Home Blog Page 868

വാഴ-II… 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍

നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനിലേക്ക് കുതിക്കുന്നു. ഹിറ്റ് സംവിധായകൻ വിപിന്‍ ദാസിന്റെ തിരക്കഥയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രത്തിന് 7 ദിവസം കൊണ്ട് 100 കോടി കളക്ഷനാണ് ലഭിച്ചത്.

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻ നിർത്തി നവാഗത സംവിധായകൻ സംവിധാനം ചെയ്ത ഒരു സിനിമക്ക് അതിവേഗം 100 കോടി ബോക്സ് ഓഫീസ് കളക്ഷൻ കിട്ടുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ ഇന്ത്യയിൽ തന്നെ ടോപ് വാഴ 2 തന്നെയാണ്.

ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് ചിത്രം അവസാനിക്കുന്നത്.

ജില്ലയിലെ പോളിങ് ശതമാനം ഇതുവരെ*: 61.44%



*നിയമസഭാ തിരഞ്ഞെടുപ്പ്  2026*

*ജില്ലയിലെ പോളിങ് ശതമാനം ഇതുവരെ*: 61.44%

ജില്ലയിലെ വോട്ടർമാരുടെ എണ്ണം: 20,87,992

പോളിങ് ശതമാനം നിയോജകമണ്ഡലാടിസ്ഥാനത്തിൽ

1. ചടയമംഗലം – 60.76%

2. ചാത്തന്നൂർ – 61.27%

3. ചവറ – 61.06%

4. ഇരവിപുരം – 61.88%

5. കരുനാഗപ്പള്ളി – 61.78%

   6. കൊല്ലം – 62.39%

7. കൊട്ടാരക്കര- 62.03%

8. കുണ്ടറ – 62.95%

9. കുന്നത്തൂർ – 61.82%

10. പത്തനാപുരം- 61.62%

11. പുനലൂർ – 58.42%

പേരാവൂര്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായികുരണ പൊടി വിതറി

പേരാവൂര്‍ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ ആക്രമണം

നായികുരണ പൊടി വിതറി

പേരാവൂര്‍ 85-ാം നമ്പര്‍ മുഴക്കുന്ന് ഗവ. യു.പി. സ്കൂളിലാണ് സംഭവം

ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സി പി ഐ എം പ്രവര്‍ത്തകര്‍ നായികുരണ പൊടി വിതറി

വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് യു ഡി എഫ് ആരോപണം

സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ്

എൻഡിഎ സ്ഥാനാർഥി രാജി പ്രസാദ് കുമരഞ്ചിറ യു.പി സ്കൂളിൽ വോട്ട് ചെയ്തു

ശാസ്‌താംകോട്ട:കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർഥി രാജി പ്രസാദ് കുമരഞ്ചിറ യു.പി സ്കൂളിൽ വോട്ട് ചെയ്തു.രാവിലെ 8ന് ഭർത്താവ് പ്രസാദിനൊപ്പം എത്തിയാണ് 17-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്.നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥി.

ഇന്ന് 6 മണിക്ക് പിണറായി സര്‍ക്കാര്‍ അസ്തമിക്കും,ജനാധിപത്യത്തില്‍ നല്‍കാവുന്ന കടുത്തശിക്ഷ വോട്ടര്‍മാര്‍ ഈ സര്‍ക്കാരിനു നല്‍കും, ആന്‍റണി

തിരുവനന്തപുരം: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. ഒരു തരം, രണ്ടു തരം, മൂന്നു തരം യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്നും എ കെ ആന്റണി പ്രതികരിച്ചു. തിരുവനന്തപുരത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.

also read:

കേരളത്തില്‍ ഉടനീളം ഉയര്‍ന്ന ഭരണവിരുദ്ധ വികാരം ജനരോഷമാകുന്ന കൊടുങ്കാറ്റായി രൂപപ്പെട്ടുവെന്നും ആന്റണി പറഞ്ഞു. 10 വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് കണക്കു ചോദിക്കാന്‍ ജനാധിപത്യ കേരളം കാത്തിരിക്കുകയാണ്. ജനാധിപത്യത്തില്‍ നല്‍കാവുന്ന കടുത്തശിക്ഷ വോട്ടര്‍മാര്‍ ഈ സര്‍ക്കാരിനു നല്‍കും. യുഡിഎഫ് ഇത്തവണ കേരളം തൂത്തുവാരുമെന്നും ആന്റണി പറഞ്ഞു.

കഴിഞ്ഞ കാലത്തു യുഡിഎഫിനെ എതിര്‍ത്ത, എസ്എഫ്ഐയുടെ സ്ഥാപക പ്രസിഡന്റ് ഉള്‍പ്പെടെ തുടര്‍ഭരണത്തിന് എതിരായി യുഡിഎഫിനൊപ്പം കൈകോര്‍ക്കുകയാണ്. ഇടതുപാര്‍ട്ടികളെ സ്നേഹിക്കുന്നവര്‍ തുടര്‍ഭരണത്തിന് എതിരാണ്. ബംഗാളിലെ പരമദയനീമായ സ്ഥിതി കേരളത്തില്‍ ഉണ്ടാകുമെന്നും അവര്‍ ഭയപ്പെടുന്നു. അവരെല്ലാം ഇത്തവണ യുഡിഎഫിനൊപ്പമാണ്. ഇന്ന് 6 മണിക്ക് പോളിങ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും. പിന്നീട് പിണറായി സര്‍ക്കാര്‍ കെയര്‍ടേക്കര്‍ സര്‍ക്കാരായി മാറുമെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.

വീണ്ടും ക്രൈസ്തവ വേട്ട:മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപിച്ച്‌ മലയാളി വനിത ഉൾപ്പെടെ മൂന്നു കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത്   റെയില്‍വേ പോലീസ്

ഇൻഡോർ:
മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപിച്ച്‌ മലയാളി വനിത ഉൾപ്പെടെ മൂന്നു കന്യാസ്ത്രീകളെയും കന്യാസ്ത്രീ പഠനം നടത്തുന്ന എട്ട് വിദ്യാർഥിനികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് റെയില്‍വേ പോലീസ്.മധ്യപ്രദേശിലെ ഇൻഡോർ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. കസ്റ്റഡിയില്‍ എടുത്ത മൂന്ന് കന്യാസ്ത്രീമാരില്‍ ഒരാള്‍ മലയാളിയാണ്. കന്യാസ്ത്രീ പഠനം നടത്തുന്ന വിദ്യാർഥിനികളെ അവധിയ്ക്ക് വീട്ടിലേയ്ക്ക് പറഞ്ഞയക്കാൻ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.

സ്റ്റേഷനില്‍ എത്തിയ ഉടനെ മനുഷ്യക്കടത്തിന് സാധ്യതയുള്ള തരത്തില്‍ ചില തെളിവുകളുണ്ടെന്ന് ആരോപിച്ച്‌ കന്യാസ്ത്രീകളെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുക്കുകയും റെയില്‍വേ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു.

ഉടനെ കൂട്ടത്തിലുണ്ടായിരുന്നു മലയാളി കന്യാസ്ത്രീ ഇൻഡോർ രൂപത മേലധികാരികളെ വിവരം അറിയിച്ചു. തുടർന്ന് ഇൻഡോർ രൂപത ബിഷപ് ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ രൂപത അധികൃതർ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ ഒരു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കന്യാസ്ത്രീകളെ വിട്ടയച്ചു. സിസ്റ്റേഴ്സ് ഓഫ് വിസിറ്റേഷൻ സഭ അംഗങ്ങളായ കന്യാസ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്.

കൊല്ലം ജില്ലയിലെ പോളിങ് ശതമാനം ഇതുവരെ

കൊല്ലം. ജില്ലയിലെ പോളിങ് ശതമാനം ഇതുവരെ: 48.90%. ജില്ലയിലെ വോട്ടർമാരുടെ എണ്ണം: 20,87,992

പോളിങ് ശതമാനം നിയോജകമണ്ഡലാടിസ്ഥാനത്തിൽ

  1. ചടയമംഗലം – 47.76%
  2. ചാത്തന്നൂർ – 49.09%
  3. ചവറ – 47.99%
  4. ഇരവിപുരം – 49.42%
  5. കരുനാഗപ്പള്ളി – 48.28%
    1. കൊല്ലം – 49.98%
  6. കൊട്ടാരക്കര- 49.55%
  7. കുണ്ടറ – 50.36%
  8. കുന്നത്തൂർ – 49.51%
  9. പത്തനാപുരം- 48.63%
  10. പുനലൂർ – 47.51%

വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണം

തൃശൂര്‍. വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണം. ഗേൾസ് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ വടക്കാഞ്ചേരി സ്വദേശി സജീവിന്റെ വോട്ട് പോസ്റ്റൽ വോട്ട് ചെയ്തതായി കണ്ടെത്തി. വോട്ട് ചെയ്യാനാകാതെ സജീവ്

പരാതി നൽകുമെന്ന് വോട്ടർ. പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി പോളിംഗ് ബൂത്തിന് സമീപം പ്രതിഷേധിക്കുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1720 രൂപയാണ് കുറഞ്ഞത്. 1,11,080 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 215 രൂപയാണ് കുറഞ്ഞത്. 13,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഇന്നലെ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പവന് ഒറ്റയടിക്ക് 2920 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിന് മുകളിലാണ്. ഇന്നലെ 95 ഡോളറില്‍ താഴെയായിരുന്ന എണ്ണവില ഇന്ന് 96 ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.

കെ സുധാകരൻ കോൺഗ്രസിൽ നിന്ന് പുറത്തേക്ക്; പുതിയ പാർട്ടി പ്രഖ്യാപനം ഉടൻ?

കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇന്നുതന്നെ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇന്നലെ സുധാകരനുമായി അടുപ്പമുള്ളവർ അദ്ദേഹത്തിന്റെ വസതിയിൽ പ്രത്യേക യോഗം ചേർന്നിരുന്നു.

പലപ്പോഴായി കോൺഗ്രസ് പുറത്താക്കിയവരും പുറത്തുപാേയവരുമായിരുന്നു ഇതിൽ ഏറെയും. ഈ യോഗത്തിലാണ് സ്വന്തമായി പാർട്ടി രൂപീകരിച്ച് ശക്തി കാണിക്കണം എന്ന ആവശ്യമുയർന്നത്. എന്നാൽ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് ഒരു സ്ഥിരീകരണവും കെ സുധാകരനോ അദ്ദേഹവുമായി അടുപ്പമുള്ളവരോ ഇതുവരെ നൽകിയിട്ടില്ല. വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല.

പിണറായി ഭരണം അവസാനിപ്പിക്കണമെന്ന തരത്തിൽ ഇന്നലെ സുധാകരൻ പ്രസ്താവന നടത്തിയിരുന്നു. തുടർന്ന് ഇന്നുരാവിലെ പതിനൊന്നുമണിയോടെ വോട്ട് ചെയ്യാനെത്തും എന്ന തരത്തിൽ യുഡിഎഫ് ഗ്രൂപ്പുകളിൽ മെസേജും ഇട്ടിരുന്നു. എന്നാൽ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. ഇത്തവണ കണ്ണൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സുധാകരൻ നേരത്തേ പരസ്യമായി പറഞ്ഞിരുന്നു. സീറ്റിനുവേണ്ടി ശക്തമായ സമ്മർദവും അദ്ദേഹം നടത്തിയിരുന്നു. യുഡിഎഫ് സീറ്റ് വിഭജന ചർച്ച ഏറെ നീണ്ടുപോയതിന് കാരണവും ഇതായിരുന്നു.

എന്നാൽ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട എന്ന നിലപാടിൽ മാറ്റംവരുത്താൻ ഹൈക്കമാൻഡ് തയ്യാറായില്ല. ഇതോടെ സുധാകരൻ അയയുകയായിരുന്നു.
കണ്ണൂർ സീറ്റ് ലഭിക്കാത്തതിനാൽ സുധാകരൻ പാർട്ടിവിട്ട് പുതിയ പാർട്ടി രൂപീകരിക്കുകയോ ബിജെപിയിലേക്ക് ചേക്കേറുകയോ ചെയ്യുമെന്ന് ചില അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഷാഫി പറമ്പിലിന്റെ ഇടപെടലൽ മൂലമാണ് സുധാകരന് സീറ്റ് ലഭിക്കാത്തതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ സൂചിപ്പിക്കുന്നത്.

ഷാഫി കോൺഗ്രസിനെ മൊത്തത്തിൽ ഹൈജാക്കുചെയ്തിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു. ഇതിനെതിരെയുള്ള പ്രതികരണം എന്ന നിലയിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത് എന്നാണ് കേൾക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് സുധാകരൻ പറഞ്ഞിരുന്നു. തന്നെ ഒതുക്കിയ ഷാഫിക്കും വിഡി സതീശനും എതിരെയുള്ള പ്രതികരണമെന്ന നിലയിലാണ് സുധാകര അനുകൂലികൾ ഇതിനെ വ്യാഖ്യാനിച്ചത്.