Home Sports Cricket ശ്രേയസ് അയ്യര്‍ നയിക്കും… വെഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍

ശ്രേയസ് അയ്യര്‍ നയിക്കും… വെഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍

Advertisement

മുംബൈ: അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പര്യടനങ്ങള്‍ക്കും ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനെ ഇനി ശ്രേയസ് അയ്യര്‍ നയിക്കും. സൂര്യകുമാര്‍ യാദവിന് പകരക്കാരനായാണ് ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കാന്‍ എത്തുന്നത്.
മുംബൈയില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് പുതിയ നായകനെ തീരുമാനിച്ചത്. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. സഞ്ജു സാംസനെയും ഇഷാന്‍ കിഷനെയും ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് തന്നെ ബിസിസിഐയുടെ അപെക്‌സ് കൗണ്‍സില്‍ ഓണ്‍ലൈന്‍ വഴി മീറ്റിംഗ് നടത്തിയിരുന്നു. ഈ യോഗത്തില്‍ പുതിയ ക്യാപ്റ്റനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനൗദ്യോഗികമായി നടന്നെന്നാണ് സൂചന. ഒടുവില്‍ ശ്രേയസ് അയ്യരുടെ പേരിലേക്ക് കൗണ്‍സില്‍ അംഗങ്ങള്‍ എത്തുക ആയിരുന്നു. സഞ്ജു സാംസണിനെ ടീമിന്റെ നായകനാക്കാന്‍ അതിനിടെ കോച്ച് ഗൗതം ഗംഭീര്‍ താത്പര്യം എടുത്തതായി നേരത്തെ വിവരമുണ്ടായിരുന്നു. എന്നാല്‍ അജിത് അഗാര്‍ക്കാര്‍ അടക്കമുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് ഗംഭീറിന്റെ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു.

സ്ഥിരതയാര്‍ന്ന പ്രകടനമല്ല സഞ്ജുവിന്റേത് എന്നും ദീര്‍ഘകാല നായകസ്ഥാനത്തിന് ഇപ്പോള്‍ പരിഗണിക്കാന്‍ സമയം ആയിട്ടില്ലെന്നുമാണ് മുഖ്യ സെക്ടര്‍ അജിത് അഗാര്‍ക്കര്‍ അടക്കമുള്ളവരുടെ അഭിപ്രായം. ഇതാണ് ശ്രേയസിനു കാര്യങ്ങള്‍ സു?ഗമമാക്കിയത്.
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ പുതുമുഖങ്ങളായി വൈഭവ് സൂര്യവംശിയും പ്രിന്‍സ് യാദവും ഇടം നേടി. ഇരുവരും ഇന്ത്യയുടെ സീനിയര്‍ പുരുഷ ടി20 ടീമിലേക്ക് ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ എഷ്യന്‍ ഗെയിംസ് 2026-നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പ്രിന്‍സ് യാദവിന് ഇടമില്ല. പകരം ജസ്പ്രിത് ബുംറയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടി20 ടീം
ശ്രേയസ് അയ്യര്‍ (നായകന്‍),അഭിഷേക് ശര്‍മ,സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍),ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍),വൈഭവ് സൂര്യവംശി,ശിവം ദുബെ,തിലക് വര്‍മ,നിതീഷ് റെഡ്ഡി,അക്ഷര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍,വരുണ്‍ ചക്രവര്‍ത്തി,രവി ബിഷ്ണോയ്,മുഹമ്മദ് സിറാജ്,ഹര്‍ഷിത് റാണ,അര്‍ഷ്ദീപ് സിങ്,പ്രിന്‍സ് യാദവ്

എഷ്യന്‍ ഗെയിംസ് 2026-നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ശ്രേയസ് അയ്യര്‍ (നായകന്‍),അഭിഷേക് ശര്‍മ,സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍),ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍),വൈഭവ് സൂര്യവംശി,ശിവം ദുബെ,തിലക് വര്‍മ,നിതീഷ് റെഡ്ഡി,അക്ഷര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍,വരുണ്‍ ചക്രവര്‍ത്തി,രവി ബിഷ്ണോയ്,മുഹമ്മദ് സിറാജ്,ഹര്‍ഷിത് റാണ,അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here