27.2 C
Kollam
Sunday 6th September, 2026 | 09:24:14 AM
Home News Kerala യുവാവിനെ ഓടയില്‍ വീണ നിലയില്‍ കണ്ടെത്തി

യുവാവിനെ ഓടയില്‍ വീണ നിലയില്‍ കണ്ടെത്തി

കോഴിക്കോട്. പുഷ്പ ജംഗ്ഷനിൽ യുവാവ് ഓടയിൽ വീണു. ഓടയ്ക്ക് മുകളിലുള്ള ഡ്രെയിനേജ് സ്ലാബിനിടയിലൂടെ വീഴുകയായിരുന്നുവത്രേ.

ഓടയ്ക്കുള്ളിൽ നിന്നും ശബ്ദം കേട്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപ്പെടുത്തി

ഇയാളെ പുറത്തെടുത്തത് അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. പരിക്കുകൾ സാരമല്ല, ചികിത്സ തേടി