ദുബൈ വ്യോമ പ്രദർശനത്തിനിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകർന്നുവീണ സംഭവത്തിൽ അന്വേഷണം തുടങ്ങി വ്യോമസേന. അപകടത്തിന്റെ കാരണം അറിയാൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ദുബൈ ഏവിയേഷൻ അധികൃതരുടെ സഹായം വ്യോമസേന തേടിയതായി റിപ്പോർട്ട്.
ഒരു എയർമാർഷലിന്‍റെ നേതൃത്വത്തിലാണ് കോർട്ട് ഓഫ് എൻക്വയറി വ്യോമസേന നടത്തുകയെന്നാണ് വിവരം. ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങുന്നതും പിന്നീട് തീഗോളമായി മാറുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. സി.സി.ടി.വി അടക്കമുള്ള വിഡിയോകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.
അതേസമയം, അപകടത്തിൽ മരിച്ച വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ നമൻഷ് ശ്യാലിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. വ്യോമ അഭ്യാസത്തിന്‍റെ ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കെയാണ് തേജസ് വിമാനം തകർന്നുവീണ വിവരം മൻഷ് ശ്യാലിന്‍റെ പിതാവ് അറിയുന്നത്.
ദുബൈ ആൽ മക്തൂം വിമാനത്താവളത്തിൽ നടന്ന വ്യോമ പ്രദർശനത്തിനിടെ വെള്ളിയാഴ്ച പ്രാദേശിക സമയം 2.15ഓടെയാണ് ഇന്ത്യയുടെ തേജസ് എം.കെ -1 എ യുദ്ധവിമാനം തകർന്നുവീണത്. വ്യോമ പ്രദർശനത്തിനിടെ ജെറ്റ് വിമാനം നിലത്തേക്ക് ഇടിച്ചിറങ്ങി തീഗോളമായി മാറുകയയിരുന്നു.
തേജസ് വിമാനാപകടം: ബ്ലാക്ക് ബോക്സിനായി തിരച്ചിൽ; പൈലറ്റിന്‍റെ മൃതദേഹം ഇന്ന് ഡൽഹിയിലെത്തിക്കും
മകൻ്റെ വിവാഹനിശ്ചയത്തിന് പോകാനിരിക്കെ ദാരുണ സംഭവം; വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു
ഗാന്ധിനഗർ: ഗുജറാത്തിലെ ഗോധ്രയിൽ വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു. ഗോധ്രയിലെ വർധമാൻ ജ്വല്ലേഴ്‌സിന്റെ ഉടമ കമൽ ദോഷി (50), ഭാര്യ ദേവൽ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്. ദേവിന്റെ വിവാഹനിശ്ചയത്തിനായി വാപിയിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചതെന്ന് കരുതുന്നു.
അപകട സമയത്ത് വീടിൻ്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നു,. വീട് മുഴുവൻ പുക നിറഞ്ഞ നിലയിലായിരുന്നു. പുക ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്ന് കരുതുന്നതായി ഫയർ ഓഫീസർ മുകേഷ് അഹിർ പറഞ്ഞു. വീട്ടിൽ നിന്ന് തീയും പുകയും ഉയർന്നത് കണ്ട് അയൽവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ പുക പുറത്തേക്ക് പോകാൻ വീടിൻ്റെ ജനൽ ചില്ലുകൾ തകർത്തു. ഈ സമയത്താണ് വീടിനകത്ത് മുകളിലെ നിലയിലെ മുറിയിൽ നാല് പേരെയും അബോധാവസ്ഥയിൽ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ നാല് പേരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
ആംബുലൻസ് തകർത്തു
തൃശ്ശൂർ. കൊടുങ്ങല്ലൂരിൽ ആംബുലൻസ് തകർത്തു
ആറുവയസ്സുകാരിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയിൽ ചെറുതായി തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് ആക്രമണം
മതിലകത്ത് നിന്ന് കൊടുങ്ങല്ലൂരിലെ എ ആർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്
യാത്രാമധ്യേ ഓട്ടോറിക്ഷയിൽ ആംബുലൻസ് ചെറുതായി തട്ടി
വാഹനം അറ്റകുറ്റപ്പണി നടത്താം എന്ന് അറിയിച്ച് ആംബുലൻസ് കുട്ടിയുമായി യാത്ര തുടർന്നു
ആശുപത്രിയിൽ ആംബുലൻസ് നിർത്തിയതും ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ ആൾ വാഹനം ആക്രമിക്കുകയായിരുന്നു
ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു
തേജസ് വിമാനം തകർന്നുവീണ്, പൈലറ്റ് വീരമൃത്യു വരിച്ച വിങ് കമാൻഡർ, നമൻഷ് സ്യാലിൻ്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
ദുബൈ എയർ ഷോ ക്കിടെ വ്യോമസേനയുടെ തേജസ് വിമാനം തകർന്നുവീണ്, പൈലറ്റ് വീരമൃത്യു വരിച്ച സംഭവത്തിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നു.സംഭവത്തിൽ
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിങ് കമാൻഡർ, നമൻഷ് സ്യാൽ ആണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ നാട്ടിലേക്ക് എത്തിക്കും. ഹിമാചൽ പ്രദേശിലെ കാങ്ഡ സ്വദേശിയാണ് നമൻഷ് സ്യാൽ.
പത്തനംതിട്ടയിൽ വൻ വെർച്ചൽ തട്ടിപ്പ്,വയോധിക ദമ്പതികൾക്ക് നഷ്ടമായത് 1 കോടി
പത്തനംതിട്ട. വയോധിക ദമ്പതികൾക്ക് നഷ്ടമായത് 1 കോടിയിലധികം രൂപ
മല്ലപ്പള്ളി സ്വദേശിയായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവർ ആണ് തട്ടിപ്പിന് ഇരയായത്.
മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വരികയും വെർച്ചൽ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു .
തുടർന്ന് പലതവണകളായി പണം തട്ടുകയായിരുന്നു
പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്
കഴിഞ്ഞ എട്ടാം തീയതി നാട്ടിൽ വന്നതാണ്
നാഗലക്ഷ്‌മിയും കുഞ്ഞുങ്ങളും കുടുംബവും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ഏകദിന ഉപ വാസ സമരം നടത്തി.
കൊല്ലം.ചവറ ശങ്കര മംഗലത്ത് ലഹരി സംഘങ്ങളുടെ അക്രമത്തിന് ഇര യായ നാഗലക്ഷ്‌മിയും കുഞ്ഞുങ്ങളും കുടുംബവും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ഏകദിന ഉപ വാസ സമരം നടത്തി.
കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതികളിൽ നിന്നും എനിക്കും മക്കൾക്കും ഞങ്ങളെ സഹായിക്കാൻ നിൽക്കുന്നവർക്കും ഉണ്ടായ വധ ഭീഷണിക്കെതിരെ നടപടികൾ ഉണ്ടാകണമെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് ഞങ്ങൾക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്ന ഇവർക്കെ തിരെ കേസെടുത്ത് ജാമ്യ നടപടികൾ റദ്ദു ചെയ്യണമെന്നും അധികാരിക ളുടെ ഇടപെടൽ ഈ വിഷയത്തിന്മേൽ അടിയന്തിരമായി ഉണ്ടാകണമെന്നും നാഗലക്ഷ്മി ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ വീഴ്‌ചവരുത്തിയ ചവറ മുൻ എസ്.എച്ച്.ഒ ഷാജഹാനെതിരെ അഡ്രോസിറ്റി ആക്‌ട് പ്രകാരം കേസ്സെടുത്ത് സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്നും ദളിത് കൂട്ടായ്മ ഭാരവാ ഹികൾ ആവശ്യപ്പെട്ടു. ഉപവാസ സമരം പ്രമുഖ ദളിത് ആക്ടിവിസ്റ്റ് സന്തോഷ് പാലത്തുംപാടൻ ഉദ്ഘാടനം ചെയ്‌തു. ദിനകർ കോട്ടക്കുഴി അദ്ധ്യക്ഷത വഹിച്ചു. അമ്പിയിൽ പ്രകാശ് സ്വാഗതം ആശംസിച്ചു. എം. ശിവപ്രസാദ്, അഡ്വ.എസ്.ആർ.സുരേഷ് കുമാർ, എ.കെ. ഷെരീഫ്, കോട്ടാത്തല സുരേഷ്, വിജയകുമാർ തഴക്കര, വയലിത്തറ രവി, രാജു ആലുംകടവ്, മണക്കാല സുരേഷ്, ശ്രീലാൽ, അജിത് അംബേദ്‌കർ ഗ്രാമം, സി. ഉഷ, ചിന്നമ്മ സുകുമാരൻ, ഇത്തിക്കര രാധാ കൃഷ്‌ണൻ, രഘു തേവലക്കര എന്നിവർ സംസാരിച്ചു.
ശാസ്താംകോട്ട ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ പതാരം എസ്‌എം എച്ച്എസ്എസിന് ഓവറോൾ കിരീടം
ശൂരനാട് . ശാസ്താംകോട്ട ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ പതാരം എസ്‌എം എച്ച്എസ്എസിന് ഓവറോൾ കിരീടം. യുപി വിഭാഗത്തിൽ പതാരം എൻഎസ്എൻഎസ്‌പിഎം യുപി എസ്, നെടിയവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസ് എന്നിവരും എൽപി വിഭാഗ ത്തിൽ ശൂരനാട് തെക്ക് ഇഞ്ചക്കാട് ഗവ.എൽപിഎസ്, ശൂരനാട് നടുവിൽ ഗവ.എൽപിഎസ് എന്നിവരും ഒന്നാം സ്ഥാനം പങ്കിട്ടു.
അറബിക് കലോത്സവം എച്ച്എസ് വിഭാഗത്തിൽ പോരു വഴി ഗവ.എച്ച്എസ്എസും യുപി വിഭാഗത്തിൽ പതാരം എൻഎ സ്എൻഎസ്‌പിഎം യുപിഎസും ഒന്നാ സ്ഥാനം നേടി. എൽപി വി ഭാഗത്തിൽ പോരുവഴി ഗവ.എ ച്ച്എസ്എസ്, പോരുവഴി കമ്പല ടി ഗവ.എൽപിഎസ്, ശാസ്താം കോട്ട പള്ളിശേരിക്കൽ വിദ്യാധി രാജ മോഡൽ എൽപിഎസ്, കു ന്നത്തൂർ ഏഴാംമൈൽ പെരുവി ഞ്ച ശിവഗിരി ഗവ.എൽപിഎസ് എന്നിവർ ഒന്നാം സ്ഥാനം പങ്കി ട്ടു. സംസ്‌കൃത കലോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ പതാ രം എസ്എം എച്ച്എസ്എസും യുപി വിഭാഗത്തിൽ പതാരം എൻ എസ്എൻഎസ്‌പിഎം യുപിഎ സും ഒന്നാം സ്ഥാനം നേടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ൻ്റ് ആർ.സുന്ദരേശൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി .കെ.ഗോപൻ സമ്മാനങ്ങൾ വിത രണം ചെയ്തു.

(വിഭാഗം- വിജയി – പോയിൻ്റ് എന്ന ക്രമത്തിൽ)
എൽപി വിഭാഗം
1. ശൂരനാട് തെക്ക് ഇഞ്ചക്കാട് ഗവ.എൽപിഎസ്, ശൂരനാട് നടു വിൽ ഗവ.എൽപിഎസ്- 65,
2. ശാസ്താംകോട്ട മുതുപിലാ ക്കാട് ഗവ.എൽവി എൽപിഎസ്, നെടിയവിള ഗവ.എൽപിഎസ്, ശൂരനാട് തെക്ക് കിടങ്ങയം വട ക്ക് ഗവ.എൽപിഎസ്- 63.
യുപി വിഭാഗം
1. പതാരം എൻഎസ്എൻഎ സ്‌പിഎം യുപിഎസ്, നെടിയവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസ്- 80.
2. ശാസ്താംകോട്ട ജെഎം എച്ച്എസ്- 76.
ഹൈസ്‌കൂൾ വിഭാഗം
1. പതാരം എസ്എം എച്ച്എസ് 259, 2. ശാസ്താംകോട്ട ജെഎം എച്ച്എസ്- 245.
ഹയർസെക്കൻഡറിവിഭാഗം
1. പതാരം എസ്എം എച്ച്എ സ്എസ്- 238, 2. ശാസ്താംകോട്ട ഗവ.എച്ച്എസ്എസ്- 116.

അറബിക കലോത്സവം എൽപി വിഭാഗം
1. പോരുവഴി ഗവ.എച്ച്എ സ്എസ്, പോരുവഴി കമ്പലടി ഗവ.എൽപിഎസ്, ശാസ്താം കോട്ട പള്ളിശേരിക്കൽ വിദ്യാധി രാജ മോഡൽ എൽപിഎസ്, കു ന്നത്തൂർ ഏഴാംമൈൽ പെരുവി ഞ്ച ശിവഗിരി ഗവ.എൽപിഎസ്-45.
2. പടിഞ്ഞാറേകല്ലട കണ ത്താർകുന്നം ഗവ.എൽപിഎസ്, ശാസ്താംകോട്ട പനപ്പെട്ടി ഗവ. എൽപിഎസ്, ശൂരനാട് പിഎ സ്പിടിഎം എൽപിഎസ്, ശൂരനാ ട് തെക്ക് ഉദയംമുകൾ ഗവ. എൽപിഎസ്- 43
യുപി വിഭാഗം

Ko1. പതാരം എൻഎസ്എൻഎ സ്‌പിഎം യുപിഎസ്- 65.
2. ശൂരനാട് സെന്റ് തോമസ് യു പിഎസ്, ശൂരനാട് വടക്ക് ടികെ ഡിഎം യുപിഎസ്, പോരുവഴി ഗവ.എച്ച്എസ്എസ്- 63.
ഹൈസ്‌കൂൾ വിഭാഗം
1. പോരുവഴി ഗവ.എച്ച്എ
സ്എസ് 93, 2. പതാരം എസ്എം എച്ച്എസ്എസ്- 87.
സംസ്കൃത കലോത്സവം
യുപി വിഭാഗം
1. പതാരം എൻഎസ്എൻഎ സ്‌പിഎം യുപിഎസ്- 86, 2. ശാ സ്താംകോട്ട ജെഎം എച്ച്എസ് 81
ഹൈസ്‌കൂൾ
1. പതാരം എസ്എം എച്ച്എ സ്എസ്- 91. 2. നെടിയവിള vgssahss 86.
له 2 16
19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഓടയിൽ തള്ളിയ യുവാവ് അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിൽ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഓടയിൽ തള്ളിയ യുവാവ് അറസ്റ്റിൽ. ഏറ്റാ ജില്ലയിൽ രണ്ട് ദിവസം മുമ്പാണ് സംഭവം. 28കാരനായ യുവാവാണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ അർധനഗ്ന നിലയിലുള്ള മൃതദേഹമാണ് അഴുക്കുചാലിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചതാണെന്ന് കുടുംബം ആരോപിച്ചു.
തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പെൺകുട്ടിയുടെ തന്നെ ഗ്രാമത്തിൽ താമസിക്കുന്നയാളാണ് പ്രതി.
വിറകുകെട്ട് കൊണ്ടുപോകാൻ സഹായിക്കാമെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ ഒരു കടുക് പാടത്തേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് എസ്എസ്പി പറഞ്ഞു. പെൺകുട്ടി എതിർത്തപ്പോൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും നിയമനടപടികൾ പൂർത്തിയാക്കി ജയിലിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.
പി.വി. അന്‍വറിന്റെ വീട്ടിലെ ഇ ഡി പരിശോധന പൂര്‍ത്തിയായി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന അവസാനിച്ചത് രാത്രി 9.30ന്
മലപ്പുറം: പി വി അന്‍വറിന്റെ വീട്ടിലെ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന പൂര്‍ത്തിയായി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന രാത്രി 9.30 നാണ് അവസാനിച്ചത്. അന്വഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. പരാതി കിട്ടിയാല്‍ ഇ ഡി അന്വേഷിക്കും. അറിയേണ്ട കാര്യങ്ങള്‍ ഇ ഡി ചോദിച്ചു. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് അന്‍വറിന്റെ ഒതായിയിലെ വീട്ടില്‍ പരിശോധന നടത്തിയത്. വന്‍ പൊലീസ് സുരക്ഷയിലായിരുന്നു പരിശോധന നടന്നത്. അന്‍വറിന്റെ സഹായിയായ സിയാദിന്റെ എടവണ്ണയിലെ വീട്ടിലും പരിശോധന നടന്നു. പരിശോധനയ്ക്കിടെ വീട്ടിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവത്തകര്‍ അന്‍വറിനെ കാണാന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഈ രേഖകള്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവന്ന വിവരം.
2015 ലായിരുന്നു അന്‍വര്‍ കെഎഫ്സിയില്‍ നിന്നും 12 കോടി വായ്പ എടുത്തത്. ഇത് തിരിച്ചടച്ചില്ലെന്നാണ് പരാതി. പലിശയടക്കം 22 കോടി രൂപ തിരികെ അടക്കാനുണ്ടെന്നാണ് വിവരം. ഇത് കെഎഫ്സിക്ക് വന്‍ നഷ്ടം വരുത്തിയെന്നായിരുന്നു പരാതി.
തേജസ് അപകടം,അന്വേഷണം പ്രഖ്യാപിച്ചു
ദുബൈ. എയർ ഷോക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് വീരമൃത്യു വരിച്ച സംഭവത്തിൽ വ്യോമസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.
തേജസ് യുദ്ധവിമാനം ദുബായില്‍ വ്യോമാഭ്യാസത്തിനിടെ തകർന്നു വീണത് രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് നാണക്കേടായി.
ദുബൈ സമയം ഉച്ചക്ക് 2.10 ഓടെയാണ് ദാരുണമായ അപകടം.
ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് അപകടം.
അഭ്യാസ പറക്കലിനിടെ അതിവേഗ താഴേക്ക് കൂപ്പു കുത്തി വന്ന വിമാനം നിലത്ത് വീണു തീ ഗോളമായി മാറുകയായിരുന്നു.
ഉടൻ രക്ഷ പ്രവർത്തകർ എത്തി തീ അണച്ചു. സംഭവത്തിൽ പൈലറ്റ് വീരമൃത്യു വരിച്ചതായി അറിയിച്ച വ്യോമ സേന, സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു മരിച്ച പൈലറ്റിൻ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല
അപകടത്തെ തുടർന്ന് ദുബൈ എയർഷോ താൽക്കാലിക മായി നിർത്തി വച്ചു. 115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് പങ്കെടുക്കുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് ഏറ്റവും ഭാരം കുറഞ്ഞ ചെറു സൂപ്പർസോണിക് യുദ്ധ വിമാനമായ തേജസ്.
ഹിന്ദുസ്ഥാൻ ഡെവലപ്പ്മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ‌് ലിമിറ്റഡും സംയുക്തമായി തദ്ദേശിയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.
റഷ്യൻ, അമേരിക്കൻ യുദ്ധവിമാനങ്ങള്‍ക്ക് ബദലായി മൂന്നു പതിറ്റാണ്ടിലേറെക്കാലം കൊണ്ട് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധവിമാനം.തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം ശത്രുക്കള്‍ക്ക് വൻ ഭീഷണിയായിരുന്നു.
കാലപ്പഴക്കം ചെന്ന മിഗ് യുദ്ധവിമാനങ്ങള്‍ ഒഴിവാക്കുന്നതിന് പകരമായാണ് തേജസ് സേനയുടെ ഭാഗമാക്കിയത്.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ നിന്ന് 97തേജസ് വിമാനങ്ങള്‍ വാങ്ങാൻ 62000 കോടിയുടെ കരാറിന് കേന്ദ്രം അടുത്തിടെ അനുമതി നല്‍കിയിരുന്നു. നിലവില്‍ 40 തേജസ് വിമാനങ്ങള്‍ വ്യോമസനയുടെ ഭാഗമാണ്.



























