28.2 C
Kollam
Wednesday 14th October, 2026 | 09:33:15 PM
Home News Breaking News അടൂരിൽ ഭർതൃമതിയായ യുവതിദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

അടൂരിൽ ഭർതൃമതിയായ യുവതിദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

അടൂര്‍. ഭർതൃമതിയായ യുവതി യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണസമയം വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

സ്റ്റെയറിൻ്റെ പിടിയിൽ ഒരു ഷാളിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു