Home News Kerala പകർച്ചവ്യാധിയിൽ വിറച്ച് ആലപ്പുഴ,ആരോഗ്യവകുപ്പ് നിസംഗം

പകർച്ചവ്യാധിയിൽ വിറച്ച് ആലപ്പുഴ,ആരോഗ്യവകുപ്പ് നിസംഗം

ആലപ്പുഴ. പകർച്ചവ്യാധിയിൽ വിറച്ച് ആലപ്പുഴ,ആരോഗ്യവകുപ്പ് നിസംഗം.മഴക്കാലപൂർവ്വ ശുചീകരണം ആലപ്പുഴ ജില്ലയിൽ പാളുന്നു.ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു.ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

ഒരാളെ രോഗലക്ഷണങ്ങളുടെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത് രണ്ടുപേർക്ക്.15 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു.ഇന്നലെ മാത്രം ഡെങ്കി സ്ഥിരീകരിച്ചത് നാലുപേർക്ക്.മൂന്നുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

മലേറിയ സ്ഥിരീകരിച്ചത് മൂന്നു പേർക്ക്. വെസ്റ്റ് നൈൽ പനി ചേർത്തല ഭാഗത്ത് രണ്ടുപേർക്ക് സ്ഥിരീകരിച്ചു.മഴക്കാലം ആരംഭിക്കുന്നതിനു മുൻപേ പകർച്ചവ്യാധിപടരുന്നു