26.9 C
Kollam
Tuesday 18th August, 2026 | 07:16:46 PM
Home News Local ടൂറിസത്തിന്റെ മറവില്‍ ടൂറിസ്റ്റുകള്‍ക്ക് വ്യാജ ചാരായം നല്‍കി വന്നയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി

ടൂറിസത്തിന്റെ മറവില്‍ ടൂറിസ്റ്റുകള്‍ക്ക് വ്യാജ ചാരായം നല്‍കി വന്നയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി

ശാസ്താംകോട്ട: ടൂറിസത്തിന്റെ മറവില്‍ ടൂറിസ്റ്റുകള്‍ക്ക് വ്യാജ ചാരായം നല്‍കി വന്നയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മണ്‍റോതുരുത്ത് പെരുങ്ങാലം ജയന്തി നഗറില്‍ അനില്‍കുമാറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പെരുങ്ങാലം ഭാഗത്തുള്ള ആളൊഴിഞ്ഞ തുരുത്തുകളില്‍വച്ച് ചാരായം വാറ്റിയ ശേഷം ചെറിയ വഞ്ചികളില്‍ മറുകരയിലുള്ള പടിഞ്ഞാറെ കല്ലടയുടെ വിവിധ ഭാഗങ്ങളില്‍ ചാരായം വില്പന നടത്തുന്നതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുകേഷ് കുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു. ഇത്തരത്തില്‍ ചാരായവുമായി എത്തിയപ്പോഴാണ് അനില്‍ കുമാര്‍ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. അജിത് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍ എസ്. സജീവ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ അജയന്‍. എ, ജിനു തങ്കച്ചന്‍, എസ്. സന്തോഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.