സൂര്യയെ കേന്ദ്രകഥാപാത്രമാക്കി നിരവധി താരങ്ങൾ അണിനിരക്കുന്ന വിശ്വനാഥ് ആൻഡ് സൺസ് ഇക്കഴിഞ്ഞ ഇടയ്ക്കാണ് റിലീസ് ചെയ്യുന്നത്. മികച്ച പ്രേക്ഷക പിൻതുണ നേടിയാണ് ചിത്രം മുന്നേറുന്നത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള പ്രമേയത്തിലൂടെ ശ്രദ്ധ നേടിയ ചിത്രത്തിൽ അഭിനയിച്ച താരങ്ങളുടെ പ്രതിഫലവും ഇപ്പോൾ ചർച്ചയാകുകയാണ്. സൂര്യയുടെ കോടികൾ വരുന്ന പ്രതിഫലം മുതൽ രവീണ ടണ്ടൻ, രാധിക ശരത്‌കുമാർ, മമിത ബൈജു എന്നിവരുടെ പ്രതിഫലം വരെ വ്യത്യസ്ത തലമുറകളിൽ നിന്നുള്ള താരങ്ങളുടെ പ്രതിഫലവും വമ്പൻ ചർച്ചകൾക്കാണ് വഴി വച്ചത്. പ്രത്യേകിച്ചും മലയാളി കൂടിയയായ മമിത യുടെ മാർക്കറ്റ് വാല്യൂ ഉയർന്നതിനെ കുറിച്ചും ചർച്ചകൾ ഏറെയാണ്.
വിശ്വനാഥ് ആൻഡ് സൺസ്’ന് സൂര്യ വാങ്ങിയത് 45 കോടി രൂപ
വിവിധ റിപ്പോർട്ട് പ്രകാരം ചിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം സൂര്യയാണ്. ഏകദേശം 45 കോടി രൂപയാണ് സൂര്യയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. നേരത്തെ ചില ചിത്രങ്ങൾക്ക് സൂര്യ 20 കോടി മുതൽ 25 കോടി രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ചിത്രത്തിനായി വലിയ തുകയുടെ വർധനവാണ് സൂര്യ നടത്തിയത്.
ചിത്രത്തിൽ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ഒരു അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടറായ സഞ്ജയിന്റെ ജീവിതം അപ്രതീക്ഷിതമായ ഒരു കുടുംബപ്രശ്നത്തെ തുടർന്ന് മാറിമറിയുന്നതാണ് കഥയുടെ പ്രധാന ഭാഗം. അടുത്തകാലത്ത് സൂര്യ അവതരിപ്പിച്ചിട്ടുള്ള തീവ്രമായ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ വൈകാരികവും ലളിതവുമായ ഒരു വശം അവതരിപ്പിക്കാനുള്ള അവസരമാണ് ഈ കഥാപാത്രം താരത്തിന് നൽകുന്നത്.
രവീണ ടണ്ടൻ, രാധിക ശരത്‌കുമാർ, മമിത ബൈജു എന്നിവരുടെ പ്രതിഫലം
ചിത്രത്തിലെ സഹതാരങ്ങളുടെയും പ്രതിഫലം ശ്രദ്ധ നേടുന്നുണ്ട്. ഫിലിംബീറ്റ് റിപ്പോർട്ട് പ്രകാരം രവീണ ടണ്ടന് ഏകദേശം 2 കോടി മുതൽ 3 കോടി രൂപ വരെയാണ് പ്രതിഫലം ലഭിച്ചതെന്നാണ് പറയുന്നത്. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം തമിഴ് സിനിമയിലേക്കുള്ള രവീണ ടണ്ടന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന **രാധിക ശരത്‌കുമാറിന് ഏകദേശം 40 ലക്ഷം രൂപയാണ് പ്രതിഫലമെന്നാണ് റിപ്പോർട്ട്
അതേസമയം, പ്രേമലു എന്ന ചിത്രത്തിലൂടെ വലിയ ജനപ്രീതി നേടിയ മമിത ബൈജു ‘മാഡി’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോൾ ഒരു ചിത്രത്തിന് ഏകദേശം 1.5 കോടി മുതൽ 3 കോടി രൂപ വരെ മമിത പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ട്. തമിഴ് സിനിമയിലും മമിതയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് അവരുടെ വർധിച്ചുവരുന്ന ജനപ്രീതി സഹായിക്കുന്നുണ്ട്.
വിശ്വനാഥ് ആൻഡ് സൺസ്’: അഭിനേതാക്കൾ, അണിയറപ്രവർത്തകർ, കഥ
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ഹാസ്യം, പ്രണയം, വൈകാരികത, കുടുംബബന്ധങ്ങൾ, ഡ്രാമ എന്നിവ ചേർന്ന ഒരു ഫാമിലി എന്റർടെയ്‌നറായാണ് ഒരുക്കിയിരിക്കുന്നത്.




























