വാർഡിലെ രോഗികൾക്കും എക്സറേ എടുക്കാൻ പുറത്തു പോകണം, വണ്ടാനത്ത് എക്സ്റേ ഫിലിമില്ല,പരാതിക്ക് ഫലമില്ല

ആലപ്പുഴ.വണ്ടാനം മെഡിക്കൽ കോളേജിൽ എക്സറേ ഫിലിം ക്ഷാമം. അത്യാഹിത വിഭാഗത്തിൽ അടക്കം എക്സ്-റേ ഫിലിം ലഭ്യമല്ല. ആശുപത്രിയിൽ എത്തുന്ന രോഗികൾ എക്സറേ എടുക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു. ആശുപത്രിയിൽ എക്സറേ എടുക്കാൻ ചിലവ് 35 രൂപ. സ്വകാര്യ സ്ഥാപനങ്ങളിൽ കൊടുക്കേണ്ടത് 400 രൂപ വരെ എക്സ്-റേ ഫിലിമിന് ടെൻഡർ നൽകിയിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ. വാർഡിൽ കഴിയുന്ന രോഗികൾക്കും എക്സറേ എടുക്കാൻ ആശുപത്രിക്ക് പുറത്തു പോകണം