26.5 C
Kollam
Wednesday 16th September, 2026 | 08:15:24 AM
Home News National അനധികൃത പടക്ക ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ വെന്തുമരിച്ചു

അനധികൃത പടക്ക ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ വെന്തുമരിച്ചു

ജയ്പൂര്‍: അനധികൃത പടക്ക ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ വെന്തുമരിച്ചു. ജയ്പൂരിലെ ഖോ നഗോറിയാന്‍ പ്രദേശത്ത് ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ആയിഷ നഗര്‍ തലായി കോളനിയിലെ ഒരു വീടാണ് അനധികൃത ഗോഡൗണായി ഉപയോഗിച്ചിരുന്നത്. ഇവിടെ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചതായി അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ വിനോദ് ശര്‍മ പറഞ്ഞു. ഇവരില്‍ അഞ്ച് പേര്‍ എസ്എംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സമീര്‍, ആബിദ്, നാസിര്‍, അബ്ദുള്‍ വാഹിദ്, ബിലാല്‍ എന്നിവരെ തിരിച്ചറിഞ്ഞു.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തുന്ന വസ്തുക്കളാണ് തീപിടിത്തത്തിന് കാരണമായതെന്ന് ജയ്പൂര്‍ കളക്ടര്‍ സന്ദേശ് നായക് പറഞ്ഞു. വീട് പടക്ക ഗോഡൗണായി ഉപയോഗിക്കുന്നുണ്ടെന്നും സമീപത്ത് ഒരു നിര്‍മാണ യൂണിറ്റ് ഉണ്ടെന്നും പൊലീസ് കമീഷണര്‍ സച്ചിന്‍ മിത്തല്‍ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.