29.7 C
Kollam
Saturday 3rd October, 2026 | 02:23:19 PM
Home News Breaking News കൊല്ലത്ത് ധ്യാനത്തിന് കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍

കൊല്ലത്ത് ധ്യാനത്തിന് കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍

Advertisement

കൊല്ലം: ധ്യാനത്തിന് കൊണ്ടുപോയി യുവതിയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍. ഫാദര്‍ ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.
2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ജില്ലയ്ക്കകത്തും പുറത്തുമായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവസമയത്ത് ചവറയ്ക്ക് സമീപമുള്ള പരിമണം കാര്‍മല്‍ ഭവന്‍ ആശ്രമത്തിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
പിന്നീട് തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപമുള്ള പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു. പരാതി ഉയര്‍ന്നതോടെ ഒളിവില്‍ പോയ പ്രതിയെ, രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.