27.1 C
Kollam
Sunday 23rd August, 2026 | 08:10:30 PM
Home News Local ക്ഷീര കർഷകരെ സഹായിക്കുവാൻ തീറ്റക്ക് സബ്സിഡി നൽകണം, പി രാജേന്ദ്രപ്രസാദ്

ക്ഷീര കർഷകരെ സഹായിക്കുവാൻ തീറ്റക്ക് സബ്സിഡി നൽകണം, പി രാജേന്ദ്രപ്രസാദ്

ശാസ്താംകോട്ട: ക്ഷിര കർഷകരെ സംരക്ഷിക്കുവാനും ഈ മേഖല ഉപേക്ഷിച്ചു പോകുന്ന കർഷകരെ പിടിച്ചു നിർത്തുവാൻ മിൽമ പാലിന്റെ വിലവർദ്ധിപ്പിക്കുമ്പോഴും കാലിത്തീറ്റയുടെ ക്രമാതീതമായ വിലവർഡന് ഈ മേഖല ഇപ്പോഴും പ്രതിസന്ധിയിലാണ്. കർഷകർക്ക് ആശ്വാസം ലഭിക്കണമെങ്കിൽ കാലിതി റ്റക്ക് സബ്സിഡി നൽകണമെന്ന് DCC പ്രസിഡന്റ പി.രാജേന്ദ പ്രസാദ് ആവശ്യപ്പെട്ടു.
പള്ളിശ്ശേരി ക്കൽ കിഴക്ക് 19-ാം വാർഡില്‍ സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്ഷീരകർഷകരെ ആദരിച്ചു.
സംഗമത്തിൽ ഗ്രാമപഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് അധ്യക്ഷത വഹിച്ചു. ക്ഷീരസംഘംപ്രസിഡന്റുമാരായ എം.വി ശശികുമാരൻ നായർ, ട .സുഭാഷ്, ഷിഹാബ് മുല്ലപ്പള്ളിൽ, വൈ. ഷാജഹാൻ, M. Y നിസാർ. രാഗേഷ് കൃഷ്ണമംഗലം, നാസർഷാ,ബിജുശേഖർ, ശ്രീമതി ലക്ഷമി തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here