Home Blog Page 190

വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റുകൾ സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനത്തിൽ കേന്ദ്ര നിർദ്ദേശങ്ങൾ അട്ടിമറിച്ച് കേരളം

ശാസ്‌താംകോട്ട:വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റുകൾ സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനത്തിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അട്ടിമറിച്ച് കേരളം.വാഹന ഉടമകൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെയാണ് സംസ്ഥാനം നടപടികൾ സ്വീകരിക്കുന്നൈ പരാതി ശക്തമാണ്.കേന്ദ്ര സർക്കാരിൻ്റെ ചട്ടപ്രകാരം ഫോർ വീലർ മുതലുള്ള ഗുഡ്‌സ് വാഹനങ്ങൾ നിർബന്ധമായും സ്വകാര്യ വ്യക്തിയുടെ ടെസ്‌റ്റിംഗ് കേന്ദ്രങ്ങളിൽ കൊണ്ടു പോയി ഫിറ്റ്നസ് ടെസ്‌റ്റ് നടത്തേണ്ടത്.കേന്ദ്ര നിയമത്തിൽ ടൂവീലർ,ത്രീ വീലർ,ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്വകാര്യ ടെസ്‌റ്റിംഗ് കേന്ദ്രങ്ങളിൽ എത്തിച്ച് ടെസ്റ്റ് നടത്തണമെന്ന നിർബന്ധമില്ല.

എന്നാൽ ഇതിനു വിരുദ്ധമായ നിലപാടാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.ടൂവീലർ,ത്രീ വീലർ,ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്വകാര്യ ടെസ്‌റ്റിംഗ് കേന്ദ്രങ്ങളിൽ എത്തിച്ച് ടെസ്റ്റ് നടത്തണമെന്നാണ് കേരളത്തിൻ്റെ നിലപാട്.ഓരോ ആർ.ടി ഓഫീസ് പരിധിയിലും ഓരോ ടെസ്റ്റ് കേന്ദ്രം വേണമെന്നുള്ള കേന്ദ്ര നിർദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല.ഇതിനു വിരുദ്ധമായി ഒരു ജില്ലയിൽ രണ്ട് ടെസ്‌റ്റിംഗ് കേന്ദ്രങ്ങൾ മാത്രമാണ് ഒരുക്കിയിട്ടുള്ളത്.ഇതിനാൽ ഒരു വാഹനം ടെസ്റ്റ് ചെയ്യണമെങ്കിൽ സാധാരണക്കാർ കിലോമീറ്ററുകളോളം സഞ്ചരിച്ചാൽ മാത്രമേ ടെസ്റ്റ് കേന്ദ്രങ്ങളിൽ എത്തുകയുള്ളു.കൊല്ലം,കരുനാഗപ്പള്ളി, കുന്നത്തൂർ ആർ.ടി ഓഫീസ് പരിധിയിൽ വരുന്ന വാഹന ഉടമകൾക്ക് സിനിമാപറമ്പിനു സമീപമാണ് ടെസ്‌റ്റിംഗ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലുള്ള ഇത്തരം കാര്യങ്ങൾ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി കൊടുക്കുന്നത് മുഖേനേ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കാനും സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.

നിലവിൽ ടെസ്‌റ്റ് കേന്ദ്രങ്ങൾ നിർമ്മിക്കാത്ത ആർ ടി ഓഫീസ് പരിധിയിൽ നിലവിൽ നടത്തുന്ന തരത്തിലുള്ള ടെസ്‌റ്റ് സമ്പ്രദായം തന്നെ തുടരണമെന്നും,കേന്ദ്ര നിയമത്തിൽ പറയാത്ത വാഹനങ്ങളുടെ ടെസ്‌റ്റുകൾ നടത്താൻ സ്വകാര്യ വ്യക്തികൾക്ക് അനുമതി നൽകരുതെന്നും സാമൂഹിക പ്രവർത്തകനായ എം.എ സമീർ ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം സാധാരണക്കാരായ വാഹന ഉടമകളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇലാഹിയ ഗ്രുപ്പ് വാർഷികവും നബിദിനസമ്മേളനവും നടത്തി

പോരുവഴി. പോരുവഴി കാഞ്ഞിരത്തുംവടക്ക് ഇലാഹിയ സമിതിയുടെ ഒന്നാം വാർഷികവും, നബിദിനാഘോഷവും, നടന്നു പൊതുസമ്മേളനംമയ്യത്തുംകര ഷാഫി മഹൽ ചീഫ് ഇമാം ഇർഷാദ് മഹമൂദ് ബാഖവി ഉത്ഘാടനം ചെയ്തു.സഈദ് കൊച്ചു തെക്കടത്ത് അധ്യക്ഷധവഹിച്ചു.

മയ്യത്തുങ്കര ഹനഫി മഹൽ ചീഫ് ഇമാം 35വർഷം സേവനം പൂർത്തിയാക്കിയ ഖാലിദ് മൗലവിയെ ആദരിച്ചു. പോരുവഴി ഷാഫി ജമാഅത്ത് പ്രസിഡന്റ്‌ അഷ്‌റഫ്‌ കാഞ്ഞിരത്തും വടക്ക്,ഹനഫി ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി, ഗ്രാമ പഞ്ചായത്ത് അംഗം അഹ്‌മദ്‌ കബീർ,റിയാസ് പാലശേരിൽ,ത്വൽഹത്തുമൗലവി,തുടങ്ങിയവർ സംസാരിച്ചു.

ക്ഷീര കർഷകരെ സഹായിക്കുവാൻ തീറ്റക്ക് സബ്സിഡി നൽകണം, പി രാജേന്ദ്രപ്രസാദ്

ശാസ്താംകോട്ട: ക്ഷിര കർഷകരെ സംരക്ഷിക്കുവാനും ഈ മേഖല ഉപേക്ഷിച്ചു പോകുന്ന കർഷകരെ പിടിച്ചു നിർത്തുവാൻ മിൽമ പാലിന്റെ വിലവർദ്ധിപ്പിക്കുമ്പോഴും കാലിത്തീറ്റയുടെ ക്രമാതീതമായ വിലവർഡന് ഈ മേഖല ഇപ്പോഴും പ്രതിസന്ധിയിലാണ്. കർഷകർക്ക് ആശ്വാസം ലഭിക്കണമെങ്കിൽ കാലിതി റ്റക്ക് സബ്സിഡി നൽകണമെന്ന് DCC പ്രസിഡന്റ പി.രാജേന്ദ പ്രസാദ് ആവശ്യപ്പെട്ടു.
പള്ളിശ്ശേരി ക്കൽ കിഴക്ക് 19-ാം വാർഡില്‍ സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്ഷീരകർഷകരെ ആദരിച്ചു.
സംഗമത്തിൽ ഗ്രാമപഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു. ക്ഷീരസംഘംപ്രസിഡന്റുമാരായ എം.വി ശശികുമാരൻ നായർ, ട .സുഭാഷ്, ഷിഹാബ് മുല്ലപ്പള്ളിൽ, വൈ. ഷാജഹാൻ, M. Y നിസാർ. രാഗേഷ് കൃഷ്ണമംഗലം, നാസർഷാ,ബിജുശേഖർ, ശ്രീമതി ലക്ഷമി തുടങ്ങിയവർ സംസാരിച്ചു

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെന്‍ഷന്‍ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരാന്‍ കാരണമായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. എന്നാല്‍, പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നുവെന്നും കുടിശിക തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായും വാര്‍ത്താക്കുപ്പ് വ്യക്തമാക്കി.

കോഴിഫാമിലെ വൈദ്യുതവേലിയില്‍നിന്നും ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

തൃശൂര്‍: ദേശമംഗലം തലശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് അപകടമുണ്ടായത്.

ദേശമംഗലം സ്വദേശി അഷ്റഫ് എന്നയാളുടേതാണ് കോഴിഫാം. നായ്ക്കളും മറ്റും കോഴിഫാമില്‍ കടക്കാതിരിക്കാനായി കോഴിഫാമിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഷോക്കേറ്റത്.

രാവിലെ 9 മണിയോടെയാണ് ദമ്പതികള്‍ ജോലിക്കെത്തിയത്. ജോലിക്കിടെയാണ് അപടകമുണ്ടായത്. ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പോക്സോ കേസിൽപ്പെട്ട സഹോദരനെ അന്വേഷിച്ചെത്തിയ ശാസ്‌താംകോട്ട പോലീസിൻ്റെ ക്രൂരമർദ്ദനത്തിൽ യുവാവിൻ്റെ ജനനേന്ദ്രിയം തകർന്നതായി പരാതി


ശാസ്‌താംകോട്ട:പോക്സോ കേസിൽപ്പെട്ട സഹോദരനെ അന്വേഷിച്ചെത്തിയ ശാസ്‌താംകോട്ട പോലീസിൻ്റെ ക്രൂരമർദ്ദനത്തിൽ യുവാവിൻ്റെ ജനനേന്ദ്രിയം തകർന്നതായി പരാതി.അടൂർ സ്വദേശിയായ 23 കാരനാണ് പരാതിക്കാരൻ.

ആഴ്ചചകൾക്ക് മുമ്പ് ഇയ്യാളുടെ ഇളയ സഹോദരൻ ശാസ്‌താംകോട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ പ്രതിയായിരുന്നു.ഒളിവിൽ പോയ പ്രതിയെ അന്വേഷിച്ച് അടൂരിലെ വീട്ടിലെത്തിയ പോലീസ് സഹോദരനെ കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു.പ്രതി എവിടെയെന്ന്
തനിക്കറിയില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും പോലീസുകാർ കാറിലിട്ട് ക്രൂരമായി മാർട്ടിക്കുകയായിരുന്നു.

നാഭിയിലേറ്റ മർദ്ദനമാണ് ജനനേന്ദ്രിയം തകരാൻ കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി,പോലീസ് കംപ്ലയിൻ്റ് അതോറിറ്റി ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.അതിനിടെ പരാതിയിൽ നിന്നും യുവാവിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

ഇന്നത്തെ ഒരു കോടി ആർക്ക്

സമൃദ്ധി ലോട്ടറി ഫലം

ദേവ​ൻ ഇ​നി ദ​ള​പ​തി​ക്കൊ​പ്പം; കേ​ര​ള​ത്തി​ൽ ടി​വി​കെ​യു​ടെ ‘മാസ് എ​ൻ​ട്രി’

കൊ​ച്ചി: ബി​ജെ​പി വി​ട്ട ന​ട​ൻ ദേ​വ​ൻ വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ൽ ചേ​രും. ദേ​വ​ൻ ടി​വി​കെ കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ദേ​വ​നും ടി​വി​കെ നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി. അ​ന്തി​മ തീ​രു​മാ​നം വി​ജ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മു​ണ്ടാ​കു​മെ​ന്നാ​ണ്
സൂ​ചന.
സെ​പ്റ്റം​ബ​ർ 10ന് ​ശേ​ഷം ദേ​വ​ൻ ചെ​ന്നൈ​യി​ലെ​ത്തി വി​ജ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് കൂ​ടി​ക്കാ​ഴ്ച നീ​ളു​ന്ന​തെ​ന്ന് ദേ​വ​ൻ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ചാ​ല​ക്കു​ടി​യി​ലെ ദേ​വ​ന്‍റെ വീ​ട്ടി​ലെ​ത്തി ടി​വി​കെ ത​മി​ഴ്നാ​ട് ഘ​ട​ക​ത്തി​ലെ ര​ണ്ട് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ന​ടി പ്രി​യ​ങ്ക​യ്ക്കൊ​പ്പ​മാ​യി​രു​ന്നു ഇ​രു​വ​രും എ​ത്തി​യ​ത്. തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ ചി​ല ഉ​ന്ന​ത ടി​വി​കെ നേ​താ​ക്ക​ൾ ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ദേ​വ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി ന​ൽ​കാ​മെ​ന്ന​താ​ണ് ടി​വി​കെ മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന വാ​ഗ്ദാ​നം.

കേര​ള​ത്തി​ലെ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും സം​സ്ഥാ​ന​ത്ത് സ​ഖ്യ​സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ വ​ന്ന​താ​യാ​ണ് വി​വ​രം. വി​ജയ്‌യു​മാ​യി വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​മു​ണ്ടെ​ന്നും ആ​റ് സി​നി​മ​ക​ളി​ൽ നാ​യ​ക​നാ​യും വി​ല്ല​നാ​യും തങ്ങൾ ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

ഇപ്പോഴും ആ താലിച്ചരട് മഞ്ജുവിന്റെ അലമാരയിൽ ഉണ്ട്! ഇത്രത്തോളം ഭർത്താവിനെ സ്നേഹിച്ച ഒരു പെണ്ണ്

dileep Manju latest video

അറിയപ്പെടുന്ന സിനിമാ നടി, നർത്തകി എന്നതിലൊക്കെ ഉപരി, പുള്ള് എന്ന ഗ്രാമത്തിന്റെ നിഷ്കളങ്കതയും നൈര്മല്യതയും ചേർന്ന ഒരു പെൺകുട്ടി ആയിരുന്നു മഞ്ജു വാര്യർ. അച്ഛന് തമിഴ്‌നാട്ടിൽ ആയിരുന്നു ജോലി എന്നുള്ളത് കൊണ്ട് മഞ്ജുവിന്റെ ചെറുപ്പകാലം.നാഗർകോവിൽ സി.എസ്.ഐ. മെട്രിക്കുലേഷൻ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം.പിന്നീട് കണ്ണൂർ ചിന്മയ വിദ്യാലയത്തിലും ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.ബാല്യകാലം തൊട്ടേ ഭരതനാട്യം ഉൾപ്പെടെയുള്ള ശാസ്ത്രീയ നൃത്തങ്ങളിൽ പരിശീലനം നേടി. സ്കൂൾ കലോത്സവങ്ങളിൽ സജീവമായി പങ്കെടുത്ത് രണ്ടുതവണ കേരളത്തിന്റെ ‘കലാതിലകം’ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ബിഗ് സ്ക്രീനിലേക്ക് എത്തിയ മഞ്ജു മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാർ നിരയിരിലേക്ക് ഉയരുകയും ചെയ്തു. എന്നാൽ, വിവാഹത്തോടെ അഭിനയം മതിയാക്കിയ മഞ്ജു, ദിലീപിന്റെ പദ്മാസരോവരത്തിലെ നായികയായി, ഒരു പെൺകുട്ടിയുടെ അമ്മയായി. പിന്നീട് വെള്ളിവെളിച്ചത്തിലേക്ക് എത്താതെ പതിനാലു വർഷങ്ങൾ.

ഇതിനിടയിൽ നൃത്തത്തിലൂടെ തിരിച്ചുവരവ്. സിനിമയിലേക്ക് എത്തുന്നു. അങ്ങനെ മഞ്ജുവിന്റെ ജീവിതവും ഒരു സിനിമപോലെ ഉള്ള ഫീൽ ആണ് ആരാധകനു നൽകുക. ഇക്കഴിഞ്ഞ ദിവസമാണ് ദിലീപ് മഞ്ജു വാര്യർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. ഒരു കാലത്ത് പ്രാണനായി കണ്ട ആൾ ജീവിതത്തിൽ ഒരു പാതയിൽ എത്തിയപ്പോൾ വേർപിരിഞ്ഞു പോവുകയും തമ്മിൽ കണ്ടാൽ മിണ്ടാൻ പോലും ആകാത്ത വിധം അകലുകയും ചെയ്ത ആളുകൾ. വര്ഷങ്ങള്ക്ക് ശേഷം ഒരു പൊതുവേദിയിൽ പരസ്പരം കൈ കൊടുത്തു നിൽക്കുന്ന കാഴ്ചയാണ് ആരാധകർ കാണുന്നത്. ശരിക്കും ആ കാഴ്ച ഒരുപാട് ഗോസിപ്പുകൾക്ക് ഉള്ള മറുപടി കൂടി ആയിരുന്നു. ഇതിനു പിന്നിൽ വന്ന കമന്റുകളിൽ ശ്രദ്ധേയം ആയത് ഇപ്പോഴും ആ താലിച്ചരട് മഞ്ജുവിന്റെ അലമാരയിൽ ഉണ്ട്! ഇത്രത്തോളം ഭർത്താവിനെ സ്നേഹിച്ച ഒരു പെണ്ണ് ഉണ്ടാവില്ല എന്നതായിരുന്നു. എന്നാൽ ഒരു പെണ്ണ് എത്രത്തോളം പാകപെട്ടു എന്നതിന്റെ തെളിവ് ആയിരുന്നു ഇത് എന്നാണ് ആരാധകർ പറയുന്നു.

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷം, പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം.ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷം. സംഭവം പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിട്ട് പോകാനുള്ള സമയപരിധി കഴിഞ്ഞിട്ടും പ്രതികൾ സ്റ്റേഷനിൽ തുടർന്നു. പ്രതികൾ ആഘോഷത്തിന് എത്തിയത് പോലീസ് ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരം. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ റിപ്പോർട്ട് എഡിജിപിക്ക് നൽകി

സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്. എഡിജിപി പി വിജയൻ ആണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്