Home Blog Page 210

മുഖ്യമന്ത്രി മാറിയത് അറിഞ്ഞില്ല,പിആർഡിയിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം.വിഴിഞ്ഞം എക്സിം പദ്ധതി ഉദ്ഘാടനം, മുഖ്യമന്ത്രിയുടെ പടം മാറി നൽകിയ പിആർഡിയിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. പ്രസ് റിലീസ് വിഭാഗത്തിലെ ഇൻഫർമേഷൻ ഓഫീസർ സാബു പി ആറിനെ കൊല്ലത്തേക്ക് സ്ഥലം മാറ്റി

വെബ് ആൻഡ് മീഡിയ ഇൻഫർമേഷൻ ഓഫീസർ ആയിരുന്നു പ്രതീഷ് ഡി മോനിയെ ദില്ലിയിലേക്ക് സ്ഥലം മാറ്റി. പിആര്‍ഡിയുമായി ബന്ധപ്പെട്ട് സംശയകരമായ പല അബദ്ധങ്ങളും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനാലാണ് കര്‍ശന നടപടിയെന്ന് സൂചന.

ലഹരി ഉപയോഗിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥരെത്തി, ഭയന്ന് കായലിൽ ചാടിയ യുവാവിനെ കാണാതായി

തിരുവനന്തപുരം. എക്സൈസ് ഉദ്യോഗസ്ഥരെ ഭയന്ന് കായലിൽ ചാടിയ യുവാവിനെ കാണാതായി. ലഹരി ഉപയോഗിക്കുന്നതിനിടെ എക്സൈസ് സംഘം സ്ഥലത്തെത്തിയതോടെയാണ് യുവാവ് കായലിലേക്ക് എടുത്തുചാടിയത്. യുവാവിന് വേണ്ടി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല..

ഇടവത്തെ മങ്ങാട് കടവിൽ
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ്‌ സംഭവം. അഞ്ച് യുവാക്കൾ ചേർന്ന് രാവിലെ മുതൽ ലഹരി ഉപയോഗിക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം സ്ഥലത്തെത്തിയത്.
ഉദ്യോഗസ്ഥരെ കണ്ടയുടൻ യുവാവാക്കൾ ചിതറിയോടി. എന്നാൽ സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ കായലിൽ ചാടുകയും ചെയ്തു.

കായലിലേക്ക് ചാടിയ യുവാവിനായി വർക്കല ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം മൂന്ന് പേർ രക്ഷപെടുകയും ലഹരിയിൽ ആയിരുന്ന ഒരു യുവാവിനെ എക്സൈസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സമീപത്തുനിന്ന്
5 ഗ്രാം എം. ഡി. എം. എയും, കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ബാഗിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജമാക്കി.

പട്ടാപ്പകൽ മോഷണം, അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ പോയി

ഒറ്റപ്പാലം. കണ്ണിയംപുറത്ത് വീട്ടിൽ പട്ടാപ്പകൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കണ്ണിയംപുറം മിനി സിവിൽ സ്‌റ്റേഷനു സമീപം താമസിക്കുന്ന പൊയിലത്ത് വാരിയം അനിൽകുമാറിൻ്റെ വീട്ടിലാണ് സംഭവം.


രാവിലെ പത്തുമണിയോടെ വീട് പൂട്ടി മിനി സിവിൽ സ്റ്റേഷന് സമീപം സ്വന്തം കടയിലേക്ക് പോയതാണ് അനിൽകുമാറും ഭാര്യ ദിവ്യയും. പിന്നീട് ഉച്ചക്ക് ഒന്നരയോടെ ദിവ്യ തനിച്ച് വീട്ടിൽ തിരിച്ചെത്തിയപ്പോളാണ് മോഷണം നടന്നത് അറിയുന്നത്.
വീടിൻ്റെ മുൻവശത്തെ വാതിലിൻ്റെ പൂട്ട് കുത്തിപൊളിചാ നിലയിൽ ആയിരുന്നുന്നു. അകത്തു കയറി നോക്കിയപ്പോൾ അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിയിൽ കണ്ടെത്തി. പിന്നാലെ നടത്തിയ പരിശോധനയിൽ ആണ് സ്വർണാഭരണങ്ങൾ മോഷണം പോയതായി ദിവ്യ അറിയുന്നത്. രണ്ട് സെറ്റ് കമ്മൽ, മോതിരം, ഒരു മാല എന്നിങ്ങനെ എട്ടു പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടാണ് കവർന്നത്.അനിൽകുമാറിൻ്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പകൽ 12.40 ഓടെ കൂടി ശക്തമായ മഴയയാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ഈ സമയത്തായിരിക്കാം വാതിലിൻ്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കയറി മോഷണം നടത്തിയിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വീട്ടിലേക്ക് കയറുന്ന ഭാഗത്തും മുറികളിലും മുളക് പൊടി വിതറിയിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി

വെള്ളറക്കാട് മണ്ണാങ്കുന്നിൽ വയോധിക ക്വാറിയിൽ വീണു മരിച്ചു

തൃശ്ശൂർ. വെള്ളറക്കാട് മണ്ണാങ്കുന്നിൽ വയോധിക ക്വാറിയിൽ വീണു മരിച്ചു.തെക്കോട്ടു വളപ്പിൽ കാളി കുട്ടി 75 വയസ്സ് ആണ് മരിച്ചത്.ഇന്ന് വൈകിട്ട് നാലുമണിയോടെ നാട്ടുകാരാണ് കാളിക്കുട്ടിയെ കരിങ്കൽ കോറി മരിച്ചുകിടക്കുന്നത് കണ്ടത്.വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്ന ക്വാറിയിൽ വെള്ളം നാട്ടുകാർ കുളിക്കുവാനും മറ്റും ഉപയോഗിക്കുന്നുണ്ട്

കുളിക്കാനായി പോയപ്പോൾ കാൽ വഴുതി വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം

ഉറക്കക്കുറവും രാത്രി വൈകിയുള്ള ഉറക്കവും: കൊളസ്ട്രോൾ അളവിനെ ബാധിക്കുന്നത് എങ്ങനെ?

ആരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ കൊളസ്ട്രോൾ അളവ് കൃത്യമായി നിലനിർത്താമെന്നാണ് പലരുടെയും ധാരണ. എന്നാൽ ഭക്ഷണക്രമം ശരിയായി പാലിച്ചാലും ചിലരിൽ ചീത്ത കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് ഉയർന്ന നിലയിൽ കാണപ്പെടാറുണ്ട്.

Also Read:പാലാ നഗരസഭയിൽ ഇനിയാര്? ദിയ ബിനുപുളിക്കകണ്ടത്തിന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് പുറമെ, കൃത്യമായ ഉറക്കമില്ലായ്മയും കൊളസ്ട്രോൾ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ശരീരത്തിലെ സർക്കാഡിയൻ റിഥം തടസ്സപ്പെടുത്തുന്നതാണ് ഇതിന് പ്രധാന കാരണം. ഇത് ഉയർന്ന കൊളസ്ട്രോളിനും തുടർന്ന് ഹൃദ്രോഗങ്ങൾക്കും വഴിവെക്കുന്നു.

ഉറക്കക്കുറവ് കൊളസ്ട്രോൾ കൂട്ടുമോ?

ഉറക്കക്കുറവും മോശം ഉറക്കരീതികളും കൊളസ്ട്രോൾ അളവിനെ പ്രതികൂലമായി ബാധിക്കും. ഇത് ശരീരത്തിലെ കൊളസ്ട്രോൾ രാസപ്രക്രിയയെ ബാധിക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ട്രൈഗ്ലിസറൈഡ്, ചീത്ത കൊളസ്ട്രോൾ എന്നിവയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

കൊളസ്ട്രോൾ കൂടുന്നതിന്റെ മറ്റ് കാരണങ്ങൾ

രക്തപരിശോധനയിലൂടെ മാത്രമേ കൊളസ്ട്രോളിന്റെ കൃത്യമായ അളവ് മനസ്സിലാക്കാൻ സാധിക്കൂ. ഹൃദയാരോഗ്യം സംരക്ഷിക്കാൻ താഴെ പറയുന്ന ഘടകങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

മാനസിക സമ്മർദ്ദം- സ്ട്രെസ് ഹോർമോണുകൾ കൊളസ്ട്രോൾ അളവ് ഉയർത്താൻ കാരണമാകുന്നു.

ശാരീരിക വ്യായാമമില്ലായ്മ- വ്യായാമക്കുറവ് കൊളസ്ട്രോൾ നിയന്ത്രണം പ്രയാസകരമാക്കുന്നു.

ഉറക്കമില്ലായ്മ- തുടർച്ചയായ ഉറക്കക്കുറവ് രക്തത്തിലെ കൊളസ്ട്രോൾ നിരക്ക് വഷളാക്കുന്നു.

ഹോർമോൺ വ്യതിയാനങ്ങൾ- മെറ്റബോളിസം പ്രവർത്തനങ്ങളിലെ തകരാറുകളും ഹോർമോൺ അസമത്വവും കൊളസ്ട്രോൾ കൂട്ടാം.

ഹൃദയാരോഗ്യത്തിന് എത്ര സമയം ഉറങ്ങണം?

ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ദിവസവും 7 മുതൽ 9 മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം ആവശ്യമാണ്. ഉറക്കമില്ലായ്മ തുടർച്ചയായി അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, വിഷാദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പാലാ നഗരസഭയിൽ ഇനിയാര്? ദിയ ബിനുപുളിക്കകണ്ടത്തിന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്

കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ്. എൽഡിഎഫിന്‍റെയും യുഡിഎഫ് വിമതരുടേയും പിന്തുണയുള്ള മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥിയായ റിയ ചീരാംകുഴിയും തമ്മിലാണ് മത്സരം.

Also Read: ഹോർമുസ് പ്രതിസന്ധി; ആഗോള എണ്ണ വില ഉയരുന്നു, ഇറാനുമായി ചർച്ചകളില്ലെന്ന്‌ ട്രംപ്, അമേരിക്ക സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ

എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന രീതിയിൽ ദിയ ബിനുപുളിക്കകണ്ടം പേരെടുത്തിരുന്നു. എന്നാൽ വെറും ആറുമാസത്തിന് ശേഷം ഭരണം നഷ്ടപ്പെടുകയായിരുന്നു.

ഹോർമുസ് പ്രതിസന്ധി; ആഗോള എണ്ണ വില ഉയരുന്നു, ഇറാനുമായി ചർച്ചകളില്ലെന്ന്‌ ട്രംപ്, അമേരിക്ക സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാ​ഗതത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചർച്ചകളില്ലെന്ന്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് തുറക്കാൻ അമേരിക്ക സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസിൽ പ്രതിസന്ധി നീളുന്നതോടെ ആഗോള എണ്ണ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളർ കടന്നു. ഗൾഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വർദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.

Also Read: പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി; സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർദേശം

അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചർച്ചകൾ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാർ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപ്, സഖ്യകക്ഷി കൂടിയായ ഒമാന് നേരെ ഭീഷണി മുഴക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് എതിരാണെങ്കിൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നായിരുന്നു ട്രംപിൻ്റെ ഭീഷണി.

ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതുമുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഹോർമുസുമായി തെക്കൻ ഭാഗത്ത് അതിർത്തി പങ്കിടുന്ന ഒമാൻ, നിലവിലെ സംഘർഷത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാൻ്റെ ഭാഗത്തുനിന്ന് ഒന്നിലധികം തവണ ഒമാന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതിനിടെ ആണ് ഹോർമുസ് കടലിടുക്ക് തുറക്കാനായി ഒമാൻ ഇറാനുമായി നിർണായക ചർച്ചകൾ നടത്തുന്നത്.

കിടപ്പറയിലെ ഭാര്യയുടെ നഗ്നദൃശ്യങ്ങൾ വിറ്റ സംഭവം; ഭർത്താവിന് പങ്കാളികളെ കൈമാറുന്ന സംഘവുമായി ബന്ധം.. അന്വേഷണം ഊർജ്ജിതം

കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന ഭാര്യയുടെ പരാതിയിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധം പുലർത്തുന്ന ആളാണെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനെതിരെ കൊട്ടിയം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ്. വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതിയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്.
ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പങ്കുവയ്ക്കണമെന്ന് പങ്കാളികളെ കൈമാറുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽനിന്ന് ഭർത്താവിന് ആവശ്യമുണ്ടായിരുന്നതായും യുവതി മൊഴി നൽകി. ഇത്തരം ഗ്രൂപ്പുകളിൽ ഭർത്താവ് അംഗമായിരുന്നെന്നും ദൃശ്യങ്ങൾ പങ്കുവച്ച് പണം സമ്പാദിച്ചെന്നും പരാതിയിൽ പറയുന്നു.
തന്നെ കാണാനെന്ന പേരിലാണ് ഭർത്താവ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി പറയുന്നു. പിന്നീട് ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതോടെയാണ് യുവതി ഇക്കാര്യം അറിഞ്ഞത്. സംഭവത്തിൽ ഭർത്താവിന് യാതൊരു കുറ്റബോധവുമില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും കൗൺസിലിങ്ങിലൂടെ ഭർത്താവിനെ മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമായി യുവതി അദ്ദേഹത്തെ നാട്ടിലെത്തിച്ചു. രണ്ടുദിവസം കൗൺസിലിങ്ങിന് കൊണ്ടുപോയി. മൂന്നാം ദിവസം ക്രൂരമായി മർദിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടികളുടെ മുന്നിൽവച്ചുപോലും ഭർത്താവ് ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്.
മർദനത്തിൽ പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാണ്.

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി; സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

Also Read: എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

പാലക്കാട് സ്വദേശിനി പി ആർ അഖില, തിരുവനന്തപുരം സ്വദേശിനി എ അഖില എന്നിവരായിരുന്നു ഹർജിക്കാർ. ബസുകളിലെ അമിത തിരക്ക് കാരണം അപകടങ്ങൾ ഉണ്ടായെന്ന ആരോപണം ഹർജിക്കാർ ഉന്നയിച്ചെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള രേഖകളോ മറ്റ് തെളിവുകളോ ഹാജരാക്കാനായില്ല.

അപകടങ്ങൾക്ക് കാരണം ബസുകളിലെ അമിത തിരക്കാണെന്ന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ഹർജി തള്ളിയത്. അതേസമയം, പ്രിയദർശിനി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

പൊതു വിദ്യാലയങ്ങൾക്ക് മാതൃകയായി കുട്ടിക്കുപ്പായം പദ്ധതി ഏറ്റെടുത്ത് ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്‌കൂളിലെ കുട്ടികൾ

കരുനാഗപ്പള്ളി.കൊല്ലം ജില്ലയിലെ വിവിധ കെയർ ഹോമുകളിൽ ഹോമുകളിൽ കഴിയുന്ന 540 കുട്ടികൾക്കായി വനിത ശിശുക്ഷേമ വകുപ്പ് അവിഷ്കരിച്ച പദ്ധതിയാണ് കുട്ടിക്കുപ്പായം. കുട്ടിക്കുപ്പായം പദ്ധതിയെ കുറിച്ച് അറിഞ്ഞ ജോൺ എഫ് കെന്നഡിയിലെ കുട്ടികൾ അദ്ധ്യാപകരോടൊപ്പം ചേർന്ന് തങ്ങളുടെ സഹോദരങ്ങൾക്ക് പുതുവസ്‌ത്രം നൽകാൻ തീരുമാനിച്ചു . സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച ചടങ്ങിൽ കുട്ടികൾ ശേഖരിച്ച പുതുവസ്ത്രങ്ങൾ മാനേജർ ഡോ മായാ ശ്രീകുമാറിനും ഹെഡ് മിസ്ട്രസ് മീര സിറിലിനും പി ടി എ പ്രസിഡൻ്റ് താഹിർ മുഹമ്മദിനും കൈമാറിയിരുന്നു.

തിങ്കളാഴ്ച അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കൊല്ലം കളക്ടറേറ്റ് എത്തി ജില്ലാ കളക്ടർ ആനി ജൂല തോമസ് ഐ.എ. എസിന് കുട്ടി കുപ്പായം കൈമാറി. ഇ മാതൃകാ പ്രവർത്തനം ഏറ്റെടുത്ത പൊതു വിദ്യാലയം എന്ന നിലയിൽ ഏറെ സന്തോഷവും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള മക്കളായി കുട്ടികളെ വളർത്തിയെടുക്കാൻ കഴിയും എന്നും ഇതിന് മുൻ കൈ എടുത്ത കുട്ടികളോടും അദ്ധ്യാപകരോടും മാനേജ് മെൻ്റിനോടും കലക്ടര്‍ നന്ദി പറഞ്ഞു.

സ്‌കൂളിലെ വിവിധ ജനകീയ യൂണിറ്റുകളായ എൻ സി സി, എസ് പി സി , ജെ ആർ സി, സ്‌കൗട്ട് ആൻ്റ് ഗൈഡ്‌സ്, ലിറ്റിൽ കൈറ്റ്സ്, ഹയർ സെക്കൻ്ററി വി എച്ച് എസ് ഇ എൻ എസ് എസിലെയും കുട്ടികളും അദ്ധ്യാപകരും ചേർന്നാണ് പുതു വസ്‌ത്രങ്ങൾ സമാഹരിച്ചത്.അഡ്മിനിസ്ട്രേറ്റർ സിറിൽ എസ് മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, അദ്ധാപകരായ സുധീർ ഗുരുകുലം, സിനോ പി ബാബു, സജിത് പുളിമൂട്ടിൽ,ഗോകുൽ ജയചന്ദ്രൻ , ഷിഹാസ് തേവലക്കര , ശ്രീരാഗ് പതാരം, ഹാഫിസ് , ശ്യാംകുമാർ, അൻസർ,സഹിൽ , കുര്യൻ, കലേഷ്,ഷീജ, ആശ, പ്രീത, ബിന്ദു, ശ്രീജ, കവിത, ലക്ഷ്മി, അനിത തുടങ്ങിയവർ നേതൃത്വം നൽകി