27.4 C
Kollam
Monday 12th October, 2026 | 12:19:11 AM
Home News Local മുളവന സ്വദേശിയായ യുവാവിനെ ചേലൂർ പുഞ്ചയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുളവന സ്വദേശിയായ യുവാവിനെ ചേലൂർ പുഞ്ചയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ശാസ്താംകോട്ട:മുതുപിലാക്കാട് ചക്കൻകുഴിക്ക് സമീപം ചേലൂർ പുഞ്ചയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടത്തി.മുളവന കാലിവേലിൽ ആദിത്യൻ നിവാസിൽ ഉദയൻ്റെയും രാജിയുടെയും മകൻ ആദിത്യൻ യു.ആർ (25) ആണ് മരിച്ചത്.

മുതുപിലാക്കാട്ട് ബന്ധുവിന്റെ  മരണവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ആദിത്യൻ.ഞായറാഴ്ച രാവിലെ 11.30 ഓടെ ആദിത്യനെ വീട്ടിൽ നിന്ന് കാണാതാവുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈകിട്ട് 4 45  ഓടെ പുഞ്ചയോട് ചേർന്ന്  കൈതക്കാട്ടിൽ നിന്നും  മൃതദേഹം കണ്ടെത്തുകയും ആയിരുന്നു.ശാസ്താംകോട്ട പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സഹോദരി:അക്ഷര യു.ആർ.

LEAVE A REPLY

Please enter your comment!
Please enter your name here