വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ബത്ത’ ആഗോളതലത്തിൽ 18 കോടി രൂപയുടെ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ. ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ കളക്ഷൻ ഉയരുമെന്ന പ്രതീക്ഷയുമുണ്ട്.
പ്രശസ്ത സംവിധായകൻ ആറ്റ്‌ലി അവതരിപ്പിക്കുന്ന ചിത്രം പ്രിയ ആറ്റ്‌ലിയും മുറാദ് ഖേതാനിയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ സ്ട്രീമിങ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
‘നടുവുല കൊഞ്ചം പക്കാത്തെ കാണോം’, ‘സീതാകാതി’ എന്നീ ചിത്രങ്ങൾക്കുശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സായ് അഭ്യങ്കറാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിലെ അച്ഛൻ–മകൾ ആത്മബന്ധം അവതരിപ്പിക്കുന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കെ.കെ. നഗർ ഗാന ജീവ വരികൾ എഴുതിയ ഗാനത്തിന് സായ് അഭ്യങ്കർ, വംഗൽ പുള്ള വിക്കി, തമിഴ് ആധവൻ എന്നിവർ ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്.


























