Home Blog Page 224

വേങ്ങ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ പൊതുയോഗം, ഓണക്കിറ്റ് വിതരണം , ബോണസ് വിതരണം എന്നിവ നടന്നു

മൈനാഗപ്പള്ളി. വേങ്ങ ക്ഷീരോല്പാദക സഹകരണ സംഘത്തിലെ പൊതുയോഗം, ഓണക്കിറ്റ് വിതരണം . ബോണസ് വിതരണം എന്നിവ നടന്നു. ഉദ്ഘാടനം ഉല്ലാസ് കോവൂർ MLA നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് അജിത് കുമാർ ബി.പിള്ള അധ്യക്ഷനായിരുന്നു. വി.എൻ സദാശിവൻപിളള, മുഹമ്മദ് കുഞ്ഞ്, അശ്വതി, വിജയമ്മ , രാമചന്ദ്രൻ , തുടങ്ങിയവർ ആശംസകൾ നേർന്നു.

അറബിക്കടലിന് അപ്പുറം ഒരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണം,മന്ത്രി കെ എം ഷാജി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍ പരാമര്‍ശം ആവര്‍ത്തിച്ച് മന്ത്രി കെ എം ഷാജി. അറബിക്കടലിന് അപ്പുറം ഒരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു. ഒരു ഉത്തരവാദിത്തമേറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാന്‍ ആവില്ലെന്നും പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനെ സൂചിപ്പിച്ച് കെ എം ഷാജി വ്യക്തമാക്കി.

‘പിഎം ശ്രീ അറബിക്കടലില്‍ വലിച്ചെറിയണമെന്നത്് ഞാന്‍ പറഞ്ഞ രാഷ്ട്രീയമാണ്. ഞാന്‍ പറഞ്ഞ രാഷ്ട്രീയത്തില്‍ ഞാന്‍ ഇപ്പോഴും വിചാരിക്കുന്നത് എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ. അധികാരത്തില്‍ വന്നത് കൊണ്ട് അത് അറബിക്കടലില്‍ അല്ല. അതിന് അപ്പുറത്ത് വെറൊരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ അവിടേയ്ക്ക് വലിച്ചെറിയേണ്ടതാണ്. ഇതില്‍ എനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഞാന്‍ അത് മാറ്റാന്‍ പോകുന്ന ആളുമല്ല. പക്ഷേ നിങ്ങള്‍ മനസിലാക്കേണ്ടത്, ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമ്മള്‍ക്ക്് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ല.’ കെ എം ഷാജി പറഞ്ഞു.

“ഇതാണ് ഞങ്ങടെ പാർട്ടി ഓഫീസ്… ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്”,’കുട്ടി സഖാവ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ

കോട്ടയം: “ഇതാണ് ഞങ്ങടെ പാർട്ടി ഓഫീസ്… ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച് 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം (രണ്ട് മില്യൺ) കാഴ്ചക്കാരെ സ്വന്തമാക്കിയ ‘കുട്ടി സഖാവ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ. സമൂഹമാധ്യമങ്ങളിൽ വൈറലായ കൊച്ചുതാരം മുഹമ്മദ് സിയാൻ വിഡിയോകൾ പങ്കുവെച്ചിരുന്ന അക്കൗണ്ടാണ് മെറ്റയുടെ നടപടിയെ തുടർന്ന് അപ്രത്യക്ഷമായത്.

കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ വളരെ വേഗമാണ് ‘കുട്ടി സഖാവ്’ ജനപ്രീതി നേടിയത്. രാഷ്ട്രീയം പറയുന്ന കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ ശൈലി കൗതുകത്തോടെ കണ്ടാണ് ഒട്ടേറെപ്പേർ കമന്റുകളുമായി എത്തിയത്. എന്നാൽ അക്കൗണ്ട് അപ്രത്യക്ഷമായതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. കൊച്ചുകുട്ടിയുടെ രാഷ്ട്രീയത്തെപ്പോലും ഭയക്കുന്നതാരെന്ന ചോദ്യങ്ങളുമായാണ് സമൂഹമാധ്യമ ഉപയോക്താക്കൾ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, മുഹമ്മദ് സിയാന്റെ അക്കൗണ്ട് തിരിച്ചുപിടിക്കുന്നതിനായി മെറ്റയ്ക്ക് അപ്പീൽ നൽകിയിട്ടുണ്ട്. അടുത്തിടെ രാഷ്ട്രീയ ബന്ധമുള്ള ഉള്ളടക്കങ്ങളും മാധ്യമങ്ങളുടേതുൾപ്പെടെ നിരവധി അക്കൗണ്ടുകളും പോസ്റ്റുകളും മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി വിഡി.സതീശനെതിരായ ഫെയ്സ്ബുക് പോസ്റ്റുകളും ഇത്തരത്തിൽ കൂട്ടത്തോടെ നീക്കം ചെയ്യപ്പെട്ടിരുന്നു. എഐ സോഫ്റ്റ്‌വെയറിൽ വരുത്തിയ അപ്‌ഡേറ്റും തുടർന്നുണ്ടായ സാങ്കേതികപ്പിഴവുമാണ് ഇത്തരം തടസ്സങ്ങൾക്ക് കാരണമായതെന്നും ആരുടെയും ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും വിശദീകരിച്ച മെറ്റ, നീക്കം ചെയ്ത ഉള്ളടക്കങ്ങൾ പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. സിയാന്റെ അക്കൗണ്ടും ഉടൻ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ആരാധകരും.

ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഏലപ്പാറ: ഇടുക്കി വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി പുതുപ്പറമ്പിൽ പ്രകാശന്റെ മകൻ പ്രത്യാശ് (24) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. വാഗമൺ ചോറ്റുപാറയിലെ ‘ലസി റിട്രീറ്റ്’ റിസോർട്ടിൽ ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു പ്രത്യാശ്. ഞായറാഴ്ച രാവിലെ സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വെള്ളത്തിൽ താഴ്ന്നത്.

ഒപ്പമുണ്ടായിരുന്നവർ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും പ്രത്യാശ് ചെളിയിൽ താഴ്ന്നുപോയതിനാൽ ഉടൻ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.

മൃതശരീരം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാഗമൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

കൊച്ചി: വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. പറവൂർ നഗരസഭ നാലാം വാർഡ് ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ്-നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. യൂണിഫോം തേക്കുന്നതിനിടെ ഉച്ചക്ക് 1.30നാണ് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ വിദ്യാർത്ഥിനിയെ പറവൂർ ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലേത്തിച്ചെങ്കിലും മരിച്ചു.

തെരുവുനായ കടിച്ച പശു പേവിഷബാധയിളകി ചത്തു

പാലക്കാട്. വാണിയംകുളത്ത് തെരുവുനായ കടിച്ച പശു പേവിഷബാധയിളകി ചത്തു
വാണിയംകുളം പനയൂർ  മേലേക്കാട്ടിൽ കോത,
ദാക്ഷായനി ദമ്പതികൾ വളർത്തുന്ന  പശുവാണ് ചത്തത്
ജൂലൈ 27ന് രാത്രിയായിരുന്നു പശുവിനെ തൊഴുത്തിൽ തെരുവുനായ അക്രമിച്ചത്

വാണിയംകുളം പഞ്ചായത്തിൽ പരക്കെ തെരുവുനായ അക്രമം രൂക്ഷമാണ്.

ബി.ജെ.പി ഭരണത്തിൽ ജനാധിപത്യവും മതേതരത്വവും അപകടത്തിൽ
          പി.രാജേന്ദ്രപ്രസാദ്

ശാസ്താംകോട്ട:ബി.ജെ.പി ഭരണത്തിൻ കീഴിൽ ഇൻഡ്യയിൽ ജനാധിപത്യവും മതേത രത്വവും ബഹുസ്വരതയും അപകടത്തിലാണന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. പാർലമെന്റിൽ ഒരു ചർച്ചയുമില്ലാതെ ബില്ലുകൾ പാസാക്കിയെടുക്കുക പ്രതികരിക്കുന്നവരെ പട്ടാളത്തെയും പോലീസിനേയും ഉപയോഗിച്ച് അടിച്ചമർത്തുക എന്നിങ്ങനെ പോവുകയാണ് ബി.ജെ.പി ഭരണമെന്നും ഇതിനെതിരെ കോൺഗ്രസ്സ് ജനാധിപത്യമാർഗ്ഗത്തിൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വർഗ്ഗീയതയ്ക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെ കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ നേതൃത്വം നൽകിയ സ്വാതന്ത്ര്യ സ്മൃതി പദയാത്ര മൈനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.രാജേന്ദ്രപ്രസാദ് .
മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് വൈ. നജിം അദ്ധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം പ്രസിഡന്റ് പി.എം. സെയ്ദ് സ്വാഗതം പറഞ്ഞു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തുണ്ടിൽ നൗഷാദ്, ദിനേശ് ബാബു, രവി മൈനാഗപ്പള്ളി,പി. നൂർ ദീൻകുട്ടി, കല്ലടഗിരീഷ്,മുൻ ഡി.സി.സി ഭാരവാഹികളായ കല്ലട വിജയൻ, കല്ലട രമേശ്,ഡി.സി.സി അംഗം ജയന്തി കോട്ടകുഴി,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെകട്ടറി ഹാഷിം സുലൈമാൻ ,
മണ്ഡലം പ്രസിഡന്റ് മാരായ ആർ.കൃഷ്ണകുമാർ , എം. വൈ.നിസാർ, ഗോപൻ പെരുവേലിക്കര,വിനോദ് വില്ല്യത്ത്, ശ്രീജിത്ത് കല്ലട, ഷിബുമൺറോ, മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എസ്.ബീന കുമാരി , യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് കെ.എം. അൻവർ ,മഠത്തിൽ.ഐ.സുബർകുട്ടി, സിജു കോശി വൈദ്യൻ, തങ്കച്ചൻ ആറ്റ്പുറം, കോശി അലക്സ്, സുരേഷ് ചാമവിള,ആർ അരവിന്ദാക്ഷൻ പിള്ള , ബിജുചിറ്റ്മല, സുരേഷ് ചന്ദ്രൻ ,റോയിമുതുപിലാക്കാട്, അബ്ദുൽ സലാം പോരുവഴി , ഷിഹാബ് മുല്ലപ്പള്ളി,മനാഫ് മൈനാഗപ്പള്ളി, ഡേവിഡ് ലൂക്കോസ്, കെ.പി. അൻസർ, ബഷീർ ഇടവന ശ്ശേരി,എൻ.സോമൻ പിള്ള , പി.ആർ. ഹരിമോഹൻ ,ജോൺസൻ വൈദ്യൻ, അബ്ദുൽ റഷീദ്, രാജീവ് മൈനാഗപ്പള്ളി, ഗീവർഗ്ഗീസ്, ബാബു കുട്ടൻ, സൈറസ് പോൾ, സ്റ്റാലിൻരാജഗിരി,വർഗ്ഗീസ് തരകൻ, റിയാസ് പറമ്പിൽ, കെ.പി. ജലാൽ ,ബാബു ജാൻ, ജലാൽ മൈനാഗപ്പള്ളി,തടത്തിൽ സലിം,റിജോ റെജികല്ലട, നാദിർഷകാരൂർക്കടവ്, അനസ്ഖാൻതുടങ്ങിയവർ പ്രസംഗിച്ചു

ബിലാലിനെ തേടി കരുനാഗപ്പള്ളി

കരുനാഗപ്പള്ളി. ബിലാലിനുവേണ്ടി നാടു മുഴുവൻ തിരയുന്നു. പടനായർകുളങ്ങര സൗത്ത് സ്വദേശി  ബിലാലിനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. കന്നേറ്റി കായലിന് സമീപമുള്ള സിസിടിവി ക്യാമറയിൽ കുട്ടിയെ കണ്ടതോടെ കായലിൽ തിരച്ചിൽ തുടരുകയാണ്.

കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ബിലാൽ. ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്നും വന്നതിനുശേഷം കുട്ടി സുഹൃത്തുക്കൾക്കൊപ്പം കളിക്കാനായി പുറത്തേക്ക് പോയി.ആറുമണിക്ക് ശേഷവും ബിലാൽ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെയാണ്  അച്ഛൻ നൗഷാദ് കുട്ടിയെ തിരഞ്ഞിറങ്ങിയത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നൗഷാദിന്റെ ജഴ്സിയും സൈക്കിളും കന്നേറ്റി കായലിനു സമീപം കണ്ടെത്തി

ബിലാൽ സുഹൃത്തിനൊപ്പം സൈക്കിളിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ കായൽക്കരയിലെ ക്യാമറയിലും കണ്ടെത്തി.
കരുനാഗപ്പള്ളി നഗരസഭ റോഡരികിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിലും ബിലാലിന്റെ സാന്നിധ്യമുണ്ട്.  നിലവിൽ എൻഡിആര്‍എഫിന്റെ സഹായത്തോടെയാണ് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തി ഒളിവിൽപോയയാളെ  പോലീസ് പിടികൂടി

പാലക്കാട്‌ . ആലത്തൂരിൽ  സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തി ഒളിവിൽപോയയാളെ  പോലീസ് പിടികൂടി. സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് എട്ടിനാണ് രണ്ടിടങ്ങളിലായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം കാട്ടിയത്. സംഭവ ശേഷം എറണാകുളം ഭാഗത്ത് സുനീഷ് ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘം നടത്തിയ തെരച്ചിലിൽ ആണ് എറണാകുളം കുറുപ്പമ്പടിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. മൂന്നാഴ്ച മുമ്പ് തമിഴ്‌നാട്ടിൽ മോഷണ കേസിലെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണു പ്രതി കേരളത്തിൽ എത്തിയത്

നടൻ ദേവൻ ബിജെപി വിട്ടു; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചു

നടന്‍ ദേവന്‍ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടന്‍ കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പൊതു വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്‍റെ പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായി ദേവന്‍ പറഞ്ഞു. ആ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നായിരുന്നു നടന്‍റെ പ്രഖ്യാപനം. കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.


2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു. 2004ൽ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പൾസ് പാർട്ടി സ്ഥാനാര്ഥിയായി മത്സരിച്ചിട്ടുമുണ്ട്.