27.2 C
Kollam
Thursday 8th October, 2026 | 02:22:54 AM
Home News Breaking News സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി പെന്‍ഷന്‍ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വരാന്‍ കാരണമായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. എന്നാല്‍, പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നുവെന്നും കുടിശിക തുക അനുവദിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായും വാര്‍ത്താക്കുപ്പ് വ്യക്തമാക്കി.