Home News Breaking News പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപ സംഘത്തിന്റെ മർദ്ദനം

പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപ സംഘത്തിന്റെ മർദ്ദനം

Advertisement

തിരുവനന്തപുരം.പെട്രോൾ പമ്പ് ജീവനക്കാർക്ക് മദ്യപ സംഘത്തിന്റെ മർദ്ദനം.കുളത്തൂർ ഇൻഫോസിസ് കാമ്പസിന് സമീപമുള്ള പെട്രോൾ പമ്പിലെ ജീവനക്കാർക്ക് കാറിലെത്തിയ മദ്യപ സംഘത്തിന്റെ ആക്രമണം.ഇന്നലെ രാത്രി എട്ടരയോടെ കാറിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്.പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.

ആദ്യം 210 രൂപയ്ക്കും പിന്നീട് 110 രൂപയ്ക്കും പെട്രോൾ അടിച്ചു.പെട്രോൾ അടിച്ച തുകയെ സംബന്ധിച്ച് കാറിലുണ്ടായിരുന്നവർ തമ്മിൽ സംശയമുണ്ടായി.തുടർന്ന് പെട്രോൾ അടിച്ച ഉണ്ണിയോട് എത്ര രൂപയ്ക്കാണ് പെട്രോൾ അടിച്ചത് എന്ന് ചോദിച്ചു

മറുപടിയിൽ തൃപ്തരാകാത്ത സംഘം പമ്പ് ജീവനക്കാരനെ തെറി വിളിക്കുകയായിരുന്നു.ഇത് ചോദ്യം ചെയ്തപ്പോൾ കാറിൽ നിന്നിറങ്ങിയ ആൾ ഉണ്ണിയെ മർദ്ദിച്ചു.മർദ്ദനത്തിനിടെ അക്രമിടെ മുഖത്തേക്ക് പെട്രോൾ വീണു.ഇതോടെ രണ്ടാമനും കാറിൽ നിന്നിറങ്ങി ഇയാളെ മർദ്ദിച്ചു

ഇത് കണ്ട് സമീപത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനായ രാജീവൻ ഇത് ചോദ്യം ചെയ്തു.തുടർന്ന് രാജീവനെയും ഇവർ മർദ്ദിച്ചു.പമ്പുടമ തുമ്പ പോലീസിൽ പരാതി നൽകി.അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here