തിരുവനന്തപുരം. സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നെന്ന കണ്ടെത്തലിൽ
പരിശോധനയ്ക്ക് ഉത്തരവ് ഇറങ്ങി. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആണ് ഉത്തരവിലെ നിർദേശം.
ഉപകരണങ്ങൾ ഏതൊക്കെ വഴിക്ക് കിട്ടിയതാണെന്ന് വ്യക്തമാക്കണം.
ഉപയോഗിക്കുന്നുണ്ടോ, കേടായതാണോ, ഉപയോഗിക്കുന്നില്ലെങ്കിൽ എന്തുകൊണ്ട് എന്നിവ കൃത്യമായി കണ്ടെത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നു എന്ന് കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ ആശുപത്രികളിൽ വ്യാപക പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. പിഴവ് കണ്ടെത്തിയാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാനാണ് വകുപ്പിന്റെ തീരുമാനം


































