കരുനാഗപ്പള്ളി .വിവാദങ്ങളെ തുടർന്ന് ഏറെനാളായി പൂട്ടിക്കിടക്കുന്ന ജുവലറിക്കുള്ളിൽ മോഷ്ടാക്കൾ എന്ന സംശയത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച സന്ധ്യയോടെ ആയിരുന്നു സംഭവം. കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപം ഏറെനാളായി പൂട്ടിക്കിടക്കുന്ന അൽ മുക്താർ ജ്വല്ലറിക്കുള്ളിലാണ് മോഷ്ടാക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയത്.
നിയമ പ്രശ്നങ്ങളെ തുടർന്ന് പൂട്ടി സീൻ ചെയ്തിരുന്ന ഷട്ടറുകൾ തകർത്ത് ഉള്ളിൽ കടന്ന പോലീസ് വിശദമായ പരിശോധന നടത്തി. മണിക്കൂറുകളോളം മൂന്നു നിലകളിലായുള്ള ജ്വല്ലറി അരിച്ചു പെറുക്കിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ജ്വല്ലറിക്കുള്ളിൽ ആരോ കടന്ന ലക്ഷണങ്ങൾ ഉണ്ടെന്ന് പരിശോധനയിൽ വ്യക്തമായതായതായാണ് മനസ്സിലാക്കുന്നത്. . ഏറെനാളായി പൂട്ടിക്കിടന്ന കെട്ടിടത്തിനുള്ളിൽ മയക്കുമരുന്ന് ലോബിയോ മറ്റോ കടന്നു കയറിയിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് ഈ സാധ്യത സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഉപഭോക്താക്കളുമായുള്ള തർക്കത്തെയും പിന്നീടുണ്ടായ നിയമ പ്രശ്നങ്ങളെയും തുടർന്ന് ഏറെനാളായി ജ്വല്ലറി കെട്ടിടം പൂട്ടിയിട്ട നിലയിലായിരുന്നു. ഈ സാഹചര്യം മനസ്സിലാക്കി കെട്ടിടത്തിനുള്ളിൽ ഏതെങ്കിലും സംഘങ്ങൾ കടന്നു കയറിയിട്ടുണ്ടോ എന്ന തുൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
































