26.1 C
Kollam
Wednesday 16th September, 2026 | 07:02:34 AM
Home News Breaking News ഗുരുവന്റെ ജാതിയില്ലാ വിളംബരം മനുഷ്യ മനസുകളെ വെളിച്ചത്തിലേക്ക് നയിച്ചു:ചിറ്റയം ഗോപകുമാർ

ഗുരുവന്റെ ജാതിയില്ലാ വിളംബരം മനുഷ്യ മനസുകളെ വെളിച്ചത്തിലേക്ക് നയിച്ചു:ചിറ്റയം ഗോപകുമാർ

അടൂർ:
വർഗ്ഗീയത മനുഷ്യ മനസുകളെ മലീമസമാക്കുമെന്നും ഗുരുദേവന്റെ ജാതിയില്ലാ വിളംബരം മനുഷ്യനെ മുന്നോട്ടു നയിക്കുവാനുള്ള വെളിച്ചമായിരുന്നെന്നുംബി.കെ എം യു.( കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ) സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ പറഞ്ഞു.
ബി.കെ.എം.യു സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റി അടൂരിൽ സംഘടിപ്പിച്ച ഗുരുദേവന്റ ജാതിയില്ലാ വിളംബരത്തിന്റെ നൂറ്റി പത്താം വാർഷികത്തിന്റെ ഭാഗമായുള്ള ബഹുജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കാലഘട്ടത്തിൽ ഇരുണ്ട യുഗമായിരുന്ന നമ്മുടെ നാടിനെ മാറ്റിമറിച്ചത് നവോത്ഥാനായകയായിരുന്നു. ശ്രീനാരായണ ഗുരുവും മഹാത്മ അയ്യൻകാളിയും ജീവിചിരുന്ന കാലഘട്ടത്തിൽ വർഗ്ഗിയതയെക്കാരെഅവർ നടത്തിയിട്ടുള്ള പോരാട്ടങ്ങൾ വിസ്മരിക്കുവാൻ കഴിയുന്നതല്ല. പൊതു നിരത്തിൽ സഞ്ചരിക്കുവാനും വിദ്യാഭ്യാസ അവകാശത്തിനും ക്ഷേത്രത്തിൽ തൊഴാനുള്ള സ്വാതന്ത്യത്തിനും കേരളത്തിലും രാജ്യത്താകെ തന്നെയും വലിയ പ്രക്ഷോഭങ്ങൾ ആണ് നടത്തിയിട്ടുള്ളത്. ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യനെന്ന് പറഞ്ഞ ഗുരുദേവൻ കണ്ടത് മനുഷ്യന്റെ ഐക്യമാണ്. പിന്നിട് അദ്ദേഹം മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും പറഞ്ഞു. മനുഷ്യന്റെ നന്മയാണ് ഗുരുലക്ഷ്യം വച്ചത്. എന്നാൽ ഇന്ന് നമ്മുടെ രാജ്യത്തെ പഴയകാലത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് വർഗ്ഗീയ ഫാസിസ്റ്റുകൾ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ ജാതിയില്ലാ വിളംബരത്തിന് പ്രസക്തിഉണ്ടെന്ന് ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു.