നടന്‍ ദേവന്‍ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടന്‍ കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പൊതു വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്‍റെ പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായി ദേവന്‍ പറഞ്ഞു. ആ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നായിരുന്നു നടന്‍റെ പ്രഖ്യാപനം. കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു. 2004ൽ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പൾസ് പാർട്ടി സ്ഥാനാര്ഥിയായി മത്സരിച്ചിട്ടുമുണ്ട്.
നടൻ ദേവൻ ബിജെപി വിട്ടു; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു
യുജിസി നെറ്റ് ജൂണ്‍ 2026 പ്രൊവിഷണല്‍ ഉത്തര സൂചിക പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
ന്യൂഡല്‍ഹി: യുജിസി നെറ്റ് ജൂണ്‍ 2026 പ്രൊവിഷണല്‍ ഉത്തര സൂചിക പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. 84 വിഷയങ്ങളിലുള്ള ഉത്തര സൂചികയാണ് പ്രസിദ്ധീകരിച്ചത്. നെറ്റ് ജൂണ്‍ ഘട്ടത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് യുജിസി വെബ്‌സൈറ്റ് ugcnet.nta.nic.in വഴി ഉത്തര സൂചിക പരിശോധിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര സൂചികയുമായി ബന്ധപ്പെട്ട് ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ പരാതി സമര്‍പ്പിക്കാം. ഇതിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
ഉത്തരങ്ങളില്‍ തൃപ്തിയില്ലാത്തവര്‍ക്ക് ചോദ്യം ഒന്നിന് 200 രൂപ എന്ന നിരക്കില്‍ ഫീസ് അടച്ച് പരാതി ഉന്നയിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സബ്ജക്ട് വിദഗ്ധര്‍ അംഗീകരിക്കുന്ന പരാതികള്‍ക്കുള്ള ഫീസ് പൂര്‍ണമായി തിരികെ നല്‍കുന്നതാണ്.
ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യുന്നവിധം:
ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.nic.in സന്ദര്‍ശിക്കുക
യുജിസി നെറ്റ് ആന്‍സര്‍ കീ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷന്‍ നമ്പറും പാസ് വേഡും ഉപയോഗിച്ചോ അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ നമ്പറോ ജനനത്തീയതിയോ ഉപയോഗിച്ചോ ലോഗിന്‍ ചെയ്യുക
ആവശ്യമായ വിവരങ്ങളും സെക്യൂരിറ്റി പിന്നും നല്‍കുക
sign in എന്നതില്‍ ക്ലിക്ക് ചെയ്യുക
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ആന്‍സര്‍ കീ, റെസ്‌പോണ്‍സ് ഷീറ്റ്, ചോദ്യപേപ്പര്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യുക.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കി, വിവാദങ്ങളെ രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍
തിരുവനന്തപുരം. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട് ഉയര്‍ന്ന വിവാദങ്ങളെ തനിക്ക് അനുകൂലമായ രാഷ്ട്രീയ നേട്ടമാക്കി മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വവും പാര്‍ട്ടി ഭരിക്കുന്ന മറ്റ് സംസ്ഥാന സര്‍ക്കാരുകളും വന്ദേമാതരം ആലപിച്ചുകൊണ്ട് മുന്നോട്ടുപോയപ്പോഴും, സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്ന് ഗാനം ഒഴിവാക്കാനാണ് കേരളം തീരുമാനിച്ചത്. ദേശീയതയിലും മതേതരത്വത്തിലും യുഡിഎഫ് സര്‍ക്കാര്‍ ബിജെപിയോട് അടുക്കുകയാണെന്ന പ്രതിപക്ഷമായ എല്‍ഡിഎഫിന്റെ നിരന്തര ആരോപണങ്ങള്‍ക്കിടയില്‍, തന്റെ മതേതര പ്രതിച്ഛായ കൂടുതല്‍ ശക്തമാക്കാന്‍ ഈ തീരുമാനം സതീശനെ സഹായിക്കും.
വിവാദ ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ മുന്‍ നിലപാട് നിലനില്‍ക്കെത്തന്നെ, ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ വന്ദേമാതരം ആലപിച്ചിരുന്നു. കൂടാതെ, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗിക സ്വാതന്ത്ര്യദിന പരിപാടികളില്‍ വന്ദേമാതരത്തിന്റെ മുഴുവന്‍ വരികളും ആലപിക്കുകയും ചെയ്തു. എന്നാല്‍ കേരളം ഔദ്യോഗിക ചടങ്ങില്‍ ഇത് പൂര്‍ണ്ണമായും ഒഴിവാക്കുകയാണുണ്ടായത്. അതേസമയം, തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക നയത്തിന് അനുസൃതമായി ആദ്യത്തെ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചു.
എന്നാലിത് കോണ്‍ഗ്രസ് മതന്യൂനപക്ഷങ്ങളുടെ പിടിയിലായെന്ന് ചൂണ്ടിക്കാട്ടാനാണ് ബിജെപി ഉപയോഗിക്കുന്നത്.
ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് (KTET) യോഗ്യത നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും നിലവില്‍ കെ-ടെറ്റ് (KTET) യോഗ്യത നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ സുപ്രധാന ഭരണഘടനാ വിധികള്‍ മുന്‍നിര്‍ത്തി കാസര്‍ഗോഡ് കുമ്പള ഉപജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷ സ്‌കൂളായ കുന്താര്‍ എയുപി സ്‌കൂളിലെ പ്രഥമാധ്യാപികയുടെ നിയമനത്തിന് അംഗീകാരം നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സുപ്രീം കോടതി വിധികള്‍ കൃത്യമായി നടപ്പിലാക്കി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ടെറ്റ് ഇളവ് അനുവദിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പൊതു ഉത്തരവിറക്കുന്നത് ഇതാദ്യമായാണ്.
2014-ലെ പ്രമതി എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്’ കേസില്‍ വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 2025-ല്‍ അഞ്ചുമന്‍ ഇഷാഅത്ത്-ഇ-താലീം ട്രസ്റ്റ് കേസില്‍ പൊതുവിഭാഗം സ്‌കൂളുകള്‍ക്ക് ടെറ്റ് നിര്‍ബന്ധമാക്കിയപ്പോഴും, ഭരണഘടനയുടെ അനുച്ഛേദം 30(1) പ്രകാരമുള്ള ന്യൂനപക്ഷ സ്‌കൂളുകളെ ഇതില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുകയും വിഷയം ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. ഏഴംഗ ബെഞ്ചിന്റെ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ടെറ്റ് ബാധകമല്ലെന്ന സംരക്ഷണം നല്‍കിയ വിധിയിലെ നിര്‍ദ്ദേശങ്ങളും പുനഃപരിശോധനാ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
കുന്താർ എയുപി സ്കൂളിലെ പ്രഥമാധ്യാപികയായി നിയമിതയായ ദാക്ഷായണി എകെയ്ക്ക് കെ-ടെറ്റ് യോഗ്യതയില്ലെന്ന കാരണത്താൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ നിയമനാംഗീകാരം നിരസിച്ചിരുന്നു. ഇതിനെതിരെ സ്കൂൾ മാനേജർ നൽകിയ റിവിഷൻ ഹർജിയും ഹൈക്കോടതി ഉത്തരവും പരിഗണിച്ചാണ് സർക്കാരിന്റെ ഇടപെടൽ. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ടെറ്റ് യോഗ്യത നിർബന്ധമല്ലെന്നിരിക്കെ, കെ-ടെറ്റ് ഇല്ലെന്ന പേരിൽ നിയമനാംഗീകാരം തടഞ്ഞുവെക്കാനാവില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. തുടർന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ മുൻ ഉത്തരവ് റദ്ദാക്കി അധ്യാപികയുടെ നിയമനം 2025 ഏപ്രിൽ 1 മുതൽ അംഗീകരിക്കാൻ കുമ്പള എഇഒയ്ക്ക് സർക്കാർ നിർദ്ദേശം നൽകി.
ഓണക്കാലത്ത് പുതിയ ട്രയിനുകളും അധിക സ്റ്റോപ്പും അനുവദിച്ചു
മാവേലിക്കര. ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് SMVT ബാംഗ്ലൂർ – തിരുവനന്തപുരം നോർത്ത് (06569/70) അധിക ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ക്രോസ്സിംഗ് / ഹാൾട്ട് സ്റ്റേഷനുകൾ അല്ലാത്ത സ്റ്റേഷനുകളായ ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
റെയിൽവേ ആദ്യഘട്ടത്തിൽ അനുവദിച്ച ഓണം സ്പെഷ്യൽ ട്രെയിനുകൾ യാത്രക്കാരുടെ ആവശ്യത്തിന് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
പാർലമെന്റ് സമ്മേളനത്തിനിടയിൽ റെയിൽവേ മന്ത്രി, ബോർഡ് ചെയർമാൻ മറ്റ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരെ നേരിൽ കണ്ട് കേരളത്തിലേക്കുള്ള ഓണക്കാല യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് അധികമായി ഈ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
കേരളത്തിലെ ഓണക്കാല യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി നടത്തിയ ഇടപെടലിന്റെ ഭാഗമായി ബാംഗ്ലൂരിൽ നിന്നുള്ള ഈ അധിക സർവീസും ലഭ്യമാക്കാൻ കഴിഞ്ഞു.
ഇതോടെ നിർത്താതെ, യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് കൂടുതൽ ഓണം സ്പെഷ്യൽ ട്രെയിനുകൾ വരും ദിവസങ്ങളിലും അനുവദിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ തുടരും.
ഓണക്കാലത്ത് നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് പരമാവധി യാത്രാ സൗകര്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
പാർട്ടിയെയും പ്രവർത്തകരെയും ഉപദ്രവിച്ചവരെ തെരഞ്ഞുപിടിച്ചു നിയമിച്ചു, സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നിയമനം, കെപിസിസിക്ക് പരാതി പ്രളയം
തിരുവനന്തപുരം.സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നിയമനത്തിൽ ആഭ്യന്തര വകുപ്പിനെ പ്രതികൂട്ടിലാക്കി കെപിസിസിക്ക് പരാതി പ്രളയം. സിപിഐഎം, സംഘപരിവാർ ബന്ധമുള്ളവരെ പ്രധാന സ്റ്റേഷനുകളിൽ നിയമിച്ചു എന്നാണ് ആരോപണം. നവ കേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഉദ്യോഗസ്ഥനെ വരെ പ്രധാന സ്റ്റേഷനിൽ നിയമിച്ചെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാന പോലീസ് സേനയിലെ ഏറ്റവും നിർണായകമായ സ്റ്റേഷൻ ഹൗസ് ഓഫീസർ നിയമനത്തിലാണ് കടുത്ത അതൃപ്തി. 274 എസ് ഐ മാരെ എസ് എച്ച് ഒ മാരാക്കി നിയമിച്ചതിൽ ആണ് ആഭ്യന്തരവകുപ്പിനെതിരെ പരാതി.
തന്ത്ര പ്രധാന ഇടങ്ങളിലെല്ലാം ആർഎസ്എസ് സിപിഐഎം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചത് എന്നാണ് ആരോപണം.നിയമനത്തിനെതിരെ ആഭ്യന്തരമന്ത്രിയെ നേരിൽകണ്ട് പരാതി അറിയിച്ചെങ്കിലും പരിഗണിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പിന്നാലെ കെപിസിസിക്ക് പരാതി നൽകുകയാണ് നേതാക്കൾ.
കഴിഞ്ഞ 10 വർഷം പാർട്ടിയെയും പ്രവർത്തകരെയും ഉപദ്രവിച്ചവരെ തെരഞ്ഞുപിടിച്ചു നിയമിച്ചു എന്നാണ് പരാതി. തിരുവനന്തപുരം സിറ്റിക്കകത്ത് പോലീസ് സ്റ്റേഷനുകളിലെ നിയമനങ്ങളിലും കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. റൂറൽ മേഖലകളിൽ മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ട പോലീസുകാരെ വളരെ ദൂരെ നിയമിച്ചതും അതൃപ്തിക്ക് കാരണമായി. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതികരണത്തിന് ഒരുങ്ങുകയാണ് നേതാക്കൾ.
അധ്യാപികമാര്‍ പ്രതികളായ കോഴിക്കോട് വടകര എംഡിഎംഎ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ കോഴിക്കോട് വടകര എംഡിഎംഎ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എവി ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂര്‍ സര്‍ക്കിളിലേക്കാണ് സ്ഥലം മാറ്റം. കേസില്‍ അന്വേഷണം നിര്‍ണായകമായ ഘട്ടത്തില്‍ എത്തി നില്‍ക്കവേയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.
ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണെന്നാണ് പ്രാഥമിക വിവരം. അതേസമയം കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
അറസ്റ്റിലായ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ രേഖകളും എസ്‌ഐടി വിശദമായി പരിശോധിക്കുകയാണ്. ലഹരി ഇടപാടുകളുടെ പണമിടപാടുകള്‍ വ്യക്തമാകാന്‍ ഇവരുടെ എടിഎം ഉപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാനില്ല,കായലില്‍ ഇറങ്ങിയെന്ന് സംശയം
കരുനാഗപ്പള്ളി.ഏഴാം ക്ലാസുകാരനെ കാണാനില്ല. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കരുനാഗപ്പള്ളി കന്നേറ്റി സ്വദേശി ബിലാലിനെ (12) യാണ് കാണാതായത്
വീട്ടിൽ നിന്ന് പുറത്ത് പോയ കുട്ടി മടങ്ങിയെത്തിയില്ല. കളിക്കാൻ പോയതെന്ന് വീട്ടുകാർ വീടിന് അടുത്തുള്ള കന്നേറ്റി കായലിന് സമീപം സൈക്കിളും ജഴ്സിയും. ഫയർഫോഴ്സും പൊലീസും കായലിൽ തിരച്ചിൽ നടത്തുന്നു
ആലപ്പുഴ – ബംഗളൂരു വോൾവോ എക്സിക്യൂട്ടീവ് സര്‍വീസ് ഇന്ന് മുതൽ
ആലപ്പുഴ : ആലപ്പുഴയിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എ സി സെമിസ്ലീപ്പർ സർവീസിന് ഞായറാഴ്‍ച തുടക്കമാകും. 36 സീറ്റാണുള്ളത്. ആദ്യയാത്രയിൽ മുഴുവൻ സീറ്റും ബുക്കിങ്ങായി. ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ആലപ്പുഴയിൽനിന്ന് വൈകിട്ട് അഞ്ചരയ്‍ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേന്ന് രാവിലെ 5.55-ന് ബംഗളൂരുവിൽ എത്തും. ബംഗളൂരുവിൽനിന്ന് രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയിൽ എത്തും. സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്‍പെൻഷൻ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.onlineksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 9447071021 എന്ന ഔദ്യോഗിക വാട്സാപ്പ് നമ്പരിലേക്ക് സന്ദേശം അയച്ചാൽ പ്രത്യേക ആപ്പുകളോ രജിസ്ട്രേഷനോ ഇല്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാം.
യൂണിവേഴ്സിറ്റി ഇയര്‍ ബാക്ക് സിസ്റ്റം മാറ്റി,വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
കോതമംഗലം. എംഎ കോളജിലെ വിദ്യാർഥി മരിച്ചനിലയിൽ. അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പു (19) ആണ് മരിച്ചത്. ബിടെക് സിവിൽ വിദ്യാർത്ഥിയാണ്. കോതമംഗലം എം എ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്ത്ഥിയുടെ ആത്മഹത്യ,,
പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.മുന്നുപേജുള്ള ആത്മഹത്യകുറിപ്പ്.ഇയര്ബാക്ക് ആക്കിയതിലുള്ള മാനസിക വിഷമത്തില് മരിക്കുന്നുവെന്ന് കത്ത്.കോളേജ് അധികൃതര് ക്രഡിറ്റ് സ്കോര് ഉയര്ത്തിയത് ഇയര്ബാക്ക് ആകാന് കാരണമായി..
മറ്റോരു കോളേജിലും ഇല്ലാത്ത രീതി മാനസിക വിഷമമുണ്ടാക്കിയെന്നും കുറിപ്പ്. മിച്ചി മർപ്പുവിന്റെ പോസ്റ്റ് മാര്ട്ടം നാളെ





































