28.9 C
Kollam
Friday 2nd October, 2026 | 05:21:09 PM
Home Lifestyle Entertainment അനുവിന്റെ ഭുവനേഷ് ആരാണ്! മണ്ഡപത്തിൽ കണ്ണീരണിഞ്ഞു അച്ഛൻ; മലയാളി അല്ലെന്ന് സംസാരം; ബിഗ്‌ബോസ് ക്വീനിന്റെ വിശേഷങ്ങൾ

അനുവിന്റെ ഭുവനേഷ് ആരാണ്! മണ്ഡപത്തിൽ കണ്ണീരണിഞ്ഞു അച്ഛൻ; മലയാളി അല്ലെന്ന് സംസാരം; ബിഗ്‌ബോസ് ക്വീനിന്റെ വിശേഷങ്ങൾ

anumol and bhuvanesh
anumol and bhuvanesh wedding
Advertisement

റിയാലിറ്റി ഷോ താരം അനുമോളുടെ വിവാഹവാർത്ത കണ്ടാണ് ഇന്ന് മിനി സ്‌ക്രീൻ പ്രേക്ഷകരിൽ പലരും ഉണർന്നത്. ഇക്കഴിഞ്ഞ ഏഴാം സീസൺ ബിഗ് ബോസിലെ വിജയി കൂടി ആയിരുന്ന അനുമോൾ മിനി സ്‌ക്രീൻ രംഗത്ത് കൂടിയാണ് സജീവം ആകുന്നത്. സ്റ്റർമാജിക്ക് താരം കൂടിയായ അനുമോളുടെ പേരും പ്രശസ്തിയും ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടിയത് എന്ന് പറയുന്നതിൽ തെറ്റില്ല. സീരിയൽ താരം കൂടിയായ അനുമോൾ ചെറുതും വലുതും ആയ റോളുകളിലൂടെ ആണ് മിനി സ്‌ക്രീനിൽ സ്ഥാനം ഉറപ്പിച്ചത്.

ഉദ്‌ഘാടനവേദികളിൽ സജീവമായ അനുമോൾ തീർത്തും അപ്രതീക്ഷിതമായിട്ടാണ് ബിഗ് ബോസിൽ എത്തിയത്. ബിഗ് ബോസ് വീട്ടിൽ സഹമത്സരാര്ഥി ആയിരുന്ന അനീഷും ആയുള്ള കോംബോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അനീഷും അനുമോളും ഒന്നിക്കുന്നു എന്ന് വാർത്തകൾ പോലും വന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇന്ന് പുലർച്ചെ ഗുരുവായൂരപ്പനെ സാക്ഷിയാക്കി അനുമോൾ – ഭുവനേഷ്. വിവാഹം നടക്കുന്നത്.

തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഇന്റഫ്‌ളുവൻസറും കൂടിയാണ് ഭുവനേഷ് രാജേന്ദിരൻ.

ഫാഷൻ, ട്രാവൽ, ലൈഫ് സ്‌റ്റൈൽ എന്നിവയിലാണ് ഭുവനേഷിന്റെ താത്പര്യം. കൂടാതെ മോഡലിംഗിലും  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിവാഹത്തിന്റെ വിശേഷങ്ങൾ പരമാവധി രഹസ്യമാക്കാൻ അനുമോൾ ശ്രദ്ധിച്ചിരുന്നു. അത് മനഃപൂർവ്വം ആണെന്നും. അനുമോൾ വെളിപ്പെടുത്തി.

അനുവിനേ ഭുവനേഷ് താലികെട്ടുന്ന വേളയിൽ കണ്ണീരണിഞ്ഞു നിൽക്കുന്ന അച്ഛന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറൽ ആണ്.