Home Blog Page 310

ശൂരനാട് തെക്ക് പഞ്ചായത്തിൽ കാട്ടുപന്നികളെ തുരത്താൻ നടപടി

പതാരം:കാട്ടുപന്നി ശല്യം അതിരൂക്ഷമായ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിൽ പന്നികളെ തുരത്താൻ നടപടിയുമായി പഞ്ചായത്ത്.കൃഷി നാശം വ്യാപകമായ എലാകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ പന്നികളെ നശിപ്പിക്കാൻ നടപടി എടുത്തിരിക്കുന്നത്.ഇതിനായി പന്നികളെ വേട്ടയാടുന്നതിൽ വൈദഗ്ധ്യം ലഭിച്ച അഞ്ച് ഷൂട്ടർമാരെ നിയമിച്ചിട്ടുണ്ട്.രാത്രി കാലങ്ങളിൽ കാട്ടുപന്നികൾ എത്തുന്ന മേഖലകളിൽ തമ്പടിച്ചാണ് ഇവർ പന്നികളെ നേരിടുന്നത്.ഇതിനോടകം പത്തോളം പന്നികളെ വെടിവച്ച് കൊല്ലുകയുണ്ടായി.പഞ്ചായത്ത് പ്രസിഡൻ്റ് ആശാ രമേശ്,അംഗങ്ങളായ അഖിൽ നാഥ് ഐക്കര,പതാരം കലേഷ്,ശ്രീകുമാർ,ഇഞ്ചക്കാട് രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പന്നി വേട്ട നടക്കുന്നത്.വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ആശാ രമേശ് പറഞ്ഞു.

പരീക്ഷകൾ മാറ്റി

കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നാളെ ( 02/07/2026) ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

കോട്ടയം: തിങ്കളാഴ്ച നടത്താനിരുന്ന എംജി സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

വിമാനം വൈകി: വിദേശയാത്ര മുടങ്ങി…. യാത്രക്കാരന് 1.36 ലക്ഷം നല്‍കാന്‍ എയര്‍ ഇന്ത്യയ്ക്ക് ഉത്തരവ്

കൊല്ലം: വിമാന സര്‍വീസ് മൂന്ന് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടവും മാനസിക ക്ലേശവും നേരിടേണ്ടി വന്ന യാത്രക്കാരന് 1.36 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കൊല്ലം മരുത്തടി സ്വദേശിയായ കപില്‍ദേവ് നല്‍കിയ പരാതിയിലാണ് വിധി. പരാതിക്കാരന്റെ ഭാര്യയും അംഗീകൃത പ്രതിനിധിയുമായ ഷിജിയാണ് കേസ് നടത്തിയത്. തിരുവനന്തപുരം, മുംബൈ എയര്‍ ഇന്ത്യ വിമാനം മൂന്ന് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. ഇതുമൂലം പുതിയ ടിക്കറ്റ് എടുക്കേണ്ടി വരികയും സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
വിമാനം വൈകിയ വിവരം യാത്രക്കാരനെ യഥാസമയം അറിയിച്ചിരുന്നുവെന്നോ ആവശ്യമായ സഹായം നല്‍കിയിരുന്നുവെന്നോ തെളിയിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും യാത്രക്കാരന് സാമ്പത്തിക നഷ്ടവും മാനസിക ക്ലേശവും ഉണ്ടായെന്നും കമ്മീഷന്‍ വിലയിരുത്തി. ഉത്തരവില്‍ സാമ്പത്തിക നഷ്ടപരിഹാരമായി 83,000, മാനസിക ക്ലേശത്തിനുള്ള നഷ്ടപരിഹാരമായി 50,000, കേസ് ചെലവായി 3,000 എന്നിവ ഉള്‍പ്പെടെ ആകെ 1,36,000 ഒരു മാസത്തിനകം നല്‍കാന്‍ എയര്‍ ഇന്ത്യയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നിശ്ചിത സമയത്തിനകം തുക നല്‍കാത്തപക്ഷം നഷ്ടപരിഹാര തുകയ്ക്ക് വാര്‍ഷിക 9 ശതമാനം പലിശയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. മനോജ് ശ്രീധര്‍, അഡ്വ. ടി.കെ. ജയകുമാരി, അഡ്വ. ദേവലക്ഷ്മി മനോജ്, അഡ്വ. സൂര്യ രാജ് എന്നിവര്‍ ഹാജരായി.

മത്സ്യബന്ധന ബോട്ടപകടം: കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: ശക്തമായ തിരയില്‍പ്പെട്ട് നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു. പുത്തന്‍തുറ കടുവുങ്കല്‍ രാധാകൃഷ്ണ (47) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട രാധാകൃഷ്ണന്റെ മകന്‍ ഗൗതം കൃഷ്ണ (26) യെ കണ്ടെത്താനായിട്ടില്ല.
രാധാകൃഷ്ണന്റെ ഭാര്യാ പിതാവ് നീണ്ടകര പുത്തന്‍തുറ പൂമുഖത്ത് രാജീവന്‍ (76) അപകടത്തില്‍ മരിച്ചിരുന്നു. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടമുണ്ടായത്. 14 പേരുമായി കടലില്‍ മത്സ്യബന്ധനത്തിന് പോയിരുന്ന ‘മിയോമി’ എന്ന ബോട്ടാണ് ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞത്. അപകടം നടന്നയുടന്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ്, മത്സ്യബന്ധന വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വിഭാഗങ്ങളും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി.
ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ രാജീവനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാധാകൃഷ്ണനെയും ഗൗതം കൃഷ്ണനെയും കാണാതായെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന മറ്റ് 11 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. ഇവരില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നു. ശക്തമായ തിരമാലയും കടലിലെ പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണം.

പി.എസ്‌.സിഃ യു.പി.എസ്.എ പരീക്ഷാ തട്ടിപ്പ് കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ടു

കൊല്ലംഃ പി.എസ്.സി 2010 ൽ നടത്തിയ യു.പി സ്കൂൾ അധ്യാപക പരീക്ഷയിൽ ക്രമക്കേട് നടത്തിയ കേസിൽ മൂന്ന് പ്രതികളെ കോടതി വിട്ടയച്ചു.കേസിലെ നാലാം പ്രതി അജിത്ത്, അഞ്ചാം പ്രതി അനീഷ് ഗോപിനാഥ്,ഏഴാം പ്രതി ഷാജി എന്നിവരെയാണ് കൊല്ലം ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി(രണ്ട്)
ലക്ഷ്മി ശ്രീനിവാസ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ഉദ്യോഗാർത്ഥികളും കൊല്ലം മയ്യനാട് സ്വദേശികളുമായ സുനിൽദാസ്,ഷമീമ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ക്രിമിനൽ ഗൂഢാലോചന, വഞ്ചന,പി.എസ്.സിയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കി തുടങ്ങി പതിനൊന്ന് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.വിട്ടയച്ച പ്രതികൾക്കെതിരായി കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
എട്ടാം പ്രതി ഷമീമയ്ക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങൾക്ക് തെളിയിക്കാനായില്ലെങ്കിലും വഞ്ചനാ ശ്രമം നടത്തിയതായി കണ്ടെത്തിയ കോടതി മൂന്നു വർഷം തടവും അയ്യായിരം രൂപ പിഴയും ശിക്ഷിച്ചു.രണ്ടാം പ്രതി സുനിൽദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ശിക്ഷ പ്രഖ്യാപിച്ചില്ല. കോടതിയിൽ ഹാജരാകുന്നതിന് ഇളവനുവദിച്ചിരുന്ന സുനിൽദാസ് ശിക്ഷാവിധി കേൾക്കാൻ ഹാജരായിരുന്നില്ല. കേസിലെ ഒന്നാം പ്രതി പ്രകാശ് ലാൽ,മൂന്നാം പ്രതി രജീഷ് എന്നിവർ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.കോട്ടയം ജില്ലയിലെ യു.പി.എസ്.എ പരീക്ഷയിലെ ഉദ്യോഗാർത്ഥിയായ ഷമീമയ്ക്ക് പണം കൈപ്പറ്റി ഉത്തരങ്ങൾ മൊബൈൽ വഴി എത്തിച്ച് നൽകിയെന്നും അതിനായി ഗൂഢാലോചന നടത്തി എന്നും ഒന്നാം പ്രതി പ്രകാശ് ലാൽ നടത്തിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലം എസിപി ആയിരുന്ന ബി.കൃഷ്ണകുമാറാണ് എട്ടു പ്രതികൾക്കെതിരെ കുറ്റപത്രം ഫയൽ ചെയ്തത്.
പ്രതികൾക്ക് വേണ്ടി അഡ്വ.പി.കെ.മുഹമ്മദ് സുലൈം,
അഡ്വ.ദീപക് അനന്തൻ എന്നിവർ കോടതിയിൽ ഹാജരായി.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ബീച്ചിലേക്ക് ഉള്ള യാത്രകൾക്ക് നിയന്ത്രണം, മൽസ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ബീച്ചിലേക്കുള്ള യാത്രകളിൽ നിന്ന് സഞ്ചാരികളെ വിലക്കി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കടലാക്രമണത്തിനു സാധ്യതയുണ്ടെന്നും കടൽക്ഷോഭം രൂക്ഷമാകുമെന്നും അറിയിപ്പുണ്ട്.

കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ 2.8 മുതൽ 3.4 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 2.8 മുതൽ 3.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.

തീരദേശത്തുള്ളവർ അപകടമേഖലകളിൽ നിന്ന് മാറിത്താമസിക്കാനും നിർദേശമുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകളുണ്ടാകുന്ന സാഹചര്യത്തിൽ ചെറിയ ബോട്ടുകളോ വള്ളങ്ങളോ കടലിലേക്കിറക്കരുത്. വലിയ ഫിഷിങ് ബോട്ടുകൾക്കും വിലക്കുണ്ട്.

മൽസ്യബന്ധന ബോട്ടുകൾ ഹാർബറിൽ കെട്ടിയിടുമ്പോൾ വള്ളങ്ങൾ തമ്മിലിടിച്ച് അപകടമുണ്ടാകുന്നത് ഒഴിവാക്കാൻ സുരക്ഷിതമായ അകലം പാലിക്കാനും അധികൃതർ നിർദേശിച്ചു. ബീച്ചിലേക്ക് യാത്രചെയ്യുന്നതും കടലിലിറങ്ങുന്നതും ഒഴിവാക്കണം. തീരദേശത്തുകൂടെ യാത്രചെയ്യുന്നവരും അത്തരം യാത്രകൾ ഒഴിവാക്കാൻ നിർദേശമുണ്ട്.

കൊല്ലത്ത് ഉൾപ്പെടെ തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ

കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരളത്തിലെ എല്ലാ തുറമുഖങ്ങളിലും ലോക്കൽ കാഷനറി സിഗ്നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ) തുടർന്നും ഉയർത്തി നിർത്താൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. 

കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം എന്നീ തുറമുഖങ്ങളിലാണ് മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരുന്നത്. 

മത്സ്യത്തൊഴിലാളികളും ചെറുവള്ളം, ബോട്ട് എന്നിവയുടെ ഉടമകളും കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും കടലിൽ പോകുന്നതിന് മുമ്പ് ഏറ്റവും പുതിയ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.

വീടിനുള്ളിലെ ഒളിഞ്ഞിരിക്കുന്ന ശ്വാസകോശ അർബുദ സാധ്യതകൾ; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശ്വാസകോശ അർബുദ നിവാരണത്തെക്കുറിച്ച് പറയുമ്പോൾ നമ്മുടെ ചർച്ചകൾ എപ്പോഴും പുകവലിയിൽ മാത്രമായി ചുരുങ്ങാറാണ് പതിവ്. അർബുദത്തിന് പ്രധാന കാരണം പുകയില തന്നെ ആണെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും പുകവലിക്കാത്തവരിലും ഇന്ന് ശ്വാസകോശ അർബുദം വ്യാപകമായി കണ്ടെത്തിവരുന്നു. നമ്മൾ സുരക്ഷിതമെന്ന് കരുതുന്ന വീടുകളിലെ മുറികൾ തന്നെയാണ് പലപ്പോഴും ഇതിന് വില്ലനാകുന്നത്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Also Read: കാമുകിയുടെ ആർത്തവരക്തം ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്; വിചിത്രമായ വെളിപ്പെടുത്തലുമായി ബ്രയാൻ ജോൺസൺ

  1. അടുക്കള
    ഉയർന്ന താപനിലയിലുള്ള പാചകം, പ്രത്യേകിച്ച് വറുക്കൽ, പൊരിക്കൽ, ഡീപ് ഫ്രൈ ചെയ്യൽ തുടങ്ങിയവ പാചക എണ്ണയിൽ നിന്നുള്ള വിഷപ്പുക വായുവിൽ കലരാൻ ഇടയാക്കുന്നു. എണ്ണ അതിന്റെ സ്മോക്ക് പോയിന്റിന് മുകളിൽ ചൂടാകുമ്പോൾ, അത് സൂക്ഷ്മമായ കണികകളായും മാരകമായ കെമിക്കൽ ബൈ-പ്രൊഡക്റ്റുകളായും മാറുന്നു. ഇവയിൽ പലതും ക്യാൻസറിന് കാരണമാകാറുണ്ട്.
  2. കൊതുകുതിരികളുടെ ഉപയോഗം

പല വീടുകളിലും കൊതുകുതിരികൾ രാത്രി മുഴുവൻ പുകയ്ക്കാറുണ്ട്. അടച്ചിട്ട കിടപ്പുമുറികളിൽ മണിക്കൂറുകളോളം ഇവ കത്തുന്നത് പതിവാണ്. കൊതുകുകളെ അകറ്റാൻ ഇവ ഫലപ്രദമാണെങ്കിലും, കൊതുകുതിരി പുക പുറത്തുവിടുന്ന സൂക്ഷ്മ കണികകളും കെമിക്കൽ അവശിഷ്ടങ്ങളും പുകയില പുകയ്ക്ക് സമാനമായ തികച്ചും അപകടകരമായ ഘടകങ്ങളാണ്. പുകവലിക്കാത്തവരാണെങ്കിൽ പോലും, പതിവായി കൊതുകുതിരി ഉപയോഗിക്കുന്നവരിൽ ശ്വാസകോശ അർബുദ സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

  1. വായുമലിനീകരണം

ഗ്രാമീണ മേഖലകളിലെ ഭൂരിഭാഗം വീടുകളിലും വിറക്, ഉണങ്ങിയ ഇലകൾ, ചാണകവറളി എന്നിവ ഉപയോഗിച്ചാണ് ഇപ്പോഴും പാചകം ചെയ്യുന്നത്. വേണ്ടത്ര വായുസഞ്ചാരമില്ലാത്ത അടുക്കളകളിലെ ഇത്തരം പുക ശ്വസിക്കുന്നത് ശ്വാസകോശ അർബുദത്തിനും മറ്റ് ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നു. അടുക്കളപ്പുക, സാമ്പ്രാണിത്തിരി പുക, കൊതുകുനിവാരിണികൾ എന്നിവയുടെ ഉപയോഗം പ്രായമായവരുടെ ശ്വാസകോശ ആരോഗ്യത്തെ വൻതോതിൽ ബാധിക്കുന്നുണ്ട്.

  1. വീടുകളിലെ മറ്റ് വില്ലന്മാർ

റേഡോൺ: അടുക്കളപ്പുകയ്ക്കും കൊതുകുതിരിക്കുമപ്പുറം വീടുകൾക്കുള്ളിൽ ശ്രദ്ധിക്കേണ്ട മറ്റ് ചില ഘടകങ്ങളുണ്ട്. മണ്ണിൽ നിന്നും പാറകളിൽ നിന്നും പ്രകൃതിദത്തമായി പുറത്തുവരുന്ന, മണമോ നിറമോ ഇല്ലാത്ത റേഡോൺ വാതകം കെട്ടിടങ്ങളുടെ തറയിലെ വിടവുകളിലൂടെ ഉള്ളിലേക്ക് കടക്കുന്നു. പുകവലി കഴിഞ്ഞാൽ ശ്വാസകോശ അർബുദത്തിന് കാരണമാകുന്ന രണ്ടാമത്തെ പ്രധാന ഘടകമാണ് റേഡോൺ.

അഗർബത്തി പുക: ആരാധനാ ആവശ്യങ്ങൾക്കും മറ്റുമായി വീടുകളിൽ കത്തിക്കുന്ന സാമ്പ്രാണിപ്പുകയിലെ ദോഷകരമായ കണികകളും അർബുദ സാധ്യത നേരിയ തോതിൽ വർദ്ധിപ്പിക്കുന്നുണ്ട്.

പരോക്ഷ പുകവലി: വീട്ടിലുള്ള മറ്റാരെങ്കിലും പുകവലിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത്, മുകളിൽ പറഞ്ഞ എല്ലാ കാരണങ്ങളെയും പോലെ തന്നെ മാരകമായ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.