25.2 C
Kollam
Wednesday 12th August, 2026 | 04:17:33 AM
Home News Breaking News ഇറാന്‍റെ ഡ്രോൺ ആക്രമണത്തിൽ കുവൈത്തിലെ പ്രധാന തുറമുഖം തകർന്നു

ഇറാന്‍റെ ഡ്രോൺ ആക്രമണത്തിൽ കുവൈത്തിലെ പ്രധാന തുറമുഖം തകർന്നു

ഇറാന്‍റെ ഡ്രോൺ ആക്രമണത്തിൽ കുവൈത്തിലെ പ്രധാന തുറമുഖം തകർന്നു. ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനികർ താമസിക്കുന്ന ഹോട്ടലുകളും ആക്രമിക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാൻ പ്രശ്നം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൌൺസിൽ അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യും

കുവൈത്തിലെ ഷുവൈഖ് തുറമുഖത്തിനാണ് ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ പറ്റിയത്. തുറമുഖത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ലെന്ന് കുവൈത്ത് പോർട്ട് അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു. ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനികർ താമസിക്കുന്ന ഹോട്ടലുകളും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഗൾഫിലെങ്ങുമുള്ള അമേരിക്കൻ താവളങ്ങളിലെ സൈനികരിൽ പലരും യുദ്ധം തുടങ്ങിയ ശേഷം ഹോട്ടലുകളിലാണ് താമസം. സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടങ്ങിയതോടെയാണ് സൈനികർ ഹോട്ടലുകളിലേക്ക് മാറിയത്. ഇങ്ങനെ സൈനികർ താമസിക്കുന്ന ഹോട്ടലുകളെ ശത്രുവിന്‍റെ താവളങ്ങളായി കണക്കാക്കുമെന്ന് ഇറാന്‍റെ സൈനിക വക്താവ് അബോൾഫസൽ ഷെഖാർച്ചി അറിയിച്ചു.

also read:

ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്‍റെ വൈദ്യുതി നിലയങ്ങൾ ആക്രമിക്കുമെന്ന പ്രഖ്യാപനത്തിനാണ് ഡോണൾഡ് ട്രംപ് പത്ത് ദിവസത്തെ സാവകാശം കൂടി പ്രഖ്യാപിച്ചിരുന്നു. ആദ്യം 48 മണിക്കൂറും പിന്നീട് അഞ്ചുദിവസവും അന്ത്യശാസനം നൽകിയ ശേഷമാണ് ഇപ്പോൾ 10 ദിവസത്തേക്കു കൂടി നീട്ടിവച്ചത്. പാകിസ്താൻ, ഈജിപ്റ്റ്, തുർക്കി എന്നീ രാജ്യങ്ങളാണ് ഇറാനും അമേരിക്കയ്ക്കുമിടയിൽ സന്ദേശങ്ങൾ കൈമാറുന്നത്. അടുത്തയാഴ്ചയോടെ ഇസ്ലാമാബാദിൽ വച്ച് ഉദ്യോഗസ്ഥ തല ചർച്ച നടത്താനാണ് ആലോചന. ഹോർമൂസ് കടലിടുക്കിൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾ തടയുന്നതിന് നിയമപരമായ അവകാശമുണ്ടെന്ന് ഇറാന് അറിയിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിനെയാണ് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നിലപാട് അറിയിച്ചത്. ഇറാൻ യുദ്ധം സുരക്ഷാ കൌൺസിൽ അടച്ചിട്ട മുറിയിൽ ചർച്ചചെയ്യണമെന്ന റഷ്യയുടെ ആവശ്യം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൌൺസിൽ അംഗീകരിച്ചു.

യുദ്ധത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1937 ആയി. ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മരണം 1100 പിന്നിട്ടു. വിവിധ ഗൾഫ് രാജ്യങ്ങളിൽ 25 പേരും ഇസ്രായേലിൽ 19 പേരും കൊല്ലപ്പെട്ടു. 13 അമേരിക്കൻ സൈനികർക്കും ഇതുവരെ ജീവൻ നഷ്ടമായി.