Home Blog Page 202

മഴക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

മഴക്കാലത്താണ് അധികവും രോഗങ്ങൾ പടരുന്നത്. അതിനാൽ ഈ സമയത്ത് നല്ല രോഗ പ്രതിരോധശേഷി ഉണ്ടാവേണ്ടതും വളരെ പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Also Read: കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു, അഭിഭാഷകന് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി

റാഗി

റാഗിയിൽ ധാരാളം കാത്സ്യവും അയണും ഫൈബറും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

നെല്ലിക്ക

നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

ചീര
ചീരയിൽ ധാരാളം വിറ്റാമിൻ സിയും എയും അയണും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

മുരിങ്ങ ഇല

മുരിങ്ങ ഇലയിൽ വിറ്റാമിൻ സി, എ എന്നിവയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു, അഭിഭാഷകന് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി : വാദ പ്രതിവാദങ്ങൾക്കിടെ കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച അഭിഭാഷകന് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. അഡ്വക്കറ്റ് മാത്യൂസ് ജെ നെടുമ്പാറയെയാണ് വിലക്കിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെതാണ് നടപടി. ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ഓൺലൈനായോ നേരിട്ടോ കോടതി നടപടികളിൽ പങ്കെടുപ്പിക്കരുതെന്നാണ് ഉത്തരവ്.

Also Read: പലസ്തീന് ഇന്ത്യയുടെ സഹായ ഹസ്തം; വെസ്റ്റ് ബാങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നു

അഭിഭാഷകന് നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസിന്റെ ഉത്തരവിൽ പറയുന്നു. കോടതി നടപടി റെക്കോർ‍ഡ് ചെയ്യുന്നത് നേരത്തെ സുപ്രീം കോടതിയും വിലക്കിയിട്ടുണ്ട്. എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്ന് അഭിഭാഷകൻ മാത്യുസ് ജെ നെടുമ്പാറ പ്രതികരിച്ചു. ഇനിയും കോടതി നടപടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കും. കോടതി നടപടികൾ പൊതുജനം അറിയേണ്ടതാണെന്നും അഭിഭാഷകൻ വിശദീകരിച്ചു.

പള്ളിശ്ശേരിക്കൽ തുണ്ടിൽ  സൈനബാ ബീവി  നിര്യാതയായി

ശാസ്താംകോട്ട : പള്ളിശ്ശേരിക്കൽ തുണ്ടിൽ പരേതനായ മൈതീൻ കുഞ്ഞിൻ്റെ ഭാര്യ സൈനബാ ബീവി ( 90) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് , അബ്ദുൽ റഷീദ് , പരേതനായ താജുദ്ദീൻ , പരേതയായ റംലാബീവി , സലിം , നാസിമുദ്ദീൻ ( റിട്ട : ഹെഡ് സർവേയർ , പാല ) , ഹാഷിർ , ബുഷുറാ , റസീന
മരുമക്കൾ  : റംലാബീവി , നിസാബീവി , ഷംസിയ , അബ്ദുൽ റഹുമാൻ , ജുമൈലത്ത് , ബുഷുറാബീവി ( അദ്ധ്യാപിക ഗവ: യു പി എസ് പരവൂർ ) , തനൂജ , ജലീൽ , നൗഷാദ് . ഖബറടക്കം 21 / 8 / 26 രാവിലെ 11 മണിക്ക് പള്ളിശ്ശേരിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

പലസ്തീന് ഇന്ത്യയുടെ സഹായ ഹസ്തം; വെസ്റ്റ് ബാങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നു

ന്യൂഡൽഹി: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ 200 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ ഇന്ത്യ. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന ആശുപത്രിക്കായി തറക്കല്ലിട്ടു. ഇസ്രയേലുമായുള്ള ബന്ധം ചർച്ചയാകുമ്പോൾ തന്നെ പലസ്തീനൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കുക കൂടിയാണ് ഇന്ത്യ.

Also Read: മരുമകളെ കൊല്ലാൻ വേലക്കാരിക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപ ക്വട്ടേഷൻ നൽകിയ അമ്മായിയമ്മ അറസ്റ്റിൽ, കൊലപാതകം അപകടമരണമാക്കാൻ ശ്രമം

ജനീൻ ഗവർണറേറ്റിലാണ് ഇന്ത്യയുടെ പുതിയ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി വരുന്നത്. നിർമാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. പലസ്തീനിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടരി അംബാസഡർ ശ്രീപ്രിയ രംഗനാഥന്റെ നേതൃത്വത്തിൽ പലസ്തീനിൽ ഇന്ത്യ നടത്തുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയും പങ്കെടുത്തു. ഗാസയിലെ മാനുഷിക സ്ഥിതിയിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇരു രാഷ്ട്ര പരിഹാരമാണ് പലസ്തീൻ വിഷയത്തിൽ വേണ്ടതെന്ന് നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു. പലസ്തീനിൽ ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ എഡ്യുക്കേഷൻ ആൻഡ് ട്രെയി നിങ് കേന്ദ്രത്തിനായി കരാറൊപ്പിട്ടു. തൊഴിൽ സാധ്യതകൾ കൂട്ടാൻ പലസ്തീനിയൻ നാഷണൽ പ്രിന്റിങ് സെന്റരുമായി ഇന്ത്യ ചേർന്ന് പ്രവർത്തിക്കും.

ഇന്ത്യ ഫണ്ട് നൽകുന്ന പലസ്തീനിയൻ നയതന്ത്ര ഇൻസ്റ്റിറ്റ്യൂട്ട്-നിർമ്മാണം നടക്കുന്നു. ഇന്ത്യയുടെ സുഷമ സ്വരാജ് ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചേക്കും. ഇന്ത്യ പങ്കാളിയായ ഇന്ത്യ-പലസ്തീൻ ടെക്നോ പാർക്ക് പലസ്തീൻ സംരംഭകർക്കും ഗവേഷകർക്കും നയ രൂപീകരണം നടത്തുന്നവർക്കും പുതിയ അവസരങ്ങൾ തുറക്കും. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിലിൽ ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തെ പലസ്തീൻ പിന്തുണച്ചേക്കും എന്നതാണ് പ്രതീക്ഷിക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ പേരിൽ ഇസ്രയേൽ ബന്ധം ചർച്ചയായിരിക്കെ പലസ്തീനുമായുള്ള ബന്ധം ശക്തമാക്കുന്നത് ആഗോള വേദികളിൽ ഇന്ത്യയ്ക്ക് പ്രധാനമാണ്.

2019നുശേഷം ആദ്യമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണം ആനുകൂല്യങ്ങള്‍

തിരുവനന്തപുരം: വര്‍ഷങ്ങളുടെ ഇടവേളയ്ക്കും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണക്കാലത്ത് വലിയ ആശ്വാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം ആനുകൂല്യങ്ങളും ഉത്സവബത്തയും ലഭ്യമാക്കുന്നതിനായി ധനവകുപ്പ് 33.92 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി മുടങ്ങിക്കിടന്ന ഉത്സവബത്തയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ വര്‍ഷം പുനഃസ്ഥാപിച്ചു നല്‍കുന്നത്.

സ്ഥിരം ജീവനക്കാര്‍ക്ക് 10,000 രൂപ സാലറി അഡ്വാന്‍സും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. കൂടാതെ അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് ബോണസും ലഭിക്കുന്നതാണ്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് 1,000 രൂപ ഉത്സവബത്തയായി ലഭിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപ ഓണം ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട്. പെന്‍ഷന്‍കാര്‍ക്കുള്ള ഓണം അലവന്‍സ് 2019ന് ശേഷം ആദ്യമായാണ് നല്‍കുന്നത്. ഓണം സാലറി അഡ്വാന്‍സ് 2023ന് ശേഷം നല്‍കിയിരുന്നില്ല.

ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് അല്ലെങ്കില്‍ ഓണം അഡ്വാന്‍സ് തുക ലഭ്യമാക്കും. അനുവദിച്ച തുക ഉപയോഗിച്ച് ഓണത്തിന് മുന്‍പ് തന്നെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ കുടിശ്ശികയുടെ ഭാഗവും വിതരണം ചെയ്യും. ഗഡുക്കളായി ശമ്പളം നല്‍കുന്ന രീതിക്ക് പകരം ഓണക്കാലത്ത് ഒരൊറ്റ ഗഡുവായി ശമ്പളം പൂര്‍ണമായി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കാന്‍ മാനേജ്‌മെന്റ് നടപടി സ്വീകരിക്കും.

വിരമിച്ച ജീവനക്കാര്‍ക്കും പെന്‍ഷന്‍ കുടിശ്ശികകളും ഉത്സവബത്തയും കൃത്യമായി ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ധനവകുപ്പ് നല്‍കിയിട്ടുണ്ട്. പ്രതിമാസം സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്ന ധനസഹായത്തിന് പുറമെയാണ് ഓണക്കാലത്തെ പ്രത്യേക അടിയന്തര സഹായമായി 33 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

ഓണപ്പൂക്കളത്തിലെ പുതുപൂവ്, അമ്മത്തൊട്ടിലിലേക്ക് എത്തിയത് “സമൃദ്ധ”

ഓണ പാച്ചിലിനും പൂക്കളം ഒരുക്കുന്ന തിരക്കുകൾക്കും ഇടയിൽ, തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഒരു പുതുജീവൻ കൂടി. മലയാളികൾ ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങവേ, അമ്മത്തൊട്ടിലിന്റെ 1002-ാമത്തെ കുരുന്ന്. അതും പെൺകരുത്ത് തന്നെ.

ആയിരാമത്തെ കുഞ്ഞ് “സഹസ്ര” അമ്മയുടെ മടിയിൽ വന്നിട്ട് 16 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് വ്യാഴാഴ്ച, ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് 3.10 ന് ആയിരുന്നു അലാറം മുഴങ്ങിയത്. ഏകദേശം 5 ദിവസം പ്രായവും 2.56 കി.ഗ്രാം ഭാരവുമുള്ള ആ പൊന്നോമനയെ, മറ്റൊരു കൈയും തൊടുന്നതിനു മുൻപ്, പൊറ്റമ്മമാരുടെ സ്നേഹം കാത്തിരുന്നിരുന്നു

പേരിട്ടത് “സമൃദ്ധ”.സമൃദ്ധിയുടെ നാളുകൾ വരവേൽക്കുന്ന വിശാഖം നാളിൽ എത്തിയതിനാലും, ഓണക്കാലം കൊണ്ടുവരുന്ന ഐശ്വര്യം പോലെ അവൾ നമ്മുടെ ജീവിതത്തിലേക്ക് വന്നതിനാലും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി കുഞ്ഞിന് “സമൃദ്ധ” എന്ന് പേരിട്ടു.

“ഓണക്കാലത്ത് എത്തിയ ഈ കുഞ്ഞ് നമ്മുടെ നാടിന് മുഴുവൻ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സൂചനയാണ്” അദ്ദേഹം പറഞ്ഞു. പകൽ സമയത്തെ സ്വീകരണം

അലാറം കേട്ട ഉടൻ തന്നെ സമിതി ആ സ്ഥാനത്ത് ഉണ്ടായിരുന്ന ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ എന്നിവരടങ്ങുന്ന സംഘം നേഴ്സുമാർക്കൊപ്പം അമ്മത്തൊട്ടിലിൽ എത്തി കുഞ്ഞിനെ നെഞ്ചിലേറ്റി.

തുടർന്ന് ശിശു പരിചരണ കേന്ദ്രത്തിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം, തൈക്കാട് ശിശു-മഹിളാ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം വിശദമായി പരിശോധിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇനി അവൾക്ക് സമിതിയുടെ കരുതലിന്റെ ചൂടുണ്ടാകും

2023 മെയ് മാസം മുതൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ സംരക്ഷണയിലേക്ക് എത്തിയത് “സമൃദ്ധ” ഉൾപ്പെടെ 113 കുരുന്നുകൾ ആണ്.
അതിൽ 80 പെൺകുട്ടികളും 33 ആൺകുട്ടികളും ഉണ്ട്.
ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ മാത്രം എത്തിയ പത്താമത്തെ കുഞ്ഞാണ് “സമൃദ്ധ”.
“സമൃദ്ധ”യുടെ ദത്തെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. ഈ കുഞ്ഞിന് നിയമപരമായ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ
സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
പി. ശശിധരൻ
പി.എ. ടു ജനറൽ സെക്രട്ടറി
ഫോൺ: 9847464613

ഓണത്തിന് കേരളത്തിന് പ്രത്യേക ട്രെയിൻ

കൊല്ലം.കോട്ടയം വഴി 3 പ്രത്യേക ട്രെയിനുകൾ കൂടി അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി.കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടിയാണ് അനുവദിച്ചത്.കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് പ്രത്യേക സർവീസുകൾ അനുവദിച്ചത്.

ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.ഓഗസ്റ്റ് 21 മുതൽ 29 വരെ ബെംഗളൂർ തിരുവനന്തപുരം പാതയിൽ സർവ്വീസ് നടത്തും.

എം ഡി എം എ കേസിൽ പിടിയിലായ പ്രതിക്ക് ആയുധകടത്ത് ബന്ധവും

കോഴിക്കോട്. എം ഡി എം എ കേസിൽ പിടിയിലായ പ്രതിക്ക് ആയുധകടത്ത് ബന്ധവും.മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് മുസ്തഫ എന്ന ബിലാലാണ് ആയുധകടത്തിലും ബന്ധമുള്ളത്. രാജസ്ഥാൻ അതിർത്തിയിൽ നിന്ന് 85,000 രൂപയ്ക്ക് ചൈനീസ് പിസ്റ്റളുകൾ വാങ്ങി രാജ്യത്തിന്റെ പല ഭാഗത്തും വിൽപന നടത്തി. കേരളത്തിലേക്കും ആയുധം കൊണ്ടു വന്നോ എന്ന് പരിശോധിക്കുന്നുണ്ട്

മൂന്നരക്കിലോ എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചതിൻ്റെ ബുദ്ധിയും ബിലാലിൻ്റെതാണ്. പ്രതികൾ വിദേശ രാജ്യങ്ങളിലെ മൊബൈൽ സിം ഉപയോഗിച്ചാണ് വാട്സാപ് സന്ദേശം അയച്ചത്. പിടിയിലായവർ കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ്

മരുമകളെ കൊല്ലാൻ വേലക്കാരിക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപ ക്വട്ടേഷൻ നൽകിയ അമ്മായിയമ്മ അറസ്റ്റിൽ, കൊലപാതകം അപകടമരണമാക്കാൻ ശ്രമം

മുംബൈ: മുബൈയിൽ മരുമകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ. മുബൈ ഘാട്‌കോപ്പർ സ്വദേശിയായ സ്വപ്ന ഗാഞ്ചിയുടെ കൊലപാതകക്കേസിലാണ് സ്വപ്നയുടെ ഭർതൃമാതാവായായ ധനലക്ഷ്മി ഗാഞ്ചി(65)യെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനക്കേസ് നൽകിയതിലുള്ള വിരോധം കാരണം മരുമകളെ കൊലപ്പെടുത്താൻ വീട്ടുവേലക്കാരിക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയാണ് ഇവർ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ധനലക്ഷ്മിയെക്കൂടാതെ ഇവരുടെ വീട്ടുവേലക്കാരി മംഗളാബായ് സുരേഷ് ജാധവ്, ഇവരുടെ ഭർത്താവ് സുരേഷ് ഗൺപത് ജാധവ്, മക്കളായ ശിവാനി, സാജൻ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ.

Also Read: ഒടുവിൽ വഴങ്ങി മുഖ്യമന്ത്രി, മൂന്ന് മാസത്തിനുശേഷം മന്ത്രി ബിന്ദു കൃഷ്ണക്ക് പ്രൈവറ്റ് സെക്രട്ടറിയായി; ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ അനുമതി

കൊലപാതകത്തിന് ശേഷം സംഭവം അപകട മരണമാണെന്ന് വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഘാട്കോപ്പറിലെ വീട്ടിൽ സ്വപ്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അർധരാത്രിയോടെ ഭർതൃപിതാവ് സ്വപ്നയുടെ പിതാവിനെ ഫോണിൽ വിളിച്ച് മകൾ ശുചിമുറിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി അറിയിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തിലും തലയിലും മർദനമേറ്റതിന്റെയും പരിക്കുകളുടെയും ആഴത്തിലുള്ള പാടുകൾ കണ്ട സ്വപ്നയുടെ പിതാവ് സംശയം പ്രകടിപ്പിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. മകൾ മദ്യപിച്ച ശേഷം ബാത്ത്റൂമിൽ വീണതാണെന്നായിരുന്നു ധനലക്ഷ്മിയുടെ ആദ്യ മൊഴി.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2013-ലായിരുന്നു പ്രമോദ് ഗഞ്ചിയുമായുള്ള സ്വപ്നയുടെ വിവാഹം. പിന്നീട് ഭർത്താവും അമ്മായിയമ്മയും ഭർതൃപിതാവും സഹോദരങ്ങളും ചേർന്ന് സ്വപ്നയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. തുടർന്ന് രണ്ട് വർഷം മുമ്പ് സ്വപ്ന ഇവർക്കെതിരെ ഗാർഹിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും കേസ് നൽകിയിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം.

അവാർഡ്‌ ലഭിച്ച അധ്യാപകർക്ക് സർവ്വീസ് ഒരു വർഷമെങ്കിലും നീട്ടി കൊടുക്കണം,അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍

കൊല്ലം.അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം ചുവടെ ചേർക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, സാംസ്കാരികം, ടൂറിസം വകുപ്പ് മന്ത്രി, ഉല്ലാസ് കോവൂർ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി. ദേശീയ .-

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കൾക്ക് സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, അവാർഡ് തുക വർദ്ധിപ്പിക്കുക, അവാർഡ്‌ ലഭിച്ച അധ്യാപകർക്ക് സർവ്വീസ് ഒരു വർഷമെങ്കിലും നീട്ടി കൊടുക്കുക, KSRTC യിൽ യാത്രാ ഇളവ് അനുവദിക്കുകയോ, സൗജന്യ യാത്ര അനുവദിക്കുകയോ ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ സദാശിവൻ പിള്ള , വൈസ് പ്രസിഡന്റ് സുരേഷ് കുമാർ K, വൈ. ഷാജഹാൻ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.