത്. പമ്പില്‍ ജോലിയില്‍ ഏര്‍പ്പെട്ടുനില്‍ർക്കുന്നതിനിടെ അലക്ഷ്യമായി പാഞ്ഞുവന്ന ജീപ്പ് ഇവരുടെ ദേഹത്തേക്ക് കയറുകയായിരുന്നു.

പരിക്കേറ്റ ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ ജീപ്പ് ഇടിച്ചാണ് അപകടം