കഴിഞ്ഞ ഒരു മാസത്തിനിടെ 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിൽ ഇപ്പോഴും ഒരു വിഭാഗം തുടരുന്ന വിമുഖത പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ആണ്. രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് തീവ്ര വാക്സിനേഷൻ ഡ്രൈവുകളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കുകയാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അഞ്ചാംപനി ബാധ കൂടുതലായി പടരുന്നത്. ഇന്നലെ ഒരാൾക്കാണ് അഞ്ചാം പനി റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം 40 പേർക്കും , ഈ വർഷം 347 പേർക്കും രോഗം ബാധിച്ചു. 9 മാസത്തിൽ താഴെയുള്ള കുട്ടികൾക്കും രോഗബാധയുണ്ടാക്കുന്നു എന്നതാണ് ആശങ്കയിലാക്കുന്നത്. എം.എം.ആർ വാക്സിനെടുക്കുന്നത് വഴി അഞ്ചാംപനിയെ ഫലപ്രദമായി പ്രതിരോധിക്കാൻ
സാധിക്കും. 9 മാസം പൂർത്തിയായലാണ് വാക്‌സിൻ എടുക്കുക. അതു വരെ ഈ രോഗബാധയുണ്ടാകുന്നത് അസ്വാഭാവികമാണ്. എന്നാൽ ഇപ്പോഴും നിരവധിപേർ വാക്സിൻ എടുക്കാൻ മടി
ക്കുന്നുണ്ട്. ഇതോടെ സാമൂഹിക പ്രതിരോധം ഇല്ലാതാവുകയാണ്.
മുൻ വർഷങ്ങളിലും അഞ്ചാംപനി കൂടുതലായി പടന്ന കോഴിക്കോട് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്ത കുട്ടികളെ കണ്ടെത്തി ആരോഗ്യ പ്രവർത്തകർ രക്ഷിതാക്കൾക്ക് ബോധവൽക്കരണവും നടത്തുന്നുണ്ട്.





























