30.1 C
Kollam
Tuesday 29th September, 2026 | 11:19:27 AM
Home News Breaking News വാർഡിലെ രോഗികൾക്കും എക്സറേ എടുക്കാൻ പുറത്തു പോകണം, വണ്ടാനത്ത് എക്സ്റേ ഫിലിമില്ല,പരാതിക്ക് ഫലമില്ല

വാർഡിലെ രോഗികൾക്കും എക്സറേ എടുക്കാൻ പുറത്തു പോകണം, വണ്ടാനത്ത് എക്സ്റേ ഫിലിമില്ല,പരാതിക്ക് ഫലമില്ല

ആലപ്പുഴ.വണ്ടാനം മെഡിക്കൽ കോളേജിൽ എക്സറേ ഫിലിം ക്ഷാമം. അത്യാഹിത വിഭാഗത്തിൽ അടക്കം എക്സ്-റേ ഫിലിം ലഭ്യമല്ല. ആശുപത്രിയിൽ എത്തുന്ന രോഗികൾ എക്സറേ എടുക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു. ആശുപത്രിയിൽ എക്സറേ എടുക്കാൻ ചിലവ് 35 രൂപ. സ്വകാര്യ സ്ഥാപനങ്ങളിൽ കൊടുക്കേണ്ടത് 400 രൂപ വരെ

എക്സ്-റേ ഫിലിമിന് ടെൻഡർ നൽകിയിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ. വാർഡിൽ കഴിയുന്ന രോഗികൾക്കും എക്സറേ എടുക്കാൻ ആശുപത്രിക്ക് പുറത്തു പോകണം