26.9 C
Kollam
Wednesday 22nd July, 2026 | 11:35:46 AM
Home News Kerala തലസ്ഥാനത്ത് വീണ്ടും ഗുണ്ടാആക്രമണം,ഹോണ്‍മുഴക്കിയതിന് മകനെയും അച്ഛനെയും നടുറോഡിൽ തല്ലിചതച്ചു

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാആക്രമണം,ഹോണ്‍മുഴക്കിയതിന് മകനെയും അച്ഛനെയും നടുറോഡിൽ തല്ലിചതച്ചു

തിരുവനന്തപുരം. തലസ്ഥാനത്ത് വീണ്ടും ഗുണ്ടാആക്രമണം.മകനെയും അച്ഛനെയും നടുറോഡിൽ തല്ലിചതച്ചു. പ്ലസ് ടു വിദ്യാർഥിയെ നിലത്തിട്ട് ഗുണ്ടാസംഘം ചവിട്ടി. BSNL ഉദ്യോഗസ്ഥൻ രാജേഷിനും മകൻ അഭിനവിനുമാണ് മർദ്ദനമേറ്റത്. തകരപറമ്പ് കുട്ടനെന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം. കുട്ടൻ്റെ വാഹനം മാറ്റാൻ ഹോൺമുഴക്കിയതിനാണ് മർദിച്ചത്.

മകനെ ട്യൂഷൻ കഴിഞ്ഞ് വിളിച്ചു കൊണ്ടുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.കൊല്ലാനുള്ള അക്രമണമായിരുന്നു

രക്ഷപ്പെടുത്താൻ ശ്രമിച്ച മകനെ അക്രമിച്ചു.നാട്ടുകാർ എത്തിയതോടെ ആണ് അയാൾ പിൻവാങ്ങിയത്.രണ്ടുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.മദ്യത്തിന്റെയും മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു അവർ.തങ്ങൾ യാതൊരുവിധ പ്രകോപനവും ഉണ്ടാക്കിയിട്ടില്ലെന്ന് രാജേഷ് പറയുന്നു.