Home Blog Page 203

മരുമകളെ കൊല്ലാൻ വേലക്കാരിക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപ ക്വട്ടേഷൻ നൽകിയ അമ്മായിയമ്മ അറസ്റ്റിൽ, കൊലപാതകം അപകടമരണമാക്കാൻ ശ്രമം

മുംബൈ: മുബൈയിൽ മരുമകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ. മുബൈ ഘാട്‌കോപ്പർ സ്വദേശിയായ സ്വപ്ന ഗാഞ്ചിയുടെ കൊലപാതകക്കേസിലാണ് സ്വപ്നയുടെ ഭർതൃമാതാവായായ ധനലക്ഷ്മി ഗാഞ്ചി(65)യെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനക്കേസ് നൽകിയതിലുള്ള വിരോധം കാരണം മരുമകളെ കൊലപ്പെടുത്താൻ വീട്ടുവേലക്കാരിക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയാണ് ഇവർ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ധനലക്ഷ്മിയെക്കൂടാതെ ഇവരുടെ വീട്ടുവേലക്കാരി മംഗളാബായ് സുരേഷ് ജാധവ്, ഇവരുടെ ഭർത്താവ് സുരേഷ് ഗൺപത് ജാധവ്, മക്കളായ ശിവാനി, സാജൻ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ.

Also Read: ഒടുവിൽ വഴങ്ങി മുഖ്യമന്ത്രി, മൂന്ന് മാസത്തിനുശേഷം മന്ത്രി ബിന്ദു കൃഷ്ണക്ക് പ്രൈവറ്റ് സെക്രട്ടറിയായി; ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ അനുമതി

കൊലപാതകത്തിന് ശേഷം സംഭവം അപകട മരണമാണെന്ന് വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഘാട്കോപ്പറിലെ വീട്ടിൽ സ്വപ്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അർധരാത്രിയോടെ ഭർതൃപിതാവ് സ്വപ്നയുടെ പിതാവിനെ ഫോണിൽ വിളിച്ച് മകൾ ശുചിമുറിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി അറിയിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരത്തിലും തലയിലും മർദനമേറ്റതിന്റെയും പരിക്കുകളുടെയും ആഴത്തിലുള്ള പാടുകൾ കണ്ട സ്വപ്നയുടെ പിതാവ് സംശയം പ്രകടിപ്പിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. മകൾ മദ്യപിച്ച ശേഷം ബാത്ത്റൂമിൽ വീണതാണെന്നായിരുന്നു ധനലക്ഷ്മിയുടെ ആദ്യ മൊഴി.

പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2013-ലായിരുന്നു പ്രമോദ് ഗഞ്ചിയുമായുള്ള സ്വപ്നയുടെ വിവാഹം. പിന്നീട് ഭർത്താവും അമ്മായിയമ്മയും ഭർതൃപിതാവും സഹോദരങ്ങളും ചേർന്ന് സ്വപ്നയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. തുടർന്ന് രണ്ട് വർഷം മുമ്പ് സ്വപ്ന ഇവർക്കെതിരെ ഗാർഹിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും കേസ് നൽകിയിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം.

അവാർഡ്‌ ലഭിച്ച അധ്യാപകർക്ക് സർവ്വീസ് ഒരു വർഷമെങ്കിലും നീട്ടി കൊടുക്കണം,അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന്‍

കൊല്ലം.അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം ചുവടെ ചേർക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി, സാംസ്കാരികം, ടൂറിസം വകുപ്പ് മന്ത്രി, ഉല്ലാസ് കോവൂർ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി. ദേശീയ .-

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കൾക്ക് സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, അവാർഡ് തുക വർദ്ധിപ്പിക്കുക, അവാർഡ്‌ ലഭിച്ച അധ്യാപകർക്ക് സർവ്വീസ് ഒരു വർഷമെങ്കിലും നീട്ടി കൊടുക്കുക, KSRTC യിൽ യാത്രാ ഇളവ് അനുവദിക്കുകയോ, സൗജന്യ യാത്ര അനുവദിക്കുകയോ ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ സദാശിവൻ പിള്ള , വൈസ് പ്രസിഡന്റ് സുരേഷ് കുമാർ K, വൈ. ഷാജഹാൻ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.

ഒടുവിൽ വഴങ്ങി മുഖ്യമന്ത്രി, മൂന്ന് മാസത്തിനുശേഷം മന്ത്രി ബിന്ദു കൃഷ്ണക്ക് പ്രൈവറ്റ് സെക്രട്ടറിയായി; ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ അനുമതി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി. മന്ത്രി നിര്‍ദ്ദേശിച്ച സി എസ് ശരത് ചന്ദ്രനെ പിഎസ് ആയി നിയമിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. കഴിഞ്ഞ ദിവസം ഡൽഹിയിൽ കെസി വേണുഗോപാലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read: കുന്നത്തൂരിൽ തെരുവ് നായയുടെ കടിയേറ്റ് യുവതിക്ക് പരിക്ക്

ഒടുവിൽ മുഖ്യമന്ത്രി അംഗീകരിച്ചു, സെക്രട്ടേറിയറ്റിലെ സ്പഷൽ സെക്രട്ടറിയും കെ സി വേണുഗോപാലിനോട് അടുപ്പമുള്ളയാളുമായ ശരത് ചന്ദ്രൻ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ആവശ്യം ഉന്നയിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മന്ത്രിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ശരതിന്‍റെ പേര് നിര്‍ദ്ദേശിച്ചു. ഓഫീസ് വഴിയും ആവശ്യപ്പെട്ടു. തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഒന്നിലധികം തവണ മുഖ്യമന്ത്രിയോട് മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. എന്നിട്ടും തീരുമാനമാകാതിരുന്ന പ്രൈവറ്റ് സെക്രട്ടറി നിയമനം മുഖ്യമന്ത്രിയുടെ ഡൽഹി യാത്രയ്ക്ക് പിന്നാലെയാണ് തീരുമാനമാകുന്നതെന്നാണ് ശ്രദ്ധേയം.

എംഎൽഎ ആയിരുന്നപ്പോള്‍ കെ സി വേണുഗോപാലിന്‍റെ പിഎ ആയിരുന്നു ശരത് ചന്ദ്രൻ. ടൂറിസം മന്ത്രി ആയപ്പോള്‍ പേഴ്സണൽ സ്റ്റാഫിലുമുണ്ടായിരുന്നു. സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടന നേതാക്കള്‍ കത്ത് നൽകിയിട്ടുണ്ടെന്നാണ് ശരത്തിന്‍റെ നിയമനം വൈകിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. അനുമതി വൈകിയെങ്കിലും പകരം ആരുടെയും പേര് മന്ത്രി നിര്‍ദ്ദേശിച്ചില്ല. പിഎസ് സ്ഥാനം ഒഴിച്ചിടാനായിരുന്നു ആലോചന. കത്തിടപാടുകള്‍ക്കുള്ള പ്രശ്നം തീര്‍ക്കാൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ ആലോചിച്ചു. പി എസ് നിയമനത്തിന് അപ്പുറം കോണ്‍ഗ്രസിനുള്ളിൽ തര്‍ക്കവിഷയമായി മാറിയതിനിടെയാണ് ശരത്തിനെ നിയമിക്കുന്നത്.

ദേശീയപാത 66-ലെ പില്ലർ ഹൈവേയുടെ അടിവശം പാർക്കിങ്ങിന് വേണ്ടി ഉപയോഗ പെടുത്തണം

കൊല്ലം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്ന പുതിയ നിർമ്മാണ നിയന്ത്രണങ്ങൾ വ്യാപാരികൾക്കും സാധാരണ ജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, പില്ലർ എലിവേറ്റഡ് ഹൈവേയുടെ അടിവശം പാർക്കിങ്ങിന് ഉപയോഗ പെടുത്തണമെന്നും, പില്ലർ എലിവേറ്റഡ് ഹൈവേ കരുനാഗപ്പള്ളി പുതിയകാവ് വരെ നീട്ടണമെന്നും,യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ യുഎംസി സംസ്ഥാന ട്രഷറർ നിജാം ബഷി ആവശ്യപ്പെട്ടു.
ഹൈവേയുടെ സെന്റർ ലൈനിൽ നിന്ന് 40 മീറ്റർ അകലത്തിൽ പുതിയ വീടുകൾ നിർമ്മിക്കുന്നതിന് അനുമതി നൽകുകയും, എന്നാൽ വാണിജ്യ സ്ഥാപനങ്ങൾക്ക് 75 മീറ്റർ അകലപരിധി നിശ്ചയിക്കുകയും ചെയ്യുന്ന വ്യവസ്ഥ പ്രായോഗികമല്ലെന്നും വ്യാപാരികളോട് വിവേചനപരമായ സമീപനമാണെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ പുനഃപരിശോധിച്ച് വ്യാപാരികൾക്ക് പ്രായോഗികവും നീതിയുക്തവുമായ നിർമ്മാണ മാനദണ്ഡങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
അതോടൊപ്പം, ദേശീയപാതയോരത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന നിലവിലുള്ള വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകാതിരിക്കുന്ന നടപടിയും പുനഃപരിശോധിക്കണം. നിയമാനുസൃതമായി പ്രവർത്തിച്ചുവരുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് ആവശ്യമായ ഇളവുകളും ക്രമീകരണങ്ങളും സർക്കാർ ഉറപ്പാക്കണം.
നിരവധി വർഷങ്ങളായി വ്യാപാരം നടത്തി കുടുംബം പുലർത്തുന്ന ചെറുകിട വ്യാപാരികളുടെയും സംരംഭകരുടെയും ജീവിതമാർഗം പുതിയ നിയന്ത്രണങ്ങളുടെ പേരിൽ വഴിമുട്ടുന്ന സാഹചര്യം ഉണ്ടാകരുത്. ദേശീയപാത വികസനവും വ്യാപാരികളുടെ ഉപജീവനവും ഒരുപോലെ സംരക്ഷിക്കുന്ന തരത്തിലുള്ള നയമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി , മറ്റ് മന്ത്രിമാർ,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംസ്ഥാന ട്രഷറർ നിജാംബഷി യുടെ നേതൃത്വത്തിൽ നിവേദനം ഈ മാസം 30 ന് ഡൽഹി യില് നടക്കുന്ന കൂടി കാഴ്ചയിൽ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


വ്യാപാര സമൂഹത്തിന്റെ ആശങ്കകൾ അടിയന്തരമായി പരിഗണിച്ച് നിലവിലുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുകയും, ദേശീയപാത 66-ന്റെ വികസനത്തോടൊപ്പം വ്യാപാരികളുടെ തൊഴിലും ഉപജീവനവും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കൊല്ലം ജില്ലാ കമ്മിറ്റി ശക്തമായി ആവശ്യപ്പെടും.
യോഗത്തിൽ പ്രസിഡൻ്റ് ശ്രീകുമാർ വള്ളിക്കാവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നിജാം ബഷി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സംസ്ഥാന സെക്രട്ടറി മാരായ ആസ്റ്റിൻ ബെന്നൻ, ടോമി കുറ്റിയാങ്കൽ,ടി കെ മൂസ, ജില്ലാ ജനറൽ സെക്രട്ടറി ഡോ: ബി.ആർ.പ്രസാദ്, ട്രഷറർ എം.സിദ്ദിക്ക് മണ്ണാൻ്റയ്യം , വനിതാ വിംഗ് സംസ്ഥാന പ്രസിഡൻ്റ് റൂഷാ പി കുമാർ, യൂത്ത് വിങ് സംസ്ഥാന ട്രഷറർ രമ്യ ട്രിക്സ്,ജില്ലാ ഭാരവാഹികളായ ജി .ബാബുക്കുട്ടൻ പിള്ള,ഹരികുമാർ ചേനങ്കര,ഷംസുദ്ദീൻ വെളുത്ത മണൽ,അഷ്റഫ്പള്ളത്ത്കാട്ടിൽ,ഫൗസിയ ബീഗം, എച്ച് . സലീം, നാസർ ചക്കാലയിൽ, ധന്യ ബി രാജ്, റഹീം മുണ്ടപ്പള്ളി, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻറ് സമദ്, തുടങ്ങിയവർ സംസാരിച്ചു.

കുന്നത്തൂരിൽ തെരുവ് നായയുടെ കടിയേറ്റ് യുവതിക്ക് പരിക്ക്

കുന്നത്തൂർ:വീടിനു സമീപം വച്ച് തെരുവ് നായയുടെ കടിയേറ്റ് യുവതിക്ക് പരിക്കേറ്റു.കുന്നത്തൂർ പടിഞ്ഞാറ് ഇഞ്ചക്കാട്ടു പടിഞ്ഞാറ്റതിൽ രാജലക്ഷ്‌മിക്കാണ്(46) കടിയേറ്റത്.കഴിഞ്ഞ ദിവസം രാവിലെ 7ഓടെയായിരുന്നു സംഭവം.പാങ്ങോട് എസ്.എൻ ആയൂർവേദ മെഡിക്കൽ കോളേജ് ജീവനക്കാരിയായ ഇവർ ജോലിക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് വരവേയാണ് കാലിൽ നായയുടെ കടിയേറ്റത്.

ഉടൻ തന്നെ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

ശക്തികുളങ്ങരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച യുവാവിന്റെ മൃതശരീരം മറവുചെയ്ത് ജീവകാരുണ്യ പ്രവർത്തകർ

കൊല്ലം:ശക്തികുളങ്ങരയിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട യുവാവിന്റെ മൃതശരീരം മറവുചെയ്ത് ജീവകാരുണ്യ പ്രവർത്തകർ മാതൃകയായി.കഴിഞ്ഞ മാസം 26നാണ് വഴിയാത്രക്കാരനായ യുവാവ് സംരക്ഷണവേലി ഇല്ലാത്ത ട്രാൻസ്ഫോമറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞത്.ഏകദേശം 30 വയസോളം പ്രായമുള്ള യുവാവിന്റെ മൃതശരീരം അന്നുമുതൽ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു വരികയായിരുന്നു.

ബന്ധുക്കളെ കണ്ടെത്താൻ വേണ്ടി മാധ്യമങ്ങളിൽ വാർത്തകൾ നൽകിയിട്ടും ആരും തന്നെ യുവാവിനെ തേടിയെത്തിയില്ല.ഒടുവിൽ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേശും ബാബുവും സുഹൃത്തുക്കളായ ശ്യാം ഷാജി,ശ്രീഷ്ചന്ത്,പത്തനംതിട്ട അഗ്നിശമന നിലയത്തിലെ ഫയർമാൻ മനോജ്,സിവിൽ പോലീസ് ഓഫീസർ പ്രിൻസ് ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ മൃതശരീരം ജില്ലാ ആശുപത്രിയിലെയും , ശക്തികുളങ്ങര പോലീസിന്റെയും കൊല്ലം കോർപ്പറേഷന്റെയും ഉത്തരവുകൾ വാങ്ങി മുളങ്കാടകം ശ്മശാനത്തിൽ എത്തിച്ചു സംസ്കരിക്കുകയായിരുന്നു.

ചിറ്റുമൂല സുഹൈൽ മൻസിലിൽ സജ്ജാദ് യൂനുസ് നിര്യാതനായി

കരുനാഗപ്പള്ളി: ചിറ്റുമൂല സുഹൈൽ മൻസിലിൽ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം യൂനുസ് ചിറ്റുമൂലയുടെയും സുനിതയുടെയും മകൻ സജ്ജാദ് യൂനുസ് (26) നിര്യാതനായി. മലപ്പുറം ഇരുമ്പുഴിയിൽ ഇന്ത്യൻ മെഡിക്കൽ സെൻ്റർ എന്ന ക്ലിനിക്ക് നടത്തി വരുകയായിരുന്നു. സഹോദരങ്ങൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സഫർ (ഇരുവരും അബുദാബി).

കാക്കത്തുരുത്ത് കടത്തിന് പടിഞ്ഞാറ് വശം കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു നാലുപേർക്ക് പരിക്ക്

ആലപ്പാട്. കാക്കത്തുരുത്ത് കടത്തിന് പടിഞ്ഞാറ് വശം കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു നാലുപേർക്ക് പരിക്ക്,
ശ്രായിക്കാട് വാഴപ്പറമ്പിൽ രഞ്ജൻ ഓടിച്ച് കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റ് മൂന്നുപേർ കൂടി ആ വാഹനത്തിൽ ഉണ്ടായിരുന്നു
നാട്ടുകാർ നാലുപേരെയും വാഹനത്തിൽ നിന്നും പുറത്തെടുത്ത് ആംബുലൻസുകളിൽ കരുനാഗപ്പള്ളി സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഒരു കല്യാണത്തിന് പങ്കെടുത്തിട്ട് വരുന്ന വഴിക്ക് ആണ് അപകടം സംഭവിച്ചത്.ആർക്കും പരിക്ക് ഗുരുതരമല്ല.

ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ വളരെ അടക്കവും ഒതുക്കവും ഉള്ള കുട്ടിയായിരുന്നു! തിരക്കിനോക്കൂ; ലിച്ചി പറയുന്നു

Anna Reshma rajan
lichi anna Reshma rajan latest interview

ഒരൊറ്റ സിനിമകൊണ്ട് മലയാളികളുടെ നായിക സങ്കൽപ്പങ്ങൾ മാറ്റിമറിച്ച നടിയാണ് രേഷ്മ രാജൻ. രേഷ്‌മ എന്ന പേരിനും അപ്പുറം ഇന്ന് മലയാളികൾക്ക് ലിച്ചിയാണ് രേഷ്മ. രാജഗിരി ആശുപത്രിയിൽ എമർജൻസി വിഭാഗത്തിലെ നഴ്സായി ജോലി നോക്കുന്നതിന്റെ ഇടയിലാണ് ലിച്ചി സിനിമയിലേക്ക് എത്തിയത്. ആശുപത്രിയുടെ പരസ്യത്തിൽ ലിച്ചിയുടെ ഫോട്ടോയും ഉണ്ടായിരുന്നു. കേരളത്തിൽ പല ഭാഗത്തും വെച്ച ഹോർഡിങ്ങിലാണ് സംവിധായകൻ ലിജോ ആദ്യമായി ലിച്ചിയെ കാണുന്നത്. ഫ്രൈഡേ ഫിലിംസിൽ നിന്ന് ഓഡീഷനായി കോൾ വന്നപ്പോഴും തീർത്തും അപ്രതീക്ഷിതം ആയിരുന്നു ലിച്ചിക്ക്. പിന്നീട് നിരവധി സിനിമകളിൽ ഭാഗമായെങ്കിലും ഇന്ന് ലിച്ചി ഇനാഗുറേഷൻ സ്റ്റാർ ആണ്. ലിച്ചിയുടെ സ്റ്റൈൽ, ലിച്ചിയുടെ ഫീച്ചേഴ്സ് അങ്ങനെ സോഷ്യൽ മീഡിയ തരംഗം ആയ സ്റ്റാർ കൂടിയാണ് താരം.

നമ്മുടെ ഹണി റോസ് കഴിഞ്ഞാൽ അല്ലെങ്കിൽ ഹണിക്ക് ഒപ്പം സൗന്ദര്യം കൊണ്ട് ഒത്തുനിൽക്കുന്ന ആളും അന്ന ആണെന്ന സംസാരം ഇടക്ക് സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്, എന്നാൽ താൻ ഈ ഫീൽഡിൽ എത്തും മുൻപേ ഇങ്ങനെ ഒരാൾ ആയിരുന്നില്ല, വളരെ അടക്കവും ഒതുക്കവും ഉള്ള ഒരു പെൺകുട്ടിയെ പോലെ ആയിരുന്നു എന്നാണ് ഇപ്പോൾ ലിച്ചി പറയുന്നത്. ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല, പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഒരു ഫയൽ ഒക്കെ ഇങ്ങനെ കൈയ്യിൽ പിടിച്ചുകൊണ്ട് കഴുത്തോളം ഷാൾ ഒക്കെ ഇട്ടു നടന്ന ആളാണ്. ഇപ്പോഴാണ് ഇങ്ങനെ മോഡേൺ ആകുന്നത്. പിന്നെ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യ ആകാൻ ആണ് താൻ ആഗ്രഹിച്ചത്. കുട്ടികളും കുടുംബവും ഒക്കെ ആയി ഭർത്താവിന് ഭക്ഷണമൊക്കെ ഉണ്ടാക്കി കൊടുക്കുന്ന, കുട്ടികളെ സ്‌കൂളിൽ വിട്ടിട്ട് അവരുടെ വരവ് നോക്കിയിരിക്കുന്ന ഒരു കുടുംബ നാഥാ ആകാൻ ആണ് താൻ ആഗ്രഹിച്ചതെന്നും ലിച്ചി പറയുന്നു.

പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ ചാണ്ടി ഉമ്മൻ

പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി ചാണ്ടി ഉമ്മൻ.സർക്കാർ മാറിയാലും ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ല.

പുതുപ്പള്ളിയിലെ റോഡുകൾ തകർന്നു.റോഡ് നിർമാണത്തിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നു.

പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സമീപനം മാറുന്നില്ല. മന്ത്രിക്ക് പരാതി നൽകി യെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.പുതുപ്പള്ളിയിൽ പുതുമരാമത്ത് ഓഫീസ് വേണം.

കഴിഞ്ഞ PWD മന്ത്രിയും കഴിഞ്ഞസർക്കാരും ഒന്നും ചെയ്യാത്തതിൻ്റെ ഫലമാണ് അനുഭവിക്കുന്നത്.

ഇടത് സർക്കാർ ഏറ്റവും കൂടുതൽ അവഗണിച്ച മണ്ഡലമാണ് പുതുപ്പള്ളി.ഉദ്യോഗസ്ഥർ പറഞ്ഞത് പ്രകാരം.
മൂന്ന് മാസം കൂടി നോക്കും .പണി പൂർത്തി ആയില്ലെങ്കിൽ സമര മാർഗം സ്വീകരിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷ ചർച്ചയോടും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എംഎൽഎമാർക്കും എംപിമാർക്കും പ്രസിഡന്റ് ആവാം. മുൻപ് കെ സുധാകരൻ എംപി ആയിരിക്കെ ആണ് പ്രസിഡന്റ് സ്ഥാനം വഹിച്ചത്. ജനപ്രതിനിധികൾക്ക് അയോഗ്യത ഒന്നും ഇല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രിയും സുകുമാരൻ നായരും തമ്മിലുള്ള വിഷയം എനിക്കറിയില്ല.