വെസ്റ്റ് ഇന്ഡീസിനെതിരായ അഞ്ചു മത്സരങ്ങളുടെ ട്വന്റി20 പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇന്ന് ഇറങ്ങും. വൈകുന്നേരം 7ന് ഹൈദരാബാദില് നടക്കുന്ന നാലാം മത്സരത്തില് ജയിച്ചാല് ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാം. അതേസമയം, പരമ്പരയില് പ്രതീക്ഷ നിലനിര്ത്താന് വെസ്റ്റ് ഇന്ഡീസിന് വിജയം അനിവാര്യമാണ്. ജയിച്ചാല് പരമ്പര 2-2ന് സമനിലയിലാക്കാന് സന്ദര്ശകര്ക്കാകും.
ഇന്ത്യന് ബാറ്റര്മാരുടെ മികച്ച ഫോമും വെസ്റ്റ് ഇന്ഡീസ് ബൗളര്മാരുടെ പ്രതിരോധവും തമ്മിലുള്ള പോരാട്ടത്തിനാണ് ഹൈദരാബാദ് വേദിയാകുന്നത്. സഞ്ജു സാംസണ്, അഭിഷേക് ശര്മ, ഇഷാന് കിഷന് എന്നിവരുടെ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.



























