28.4 C
Kollam
Monday 5th October, 2026 | 10:56:18 AM
Home News Breaking News എം ഡി എം എ കേസിൽ പിടിയിലായ പ്രതിക്ക് ആയുധകടത്ത് ബന്ധവും

എം ഡി എം എ കേസിൽ പിടിയിലായ പ്രതിക്ക് ആയുധകടത്ത് ബന്ധവും

കോഴിക്കോട്. എം ഡി എം എ കേസിൽ പിടിയിലായ പ്രതിക്ക് ആയുധകടത്ത് ബന്ധവും.മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് മുസ്തഫ എന്ന ബിലാലാണ് ആയുധകടത്തിലും ബന്ധമുള്ളത്. രാജസ്ഥാൻ അതിർത്തിയിൽ നിന്ന് 85,000 രൂപയ്ക്ക് ചൈനീസ് പിസ്റ്റളുകൾ വാങ്ങി രാജ്യത്തിന്റെ പല ഭാഗത്തും വിൽപന നടത്തി. കേരളത്തിലേക്കും ആയുധം കൊണ്ടു വന്നോ എന്ന് പരിശോധിക്കുന്നുണ്ട്

മൂന്നരക്കിലോ എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചതിൻ്റെ ബുദ്ധിയും ബിലാലിൻ്റെതാണ്. പ്രതികൾ വിദേശ രാജ്യങ്ങളിലെ മൊബൈൽ സിം ഉപയോഗിച്ചാണ് വാട്സാപ് സന്ദേശം അയച്ചത്. പിടിയിലായവർ കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ്