Home Blog Page 226

ആലപ്പുഴ – ബംഗളൂരു വോൾവോ എക്സിക്യൂട്ടീവ് സര്‍വീസ് ഇന്ന് മുതൽ

ആലപ്പുഴ : ആലപ്പുഴയിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ സി സെമിസ്ലീപ്പർ സർവീസിന് ഞായറാഴ്‍ച തുടക്കമാകും. 36 സീറ്റാണുള്ളത്. ആദ്യയാത്രയിൽ മുഴുവൻ സീറ്റും ബുക്കിങ്ങായി. ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.


ആലപ്പുഴയിൽനിന്ന് വൈകിട്ട് അഞ്ചരയ്‍ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേന്ന്‌ രാവിലെ 5.55-ന് ബംഗളൂരുവിൽ എത്തും. ബംഗളൂരുവിൽനിന്ന് രാത്രി എട്ടിന് പുറപ്പെട്ട്‌ പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയിൽ എത്തും. സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്‍പെൻഷൻ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്.


ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.onlineksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 9447071021 എന്ന ഔദ്യോഗിക വാട്സാപ്പ് നമ്പരിലേക്ക് സന്ദേശം അയച്ചാൽ പ്രത്യേക ആപ്പുകളോ രജിസ്ട്രേഷനോ ഇല്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം.

യൂണിവേഴ്സിറ്റി ഇയര്‍ ബാക്ക് സിസ്റ്റം മാറ്റി,വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കോതമംഗലം. എംഎ കോളജിലെ വിദ്യാർഥി മരിച്ചനിലയിൽ. അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പു (19) ആണ് മരിച്ചത്. ബിടെക് സിവിൽ വിദ്യാർത്ഥിയാണ്. കോതമംഗലം എം എ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്ത്ഥിയുടെ ആത്മഹത്യ,,

പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.മുന്നുപേജുള്ള ആത്മഹത്യകുറിപ്പ്.ഇയര്ബാക്ക് ആക്കിയതിലുള്ള മാനസിക വിഷമത്തില് മരിക്കുന്നുവെന്ന് കത്ത്.കോളേജ് അധികൃതര് ക്രഡിറ്റ് സ്കോര് ഉയര്ത്തിയത് ഇയര്ബാക്ക് ആകാന് കാരണമായി..

മറ്റോരു കോളേജിലും ഇല്ലാത്ത രീതി മാനസിക വിഷമമുണ്ടാക്കിയെന്നും കുറിപ്പ്. മിച്ചി മർപ്പുവിന്റെ പോസ്റ്റ് മാര്ട്ടം നാളെ

കായംകുളത്ത് മഫ്തിയിൽ എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം

കായംകുളം. പുല്ലുകുളങ്ങരയിലാണ് സംഭവം. വീട്ടിൽ മദ്യവിൽപ്പന നടക്കുന്നു വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്. വർഗീസ് പൈസ്, രാജേഷ് കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. പുല്ലുകുളങ്ങര സ്വദേശി ശ്രീലാലിന്റെ വീട്ടിലായിരുന്നു പരിശോധന

നിരവധി കേസുകളിൽ പ്രതിയാണ് ശ്രീലാൽ. പ്രതി ഓടി രക്ഷപ്പെട്ടു. ശ്രീലാലും അച്ഛനും ഭാര്യയും അമ്മയും ചേർന്നാണ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. മദ്യക്കുപ്പികൾ അമ്മയും ഭാര്യയും ചേർന്ന് എറിഞ്ഞു പൊട്ടിച്ചു എന്ന് എക്സൈസ്

വന്ദേമാതരത്തെ അനാദരിച്ചതിന് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ബിജെപി,സോണിയ ഉദ്ദേശിച്ചത് അതല്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പാടിയതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. പരിപാടിയില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തടയാന്‍ ശ്രമിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഈ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു.

ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഭവനത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ, വന്ദേമാതരം ആലപിക്കുമ്പോള്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സംസാരിക്കുന്നതും ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തുടര്‍ന്ന് സേവാദള്‍ പ്രവര്‍ത്തകന്‍ സോണിയയുടെ അടുത്തെത്തി സംസാരിച്ചു. ഇതിനു പിന്നാലെ സോണിയയും രാഹുല്‍ ഗാന്ധിയും സേവാദള്‍ ചീഫ് ബിവി ശ്രീനിവാസുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി രംഗത്തെത്തി. സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നതും അനാദരവ് കാണിക്കുന്നതും നിര്‍ഭാഗ്യകരമാണെന്ന്ന്ന് സുധാന്‍ഷു എക്സില്‍ കുറിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ജയറാം രമേശ് നിഷേധിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദീര്‍ഘനേരം നിന്നു ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന് ഇരിക്കാന്‍ ഒരു കസേര എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു സോണിയ ഗാന്ധി എന്ന് ജയറാം രമേശ് വ്യക്തമാക്കി. വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചതില്‍ തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.

രവീന്ദ്രനാഥ ടാഗോറിന്റെ നിര്‍ദ്ദേശപ്രകാരമാണ് വന്ദേമാതരത്തിന്റെ ആദ്യ വരികള്‍ മാത്രം ആലപിക്കുന്ന രീതി കോണ്‍ഗ്രസ് പണ്ടേ സ്വീകരിച്ചതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. 1937-ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ മഹാത്മഗാന്ധി, നെഹ്റു, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ജൂലൈയില്‍ പാര്‍ലമെന്റ് വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി നല്‍കുന്ന നിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നിരുന്നു. വന്ദേമാതരം ആലപിക്കുന്നതിനെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാക്കുന്നതാണ് പുതിയ നിയമം. ഒപ്പം, വന്ദേമാതരം ഔദ്യോഗിക പരിപാടികളില്‍ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശവും നിലവിലുണ്ട്.

ഓണാഘോഷത്തിന് ഇന്ന് തുടക്കം, ഇത്തവണ 11ന് തിരുവോ ണം

കൊച്ചി. മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന് ഇന്ന് തുടക്കമായി. ചിങ്ങമാസത്തിലാണ് സാധാരണയായി അത്തം പിറക്കാറുള്ളതെങ്കിലും, ഇത്തവണ അത്തം ആഘോഷിക്കുന്നത് കര്‍ക്കടകത്തിലാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഇതിന് തൊട്ടുമുന്‍പുള്ള അത്തം നാളിലാണ് പത്തു ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഇക്കൊല്ലം ഓഗസ്റ്റ് 26നാണ് തിരുവോണം (ചിങ്ങം 10). ഇതിന് തൊട്ടുമുന്‍പു വരുന്ന അത്തം കര്‍ക്കടകം 31നാണ് വരുന്നത്. അതുകൊണ്ടാണ് തൃപ്പൂണിത്തുറ അത്തച്ചമയം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ കര്‍ക്കടകത്തിലായത്.

സാധാരണയായി അത്തം കഴിഞ്ഞ് പത്താം ദിവസമാണ് തിരുവോണം വരാറുള്ളതെങ്കിലും, ഇത്തവണ അത് പതിനൊന്നാം ദിവസമാണ്. ഇടയ്ക്കുള്ള ചോതി നക്ഷത്രം രണ്ട് സൂര്യോദയങ്ങളിലായി വ്യാപിച്ചു വരുന്നതാണ് ഇതിന് കാരണം. ചിങ്ങത്തില്‍ തന്നെ തിരുവോണം ആഘോഷിക്കണം എന്നതിനാല്‍, കര്‍ക്കടകത്തിലെ അത്തം മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കുകയായിരുന്നു.

മഹാബലിയെ സ്വീകരിക്കാന്‍ വീടുകളില്‍ പൂക്കളമിട്ടുതുടങ്ങുന്നത് അത്തം നാള്‍ മുതലാണ്. തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും മന്ദാരവും ശംഖുപുഷ്പവും ചെണ്ടുമല്ലിയുമൊക്കെ പൂക്കളങ്ങളില്‍ സമത്വസുന്ദരമായ മാവേലി നാടിന്റെയും കാര്‍ഷികസംസ്‌കൃതിയുടെയും ഓര്‍മ്മപുതുക്കലാണ് ഓരോ ഓണക്കാലവും.

മഴക്കാലത്ത് യോനീഭാഗത്തെ ഈസ്റ്റ് അണുബാധ വർദ്ധിക്കുന്നത് എന്തുകൊണ്ട്?

മഴക്കാലത്ത് യോനീഭാഗത്തെ ഈസ്റ്റ് അണുബാധ വർദ്ധിക്കുന്നതായി വിദ​ഗ്ധർ വ്യക്തമാക്കുന്നു. മഴക്കാലത്ത് യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിൽ, അസ്വസ്ഥത, സ്രവം (discharge) എന്നിവയുമായി കൂടുതൽ സ്ത്രീകൾ ചികിത്സ തേടിയെത്താറുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

Also Read: കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം: സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി; നിയമനടപടിയും ആലോചനയിൽ


യോനിയിൽ ‘കാൻഡിഡ’ (Candida) എന്ന ഈസ്റ്റ് അമിതമായി വളരുന്നതുമൂലം ഉണ്ടാകുന്ന ഒരു സാധാരണ ഫംഗസ് ബാധയാണ് യോനിയിലെ ഈസ്റ്റ് ഇൻഫെക്ഷൻ. കഠിനമായ ചൊറിച്ചിൽ, മൂത്രമൊഴിക്കുമ്പോഴോ ലൈംഗിക ബന്ധത്തിലോ അനുഭവപ്പെടുന്ന എരിച്ചിൽ, ചുവന്നുതടിക്കൽ, കട്ടിയുള്ളതും വെള്ളനിറത്തിലുള്ളതും ‘കോട്ടേജ് ചീസ്’ (cottage cheese) പോലെയുള്ളതുമായ സ്രവം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ആന്റിഫംഗൽ ക്രീമുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ ഒറ്റത്തവണ കഴിക്കാവുന്ന ഗുളിക വഴിയോ ഇത് എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാം.

മഴക്കാലത്ത് യോനീഭാഗത്തെ ഈസ്റ്റ് അണുബാധ വർദ്ധിക്കുന്നതായി വിദ​ഗ്ധർ വ്യക്തമാക്കുന്നു. മഴക്കാലത്ത് യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിൽ, അസ്വസ്ഥത, സ്രവം (discharge) എന്നിവയുമായി കൂടുതൽ സ്ത്രീകൾ ചികിത്സ തേടിയെത്താറുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

എന്നാൽ, ഇത്തരം ലക്ഷണങ്ങൾ കാണുമ്പോഴെല്ലാം അത് ‘ഈസ്റ്റ് ഇൻഫെക്ഷൻ’ (yeast infection) ആണെന്ന് സ്വയം തീരുമാനിക്കരുതെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, വിയർപ്പ്, നനഞ്ഞ വസ്ത്രങ്ങൾ ദീർഘനേരം ധരിച്ചിരിക്കുക എന്നിവ, ഇതിനകം സാധ്യതയുള്ള സ്ത്രീകളിൽ ‘കാൻഡിഡ’ (Candida) അണുബാധ വർദ്ധിക്കുന്നതിനിടയാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം.

മഴക്കാലത്ത് യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിൽ, അസ്വസ്ഥത, സ്രവം (discharge) എന്നിവയുമായി കൂടുതൽ സ്ത്രീകൾ ചികിത്സ തേടിയെത്താറുണ്ടെന്ന് ഗൈനക്കോളജിസ് ഡോ. ഗാന ശ്രീനിവാസ് പറയുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം, വിയർപ്പ്, നനഞ്ഞ വസ്ത്രങ്ങൾ ദീർഘനേരം ധരിച്ചിരിക്കുക എന്നിവ, ഇതിനകം സാധ്യതയുള്ള സ്ത്രീകളിൽ ‘കാൻഡിഡ’ (Candida) അണുബാധ വർദ്ധിക്കുന്നതിനിടയാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം.

അന്തരീക്ഷത്തിലെ ഈർപ്പവും ശരീരഭാഗങ്ങളിൽ ദീർഘനേരം നിലനിൽക്കുന്ന ഈർപ്പവുമാണ് ഇതിലെ പ്രധാന ഘടകങ്ങൾ. നനഞ്ഞ അടിവസ്ത്രങ്ങൾ, ലെഗ്ഗിംഗ്സ്, ജീൻസ്, ജിം വസ്ത്രങ്ങൾ അല്ലെങ്കിൽ യാത്രയ്ക്കിടെ നനഞ്ഞുപോയ വസ്ത്രങ്ങൾ എന്നിവ വൾവൽ ഭാഗത്ത് (യോനീമുഖ ഭാഗത്ത്) ചൂടും ഈർപ്പവും നിലനിർത്തുകയും, വായുസഞ്ചാരം തടസ്സപ്പെടുത്തി മണിക്കൂറുകളോളം അസ്വസ്ഥത തുടരാൻ കാരണമാവുകയും ചെയ്യുന്നു.

ഈർപ്പം മാത്രം യീസ്റ്റ് അണുബാധയ്ക്ക് കാരണമാകുന്നില്ല. കാൻഡിഡ (Candida) സാധാരണയായി ശരീരത്തിൽ കാണപ്പെടുന്ന ഒന്നാണ്. യോനീഭാഗത്തെ സാഹചര്യങ്ങളും മറ്റ് ശാരീരിക ഘടകങ്ങളും കാരണം അവ അമിതമായി പെരുകുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്.

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം: സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി; നിയമനടപടിയും ആലോചനയിൽ

ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബി ജെ പി. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബി ജെ പിയിൽ ആലോചന ശക്തമാണ്.

Also Read: സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്

വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബൈ എം പി പുറത്ത് വിട്ടു. വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇത് രാഹുലിനെതിരെയും ആയുധമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി.

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യം

സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണ്ണമായും ആലപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ എ ഐ സി സി ആസ്ഥാനത്ത് പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വെട്ടിലായിട്ടുണ്ട്.

സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ട് തടയാന്‍ നോക്കിയെങ്കിലും ദേശീയഗീതം, ഗായക സംഘം പൂര്‍ണ്ണമായും ആലപിച്ചു. ആദ്യ രണ്ട് ചരണങ്ങള്‍ കഴിഞ്ഞും ആലാപനം തുടര്‍ന്നതോടെ നേതാക്കള്‍ അസ്വസ്ഥരായി. ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ലെന്ന സൂചനയോടെ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധിയേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും നോക്കി. ഈ സമയം മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും ഇടപെട്ടു. സേവാദള്‍ നേതാവിനെ വിളിച്ച് സോണിയ ശകാരിക്കുന്നതും കാണാമായിരുന്നു.

മുന്‍പിലുണ്ടായിരുന്ന നേതാക്കളോടും ആലാപനം നിറുത്താൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഏതാണ്ട് അവസാന ചരണമെത്തിയിരുന്നു. കടുത്ത അതൃപ്തിയിലാണ് നേതാക്കള്‍ പിന്നീട് ചടങ്ങില്‍ പങ്കെടുത്തത്. വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കാനിടയായ സാഹചര്യമെന്തെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ല. സംഘാടക തലത്തില്‍ സംഭവിച്ച പിഴവാണെന്നാണ് സൂചന. പുറത്ത് നിന്നെത്തിച്ച ഗായക സംഘത്തോട് എവിടെ വരെ പാടണമെന്ന നിര്‍ദ്ദേശം സംഘാടകര്‍ നല്‍കിയിരുന്നില്ലെന്നാണ് സൂചന. ആലാപനം തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് ന്യായീകരിച്ചു. ഏറെ നേരമായി നില്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതാണന്നാണ് ജയറാം രമേശിന്‍റെ പക്ഷം.

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്

ന്യൂയോർക്ക്: 3 മിനിറ്റ് ദൈർഘ്യമുള്ള സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കുപ്രസിദ്ധനായ ഇന്ത്യൻ വംശജനായ സിഇഒയ്ക്കും തൊഴിൽ നഷ്ടം. സ്വന്തം കമ്പനിയായ ബെറ്റർ ഹോം ആൻഡ് ഫിനാൻസ് ആണ് ഓഗസ്റ്റ് 3ന് വിശാൽ ഗാർഗിനേയും പിരിച്ച് വിട്ടത്. ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസ് കമ്പനി ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് തീരുമാനം എത്തുന്നത്. ലൂയിസിന് ബോർഡിൽ സ്ഥാനം നൽകാൻ തക്ക രീതിയിൽ വിശ്വസിച്ചരുന്നതായാണ് വിശാൽ ഗാർഗ് വിശദമാക്കുന്നത്. 2021ൽ ക്രിസ്തുമസിന് മുന്നോടിയായി ആയിരുന്നു വിശാലിന്റെ കൂട്ടപ്പിരിച്ച് വിടൽ. നിലവിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഭരണസമിതി വിശാലിനെ പുറത്താക്കിയത്.

കമ്പനിയുടെ ഡയറക്ടർ ബോർഡിൽ പുതിയതായി എത്തിയ ഡാനിയൽ ലൂയിസിനെ താൽക്കാലിക സിഇഒയായി നിയമിച്ചു. വിശാൽ ഗാർഗിന്റെ തീരുമാനങ്ങളിലെ വീഴ്ചകൾ, പെരുമാറ്റ ദൂഷ്യം, വിശ്വസനീയതയില്ലായ്മ എന്നിവയാണ് പുറത്താക്കലിന് കാരണമായി ബോർഡ് വ്യക്തമാക്കിയത്. കൂടാതെ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ 2022 മുതൽ കമ്പനിക്ക് 1.5 ബില്യൺ ഡോളറിലധികം നഷ്ടം സംഭവിച്ചതായും ഓഹരി മൂല്യത്തിൽ 90 ശതമാനത്തിലധികം ഇടിവുണ്ടായതായും ബോർഡ് ചൂണ്ടിക്കാട്ടി. ഗൃഹവായ്പാ പ്രക്രിയകളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശാൽ ഗാർഗ് 2014ൽ ബെറ്റർ സ്ഥാപിച്ചത്.

2021 ഡിസംബറിലെ കൂട്ട പിരിച്ചുവിടലിനേ തുടർന്ന് താൽക്കാലികമായി മാറിനിന്ന അദ്ദേഹം പിന്നീട് കമ്പനിയിലേക്ക് തിരിച്ചെത്തിയെങ്കിലും ആ സംഭവം ബെറ്ററിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ കമ്പനി ലാഭത്തിലേക്ക് തിരിച്ചെത്തുന്ന നിർണായക ഘട്ടത്തിലാണ് തന്നോട് ഈ ചതി ചെയ്തതെന്ന് വിശാൽ ഗാർഗ് ആരോപിക്കുന്നത്. പുറത്താക്കലിനെ നിയമപരമായി നേരിടാൻ ഒരു പ്രമുഖ നിയമ സംവിധാനത്തെ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ട്.

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും, പുതുവർഷ പുലരിയിൽ നാളെ മുതൽ ഭക്തർക്ക് ദർശനം

പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി തന്ത്രി സ്ഥാനം ഏറ്റെടുത്ത കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപം തെളിയിക്കും. മലയാളികളുടെ പുതുവർഷ പുലരിയായ ചിങ്ങം ഒന്നാം തീയതി (നാളെ) രാവിലെ അഞ്ച് മണിക്ക് നട തുറക്കും. ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നാളെയാണ്. മാസപൂജ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി നട അടച്ചാൽ പിന്നീട് ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ഓഗസ്റ്റ് 24 ന് വീണ്ടും തുറക്കും.

Also Read: അത്തംനഗറിലും മലയാളക്കരയിലും ആവേശം, തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്യും; നഗരത്തിൽ ഗതാഗത നിയന്ത്രണം

അത്തം പിറന്നു, വീണ്ടുമൊരു ഓണക്കാലം കൂടി
സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം പിറന്നതോടെ, മലയാളി ഓണാവേശത്തിലേക്ക് കടന്നു. ഇനി തൊടികളിൽ പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞുമുള്ള ഓണനാളുകളായിരിക്കും. അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ലെങ്കിലും ഇക്കുറി പതിനൊന്നാം നാളാണ് പൊന്നോണം. തിരുവോണം വരെയുള്ള ദിവസങ്ങളിൽ വീടുകളിൽ പൂക്കളങ്ങൾ വിരിയുന്ന ഓണക്കാലത്തിന്റെ തിരക്കുകളിലേക്ക് നാട് ഉണർന്നുകഴിഞ്ഞു. വസ്ത്ര, പൂ വിപണികൾ ഇതോടകം തന്നെ സജീവമായിക്കഴിഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം വിപണിയിലേക്ക് പൂക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്ക്ക് കൈമാറിയതോടെ ചടങ്ങുകൾ ആരംഭിച്ചു. അത്തം നഗറിൽ (തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനി) രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും. തുടർന്ന് ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അത്തംനഗറിലും മലയാളക്കരയിലും ആവേശം, തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്യും; നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി: ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം. അത്തം നഗറിൽ (തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനി) രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും. ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

Also Read: വിവാഹത്തിനായി വാടകയ്ക്കെടുത്ത ബി.എം.ഡബ്ല്യു പാടത്തേക്ക് മറിഞ്ഞു; ഏഴുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലിക്കളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണം

രാജഭരണകാലത്ത് തൃപ്പൂണിത്തുറ ഹിൽ പാലസിൽ നിന്ന് കൊച്ചി രാജാവ് പ്രജകളെ കാണാൻ എത്തുന്ന ചടങ്ങായിരുന്നു അത്തച്ചമയം. 1961 മുതൽ തൃപ്പൂണിത്തുറ നഗരസഭ ഇത് ജനകീയ ഉത്സവമായി നടത്തുന്നു. അത്തം നഗറിൽ നിന്ന് ആരംഭിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനു മുന്നിലൂടെ വടക്കേക്കോട്ട വരെ നാല് കിലോമീറ്റർ ആണ് ഘോഷയാത്ര.

അത്തം ഘോഷയാത്രയുടെ ഭാഗമായി തൃപ്പുണിത്തുറ നഗരത്തിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് – എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം. വൈക്കം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി – തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്കും പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്കു വരുന്ന ബസുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംഗ്ഷൻ മിനി ബൈപാസ് വഴി പോകണം. കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്നു കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ്, തിരിഞ്ഞ് മുളന്തുരുത്തി ചോറ്റാനിക്കര വഴി പോകണം. എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നു വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്കു പോകേണ്ട ചെറുവാഹനങ്ങളും സർവീസ് ബസുകളും പേട്ട ജംഗ്ഷനിൽ എത്തി മിനി ബൈപാസ് വഴി പോകണം. വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷൻ, ഇരുമ്പനം ജംഗ്ഷൻ വഴി പോകണം. വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്നു കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജംഗ്ഷൻ, ട്രാക്കോ കേബിൾ ജംഗ്ഷൻ, ഇരുമ്പനം ജംഗ്ഷൻ വഴി പോകണം.