Home Lifestyle Health & Fitness തൈറോയ്ഡ് തകരാറിലാണോ?ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പർതൈറോയ്ഡിസവും തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ

തൈറോയ്ഡ് തകരാറിലാണോ?ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പർതൈറോയ്ഡിസവും തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ

ശരീരത്തിന്റെ മെറ്റബോളിസം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ആരോഗ്യത്തെയും ഊർജ്ജസ്വലതയെയും നിലനിർത്താൻ ഈ ഗ്രന്ഥി കൃത്യമായി പ്രവർത്തിക്കേണ്ടതുണ്ട്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയെ ‘ഹൈപ്പോതൈറോയ്ഡിസം’ (അണ്ടർആക്റ്റീവ് തൈറോയിഡ്) എന്നും, അമിതമായി ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥയെ ‘ഹൈപ്പർതൈറോയ്ഡിസം’ (ഓവർആക്റ്റീവ് തൈറോയിഡ്) എന്നും വിളിക്കുന്നു.

Also Read: എഐ സമ്മിറ്റിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ; കേരളം ഇംഗ്ലീഷിലെഴുതിയപ്പോൾ ‘കാരളം’!

തുടക്കത്തിൽ പലരും ഈ ലക്ഷണങ്ങളെ മാനസിക സമ്മർദ്ദമോ ജീവിതശൈലിയിലെ മാറ്റങ്ങളോ ആണെന്ന് കരുതി അവഗണിക്കാറാണ് പതിവ്. എന്നാൽ കൃത്യമായ സമയത്ത് ഇത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ പെട്ടെന്നുള്ള ശരീരഭാര വ്യത്യാസം മുതൽ മാനസികാവസ്ഥയിലെ മാറ്റങ്ങൾ വരെ ശരീരത്തെ ഗുരുതരമായി ബാധിക്കാം. ഒരേ ഗ്രന്ഥിയെയാണ് ബാധിക്കുന്നതെങ്കിലും ഈ രണ്ട് അവസ്ഥകളുടെയും ലക്ഷണങ്ങൾ തികച്ചും വ്യത്യസ്തമാണ്. ശരീരത്തിലെ ഊർജ്ജ നില, താപനില, ഹൃദയത്തിന്റെ പ്രവർത്തനം, ഹോർമോൺ സന്തുലിതാവസ്ഥ, മെറ്റബോളിസം എന്നിവ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥിക്ക് വലിയ പങ്കുണ്ട്. അതിനാൽ തന്നെ രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ അളവിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും ശരീരത്തിലുടനീളം പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും,

  1. ഹൈപ്പോതൈറോയ്ഡിസം
    തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണിത്. ലക്ഷണങ്ങൾ വളരെ പതിയെ മാത്രം പ്രകടമാകുന്നതിനാൽ പലരും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന കാര്യം തിരിച്ചറിയാറില്ല.

പ്രധാന ലക്ഷണങ്ങൾ

  1. കടുത്ത ക്ഷീണം
  2. അകാരണമായി ശരീരഭാരം കൂടുക
  3. ചർമ്മം വരണ്ടുപോവുക
  4. കഠിനമായ മുടികൊഴിച്ചിൽ
  5. മലബന്ധം
  6. മുഖത്ത് ഉണ്ടാകുന്ന വീക്കം
  7. തണുപ്പ് സഹിക്കാൻ കഴിയാതെ വരിക
  8. വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
  9. രാത്രിയിൽ നന്നായി ഉറങ്ങിയാലും പകൽ സമയത്ത് കടുത്ത മടിയും ഉറക്കവും തോന്നുക
  10. ആർത്തവചക്രത്തിലെ വ്യതിയാനങ്ങൾ അല്ലെങ്കിൽ വന്ധ്യതാ പ്രശ്നങ്ങൾ
  11. ഹൈപ്പർതൈറോയ്ഡിസം

തൈറോയ്ഡ് ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. ഇത് മാനസികാരോഗ്യം, ദഹനം, ഹൃദയമിടിപ്പ് എന്നിവയെ പെട്ടെന്ന് ബാധിക്കുന്നു.

  1. നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം അമിതമായി കുറയുക
  2. ഹൃദയമിടിപ്പ് അസാധാരണമായി വർദ്ധിക്കുക
  3. പെട്ടെന്ന് ദേഷ്യം വരിക, മൂഡ് സ്വിങ്സ്
  4. കൈകാലുകളിൽ ഉണ്ടാകുന്ന വിറയൽ
  5. അമിതമായി വിയർക്കുക
  6. ഉറക്കമില്ലായ്മ
  7. ചൂട് ഒട്ടും സഹിക്കാൻ കഴിയാതെ വരിക
  8. ഇടയ്ക്കിടെ മലവിസർജ്ജനം നടത്തേണ്ടി വരിക
  9. ചിലരിൽ കഴുത്തിന് ചുറ്റും വീക്കം
  10. കണ്ണുകൾ പുറത്തേക്ക് തള്ളി വരിക
  11. രോഗസാധ്യത ആർക്കാണ് കൂടുതൽ?

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് തൈറോയ്ഡ് സംബന്ധമായ തകരാറുകൾ ഉണ്ടാകാൻ കൂടുതൽ സാധ്യത. രക്തപരിശോധനയിലൂടെ TSH, T₃, T₄ എന്നീ ഹോർമോണുകളുടെ അളവ് നോക്കിയാണ് തൈറോയ്ഡ് രോഗങ്ങൾ നിർണ്ണയിക്കുന്നത്.

തൈറോയ്ഡ് വ്യതിയാനങ്ങൾ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് ഹൃദയത്തിന്റെ പ്രവർത്തനം, മെറ്റബോളിസം, അസ്ഥികളുടെ ആരോഗ്യം, പ്രത്യുത്പാദന ശേഷി, മാനസികാവസ്ഥ എന്നിവയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here