Home Blog Page 35

മെസി കേരള സന്ദർശന തട്ടിപ്പ്,നികുതി വെട്ടിപ്പിൽ മുൻ മന്ത്രി വി അബ്‌ദുറഹിമാൻ ഇടപെട്ടതായി സൂചന

മെസി കേരള സന്ദർശനത്തിൻ്റെ മറവിലെ തട്ടിപ്പ്.തട്ടിപ്പുകാർക്ക് കുരുക്ക് മുറുകുന്നു.നികുതി വെട്ടിപ്പിൽ മുൻ മന്ത്രി വി അബ്‌ദുറഹിമാൻ ഇടപെട്ടതായി സൂചന. നിർണായക വിവരങ്ങൾ SIT ക്ക് ലഭിച്ചത് GST ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന്

GST ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെയും SIT ചോദ്യം ചെയ്യും.വിവര ശേഖരണത്തിന് പിന്നാലെ നിർണായക നീക്കവുമായി SIT

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനാണ് നീക്കം. ഇഡി RBI കസ്റ്റംസ് ഏജൻസികൾക്ക് തെളിവുകൾ അടക്കമുള്ള റിപ്പോർട്ടുകൾ കൈമാറും.ഫെമ ചട്ട ലംഘനം, വിദേശ പണം കൈമാറ്റം, ബിനാമി ഇടപാട് എന്നിവയിലാണ് അന്വേഷണം ആവശ്യപ്പെടുക.

നിയമസഭാ തെരഞ്ഞെടുപ്പിൽ KN ബാലഗോപാലിനായി പ്രചാരണ വിഡിയോ:കൊല്ലം റൂറൽ ജില്ലയിലെ 4 ഇടതുപക്ഷ അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ KN ബാലഗോപാലിനായി പ്രചാരണ വിഡിയോ:കൊല്ലം റൂറൽ ജില്ലയിലെ 4 ഇടതുപക്ഷ അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കൊല്ലം റൂറലിലെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അയിഷ പോറ്റി തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

നജീം എസ് (കോട്ടയം), സുജിത്ത് എസ്.എല്‍ (ആലപ്പുഴ), ശിവേഷ് എ.എസ് (കോട്ടയം), ചിന്തു വി (ആലപ്പുഴ) എന്നിവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലംമാറ്റിയത്. വകുപ്പുതല അന്വേഷണത്തിന് ഒടുവില്‍ ദക്ഷിണമേഖലാ ഐജിയാണ് നടപടി സ്വീകരിച്ചത്.

ഇഡി വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം.ഇഡി കേസ്; AGയുടെ നിയമോപദേശം കിട്ടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി യുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും

കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധം. എസ് ഐ ടി സ്വതന്ത്രമായി പ്രവർത്തിക്കും.
മുഖ്യമന്ത്രി രാഹുൽ ഗാന്ധി കൂടിക്കാഴ്ചയില്‍ ഇഡിവിഷയമില്ല. ഇഡി വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസാരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ഇവിടെത്തന്നെ തീരുമാനമെടുക്കാവുന്ന വിഷയമേ ഉള്ളൂ.

അടൂർ സ്വദേശിയായ ദളിത് യുവാവിന്റെ ജനനേന്ദ്രിയം തകർത്ത സംഭവത്തില്‍ കർശന നടപടി ഉണ്ടാകും,ശാസ്താംകോട്ട പോലീസിനെതിരായ പരാതി അന്വേഷിക്കാൻ എസ്ഐടിയെ നിയോഗിച്ചു

യൂണിയനുകൾ പിരിച്ചുവിട്ടതിന് പിന്നിൽ ദുരൂഹത,സർക്കാരിനെതിരെ മുൻ മിൽമ ചെയർമാൻ കെ എസ് മണി

തിരുവനന്തപുരം.സർക്കാരിനെതിരെ മുൻ മിൽമ ചെയർമാൻ കെ.എസ്. മണി. മലബാർ, തിരുവനന്തപുരം യൂണിയനുകൾ പിരിച്ചുവിട്ടതിന് പിന്നിൽ ദുരൂഹത.കോടതിയെ സമീപിക്കും. മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണ് യൂണിയനുകൾ പിരിച്ചുവിട്ടതിന് പിന്നിൽ. മലബാറും തിരുവനന്തപുരവും യൂണിയനുകൾ കൂടി പിടിച്ചെടുക്കാനുള്ള കോൺഗ്രസ് ശ്രമം

ഫെഡറേഷൻ പിടിച്ചെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് മിൽമ യൂണിയനുകൾ പിരിച്ചുവിടുന്നത്. കോട്ടയത്ത് വൻ തോതിൽ അഴിമതി നടന്നു എന്ന വിവരങ്ങൾ പുറത്തുവന്നിട്ടും എറണാകുളം യൂണിയൻ പിരിച്ചുവിടുന്നില്ല. മലബാർ യൂണിയനിൽ ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ല

മലബാർ യൂണിയൻ പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കും

ദളിത് യുവാവിന്റെ ജനനേന്ദ്രിയം പോലീസ് ഇടിച്ചു തകർത്ത സംഭവം,പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതിൽ സന്തോഷമെന്ന് ആക്രമണത്തിനിരയായ യുവാവ്

അടൂര്‍. ദളിത് യുവാവിന്റെ ജനനേന്ദ്രിയം ശാസ്താംകോട്ട പോലീസ് ഇടിച്ചു തകർത്ത സംഭവം, പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതിൽ സന്തോഷമെന്ന് ആക്രമണത്തിനിരയായ യുവാവ് . പരാതി കൊടുത്തതോടെ പോലീസിന് പ്രതികാരം കൂടി

കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വീട്ടുകാരെ കേസിൽ പെടുത്തുമെന്നും അനുജന്റെ ജാമ്യം റദ്ദാക്കുമെന്നും ഭീഷണി. ശാസ്താംകോട്ട Dysp പ്രധാന മൊഴിഭാഗം ഒഴിവാക്കാൻ നിർബന്ധിച്ചു. പോലീസുകാരെ ഇപ്പോഴും ഭയം; ഗുണ്ടകൾക്ക് ഇതിലും മാന്യത ഉണ്ടാകും

ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ജോലിക്ക് പോകാനാവുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം തുടർ ചികിത്സ പോലും മുടങ്ങിയെന്നും യുവാവ്

നിർത്തിയിട്ട കാറിൽ നിന്ന് എം ഡി എം എ യും പണവും പിടികൂടി

മലപ്പുറം .എടവണ്ണയിൽ നിർത്തിയിട്ട കാറിൽ നിന്ന് എം ഡി എം എ യും പണവും പിടികൂടി. വിൽപ്പനയ്ക്കായി സൂക്ഷിച്ച 20 ഗ്രാം MDMAയും 2,06,000 രൂപയും ഉൾപ്പെടെയുള്ള സാധനങ്ങളാണ് കാറിൽ നിന്ന് എടവണ്ണ പോലീസ് പിടികൂടിയത്.

തിരുവാലി ഒറ്റപ്പൊക്ക് ഭാഗത്ത് സംശയാസ്പദ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന KL 18 P 3505 നമ്പർ വെള്ള നിറത്തിലുള്ള Swift കാറിൽ നിന്നാണ് മയക്കുമരുന്നും പണവും പിടികൂടിയത്. എളങ്കൂർ സ്വദേശി ആലങ്ങാടൻ റൗഫ് എന്നയാളുടെ പേരിലുള്ള ഇന്ത്യൻ ഓവർസീസ് ബാങ്ക് പാസ്ബുക്ക്, മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നതായി സംശയിക്കുന്ന ചെറിയ zip-lock കവറുകൾ, മയക്കുമരുന്ന് തൂക്കി വിൽക്കാനുള്ള ഇലക്ട്രോണിക് ത്രാസ് എന്നിവയും കാറിൽ കണ്ടെത്തി.

കൊല്ലത്ത് മോർഫിംഗ് കേസുകൾ വർധിക്കുന്നു

കൊല്ലം. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്ന സംഭവങ്ങൾ കൊല്ലം ജില്ലയിലും വർദ്ധിക്കുന്നു.എട്ടുമാസത്തിനിടെ 46 കേസുകളാണ് രജിസ്റ്റർ ചെയ്തത്.പെൺകുട്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് പലപ്പോഴും ഇതിനായി ഉപയോഗിക്കുന്നത്. കുട്ടികളും മോർഫിംഗിന് ഇരകളാകുന്നുവെന്ന് പോലീസ് .

2025ൽ 105 കേസുകൾ രജിസ്റ്റർചെയ്തു. 2025 ലെ 64 കേസുകളിൽ സ്ത്രീകളും 11 കേസുകളിൽ കുട്ടികളുമാണ് ഇരകൾ.

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിങ് സേവന മേഖലയില്‍ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

rep image

തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിങ് സേവന മേഖലയില്‍ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. സെപ്റ്റംബര്‍ 16ന് ഇന്റലിജന്‍സ് & എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തിയത്.

റെയില്‍വേ പരിസരങ്ങളില്‍ പാര്‍ക്കിങ് സേവനം നല്‍കുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങള്‍, അധിക വ്യാപാരസ്ഥലങ്ങള്‍, വസതികള്‍ എന്നിവയുള്‍പ്പെടെ 69 സ്ഥലങ്ങളിലായിരുന്നു പരിശോധന. പാര്‍ക്കിങ് സേവനങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ ടേണ്‍ ഓവറിനേക്കാള്‍ ഗണ്യമായി കുറഞ്ഞ തുകയാണ് റിട്ടേണുകളില്‍ കാണിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. കൂടാതെ, ഒന്നിലധികം ക്യു ആര്‍ കോഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകളും ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

42 കോടി രൂപയുടെ ടേണ്‍ഓവര്‍ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 13 നികുതിദായകരുടെ വിവരങ്ങള്‍ സോഫ്റ്റ്വെയറുകളില്‍ നിന്നും മറ്റുള്ളവരുടേത് രജിസ്റ്ററുകള്‍, ബുക്കുകള്‍, മൊബൈല്‍ ചാറ്റുകള്‍ എന്നിവയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സി, ആശുപത്രികള്‍, മാളുകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളിലെ ആയിരത്തിലധികം വാഹന പാര്‍ക്കിംഗുകളുടെ വിവരങ്ങള്‍ സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള നികുതി വെട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ inform.sgst@kerala.gov.in എന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണെന്നും, നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ അന്വേഷണവും നടപടികളും കര്‍ശനമായി തുടരുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.

റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കും, ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍

തിരുവനന്തപുരം: റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. നവംബര്‍ 1 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

പുതിയ സംവിധാനമനുസരിച്ച് ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കര്‍ശനമായും കുറഞ്ഞ സമയ ഇടവേള പാലിക്കേണ്ടതുണ്ട്. നഗരപ്രദേശങ്ങളില്‍ 5 മിനിറ്റും ഗ്രാമീണ പാതകളില്‍ 10 മിനിറ്റും ആയിരിക്കും ചുരുങ്ങിയ ഇടവേള. ഇതുവഴി യാത്രക്കാരെ പിടിക്കുന്നതിനായുള്ള ബസുകളുടെ മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും തടയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിപിഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പുകള്‍ വഴിയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുമാണ് തത്സമയ ലൊക്കേഷനുകളും സമയക്രമവും നിരീക്ഷിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഏകദേശം 7,000 സ്വകാര്യ ബസുകളും 4,468 കെഎസ്ആര്‍ടിസി ബസുകളുമാണ് സര്‍വീസ് നടത്തുന്നത്.

കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി സ്വകാര്യ ബസ് ഉടമകളില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ നിന്നും ട്രിപ്പ് ഷെഡ്യൂളുകള്‍ ശേഖരിക്കുന്ന പ്രവൃത്തികള്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 1ന് പുതിയ സംവിധാനം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി റൂട്ടുകളിലെ കൃത്യവും സുരക്ഷിതവുമായ സമയക്രമം തയ്യാറാക്കാന്‍ ഈ വിവരങ്ങള്‍ സോഫ്റ്റ്വെയറിലേക്ക് നല്‍കും.

കേരള ബസ്സ്, ബസ് ടൈം പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ യാത്രക്കാര്‍ക്ക് തത്സമയ വിവരങ്ങള്‍ നല്‍കും. മത്സരയോട്ടം മൂലമുണ്ടാകുന്ന അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍വീസുകള്‍ക്കിടയില്‍ കൃത്യമായ ഇടവേളകളും അനുയോജ്യമായ സമയക്രമവും ഉണ്ടായാല്‍ ബസുകള്‍ക്ക് സുഗമമായി സര്‍വീസ് നടത്താന്‍ കഴിയുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നന്‍ വ്യക്തമാക്കി.

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പെര്‍മിറ്റുകള്‍ നല്‍കുമ്പോള്‍ നിലവിലുള്ള ട്രിപ്പ് ഇടവേളകള്‍ പരിശോധിക്കാത്ത ആര്‍ടിഎയുടെ നയങ്ങള്‍ക്കെതിരെ ബസ് ഉടമകള്‍ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റോഡ് സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്നിരിക്കെ കെഎസ്ആര്‍ടിസി ബസുകളെയും ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നഗരങ്ങളിലെ നിയമങ്ങള്‍ ഗ്രാമീണ മേഖലകളിലെ സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും സ്വകാര്യ ബസ് ഉടമകള്‍ പങ്കുവെച്ചിട്ടുണ്ട്.

കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.

വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച നിലയിലാണ് ദമ്പതികളെ കണ്ടെത്തിയത്. കൃഷിയിടത്തിലേക്ക് പോയ ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന്‍ മെല്‍വിന്‍ അന്വേഷിച്ചുചെന്നപ്പോഴാണ് ഇവരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

അഗ്‌നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണകാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.