28.8 C
Kollam
Saturday 3rd October, 2026 | 12:13:17 PM
Home News Breaking News എഐ സമ്മിറ്റിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ; കേരളം ഇംഗ്ലീഷിലെഴുതിയപ്പോൾ...

എഐ സമ്മിറ്റിൽ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ വൈറൽ; കേരളം ഇംഗ്ലീഷിലെഴുതിയപ്പോൾ ‘കാരളം’!

Advertisement

കൊച്ചി കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ വൻ വൈറൽ. സമ്മിറ്റ് വേദിയിലെ ബോർഡിൽ കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിലുണ്ടായ അക്ഷരത്തെറ്റാണ് വിവാദമായത്.

Also Read: ഉത്തരവിട്ടത് ജില്ലാ കളക്‌ടർ, കനത്ത മഴയിൽ പാറവീഴ്‌ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അറിയിപ്പ്; നെല്ലിയാമ്പതി ചുരത്തിൽ ഗതാഗത നിയന്ത്രണം

വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലാണ്. വെറൈറ്റി മീഡിയ പങ്കുവച്ച കിൻഫ്ര പാർക്കിൽ നിന്നുള്ള ദൃശ്യത്തിൽ Kaaralam എന്നാണ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി തെറ്റായി എഴുതിയത്. വീഡിയോയിൽ മന്ത്രിക്ക് പുറകിൽ നിന്ന് മറ്റൊരാൾ പറഞ്ഞുകൊടുത്ത വാചകം മന്ത്രി ഇംഗ്ലീഷിൽ ബോർഡിൽ എഴുതുന്നതാണെന്ന് വ്യക്തമാണ്. മന്ത്രിക്ക് പറ്റിയ തെറ്റ് ആയുധമാക്കി സിപിഎം, ബിജെപി അനുകൂല പ്രഫൈലുകൾ അതിരൂക്ഷമായ പരിഹാസവുമായി രംഗത്ത് എത്തി.